ഹിംസ്രജന്തുക്കൾ ഭരണാധികാരികളായാൽ ആടുകൾ അക്രമകാരികൾ.
ഒന്നും ചെയ്താലും ചെയ്തില്ലെങ്കിലും ആട് തീവ്രവാദിയും ഭീകരനും.
കാരണം ഹിംസ്രജന്തുക്കൾക്ക് ഇര വേണം.
ദിവസവും ഇര വേണം.
അങ്ങനെ ഇര പിടിക്കാനും നേടാനുമുള്ള ന്യായങ്ങളും കഥകളും വേണം ഹിംസ്രജന്തുക്കൾക്ക്.
എത്രവലിയ തീവ്രതയും ഭീകരതയും ഹിംസ്രജന്തുക്കൾ ചെയ്താൽ അത് പുണ്യപ്രവൃത്തി.
മലേഗാവും മക്കാമസ്ജിദും അജ്മീരും ഒട്ടനവധിയും അങ്ങനെ.
ഇന്ത്യ മുഴുവൻ നിറഞ്ഞുനിൽക്കുന്നു ഹിംസ്രജന്തുക്കളായ തീവ്രഭീകരവാദികൾ.
എന്നാലും, എന്ത് ഭീകരത എവിടെ നടന്നാലും മുസ്ലികളെ സംശയിക്കുക, മുസ്ലിംകളുടെ മേൽ ആരോപിക്കുക.
*******
വിശ്വാസപരമായും ആശയപരമായും ഇസ്‌ലാം സകലതിനെയും വിഴുങ്ങാൻ സാദ്ധ്യതയുണ്ട്.
ശരിയാണ്.
ഒന്ന് മാത്രം ശരി, അതവസാനത്തേത് എന്ന ഇസ്ലാമികവാദത്തിൽ അങ്ങനെയൊന്ന് ഉൾചേർന്നിട്ടുണ്ട്.
എന്നത് കൊണ്ട് ഇസ്ലാമുമായി ഒത്തുപോകാത്ത എന്ത് കളവും ഭീകരതയും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ കെട്ടിയാരോപിച്ച് പറയുന്നത് ശരിയല്ല.
ആശയത്തെ ആശയപരമായി തന്നെ നേരിടുകയാണ് വേണ്ടത്?
******
ഇസ്ലാമിന് എന്താശയം?
വെറും പ്രാകൃത വിശ്വാസം മാത്രമല്ലേ?
പറഞ്ഞത് ശരിയാവാം.
ഒരു സംശയവും ഇല്ല.
എന്നാലും ഇസ്ലാമിൻ്റെ അവസാനവാദവും ഏകസത്യാവാദവും കൊണ്ട് അങ്ങനെയൊരു സാധ്യതയുണ്ട്.
അതുകൊണ്ടാണല്ലൊ ഇറാനിലെയും ഈജിപ്തിലെയും സിറിയയിലെയും ജോർദാനിലെയും ഇറാക്കിലെയും വൈവിധ്യങ്ങൾ ഇല്ലാതായി ഒന്നു മാത്രമായത്.
വസ്തുതകൾ പറയുമ്പോൾ അത് ഇസ്ലാമിന് വേണ്ടി നടത്തിയ അവകാശവാദമായി മനസ്സിലാക്കുന്നത് എന്തിന്?
******
ഫലസ്തീൻ വിഷയത്തിൽ പറയാൻ ഇടവന്നതാണ്.
ഇല്ലാത്തതും സംഭവിക്കാത്തതും മുസ്‌ലിംകൾ ഒരു നിലക്കും ചെയ്യാത്തതും ഒക്കെ കെട്ടി ആരോപിച്ചു പറയുന്നത് കേട്ടിട്ട്.
ആശയപരമായ എതിർപ്പ് എന്ത് കളവും വെറുപ്പും വസ്തുതാവിരുദ്ധമായി അവരുടെമേൽ പറഞ്ഞുപ്രചരിപ്പിക്കാൻ ഇടവരുത്തരുതല്ലോ?
ശത്രു ആണെങ്കിലും അനീതി ചെയ്യരുതല്ലോ?
അല്ലാതെ, ഇസ്‌ലാം മതം മനസ്സിൽ ഒളിച്ചുനിൽക്കുന്നത് കൊണ്ടല്ല.
മതവും സത്യവും തമ്മിലോ മതവും ദൈവവും തമ്മിലോ ഒരു ബന്ധവും ഇല്ല.
No comments:
Post a Comment