Thursday, November 16, 2023

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല.

മനുഷ്യവംശത്തെ നിലനിർത്താൻ ഞാൻ കുട്ടികളെ പ്രസവിക്കേണ്ടതുണ്ടോ, വളർത്തേണ്ടതുംണ്ടോ? 

മനുഷ്യവംശം എന്ത്, എന്തിന്, ഞാൻ തന്നെയും എന്ത്, എന്തിന് എന്നെനിക്ക് അറിയാത്തിടത്തോളം?" 

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. 

ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. 

നിങ്ങളുടെയടുക്കലുണ്ടോ?

*******

എന്നെ ഞാനാക്കുന്നത് ഞാനല്ല. 

എൻ്റെതൊന്നും എൻ്റേതല്ല.

******

നിങൾ എന്നെക്കുറിച്ച് എന്തറിഞ്ഞാലും എന്ത് ധരിച്ചാലും നിങൾ ധരിക്കുന്ന, അറിയുന്ന എന്നെ എനിക്കറിയില്ല. 

ആ ഞാൻ എനിക്ക് സ്വന്തമല്ല

*******

ഏറ്റവും മോശമായ എൻജിനീയറിംഗ് രണ്ട് കാലിൽ നിൽക്കേണ്ടിയും നടക്കേണ്ടിയും വരുന്ന മനുഷ്യശരീരത്തിൻ്റെത്.

തണ്ടൽ, ഊര വേദനകൾ കൊണ്ട് ഒന്ന് മര്യാദക്ക് നടക്കാനും ഇരിക്കാനും സാധിക്കാതെ കുറേ പേർ. പ്രസവിച്ചുകഴിഞ്ഞാൽ ഒറ്റക്ക് നിന്ന്, നടന്ന് കിട്ടാൻ വല്ലാത്ത ദൈർഘ്യം, താമസം.

അർഷസും ഫിസ്തുലയും ഫിഷറും കൊണ്ട് ഒന്ന് ടോയ്ലറ്റിൽ ശരിക്ക് പോകാൻ പാടുപെടുന്നവർ  ഒരേറെ..

പ്രസവിക്കാൻ മനുഷ്യൻ പ്രയാസപ്പെടുന്നത് പോലെയും പ്രസവിച്ച കുഞ്ഞ് വളരാനും സ്വയം പര്യാപ്തത കൈവൈക്കാനും മനുഷ്യക്കുഞ്ഞ് പ്രയാസപ്പെടുന്നത് പോലെയും സമയമെടുക്കുന്നത് പോലെയും മറ്റൊരു ജീവിയേയും കുഞ്ഞിനെയും കാണിച്ചു തരാൻപറ്റുമോ?

ഇല്ല.

******"

തലച്ചോറ് ഉണ്ടാക്കി ഉണ്ടാവുന്ന 'ഞാൻ '. 

എന്നെ നിയന്ത്രിക്കുന്നതും 

എൻ്റെ മേൽ അധികാരം ചെലുത്തുന്നതും 

അതേ തലച്ചോറ്. 

എന്നാലോ? 

എന്നെ ഞാനാക്കുന്ന, 

എന്നെ ഞാനെന്ന് തോന്നിപ്പിക്കുന്ന 

അതേ തലച്ചോറിൻ്റെ മേൽ 

ഒരു നിയന്ത്രണവും അധികാരവും എനിക്കില്ല.

*******

ഓരോരുത്തനും അവനവനുമായി പൊരുത്തത്തിലായാൽ സ്വാഭാവികമായും ചുറ്റുപാടുമായും സർവ്വലോകവുമായും പൊരുത്തത്തിലാവും. 

പക്ഷേ, എങ്ങനെ അത് സാധിക്കും?

ഉത്തരമില്ല.

ഏറേയും അവനവനുമായുള്ള സംഘർഷവും പൊരുത്തക്കേടുമാണ് നാമറിയാതെ നാം പുറത്ത് പ്രതിഫലിപ്പിക്കുന്നതും പുറത്ത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കുന്നതും സംഘർഷപ്പെടുന്നതും...

*******

No comments: