Tuesday, November 28, 2023

കേരളത്തിൽ നിന്ന് നാം കാണുന്ന ഇന്ത്യയല്ല ഇന്ത്യ.

എത്രയെല്ലാം ഇന്ത്യയുടെയും ഇന്ത്യൻ സംസ്കാരത്തിൻ്റെയും മഹത്വം നമ്മൾ വാനോളം പൊക്കി വിളിച്ചുപറയുമ്പോഴും..., 

ഇന്ത്യയെ കുറിച്ച് ഏത്രയെല്ലാം അഭിമാനം കൊള്ളുമ്പോഴും..., 

വളർന്നുവരുന്ന നമ്മുടെ എല്ലാവരുടെയും കുട്ടികൾ..., 

എന്തിന് നമ്മൾ തന്നെയും...., 

കിട്ടുന്ന ആദ്യത്തെ അവസരത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. 

യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും പോയി ചേക്കേറാൻ ആഗ്രഹിക്കുന്നു.

എന്തുകൊണ്ട്?

അത്രക്ക് തൊഴിലില്ലായ്മയും നികുതി മാത്രം പിഴിയുന്ന ചൂഷണവും പേടിയും അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞതായിരിക്കുന്നു ഇന്ത്യ. 

വാങ്ങുന്ന ഭീമമായ നികുതിക്കനുസരിച്ച സാമൂഹ്യസുരക്ഷിതത്വ പരിപാടികൾ ഒന്നും തിരിച്ചുനൽകാൻ ഇല്ലാത്ത ഒരു രാജ്യം.

ഉന്നതവിദ്യാഭ്യാസവും ഉയർന്ന ചികിത്സയും വെറും സമ്പന്നന്യൂനപക്ഷത്തിന് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒരു രാജ്യം.

ഭീമമായ നികുതി പിരിച്ച് രാഷ്ട്രീയക്കാരെയും, എംഎൽഎ, എംപി, മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രിമാരെയും ശിങ്കിടികളെയും ഉദ്യോഗസ്ഥരെയും തീറ്റിപ്പോറ്റാൻ മാത്രം എന്ന് വളർന്നു വരുന്ന ഓരോ പൗരനും തോന്നിപ്പോകുന്ന ഒരു രാജ്യം.

*******

കേരളത്തിൽ നിന്ന് നമ്മൾ കാണുന്ന ഇന്ത്യയല്ല ഇന്ത്യ. 

കേരളം പോലെയാണെങ്കിൽ ഇന്ത്യ ഇന്ത്യ മാത്രമായാൽ മതി. കുറച്ച് അല്ലറചില്ലറ തിരുത്തുകൾ വരുത്തിക്കൊണ്ട്.  അല്ലറചില്ലറ തിരുത്തുകൾ മാത്രം.

ഇന്ത്യ ഇന്ത്യ ആയാൽ മതി. ശരിയാണ്. അങ്ങനെ ഇന്ത്യക്ക് എന്നല്ല ആർക്കും അങ്ങനെയേ ആവാൻ സാധിക്കൂ.. 

പക്ഷേ ഇന്ത്യക്ക് വെറും വീമ്പുപറച്ചിലിൽ മാത്രമേ അത് യഥാർഥത്തിൽ സാധിക്കുന്നുള്ളൂ എന്നത് നാം മറക്കരുത്. 

നമ്മൾ വീമ്പുപറച്ചിൽ മാറ്റിനിറുത്തിയാൽ പുറകോട്ട് തന്നെയാണ് പോകുന്നത്. എല്ലാ അർഥത്തിലും. ഉള്ളിലെ വികാരം കൊണ്ട് അന്ധരായ ഉള്ളിലെ ജനങ്ങൾക്കത് മനസ്സിലാവുന്നില്ല എന്ന് മാത്രം.

നമ്മൾക്ക് ഇപ്പോഴത്തെ ഉത്തരേന്ത്യ പോലുള്ള ഇന്ത്യയല്ല ഇന്ത്യ ആവേണ്ടത്. 

അറിയണം. ഫലത്തിൽ ഒരു വിവരവും ഇല്ലാതെ, ഒന്നിനും കൊള്ളാത്ത പഴകിപ്പുളിച്ച മതവും തീവ്രദേശീയതയും വെറും വികാരമാക്കി, ഉത്തരേന്ത്യ തെരഞ്ഞെടുക്കുന്നവർ ആരോ അവരാണല്ലോ ഫലത്തിൽ ഇന്ത്യ ഭരിക്കുന്നത്.

ഒന്നും മനസ്സിലാവാതെ എന്തിലൊക്കെയോ ദുരഭിമാനം പൂണ്ട് രാഷ്ട്രീയക്കാർക്ക് ചൂഷണത്തിന് മാത്രമായി നിന്നുകൊടുക്കുന്ന, ഇന്ത്യ അല്ല വേണ്ടത്. 

പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ അത് പോലും പറയാൻ അറിയാത്ത മഹാഭൂരിപക്ഷം ജീവിക്കുന്ന ഇന്ത്യയല്ല വേണ്ടത്. 

