തീവ്രവാദ, ഭീകരവാദ സംഘങ്ങൾ ഭരിക്കുന്ന നാടുകൾ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.
ഭീകരതയും വെറുപ്പും കൊണ്ട് മാത്രം ഭരണം പിടിക്കാം നിലനിർത്താം എന്ന് തെളിയിച്ചവർ, തെളിയിക്കുന്നവർ ഒരേറെ.
അത്തരം ഭീകരവാദികൾ ഭരിക്കുന്ന നാടുകളിലെ മിതവാദികൾ ആ ഭരിക്കുന്നവരുടെ ഭാഷയിൽ തീവ്രവാദികളും ഭീകരവാദികളും ആകുന്ന അവസ്ഥയും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.
എന്നിരിക്കെ എവിടെ നിന്ന് എങ്ങിനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഓരോരുത്തൻ്റെയും ശരിയും തെറ്റും. ഓരോരുത്തൻ്റെയും നിർവ്വചനം.
ഹമാസ് ശരിയല്ല, ശരിയാണെന്ന് അഭിപ്രായം ഇല്ല. വിശ്വാസപരമായ തീവ്രതയും അവസാനവാദവും എതിർക്കുന്നത് കൊണ്ട് മാത്രം.
എന്നത് കൊണ്ട് അവരെക്കുറിച്ച് ആരോപിച്ച് പറയുന്നത് മുഴുവൻ അംഗീകരിക്കാൻ സാധിക്കില്ല.
എന്നത് കൊണ്ട് അവരെക്കുറിച്ച് എന്തും പറയാം എന്നതും ഇല്ല.
നാം ഇഷ്ടപ്പെടുന്നില്ല എന്നത് അവരോട് അനീതി ചെയ്യാനും അവരെ കുറിച്ച് ഇല്ലാത്തത് പറയാനും നമ്മെ പ്രേരപ്പിക്കരുത്.
അതേസമയം ഹമാസിനെക്കാൾ ഭീകരത കൊണ്ടും തീവ്രത കൊണ്ടും മോശമായവർ ഇവിടെ പല രാജ്യങ്ങളും ഭരിക്കുന്നു.
ഭരിക്കുന്നു എന്നത് കൊണ്ട് ആരും പുണ്യപുരുഷൻമാർ ആവില്ല.
അത്തരം ഭരണകർത്താക്കൾ വന്ന വഴിയും ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്ന വഴിയും അക്രമത്തിൻ്റെതും കളവുകളുടെടെതും മാത്രമാണെന്ന് ഏത് കണ്ണുപൊട്ടനും മനസ്സിന് തിമിരം ബാധിച്ചിട്ടില്ലെങ്കിൽ മനസ്സിലാവും.
സിംഹം ഭരിക്കുന്ന നാട്ടിൽ ആട്ടിൻകുട്ടികൾ അക്രമികളാണെന്ന് വിധിക്കപ്പെടും. വളരേ സാധാരണം.
മറ്റൊന്നും കൊണ്ടല്ല.
ചുരുങ്ങിയത് സിംഹത്തിന് ദിവസവും ആഹരിക്കാനുള്ള ഇര വേണം എന്നത് കൊണ്ട് മാത്രം.
No comments:
Post a Comment