മതം, തീവ്രദേശീയത:
വിവരംകെട്ട ജനതയിൽ ഏറ്റവും വേഗം ചിലവാകുന്ന, കുത്തിവെക്കാവുന്ന രണ്ട് വികാരങ്ങൾ.
ഭരണാധികാരികൾക്ക് ജനങ്ങളെ എളുപ്പം അന്ധരാക്കാനും ചൂഷണംചെയ്യാനും സഹായിക്കുന്ന രണ്ടേ രണ്ട് വികാരങ്ങൾ.
*******
നാം ലോകജനത മൊത്തം ഒരേയൊരു സമരം നടത്തണം.
അതിർത്തികൾ ഇല്ലാതാക്കാൻ. ലോകം മുഴുവൻ ഒരു രാജ്യമാവാൻ.
ഇപ്പോഴുള്ള രാജ്യങ്ങൾ മുഴുവൻ വെറും കുറേ സംസ്ഥാനങ്ങൾ പോലെ മാത്രം.
അതിർത്തികൾക്കും ആയുധങ്ങൾക്കും പ്രതിരോധത്തിനും വേണ്ടി ചിലവഴിക്കുന്നത് മുഴവൻ മനുഷ്യക്ഷേമത്തിന് മാത്രമായി ഉപയോഗിക്കാം.
******
ഒരൊറ്റ കറൻസി മാത്രമായി ലോകം ഒരു രാജ്യമാകാവുന്നതേയുള്ളൂ.
സാങ്കേതിക പുരോഗതി ലോകത്തെ അത്രക്ക് ഒരു ഗ്രാമം പോലെയാക്കിയിട്ടുണ്ട്.
മതവും തീവ്രദേശീയതയും പുരോഗമനജനത പണ്ടേ ഉപേക്ഷിച്ചതാണ്.
അങ്ങനെ യൂറോപ്പ് മൊത്തം ഏറെക്കുറെ ഒരും രാജ്യം പോലെയായി.
അപ്പോഴാണ് ഇന്ത്യ പിറകോട്ടടിക്കുന്നത്: പഴകിപ്പുളിച്ച തീവ്രദേശീയതയും മതവും കൊണ്ട്.
*******
ഇങ്ങനെയൊന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാൾ ഇന്ത്യ വിടേണ്ടിവരുമെന്നോ?
അത്രയ്ക്ക് ചിന്താ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും പാടില്ലെന്നും വരെ എത്തിയോ?.
അല്ലെങ്കിലും വസുധൈവകുടുംബകം എന്നാൽ ഇങ്ങനെ പറയുന്നവരെയും ചിന്തിക്കുന്നവരെയും പുറത്താക്കണം ഇങ്ങനെ പറയുന്നവവരും ചിന്തിക്കുന്നവരും പുറത്തുപോകണം എന്നാവുമോ?
*******
മധ്യകാല (ഇരുണ്ടകാല) യൂറോപ്പിൻ്റെ അവസ്ഥയിൽ നിലവിലെ ഇന്ത്യയും അറബ് ലോകവും.
മതം മുറുകിപിടിച്ച് കൊണ്ട് പിറകോട്ട്.
യൂറോപ്പ് മതംവിട്ട് പുരോഗമിച്ചു.
ഇന്ത്യയും അറബ് ലോകവും എപ്പോഴാണോ മതംവിട്ട് വെളിച്ചം കാണുക?
*******
മൂന്നാം ലോകരാജ്യങ്ങളിൽ തഴച്ചുവളരുന്ന മതതീവ്രതയും മതതീവ്രതയുടെ വശംപറ്റി വളരുന്ന തീവ്രദേശീയതയും അവനവൻ്റെ തന്നെ നാശത്തിനെന്ന് അവനവന് മനസ്സിലാവില്ല.
എന്നത് സങ്കുചിത മത രാഷ്ട്രീയ നേതൃത്വത്തിന് കിട്ടിയ വലിയ അവസരവും.
******
ഇന്ത്യ യൂറോപ്പിലെത്താൻ ഇനിയും നൂറ്റാണ്ടുകളെടുക്കും.
വിഡ്ഢികളുടെ അഹങ്കാരവും അഭിമാനബോധവും വളർച്ചയല്ല; തളർച്ചയാണ്, ആത്മനാശമാണ്.
മൂന്നാം ലോക രാജ്യങ്ങൾ മുഴുവൻ ഇതിൻ്റെ ഇരകളാണ്...
*******
നാം വിഡ്ഢികൾ അങ്ങനെ കരുതുന്നു... തോറ്റു കൊണ്ടും ജയിക്കുന്നുവെന്ന്.
ഇന്ത്യ എല്ലാ അർഥത്തിലും ഡയേരിയയുടെ (വയറിളക്കത്തിൻ്റെ) നാട്
വാസ്തവം മറിച്ചാണെങ്കിൽ പിന്നെന്തിന് ചിന്താഗതി മാറണം?
അതുകൊണ്ടാണ് ഇന്ത്യക്കാർ സാധിക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ, ഇന്ത്യൻ പൗരത്വം ഒഴിവാക്കി, നല്ല വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും തേടി ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും കാനഡയിലേക്കും... അവരാരും ഇങ്ങോട്ട് വരുന്നുമില്ല.
ഏറ്റവും കൂടുതൽ ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ച് പോയവർ ഗുജറാത്തികളാണെന്നും ഓർത്താൽ നല്ലത്.
No comments:
Post a Comment