പള്ളിയും അമ്പലവും പ്രതിമകളും വലിയ വിഷയങ്ങൾ ആവുന്ന ഇന്ത്യയല്ല വേണ്ടത്. 

നാൽകാലികൾ പൊലെയുള്ള ജനങ്ങൾ ഭൂരിപക്ഷമായി തിങ്ങിപ്പാർക്കുന്ന ഇന്ത്യയല്ല വേണ്ടത്.

അറിയണം: ഇപ്പോഴും നമ്മൾ യൂറോപ്പിൻ്റെയും അമേിക്കയുടെയും വിമാനവും ആയുധവും മരുന്നും സാങ്കേതികവിദ്യയും തന്നെയാണ് കാര്യമായും ഉപയോഗിക്കുന്നത്. അല്ലെങ്കിൽ അവരെ കോപ്പി അടിക്കുകയാണ്. 

അതുകൊണ്ട് തന്നെ സാധിക്കുന്നവർ സാധിക്കുന്ന മാത്രയിൽ പൗരത്വം വരെ വേണ്ടെന്ന് വെച്ച് ഇവിടം വിട്ട് പോകുകയും ആണ്. അതിൽ ഏറ്റവും കൂടുതൽ ഗുജറാത്തികൾ ആണെന്നത് നമ്മളെ ഞെട്ടിക്കേണ്ട വസ്തുതയും ആണ്.

*******

എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നു.

ആര് പറഞ്ഞു എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നുവെന്ന്? 

അങ്ങനെയും നമ്മൾ വെറുതേ വീമ്പ് പറയുന്നത് മാത്രമല്ലാതെ. 

എന്തിന് എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കണം?

ശരിയാണ്. ജനാധിപത്യത്തിൻ്റെ ഭീഭത്സ മുഖവും മികച്ച ദുരുപയോഗവും കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും. 

ഒന്നും മനസ്സിലാവാത്ത ജനതയെ ജനാധിപത്യം പറഞ്ഞ് വഞ്ചിക്കുന്നത് കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും. 

ഒന്നുമറിയാത്ത മഹാഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്ത് മാത്രം ജനാധിപത്യം നടപ്പാക്കുന്നത് കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും.

വല്ലാത്ത നോട്ടം തന്നെയാണത്.

നാം വിഡ്ഢികൾ അങ്ങനെ കരുതുന്നു...  എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നു എന്ന് 

തോറ്റുകൊണ്ടും നാം ജയിക്കുന്നുവെന്ന്.

ആര് ഇന്ത്യയിലേക്ക് നോക്കുന്നു?

ഇതൊക്കെ നിങ്ങളെ ആരൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണ്. അവരുടെ മത രാഷ്ട്രീയ ലാഭത്തിനു വേണ്ടി. ഇല്ലാത്ത ദുരഭിമാനം പേറി വയറുനിറക്കാൻ. വിഡ്ഢികൾ ദുരഭിമാനബോധം കൊണ്ട് മദിച്ച് ആഘോഷിക്കും. രാഷ്ട്രീയ നേതൃത്വം അതുമാത്രം വെച്ച് അവരുടെ ലാഭവും കൊയ്യും. 

നിലവിലെ ഇന്ത്യ എല്ലാ അർഥത്തിലും ഡയേരിയയുടെ (വയറിളക്കത്തിൻ്റെ) നാടാണ്. 

വാസ്തവം മറിച്ചാണെങ്കിൽ പിന്നെന്തിന് ഈ ചിന്താഗതി മാറണം? 

അതുകൊണ്ടാണ് ഇന്ത്യക്കാർ സാധിക്കുന്ന ആദ്യനിമിഷത്തിൽ തന്നെ, ഇന്ത്യൻ പൗരത്വം ഒഴിവാക്കി, നല്ല വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും തേടി ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും കാനഡയിലേക്കും... അവരാരും ഇങ്ങോട്ട് വരുന്നുമില്ല. 

ഏറ്റവും കൂടുതൽ ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ച് പോയവർ ഗുജറാത്തികളാണെന്നും ഓർത്താൽ നല്ലത്.

*******

ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ തഴച്ചുവളരുന്ന മതതീവ്രതയും മതതീവ്രതയുടെ വശംപറ്റി വളരുന്ന തീവ്രദേശീയതയും അവനവൻ്റെ തന്നെ നാശത്തിനെന്ന് അവനവന്  മനസ്സിലാവില്ല. എന്നത് സങ്കുചിത മത രാഷ്ട്രീയ നേതൃത്വത്തിന് കിട്ടിയ വലിയ അവസരവും.

*********

മതം, തീവ്രദേശീയത: വിവരംകെട്ട ജനതയിൽ ഏറ്റവും വേഗം ചിലവാകുന്ന, കുത്തിവെക്കാവുന്ന രണ്ട് വികാരങ്ങൾ. 

ദുഷിച്ച ഭരണാധികാരികൾക്കത് ജനങ്ങളെ എളുപ്പം അന്ധരാക്കാനും ചൂഷണംചെയ്യാനും സഹായിക്കുന്ന രണ്ടേ രണ്ട് വികാരങ്ങൾ:

No comments: