Friday, November 24, 2023

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. നിങ്ങളുടെയടുക്കലുണ്ടോ?

'മനുഷ്യവംശത്തെ നിലനിർത്താൻ ഞാൻ കുട്ടികളെ പ്രസവിക്കേണ്ടതുണ്ടോ, വളർത്തേണ്ടതുംണ്ടോ?  

മനുഷ്യവംശം എന്ത്, എന്തിന്, ഞാൻ തന്നെയും എന്ത്, എന്തിന് എന്നെനിക്ക് അറിയാത്തിടത്തോളം?" 

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. 

ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. 

നിങ്ങളുടെയടുക്കലുണ്ടോ?

*******

ലൈംഗികതക്കും ഭക്ഷണത്തിനും ലഹരിക്കും വേണ്ടിയാണോ മനുഷ്യൻ ജീവിക്കുന്നത്? 

അറിയില്ല. 

എന്തിന് വേണ്ടി ജീവിക്കുന്നുവെന്ന് ഈയുള്ളവനറിയില്ല. 

പക്ഷേ, ലൈംഗികതക്കും ഭക്ഷണത്തിനും ലഹരിക്കും വേണ്ടിയാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന് പറയുംപോലെയുണ്ട് സ്വർഗ്ഗത്തിലും അത് തന്നെ വാഗ്ദാനം ചെയ്യുമ്പോൾ.

********

ജീവിതവും അതിജീവനവും ഉറപ്പാക്കുന്നു ലൈംഗികതയും ഭക്ഷണവും. 

ശരി. 

ജീവിതം വലിയ ബാധ്യതയും ഭാരവുമായി തോന്നുമ്പോൾ സേവിക്കുന്ന ലഹരി ഒരു മറ, മുക്തി, ഒളിച്ചോട്ടം. 

ശരി.

പക്ഷേ, ജീവിതവും അതിജീവനവും ഉറപ്പാക്കുന്ന ലൈംഗികതയും ഭക്ഷണവും തന്നെ, 

പിന്നെ ഒളിച്ചോട്ടത്തിൻ്റെ ലഹരിയും തന്നെ,

എങ്ങിനെ അതേ അതിജീവനത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യവും അർത്ഥവുമാകും? 

*******

ലൈംഗികതക്കും ഭക്ഷണത്തിനും വേണ്ടി മാത്രം ജനിക്കുകയും ലൈംഗികത മാത്രം ചെയ്ത്, ഭക്ഷണം മാത്രം കഴിച്ച് മരിക്കുകയും മാത്രം ജീവിതത്തിന് ലക്ഷ്യമാവുകയോ? 

അതും ദൈവം തന്നെന്ന് പറയുന്ന ജീവിതത്തിന്, ദൈവം സൃഷ്ടിച്ചു എന്ന് പറയുന്ന മനുഷ്യന് ജീവിത ലക്ഷ്യം അത് മാത്രമാവുകയോ? 

അതേ ദൈവം പ്രതിഫലമായി നൽകുന്ന സ്വർഗ്ഗത്തിൽ വരെ ലൈംഗികത വാഗ്ദാനം ചെയ്യപ്പെടാൻ മാത്രം ഇവ മാത്രമോ?

*******

ഏറ്റവും മോശമായ എൻജിനീയറിംഗ് രണ്ട് കാലിൽ നിൽക്കേണ്ടിയും നടക്കേണ്ടിയും വരുന്ന മനുഷ്യശരീരത്തിൻ്റെത്. 

തണ്ടൽ, ഊര വേദനകൾ കൊണ്ട് ഒന്ന് മര്യാദക്ക് നടക്കാനും ഇരിക്കാനും സാധിക്കാതെ കുറേ പേർ. 

പ്രസവിച്ചുകഴിഞ്ഞാൽ ഒറ്റക്ക് നിന്ന്, നടന്ന് കിട്ടാൻ വല്ലാത്ത ദൈർഘ്യം, താമസം. 

അർഷസും ഫിസ്തുലയും ഫിഷറും കൊണ്ട് ഒന്ന് ടോയ്ലറ്റിൽ ശരിക്ക് പോകാൻ പാടുപെടുന്നവർ  ഒരേറെ.. 

പ്രസവിക്കാൻ മനുഷ്യൻ പ്രയാസപ്പെടുന്നത് പോലെയും പ്രസവിച്ച കുഞ്ഞ് വളരാനും സ്വയം പര്യാപ്തത കൈവൈക്കാനും മനുഷ്യക്കുഞ്ഞ് പ്രയാസപ്പെടുന്നത് പോലെയും സമയമെടുക്കുന്നത് പോലെയും മറ്റൊരു ജീവിയേയും കുഞ്ഞിനെയും കാണിച്ചു തരാൻപറ്റുമോ? 

ഇല്ല.

No comments: