Sunday, November 19, 2023

ഹലാൽ നിരോധനം. ഉദ്ദേശമാണ് വിഷയം

ഹലാൽ നിരോധനം. ഉദ്ദേശമാണ് വിഷയം.

മുസ്ലിംവിരുദ്ധത കൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് ജയിക്കൂ, 

മുസ്ലിംവിരുദ്ധത മാത്രമേ അജണ്ടയായി നിലനിൽക്കൂ. 

മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചുകൊണ്ടുള്ള ഒരു പ്രത്യേയശാസ്ത്രം മാത്രമേ നമുക്കുളളൂ, 

മുസ്‌ലിംവിരുദ്ധത മതി ജനങ്ങൾ ബാക്കിയെല്ലാം മറന്നുകൊള്ളും. 

എന്ന് വരുന്ന ഒരു പ്രത്യേകതരം അപക്വമായ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഭ്രാന്തമായ രാഷ്ടീയത്തിൽ നമുക്ക് അഭിരമിക്കാം...

******

ഇത് രണ്ടിലും, ഹലാൽ എന്നതിലും ഹിജാബിലും ഒരു അനുകൂലമായ അഭിപ്രായം ഇല്ല ഈയുള്ളവന്. 

പക്ഷേ ഇന്ത്യയിലെ ആകയാൽ അവശേഷിക്കുന്ന രണ്ടേ രണ്ട് പ്രശ്നങ്ങൾ അല്ല അത്. ജാതിയും മതവും ഉപജാതികളും അമ്പലവും പള്ളിയും വൻവിഷയമായ ഇന്ത്യയിൽ.

പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടം ഈ രണ്ട് കാര്യത്തിൽ വല്ലാത്ത താൽപര്യം എടുക്കുന്നത് ബാക്കി എല്ലാ കാര്യങ്ങളും കാര്യങ്ങൾ അല്ലാത്തത് പോലെയാണ്.

അവരുടെ ചേതോവികാരം ചില ആളുകൾക്ക് മനസ്സിലാകാത്തതിലെ വിരോധാഭാസമാണ് ഈയുള്ളവനെ അൽഭുതപ്പെടുത്തുന്നത്.

*******

ശരിയാണ്. 

ഇങ്ങനെയൊന്നും പറയരുത്

അങ്ങനെയായിരുന്നു വേണ്ടത്.

പക്ഷേ സന്ദർഭവും സാഹചര്യവും ഒപ്പം ചെയ്യുന്നത് ആര് എന്നതും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു പ്രധാന പ്രശനമല്ലെന്ന് ചിന്തിക്കുന്നത്ര നമ്മളാരും അന്ധരായിക്കൂടല്ലോ?

ഇതൊക്കെ ചെയ്യുന്നവർ വേറെ ആരെങ്കിലും ആണെങ്കിൽ, അങ്ങനെ എല്ലാവരും ഉദ്ദേശിക്കുന്നത് പോലെ ഭരണകൂടത്തിന് അനുകൂലമായി പറയാമായിരുന്നു. 

നമ്മൾ ഓരോരുത്തരും ഒന്ന് ആത്മപരിശോധനക്ക് ആ നിലക്ക് വിധേയമാകണം. മനസ്സാക്ഷിയുമായി ഒന്ന് നിഷ്പക്ഷമായി സംവദിക്കണം. 

ഈ ചെയ്യുന്നവരുടെ അജണ്ടയും ലക്ഷ്യവും മുസ്ലിം നവീകരണമോ രാജ്യത്തിൻ്റെ ക്ഷേമമോ അല്ലല്ലോ? 

അങ്ങനെയാണെങ്കിൽ പെട്രോൾ, ഗ്യാസ് വിലയും നികുതിയും ഇങ്ങനെ കൂടുമായിരുന്നുവോ? 

പുൽവാമയിൽ നമ്മുടെ സ്വന്തം പട്ടാളക്കാർ കൊല്ലപ്പെടുമായിരുന്നുവോ?

*******

ഭക്ഷണത്തിൽ വിഭജനം നടത്തിയത്  ഇവിടെ ഇന്ത്യക്കാർ തന്നെയല്ലേ? 

വെജ് നോൺവെജ്.  

നോൺ വെിറ്റേറിയൻസിന് വെജിറ്റേറിയൻസിനെ സഹിക്കാൻ പറ്റും. 

മറിച്ചോ? 

പറ്റില്ല. 

അപ്പോൾ ഭക്ഷണ കാര്യത്തിൽ വരെ ആരാണ് യഥാർഥത്തിൽ വിഭജനം തുടങ്ങുന്നത്? 

എങ്കിൽ രക്തം കളയണം എന്ന നിർബന്ധം വെച്ചുള്ള, വൃത്തി ആഗ്രഹിച്ചുള്ള ഹലാൽ എന്ന hygenity എങ്ങിനെയാണ് മോശവും വിഭജനവും ആവുക? 

ഹലാൽ എന്ന വൃത്തിയോടുള്ള വെറുപ്പല്ലേ യഥാർഥത്തിൽ വിഭജനവും അസഹിഷ്ണുതയും?

ആരാണ് യഥാർത്ഥത്തിൽ അത്തരം വിഭജനം ഭക്ഷണത്തിൽ വരെ വെജിറ്റേറിയൻ സമ്പ്രദായം ഉയർത്തിപ്പിടിച്ച് കൊണ്ടുവരുന്നത് ? 

ഈപ്പറയുന്ന ഭരണകൂട പാർട്ടിയും അതിൻ്റെ വക്താക്കളും തന്നെ. 

അങ്ങനെയുള്ള മോഡിയും യോഗിയും പുണ്യപുരുഷൻമാരാവുന്നതിൻ്റെ രാഷ്ട്രീയവും മനഃശാസ്ത്രവും മനസ്സിലാവുന്നില്ല. 

നോൺവെിറ്റേറിയൻസിന് ഫ്ലാറ്റ് കൊടുക്കാത്തവർ വരേ ഇവിടെയുണ്ട്. 

സമുദായവും പേരും നോക്കി ഫ്ലാറ്റ് കൊടുക്കാത്തവർ വരേ ഇവിടെയുണ്ട്

ഒരേറെ. 

നേരിട്ടനുഭവിച്ചു പറയുന്നതാണ്. 

വെറുതേ കാൽപനികതയും ഊഹാപോഹവും പറയുന്നതല്ല. 

ഉത്തരേന്ത്യൻ മനഃശാസ്ത്രവും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയവും നമുക്ക് മനസ്സിലാവാത്തത് പോലെയാണ് നമ്മുടെ നിഷ്കളങ്കമെന്നും നിഷ്പക്ഷമെന്നും തോന്നിപ്പിക്കുന്ന സംസാരം. 

അല്ലെങ്കിൽ വലതുപക്ഷത്ത് നിന്നാവുമ്പോൾ എന്തുകൊണ്ടോ അതൊന്നും നമുക്ക് പ്രശ്നമല്ലാത്തത് പോലെ. 

ആ നിലക്ക് എവിടെയോ ഒരു വിഭാഗത്തോട് മാത്രമുള്ള വല്ലാത്ത പകയും വെറുപ്പും വിദ്വേഷവും നിറഞ്ഞ് നമ്മളിൽ അന്ധത പൂകുന്നത് പോലെ. 

നിഷ്പക്ഷത എന്നാൽ സത്യവും ശരിയും മറക്കുക എന്നതല്ല. 

സത്യത്തിനും അസത്യത്തിനും ഇടയിൽ നിഷ്പക്ഷത എന്നത് അക്രമത്തിന് തുല്യം.

*******

അല്ലാതെ ഹാലാൽ നിരോധനം എന്ത് നേട്ടം, എന്ത് താൽപര്യം, എന്ത് രാഷ്ട്രീയ ധർമ്മം നിറവേറ്റുന്നു? 

അതും ഒരു വിവരവും ഇല്ലാത്ത ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ... 

അതും വിഭജനവും വെറുപ്പും മുഖമുദ്രായാക്കി നടക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉത്തർപ്രദേശിൽ.... 

ഹാലാൽ നിരോധനം നടത്തുമ്പോൾ 2024ലേക്ക് വേണ്ട കൃത്യമായ രാഷ്ട്രീയലക്ഷ്യം നടന്ന് കിട്ടും എന്നല്ലാതെ, പിന്നെന്താണ് പറയുക? 

പിന്നെന്താണ് നിഷ്പക്ഷമായി പറയുക, പറയേണ്ടത്, പറയാനാവുക? 

നിങൾ ഓരോരുത്തരും തന്നെ പറയുക... 

അല്ലാതെ ആർക്കെങ്കിലും എങ്ങിനെയാണ് അങ്ങനെയൊരു ഹലാൽ നിരോധനം പോലുള്ള കാര്യത്തിൽ ശരിയും ആനന്ദവും അഭിമാനവും തോന്നുന്നതെന്ന് ഈയുള്ളവന് മനസ്സിലാവുന്നില്ല. 

എല്ലാം പൂർത്തിയായി പക്വമായ ഇന്ത്യയിൽ നടന്ന് കിട്ടേണ്ട ഏറ്റവും അവസാനത്തെ കാരൃം പോലെയുണ്ട് ഹലാൽ നിരോധനം നടപ്പാക്കുമ്പോൾ, പറയുമ്പോൾ

ഇനി നിങ്ങളിൽ ആരെങ്കിലും ഉള്ളാലെ ആഗ്രഹിക്കുന്ന രാഷ്ട്രീയം അത്തരത്തിലുള്ളതാണെങ്കിൽ ഒന്നും പറയാനില്ല, ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല. 

അതിൻ്റെ വ്യത്യാസം മാത്രമേ ഇവിടെ നമ്മൾ പരസ്പരം പറയുന്ന കാര്യങ്ങൾക്കിടയിൽ ഉള്ളൂ... 

ഒരു ഭാഗത്ത് നിങ്ങൾക്ക് കൃത്യമായ ഒളിഞ്ഞതോ തെളിഞ്ഞതോ ആയ രാഷ്ടീയതാൽപര്യവും വിരോധവും ഉണ്ട്. 

ആ വിരോധത്തിനെതിരെ ഏതൊരു നിഷ്പക്ഷനും തോന്നുന്ന എതിർപ്പ് ഈയുള്ളവനും ഉണ്ട്. ഒരു പ്രത്യേകമായ രാഷ്ടീയ ചായ്‌വ് ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതെ.

*******

അപ്പോഴും നിലവിലെ ഭരണകൂട രാഷ്ട്രീയത്തെ നിങൾ അല്പവും സംശയിക്കുന്നില്ല, നിങ്ങളെ അത് അൽപവും പേടിപ്പിക്കുന്നില്ല എന്നത് അൽഭുതം തന്നെ.

അതുകൊണ്ട് തന്നെ ഇങ്ങനെയും ചിന്തിക്കണം.

ഹലാൽ എന്നെഴുതിയാൽ ഹലാലാവുമോ? 

ഇല്ല. 

ഹലാലെന്ന് തെളിയിക്കാനുള്ള വല്ല വഴിയും ഉപകരണവും ഉണ്ടോ? 

ഇല്ല. 

എങ്കിൽ ഹലാൽ ബോർഡ് കൊണ്ടെന്ത് കാര്യം? 

അവനവനു വേണ്ടി ചെയ്യുമ്പോൾ വ്യക്തിപരമായി ചെയ്യാം, അറിയാം. 

എന്നല്ലാതെ പൊതുചിഹ്നമായി ഹാലാൽ ബോർഡ് വഞ്ചനയും വിഭജനവും മാത്രം ഉറപ്പ് വരുത്തും

No comments: