Saturday, November 18, 2023

ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ ഒന്നും ചെയ്യാൻ സാധിക്കില്ല.

ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. വെറും വെറുതേ ക്ഷമ ചോദിക്കുക മാത്രമല്ലാതെ. ഒരു കുറ്റവും തെറ്റും ചെയ്യാതെയും ക്ഷമ ചോദിക്കുക മാത്രം.

*******

പിന്നേയും ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ അതിന് കാരണം:

1. സ്ത്രീക്ക് സ്ത്രീയെ മനസ്സിലാകാത്തത്.

2. എങ്ങനെയായാലും എന്തെല്ലാമായാലും, പുരുഷൻ എന്തെല്ലാം ഘോഷ്ടികൾ കാട്ടിക്കൂട്ടിയാലും, പുരുഷൻ സ്ത്രീക്ക് വേണ്ട, പലപ്പോഴും സ്ത്രീയുടെ കയ്യിലെ, സ്ത്രീക്ക് വേണ്ട ഉപകരണം മാത്രമാണ് എന്ന് സ്ത്രീക്ക് മനസ്സിലാകാത്തത്.

*******

അടിമയെന്ന് തോന്നിപ്പിച്ച്  ഉടമയാവുന്നവൾ സ്ത്രീ. 

നഷ്ടപ്പെടുന്നു എന്ന് വരുത്തി നേട്ടം ഉണ്ടക്കുന്നവൾ സ്ത്രീ.  

അരക്ഷിതയെന്ന് വരുത്തി സുരക്ഷിതയാവുന്നവൾ സ്ത്രീ.

താഴേയെന്ന് തോന്നിപ്പിച്ച് ഉയരെ നില്ക്കുന്നവൾ സ്ത്രീ.

കരഞ്ഞും കുറ്റം മറ്റുള്ളവരിൽ എറിഞ്ഞും സംരക്ഷണം നേടാൻ സാധിക്കുന്നവൾ സ്ത്രീ.

******

മറ്റൊന്ന് കൊണ്ടുമായിരിക്കില്ല ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നുന്നത്. 

ജീവിതം സ്ത്രീയെ ചുറ്റിപ്പറ്റിയും സ്ത്രീയുടെ മടിത്തട്ടിലൂടെയും മാറിടത്തിലൂടെയും തന്നെ തളിർക്കുന്നു, സംരക്ഷണം നേടുന്നു എന്നതിനാൽ....

അതിനാൽ കൂടി സംഭവിക്കുന്ന കാര്യങ്ങൾ അപ്പടിയേ പറയേണ്ടി വരുന്നത് കൊണ്ട് മാത്രം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നും. 

ഏറിയാൽ അത്തരത്തിലുള്ള സ്ത്രീയെ പൊതിഞ്ഞുനിൽക്കുന്ന വസ്ത്രവും ആവരണവും മാത്രമാകാനേ, അവൾക്ക് വേണ്ട ഉപകരണം ആവാനേ പുരുഷന് സാധിക്കൂ എന്നത് കൊണ്ട് മാത്രം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നും. 

*******

വിവാഹം: പുരുഷന് സ്വന്തമായി ഏറ്റെടുക്കേണ്ട ബാധ്യതയും ഭാരവും ചിലവും.

അതേ വിവാഹം സ്ത്രീക്ക് ഏറെക്കുറെ സൗജന്യം, സംരക്ഷണം. 

സ്ത്രീക്ക് വിവാഹവും ജീവിതവും ഏറെക്കുറെ ആരാൻ്റെ ചിലവിൽ, ആർഭാടപൂർവ്വം. 

വിവാഹം സ്ത്രീക്ക് ഏറെക്കുറെ ജീവിതം തന്നെ അതൊടെ സൗജന്യമാകുന്ന പ്രക്രിയ. 

വിവാഹം പുരുഷന് താൻ സ്ത്രീക്കുള്ള ഉപകരണം മാത്രമായി തന്നെ മാറ്റുന്ന പ്രക്രിയ.

വിവാഹം സ്ത്രീക്ക് വലിയൊരു അംഗീകാരം. 

അതുകൊണ്ട് തന്നെ ഒരു കുറേ സ്വർണ്ണവും ആഭരണങ്ങളും സമ്മാനങ്ങളും സൗജന്യമായി കിട്ടുന്ന പ്രക്രിയ. 

വിവാഹം പുരുഷന് ഒട്ടനവധി ചിലവുകൾ ഉണ്ടാക്കുന്ന, ചിലവുകൾക്ക് വരുമാനവും വഴിയും കണ്ടെത്തേണ്ട പ്രക്രിയ. 

ഒരുപക്ഷേ ആ നിലക്ക് പുരുഷനെ സഹായിക്കാൻ, അവളുമായുള്ള ജീവിതം തുടങ്ങാൻ അവനെ സാമ്പത്തികമായി പ്രാപ്തനാക്കാൻ തന്നെയാവാം സ്ത്രീധനം എന്ന സംഗതി ഉടലെടുത്തത്. 

താൻ കെട്ടുന്ന പെണ്ണിൻ്റെ എല്ലാം അതോടെ ഏറ്റെടുക്കുന്ന ഒന്നുമറിയാത്ത ചെറുപ്പക്കാരനായ പുരുഷന് ഒരു കൈസഹായം സ്ത്രീധനം. അതുവരെ എല്ലാം ഏറ്റെടുത്ത് നടത്തിയ, ഇതൊടെ കയ്യോഴിയുന്ന പിതാവിൽ നിന്നും..

പുരുഷന് തുടക്കത്തിൽ ഒന്ന് തുടങ്ങിക്കിട്ടാനും തുടങ്ങിക്കൊടുക്കാനുമുള്ള ഒരു കൈസഹായം സ്ത്രീധനം. 

അതുവരെ എല്ലാം നോക്കിയ പിതാവിൽ നിന്നും, ആ മകളെ കേന്ദ്രീകരിച്ച് അതുവരെ ഉണ്ടായിരുന്ന തൻ്റെ ബാധ്യതയും ഭാരവും ഒഴിയുന്നതിൻ്റെ ഭാഗമായി, ആ പിതാവ് തന്നെ തൻ്റെ കയ്യിലുള്ള ഒരു വിഹിതം തൻ്റെ മകളുടെ എല്ലാം ഏറ്റെടുക്കും വിധം അവളെ കെട്ടുന്ന പുരുഷന് നൽകി സഹായിക്കുന്ന ഒരു രീതി മാത്രം സ്ത്രീധനം.

സ്വയം തന്നെ ജീവിക്കാൻ അറിയാത്ത, ഗതിയില്ലാത്ത പുരുഷനാണ് മറ്റൊരു സ്ത്രീയുടെ സകലതും വിവാഹത്തോടെ ഏറ്റെടുക്കുന്നത് എന്നറിയുന്ന സ്ത്രീയുടെ പിതാവും കുടുംബക്കാരും സ്വയം മനസ്സിലാക്കി നൽകുന്ന ഒരു സഹായം സ്ത്രീധനം.

പിന്നീട് പുരുഷാധിപത്യമായി തെറ്റായി വഴിമാറിയത്, തെറ്റായി ചിത്രീകരിക്കപ്പെട്ടത് സ്ത്രീധനം. 

യഥാർഥത്തിൽ തൻ്റെ പെണ്ണുമായി ജീവിതം തുടങ്ങാനുള്ള പെണ്ണിൻ്റെ ഭാഗത്ത് നിന്നുള്ള ഒരു സഹായം സ്വീകരിക്കുന്ന പ്രക്രിയ മാത്രം സ്ത്രീധനം.

******

വിവാഹം എന്തോ വലിയ നേട്ടം പോലെയാണ് സമൂഹം പെണ്ണിൻ്റെ കാര്യത്തിൽ കണക്കാക്കുന്നത്. മറ്റൊന്നുമല്ല ജീവിതം ജീവിതത്തെ വളർത്താൻ സ്വയം അഹങ്കരിക്കുന്നതാണത്. 

പെണ്ണ് വിവാഹത്തിൻ്റെ കാര്യത്തിൽ താൻ എന്തോ വലിയ നേട്ടം നടത്തിയത് പോലുള്ള ആനന്ദത്തിലും...

ഏറെക്കുറെ പെണ്ണ് തന്നെയും വിവാഹത്തെ അങ്ങനെ കണക്കാക്കുന്നു. എല്ലാ നേട്ടത്തേക്കാളും വലിയ നേട്ടമായിത്തന്നെ. സ്വയം അലസമായി നിന്ന് ജീവിതത്തിന് വളമേകാൻ.

അതുകൊണ്ട് തന്നെയാണ് അവളെ സമ്മാനങ്ങളും അനുമോദനങ്ങളും കൊണ്ട് പൊതിയുന്നത്, അവളതിന് നിന്നുകൊടുക്കുന്നത്.

അവളെന്തോ അദ്ധ്വാനിച്ച് പഠിച്ച് നേടിയതും കൊണ്ടുവന്നതും പോലെയാണ് അവൾക്ക് അവളുടെ വിവാഹം, വിവാഹദിനം. 

അങ്ങനെ തന്നെയാണ് അവൾക്ക് വിവാഹം എല്ലാവരും കൂടി നടത്തിക്കൊടുക്കുന്നത്. 

അവൾ വെറുതെ നിന്നു കൊടുക്കുക മാത്രം മതി. ഒരളവോളം അഭിനയിച്ചു കൊണ്ട്.

സ്വന്തമായി വിവാഹക്കാര്യത്തിൽ ഒരു ബാധ്യതയും ഭാരവും ചിലവും ഇല്ലാതെ തന്നെ പെണ്ണും പെണ്ണിൻ്റെ വിവാഹവും.

അതുകൊണ്ട് തന്നെ എളുപ്പം കിട്ടുന്ന വിവാഹമെന്ന ഈ നേട്ടത്തിനും അംഗീകാരത്തിനും സൗകര്യങ്ങൾക്കും ആർഭാടങ്ങൾക്കും സംരക്ഷണത്തിനും വേണ്ടി മഹാഭൂരിപക്ഷം സ്ത്രീകളും തന്ത്രപൂർവ്വം തലതാഴ്ത്തിക്കൊടുക്കുന്നു. 

തീർത്തും കണ്ണടച്ചു കൊണ്ട്. 

വിവാഹത്തിലൂടെ വെറുതേ കിട്ടുന്ന സുരക്ഷിതത്വവും സുഖവും കണ്ടുകൊണ്ട് തന്നെ.

വിവാഹം വിജയിച്ചാൽ അങ്ങനെയങ്ങ് പോകും സ്ത്രീകൾ പൊതുവെ. ലോട്ടറി അടിച്ചത് പോലെ. എപ്പോഴും തൻ്റെ ലോട്ടറിയായ പാവം പുരുഷനിൽ കുറ്റവും ഭാരവും നൽകിക്കൊണ്ട്.

ഭർത്താവിൻ്റെ നിറം തൻ്റെ നിറമാക്കുന്ന, ഏറ്റവും വിജയകരമായി കൊണ്ടുനടക്കുന്ന അതിജീവന തന്ത്രമായി അവളുടെ വിവാഹവും വിവാഹാനന്തര ഒത്തുതീർപ്പുകളും. 

വെളളം പോലെ. ഏത് പാത്രത്തിൽ ആണോ ആ പാത്രത്തിൻ്റെ നിറം വെള്ളത്തിന്. അതുപോലെ ഏറെക്കുറെ മഹാഭൂരിപക്ഷം സ്ത്രീകളും. 

പെണ്ണ് സുരക്ഷിതത്വം നേടുന്നതും പുരുഷനെ തനിക്ക് വേണ്ട പാത്രവും ഉപകരണവും ആക്കുന്നതും ഇങ്ങനെ. 

തോറ്റുവെന്ന് തോന്നിപ്പിച്ചു ജയിച്ചു കൊണ്ട്. 

വിജയിക്കാൻ വേണ്ട നീക്കുപോക്കുകളോടെ. 

അതിൽ നടത്തേണ്ട ചെറിയ നീക്കുപോക്കുകളോടെ പുരുഷനും പിന്നിട് ഒരുപോലെ. 

അന്തിമ വിശകലനത്തിൽ മുഴുവൻ നീക്കുപോക്കുകളും പുരുഷനെക്കൊണ്ട് അതേ സ്ത്രീ നടാത്തിപ്പിച്ചു കൊണ്ട്. 

ആദ്യം തോറ്റത് പോലെ നനഞ്ഞ് നിന്ന സ്ത്രീ പിന്നീട് ജയിച്ച് പുരുഷനെ നനച്ച് നിർത്തിക്കൊണ്ട്.

സാമ്പത്തിക, ഭൗതിക, പദാർത്ഥപര ബാധ്യതകൾ മുഴുവൻ പുരുഷനിൽ ഏല്പിച്ചുകൊണ്ട് തന്നെ സ്ത്രീ.

എന്നിട്ടോ?

വിവാഹം പരാജയപ്പെട്ടാൽ സ്ത്രീ എളുപ്പം സമൂഹത്തിലും വിവാഹമെന്ന പ്രക്രിയയിലും പിതാവിലും പുരുഷനിലും കുറ്റം പറഞ്ഞ്, സ്ത്രീവാദം പറഞ്ഞ് ഒഴിഞ്ഞുപോകുകയും ചെയ്യും.

കുറ്റം സ്വയം ഏറ്റെടുക്കാതെ എപ്പോഴും പുറത്ത് ചാരുന്നതിൽ സ്ത്രീ മിടുക്കി. സ്ത്രീയോളം മിടുക്ക് അക്കാര്യത്തിൽ പുരുഷന് സാധ്യമല്ല. 

അക്കാര്യത്തിൽ പുരുഷനില്ലാത്ത കണ്ണീരിൻ്റെയും ആർത്തുവിളിച്ച് ആളെക്കൂട്ടുന്നതിൻ്റെയും പൊടുന്നനെയുള്ള ദേശ്യങ്ങളുടെയും കരുത്ത് സ്ത്രീക്കുണ്ട്.

പെണ്ണിന് വിവാഹം എപ്പോഴും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ചിലവിൽ. 

പുരുഷന് വിവാഹം സ്വന്തം തോളിൽ ബാധ്യതയും ഭാരവും ഏറ്റുന്ന പ്രക്രിയ. 

പുരുഷൻ വിവാഹത്തിലൂടെ അഹങ്കാരപൂർവ്വം അധികാരം നേടുന്നുവെന്ന തെറ്റിദ്ധാരണയെ ധാരണയാക്കി ഭാരവും ഭാധ്യതയും വഹിക്കുന്നു.

പെണ്ണിന് വിവാഹം ഒരു എളുപ്പവഴി. അലസമായി കാര്യങ്ങൾ നേടിയെടുക്കാനുള്ള വഴി.

അതുകൊണ്ട് തന്നെ പെണ്ണുങ്ങൾ മിക്കവാറും ആ എളുപ്പവഴിയെ മല്ലെ തലതാഴ്ത്തി സ്വീകരിക്കുന്നു.

അവൾക്ക് വിവാഹം ജോലിയേക്കാൾ, ജീവിതത്തിലെ അധ്വാനിച്ചും പഠിച്ചും ചിന്തിച്ചും ഗവേഷണങ്ങൾ നടത്തിയും കിട്ടേണ്ട മറ്റേത് നേട്ടങ്ങളെക്കാൾ, അടുത്ത, എളുപ്പമുള്ള വഴി. 

അച്ഛൻ്റെ നല്ല മോളായി നിന്ന് നടത്തിയെടുക്കുന്ന വഴി.

അതുകൊണ്ട് തന്നെ ഏറെ പഠിച്ച് പണിയൊന്നും കിട്ടിയില്ലെങ്കിലും സ്ത്രീക്ക് വിഷയമല്ല. 

ആരും അവളെ ജോലി ഇല്ലാത്തതിൻ്റെ പേരിലോ വരുമാനം കൊണ്ടുവരാത്തതിൻ്റെ പേരിലോ കുറ്റം പറയില്ല. 

ജോലിയും വരുമാനവും അവൾക്ക് ബാധ്യതയല്ല. ആർഭാടം മാത്രം.

കാരണം, അവളിൽ നിന്ന് ആരും ചിലവും, സാമ്പത്തികമായ സംരക്ഷണവും പ്രതീക്ഷിക്കുന്നില്ല.

പകരം അവൾക്ക് വിവാഹമെന്ന എളുപ്പവഴിയുണ്ട്. വിവാഹമെന്ന ഒളിച്ചോട്ടത്തിൻ്റെ വഴിയുണ്ട്.

വിവാഹമെന്നത് അവളുടെ എല്ലാം നടത്തിക്കിട്ടുന്ന ഒരെളുപ്പവഴിയാണവൾക്ക്. 

അവളുടെ വിവാഹം അങ്ങനെ നടത്തിക്കൊടുക്കുന്നതിൽ കുടുംബവും പിതാവും ആ നിലക്ക് എന്തോ തരം വലിയ ആഹ്ലാദവും തെല്ലഭിമാനവും കണ്ടെത്തുകയും ചെയ്യുന്നു

അതുകൊണ്ട് വിവാഹമെന്ന എളുപ്പവഴി അവൾക്ക് കുടുംബവും സമൂഹവും സാധിച്ചുകൊടുക്കും. ആർഭാടത്തോടെ. ബഹുമാന ആദരവുകളോടെ. അവൾ സ്വയം വളർന്ന് സാമ്പത്തികമായി വളർന്നാലും ഇല്ലെങ്കിലും ഒരുപോലെ.

അവളുടെ ജോലി ചെയ്തുള്ള വരുമാനത്തെ യഥാർഥത്തിൽ ഭൂരിപക്ഷം കുടുംബങ്ങളും കാത്തുനിൽക്കുന്നില്ല. ഏറിയാൽ ഒരലങ്കാരം പോലെ മാത്രമല്ലാതെ അവളുടെ ജോലിയും സമ്പാദ്യവും മറ്റൊന്നുമല്ല. മഹാഭൂരിപക്ഷം അവസ്ഥകളിലും.

ജോലിയുണ്ടെങ്കിൽ ഏറെക്കുറെ അവൾക്കുണ്ട് എന്ന നിലക്ക് മാത്രം അവളുടെ ജോലിയും സമ്പാദ്യവും. അത്ര തന്നെ. ഏറിയാൽ അവളുടെ ഭർത്താവിനുണ്ട്. 

സ്ത്രീ ജോലി ചെയ്യുന്ന വഴിയിൽ, ഫലത്തിൽ ഭർത്താവ് എളുപ്പം കണ്ടെത്തുന്നു, മേൽപറഞ്ഞ സമൂഹം ഏല്പിച്ച തൻ്റെ ബാധ്യതകളിൽ നിന്ന് ഭർത്താവ് ഒളിച്ചോട്ടം നേടുന്നു.

അവൾക്ക് സാമ്പത്തികമായി കുടുംബത്തെ നോക്കേണ്ട ബാധ്യത ഉണ്ടെന്ന് ഒരിക്കലും സമൂഹം നിർബന്ധമായും ലോകത്തെവിടെയും കണക്കാക്കിയില്ല, ഇന്നും കണക്കാക്കുന്നില്ല. 

അവൾ ജോലി ചെയ്താൽ അവൾക്ക് നല്ലത്, ചെയ്തില്ലെങ്കിൽ പ്രശ്നവും കുറ്റവും ഇല്ല. 

അവൾ ഏത്രയെല്ലാം നല്ല ജോലിയും വരുമാനവും സമ്പത്തും ഉള്ളവളായാലും അവളെയും കുഞ്ഞുങ്ങളെയും നോക്കി സംരക്ഷിച്ച് വളർത്തേണ്ട ബദ്ധ്യത പുരുഷന് മാത്രം തന്നെ. ഏത് നാട്ടിലും ഏത് നിയമപ്രകാരവും.

ജോലി കിട്ടിയില്ലെങ്കിലും വിവാഹം അവൾക്ക് എല്ലാ അംഗീകാരങ്ങളും സൗകര്യങ്ങളും സമ്മാനങ്ങളും കൊണ്ടുകൊടുക്കുന്നു. ലോകത്തെവിടെ നോക്കിയാലും ഇതിങ്ങനെ തന്നെ. 

ഒരുപക്ഷേ, ജീവിതം അവളിലൂടെ അവൾ കാരണമായി എന്നതിനാലാവാം സംഗതികൾ സ്ത്രീക്ക് അനുകൂലമായി ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നത്. 

അങ്ങനെ,

അടിമയെന്ന് തോന്നിപ്പിച്ച്  ഉടമയാവുന്നവൾ സ്ത്രീ. 

നഷ്ടപ്പെടുന്നു എന്ന് വരുത്തി നേട്ടം ഉണ്ടക്കുന്നവൽൾ സ്ത്രീ.  

അരക്ഷിതയെന്ന് വരുത്തി സുരക്ഷിതയാവുന്നവൾ സ്ത്രീ.

താഴേയെന്ന് തോന്നിപ്പിച്ചു വെച്ച് ഉയരെ നില്ക്കുന്നവൾ സ്ത്രീ.

കരഞ്ഞും കുറ്റം മറ്റുള്ളവരിൽ എറിഞ്ഞും സംരക്ഷണം നേടാൻ സാധിക്കുന്നവൾ സ്ത്രീ.

പുരുഷന് വിധി:

എപ്പോഴും കെണിഞ്ഞുപോകുക മാത്രം. 

സന്യാസമായായാലും അധികാരമായാലും കവിത്വമായാലും സ്വതന്ത്രചിന്തയായാലും ഗുരുത്വമായാലും ദാർശനികതയായാലും പ്രവാചകത്വമായാലും പുരുഷൻ കെണിയുക മാത്രം. 

കിരീടമെന്ന് ധരിച്ച് കുരിശ് പേറുക പുരുഷന് വിധി. 

തിളങ്ങുന്നത് കണ്ട് തീക്കട്ട പിടിക്കുക പുരുഷൻ്റെ രീതി. 

വെളിച്ചമെന്ന് കരുതി അഗ്നിയിൽ വീണ് അഗ്നിയിൽ വീണ് കരിയുക പുരുഷൻ ദിനേന ചെയ്യുന്ന കാര്യം.

അല്ലെങ്കിൽ വിവാഹമെന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം വേറെന്താണ് ?

No comments: