Thursday, November 30, 2023

ഹമാസിനെതിരെ വരുന്ന ഏത് കള്ളവാർത്തയും വിശ്വസിക്കും പ്രചരിപ്പിക്കും.

ഹമാസിനെതിരെ വരുന്ന ഏത് കള്ളവാർത്തയും വിശ്വസിക്കും പ്രചരിപ്പിക്കും. 

ഹമാസിനനുകൂലമായി വരുന്ന, ശത്രുക്കൾ പോലും പറഞ്ഞുപോകുന്ന ശരിയായ വാർത്തകൾ വിശ്വസിക്കില്ല, പ്രചരിപ്പിക്കില്ല. 

അത്രക്ക് അന്ധത പൂകിയിരിക്കുന്നു, വെറുപ്പും പക്ഷപാതിത്വവും കൊണ്ടുനടക്കുന്നു നമ്മൾ. 

പക്ഷേ, നമ്മളത് സമ്മതിക്കില്ല.

*******

വിശ്വാസപരമായി ഹമാസിനെയും ഇസ്‌ലാമിസ്റ്റുകളെയും പിന്തുണക്കുമോ? 

ഇല്ല.

എന്നതുകൊണ്ട് മാത്രം ഹാമാസിനെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും മുസ്ലിംകളെ കുറിച്ചും ഇല്ലാത്തത് പറയുകയും ഉള്ളത് പറയാതിരിക്കുകയും ചെയ്യുമോ?

അതും ഇല്ല.

ഹാമാസിനെ കുറിച്ചും ഇസ്ലാമിസ്റ്റുകളെ കുറിച്ചും മുസ്ലിംകളെ കുറിച്ചും മാത്രമല്ല ആരെക്കുറിച്ചും ഇല്ലാത്തത് പറയുകയും ഉള്ളത് പറയാതിരിക്കുകയും ഇല്ല.

ഇസ്ലാം അടിസ്ഥാനപരമായി ഒരു ഭീകരവാദ മതമല്ല. ഇസ്‌ലാം മാത്രമല്ല ഒരു മതവും അടിസ്ഥാനപരമായി ഭീകരവാദ മതമല്ല. 

പകരം ഇസ്‌ലാം (ഒപ്പം ക്രിസ്തുമതവും ജൂതമതവും അടങ്ങുന്ന എല്ലാ സെമിറ്റിക് മതങ്ങളും ഒരുപോലെ) അതിൻ്റെ ഏകസത്യവാദവും അവസാനസത്യവാദവും കൊണ്ട് പേടിപ്പിക്കുംവിധം തീവ്രവാദപരമാണ്. 

ഈ തീവ്രവാദം ഇസ്ലാമിനെയും മുസ്ലിംകളെയും (സെമിറ്റിക് മതവിശ്വാസികളെ ഒന്നടങ്കം) അവരറിയാതെയും തീവ്രവാദികൾ ആക്കും. 

ശരിയാണ്. 

അപ്പോഴും മതപരമായി തന്നെ കുറേ അരുതുകൾ ഉള്ള, പാടില്ലായ്കകൾ ഒരു മതവും വിശ്വാസവും ആണ് ഇസ്ലാമും അങ്ങനെയുള്ള ഒരു വിശ്വാസിസമൂഹമാണ് മുസ്ലിംകളും. 

ബലാത്സംഗം പോലുളളതൊന്നും ഒരിക്കലും ഇസ്ലാമികമായി ചെയ്യാൻ സാധ്യതയില്ലാത്തതും ഒരു ഇസ്ലാംമത വിശ്വാസിക്ക് ഒരിക്കലും സങ്കല്പിക്കാൻ പോലും സാധിക്കാത്തതുമാണ്.

അത്തരത്തിൽ ഒരു വിശ്വാസസംഹിത കൊണ്ട്നടക്കുന്നവരാണ് ഹമാസും ഇസ്‌ലാമിസ്റ്റുകളും മുസ്ലിംകളും. 

ശത്രുക്കൾ പറഞ്ഞു നടക്കുന്നത് അവർ സ്വയം തന്നെ ചെയ്യുന്ന, ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങളാണ്. 

അതവർ മുസ്ലിംകളുടെയും ഇസ്ലാമിൻ്റെയും പേരിൽ പച്ചക്കളവു പറഞ്ഞ്, അവരുടെ തന്നെ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു എന്ന് മാത്രം. 

അറിയാമല്ലോ, വാർത്താവിനിമയ മാധ്യമങ്ങൾ അവരുടെ ഉളളംകയ്യിലാണ്.

അതുകൊണ്ട് തന്നെ ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും (പൊതുവേ സെമിറ്റിക് മതങ്ങളുടെയും സെമിറ്റിക് മതവിശ്വാസികളുടെയും) ഏകസത്യവാദത്തിലും അവസാനസത്യവാദത്തിലും അധിഷ്ടിതമായ തീവ്രവാദത്തെ എതിർക്കുമെങ്കിലും, അതേസമയം തന്നെ എന്ത് കളവും അവരെ കുറിച്ച് പ്രചരിപ്പിക്കാനും, അവരെ കുറിച്ച എന്ത് ശരിയും നിഷേധിക്കാനും ആളല്ല. 

ആരുടെ കാര്യത്തിലും സത്യവും അസത്യവും കൂട്ടിക്കലർത്താൻ ആളല്ല.

*******

ഹമാസ്  മാനവികവിരുദ്ധരും നികൃഷ്ടരും അതിനാൽ ലോകത്തിന് വേണ്ടാത്തവരും ആണോ?

അത്രത്തോളം അറിയില്ല.

അത്രത്തോളം പറയാനും അറിയില്ല.

ഇങ്ങനെയൊക്കെ അടച്ചാക്ഷേപിച്ച് പറയാൻ ആർക്കും സാധിക്കും. 

നാടും ലോകവും ഭരിക്കുന്നവർ അക്രമികളാണെങ്കിൽ അവരെ എതിർക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആക്ഷേപിച്ച് ചിത്രീകരിച്ച് പറയും.

പക്ഷേ ആരോടും ഉള്ള വെറുപ്പും ആരെക്കുറിച്ചും ഉള്ള തെറ്റിദ്ധാരണയും അവരെ കുറിച്ച് ഇല്ലാക്കഥകൾ പറയാനും അവരോട് അനീതി ചെയ്യാനും നമ്മെ പ്രേരപ്പിക്കരുത്.

അത്രയേ ഉള്ളൂ...

അത്രയേ ഉദ്ദേശിച്ചുള്ളൂ.. 


Wednesday, November 29, 2023

One who is afraid can never be responsible.

Feel wanted or unwanted, alertness should always be in 360 degrees.

To be alert means to be alert in 360 degrees only.

Because one simple gap is enough for you to be defeated.

For a Ronaldo one simple gap is more than enough to put a goal in.

*******

The thieves may not or will not come at all.

Still you are always keeping your doors closed.

Why?

Because that is the meaning of being alert in life. 

That is the meaning of being alert in 360 degrees.

If possible, not leaving even one degree/ percent for chances.

*******

At the same time, alertness shouldn't be mistaken for fear.

One who is afraid can't be alert.

Mere fear or mere element of fear will cut you off the brain or off brain's spontaneous reaction / response. Off the alertness.

You have to know, one's ability to respond is his responsibility.

And one who is afraid can never be fully responsible.

Only one who is alert is the one who is responsible too.

******

In becoming alert there is no question of necessary and unnecessary.

What you consider as unnecessary may become in alertness necessary.

Tuesday, November 28, 2023

കേരളത്തിൽ നിന്ന് നാം കാണുന്ന ഇന്ത്യയല്ല ഇന്ത്യ.

എത്രയെല്ലാം ഇന്ത്യയുടെയും ഇന്ത്യൻ സംസ്കാരത്തിൻ്റെയും മഹത്വം നമ്മൾ വാനോളം പൊക്കി വിളിച്ചുപറയുമ്പോഴും..., 

ഇന്ത്യയെ കുറിച്ച് ഏത്രയെല്ലാം അഭിമാനം കൊള്ളുമ്പോഴും..., 

വളർന്നുവരുന്ന നമ്മുടെ എല്ലാവരുടെയും കുട്ടികൾ..., 

എന്തിന് നമ്മൾ തന്നെയും...., 

കിട്ടുന്ന ആദ്യത്തെ അവസരത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാനാണ് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. 

യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും പോയി ചേക്കേറാൻ ആഗ്രഹിക്കുന്നു.

എന്തുകൊണ്ട്?

അത്രക്ക് തൊഴിലില്ലായ്മയും നികുതി മാത്രം പിഴിയുന്ന ചൂഷണവും പേടിയും അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞതായിരിക്കുന്നു ഇന്ത്യ. 

വാങ്ങുന്ന ഭീമമായ നികുതിക്കനുസരിച്ച സാമൂഹ്യസുരക്ഷിതത്വ പരിപാടികൾ ഒന്നും തിരിച്ചുനൽകാൻ ഇല്ലാത്ത ഒരു രാജ്യം.

ഉന്നതവിദ്യാഭ്യാസവും ഉയർന്ന ചികിത്സയും വെറും സമ്പന്നന്യൂനപക്ഷത്തിന് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒരു രാജ്യം.

ഭീമമായ നികുതി പിരിച്ച് രാഷ്ട്രീയക്കാരെയും, എംഎൽഎ, എംപി, മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രിമാരെയും ശിങ്കിടികളെയും ഉദ്യോഗസ്ഥരെയും തീറ്റിപ്പോറ്റാൻ മാത്രം എന്ന് വളർന്നു വരുന്ന ഓരോ പൗരനും തോന്നിപ്പോകുന്ന ഒരു രാജ്യം.

*******

കേരളത്തിൽ നിന്ന് നമ്മൾ കാണുന്ന ഇന്ത്യയല്ല ഇന്ത്യ. 

കേരളം പോലെയാണെങ്കിൽ ഇന്ത്യ ഇന്ത്യ മാത്രമായാൽ മതി. കുറച്ച് അല്ലറചില്ലറ തിരുത്തുകൾ വരുത്തിക്കൊണ്ട്.  അല്ലറചില്ലറ തിരുത്തുകൾ മാത്രം.

ഇന്ത്യ ഇന്ത്യ ആയാൽ മതി. ശരിയാണ്. അങ്ങനെ ഇന്ത്യക്ക് എന്നല്ല ആർക്കും അങ്ങനെയേ ആവാൻ സാധിക്കൂ.. 

പക്ഷേ ഇന്ത്യക്ക് വെറും വീമ്പുപറച്ചിലിൽ മാത്രമേ അത് യഥാർഥത്തിൽ സാധിക്കുന്നുള്ളൂ എന്നത് നാം മറക്കരുത്. 

നമ്മൾ വീമ്പുപറച്ചിൽ മാറ്റിനിറുത്തിയാൽ പുറകോട്ട് തന്നെയാണ് പോകുന്നത്. എല്ലാ അർഥത്തിലും. ഉള്ളിലെ വികാരം കൊണ്ട് അന്ധരായ ഉള്ളിലെ ജനങ്ങൾക്കത് മനസ്സിലാവുന്നില്ല എന്ന് മാത്രം.

നമ്മൾക്ക് ഇപ്പോഴത്തെ ഉത്തരേന്ത്യ പോലുള്ള ഇന്ത്യയല്ല ഇന്ത്യ ആവേണ്ടത്. 

അറിയണം. ഫലത്തിൽ ഒരു വിവരവും ഇല്ലാതെ, ഒന്നിനും കൊള്ളാത്ത പഴകിപ്പുളിച്ച മതവും തീവ്രദേശീയതയും വെറും വികാരമാക്കി, ഉത്തരേന്ത്യ തെരഞ്ഞെടുക്കുന്നവർ ആരോ അവരാണല്ലോ ഫലത്തിൽ ഇന്ത്യ ഭരിക്കുന്നത്.

ഒന്നും മനസ്സിലാവാതെ എന്തിലൊക്കെയോ ദുരഭിമാനം പൂണ്ട് രാഷ്ട്രീയക്കാർക്ക് ചൂഷണത്തിന് മാത്രമായി നിന്നുകൊടുക്കുന്ന, ഇന്ത്യ അല്ല വേണ്ടത്. 

പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ അത് പോലും പറയാൻ അറിയാത്ത മഹാഭൂരിപക്ഷം ജീവിക്കുന്ന ഇന്ത്യയല്ല വേണ്ടത്. 

പള്ളിയും അമ്പലവും പ്രതിമകളും വലിയ വിഷയങ്ങൾ ആവുന്ന ഇന്ത്യയല്ല വേണ്ടത്. 

നാൽകാലികൾ പൊലെയുള്ള ജനങ്ങൾ ഭൂരിപക്ഷമായി തിങ്ങിപ്പാർക്കുന്ന ഇന്ത്യയല്ല വേണ്ടത്.

അറിയണം: ഇപ്പോഴും നമ്മൾ യൂറോപ്പിൻ്റെയും അമേിക്കയുടെയും വിമാനവും ആയുധവും മരുന്നും സാങ്കേതികവിദ്യയും തന്നെയാണ് കാര്യമായും ഉപയോഗിക്കുന്നത്. അല്ലെങ്കിൽ അവരെ കോപ്പി അടിക്കുകയാണ്. 

അതുകൊണ്ട് തന്നെ സാധിക്കുന്നവർ സാധിക്കുന്ന മാത്രയിൽ പൗരത്വം വരെ വേണ്ടെന്ന് വെച്ച് ഇവിടം വിട്ട് പോകുകയും ആണ്. അതിൽ ഏറ്റവും കൂടുതൽ ഗുജറാത്തികൾ ആണെന്നത് നമ്മളെ ഞെട്ടിക്കേണ്ട വസ്തുതയും ആണ്.

*******

എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നു.

ആര് പറഞ്ഞു എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നുവെന്ന്? 

അങ്ങനെയും നമ്മൾ വെറുതേ വീമ്പ് പറയുന്നത് മാത്രമല്ലാതെ. 

എന്തിന് എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കണം?

ശരിയാണ്. ജനാധിപത്യത്തിൻ്റെ ഭീഭത്സ മുഖവും മികച്ച ദുരുപയോഗവും കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും. 

ഒന്നും മനസ്സിലാവാത്ത ജനതയെ ജനാധിപത്യം പറഞ്ഞ് വഞ്ചിക്കുന്നത് കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും. 

ഒന്നുമറിയാത്ത മഹാഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്ത് മാത്രം ജനാധിപത്യം നടപ്പാക്കുന്നത് കാണാൻ ഇന്ത്യയിലേക്ക് നോക്കുന്നുണ്ടാവും.

വല്ലാത്ത നോട്ടം തന്നെയാണത്.

നാം വിഡ്ഢികൾ അങ്ങനെ കരുതുന്നു...  എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്ക് നോക്കുന്നു എന്ന് 

തോറ്റുകൊണ്ടും നാം ജയിക്കുന്നുവെന്ന്.

ആര് ഇന്ത്യയിലേക്ക് നോക്കുന്നു?

ഇതൊക്കെ നിങ്ങളെ ആരൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണ്. അവരുടെ മത രാഷ്ട്രീയ ലാഭത്തിനു വേണ്ടി. ഇല്ലാത്ത ദുരഭിമാനം പേറി വയറുനിറക്കാൻ. വിഡ്ഢികൾ ദുരഭിമാനബോധം കൊണ്ട് മദിച്ച് ആഘോഷിക്കും. രാഷ്ട്രീയ നേതൃത്വം അതുമാത്രം വെച്ച് അവരുടെ ലാഭവും കൊയ്യും. 

നിലവിലെ ഇന്ത്യ എല്ലാ അർഥത്തിലും ഡയേരിയയുടെ (വയറിളക്കത്തിൻ്റെ) നാടാണ്. 

വാസ്തവം മറിച്ചാണെങ്കിൽ പിന്നെന്തിന് ഈ ചിന്താഗതി മാറണം? 

അതുകൊണ്ടാണ് ഇന്ത്യക്കാർ സാധിക്കുന്ന ആദ്യനിമിഷത്തിൽ തന്നെ, ഇന്ത്യൻ പൗരത്വം ഒഴിവാക്കി, നല്ല വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും തേടി ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും കാനഡയിലേക്കും... അവരാരും ഇങ്ങോട്ട് വരുന്നുമില്ല. 

ഏറ്റവും കൂടുതൽ ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ച് പോയവർ ഗുജറാത്തികളാണെന്നും ഓർത്താൽ നല്ലത്.

*******

ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ തഴച്ചുവളരുന്ന മതതീവ്രതയും മതതീവ്രതയുടെ വശംപറ്റി വളരുന്ന തീവ്രദേശീയതയും അവനവൻ്റെ തന്നെ നാശത്തിനെന്ന് അവനവന്  മനസ്സിലാവില്ല. എന്നത് സങ്കുചിത മത രാഷ്ട്രീയ നേതൃത്വത്തിന് കിട്ടിയ വലിയ അവസരവും.

*********

മതം, തീവ്രദേശീയത: വിവരംകെട്ട ജനതയിൽ ഏറ്റവും വേഗം ചിലവാകുന്ന, കുത്തിവെക്കാവുന്ന രണ്ട് വികാരങ്ങൾ. 

ദുഷിച്ച ഭരണാധികാരികൾക്കത് ജനങ്ങളെ എളുപ്പം അന്ധരാക്കാനും ചൂഷണംചെയ്യാനും സഹായിക്കുന്ന രണ്ടേ രണ്ട് വികാരങ്ങൾ:

Monday, November 27, 2023

സൃഷ്ടിക്കല്ല ; സൃഷ്ടാവിനാണ് ബാധ്യതയും ഉത്തരവാദിത്തവും.

അതേ...

അതാണ്, അവിടെയാണ് 

ശരിയായ തിരിച്ചറിവും മോക്ഷവും.


ഒന്നുമില്ല, 

ഒരു കുന്തവുമില്ല ജീവിതത്തിൽ, 

അല്ലെങ്കിൽ ജീവിതം കൊണ്ട് 

എന്നറിയുന്നതാണ് 

യഥാർത്ഥ തിരിച്ചറിവും മോക്ഷവും.

*****

അങ്ങനെ ഒരര്‍ത്ഥവും ഇല്ലാത്ത ജീവിതത്തിന്‌ 

അര്‍ത്ഥം കൊടുക്കാനുള്ള ശ്രമം ജീവിതം. 


എന്തിനെന്നില്ലാത്തതിനെ 

എന്തിനോ എന്നാക്കുന്ന ശ്രമം ജീവിതം.

******

ജനിച്ചത് കൊണ്ടായവരും ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നവരുമേയുള്ളൂ. 

അല്ലാതെ ഇങ്ങനെതന്നെയാവണമെന്ന് വിചാരിച്ച് ജനിച്ചവരും ജീവിക്കണം എന്ന് കരുതി ജനിച്ചവരും ഇല്ല.

*********

നമ്മൾ ഉണ്ടാക്കി ഉപയോഗിക്കുന്ന കറൻസി.

നമ്മുടെ മാത്രം ആവശ്യം. കറൻസിയുടെ ആവശ്യമല്ല. നമ്മൾ നമുക്ക് വേണ്ടി ഉണ്ടാക്കുന്നത്.

നമ്മൾ നിശ്ചയിച്ച വിലയും അർത്ഥവും ആ കറൻസിക്കറിയില്ല. 

നമുക്ക് മാത്രമേ അറിയൂ. 

നമ്മൾ നിശ്ചയിച്ച അതിൻ്റെ വിലയും അർത്ഥവും അറിയാതെ തന്നെ കറൻസി അതിൻ്റെ വിലയും അർത്ഥവും നൽകിക്കൊണ്ടിരിക്കുന്നു. 

സ്വന്തമായ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലാതെ. 

സ്വന്തമായ ബാധ്യതയും ഉത്തരവാദിത്തവും ആണെന്ന് കരുതാതെ.

കറൻസി എന്തെങ്കിലും ബോധപൂർവ്വം ഉദ്ദേശിച്ച് ചെയ്യുന്നത് പോലെ ചെയ്യാതെ. 

നിർവ്വികാരമായി, നിഷ്ക്രിയമായി, നിസ്സംഗമായി നിന്നുകൊണ്ട് തന്നെ, നിന്നുകൊടുത്തുകൊണ്ട് തന്നെ എല്ലാം സംഭവിക്കുന്നു. 

ഒരിക്കലും കറൻസിയുടെ ബാധ്യതയും ഉത്തരവാദിത്തവും നിർവ്വഹിക്കാത്ത അവസ്ഥ സംജാതമാകാതെ. 

അങ്ങനെയൊരു ബാധ്യതയും ഉത്തരവാദിത്തവും നിർവ്വഹിക്കാത്തതിൻ്റെയോ നിർവ്വഹിക്കുന്നതിൻ്റെയോ പേരിൽ രക്ഷയോ ശിക്ഷയോ നേരിടേണ്ടിവരാതെ. 

എല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും ജീവിതത്തിന് എന്തോ അർത്ഥവും ലക്ഷ്യവും ആ ദൈവം നൽകിയെന്നും കാണുന്നുവെന്നും തന്നെ വെക്കുക. 

പക്ഷേ, ജനിച്ചു ജീവിക്കുന്ന ആർക്കും അങ്ങനെയൊരർത്ഥവും ലക്ഷ്യവും മനസ്സിലാവുന്നില്ലെങ്കിലോ, ബോധ്യപ്പെടുന്നില്ലെങ്കിലോ? 

മനസ്സിലാവാത്ത, ബോധ്യപ്പെടാത്ത അർത്ഥവും ലക്ഷ്യവും ആർക്കെങ്കിലും ബാധ്യതയും ഉത്തരവാദിത്തവും ആവുമോ? 

ഇല്ല. 

ജീവിക്കുന്നവർ അറിഞ്ഞാലും ഇല്ലെങ്കിലും ആ അർത്ഥവും ലക്ഷ്യവും നടക്കില്ലേ? 

നടക്കും. 

പിന്നെന്ത് കുന്തത്തിനാണ് അർത്ഥവും ലക്ഷ്യവും നടപ്പാക്കിക്കിട്ടാൻ എന്ന പേരിൽ ഈ മതങ്ങളും ദൈവികകല്പനകളും?

സൃഷ്ടിയുടെ ആവശ്യമല്ല സൃഷ്ടി സൃഷ്ടിയാവുക എന്നത്,  സൃഷ്ടി സൃഷ്ടിക്കപ്പെടുക എന്നത്.

സൃഷ്ടിച്ചവർക്ക് മാത്രമാണ് എല്ലാ ബാധ്യതയും ഉത്തരവാദിത്തവും ബാധകം. 

സൃഷ്ടിച്ചവർ അവർക്ക് മാത്രം ബാധകമായ ബാധ്യതയും ഉത്തരവാദിത്തവും അങ്ങ് നടപ്പിലാക്കിയാൽ മാത്രം മതി. 

സൃഷ്ടിക്ക് ഒന്നും ബാധകമല്ല. 

സൃഷ്ടിക്ക് ഒരു ബാധ്യതയും ഉത്തരവാദിത്തവും ബാധകമല്ല. 

സൃഷ്ടി പലപ്പോഴും ഒന്നും അറിയില്ല. 

സൃഷ്ടി ഒന്നും അറിയേണ്ടതില്ല.

പ്രണയം: ആദ്യമാദ്യം കിരീടമെന്ന് തോന്നും. പിന്നെപ്പിന്നെ കുരിശാവും.

ആദ്യമാദ്യം കിരീടമെന്ന് തോന്നും. 

പിന്നെപ്പിന്നെ കുരിശാവും. 

പ്രണയം, വിവാഹം. 


ആ പ്രണയം വെച്ച്, 

ആ വിവാഹം വെച്ച്

ഒരാണും പെണ്ണും 

ജീവിതകാലം മുഴുക്കെ 

ഒരുമിച്ച് ജീവിക്കാൻ 

തീരുമാനിക്കുന്നത്. 

മഹാഅബദ്ധം. 


പിന്നെയവർ എങ്ങിനെയൊക്കെയോ

ഒരുമിച്ചു ജീവിക്കുന്നത്. 

മഹാത്ഭുതം. 


ഭൂരിപക്ഷത്തിനും 

അവർ പോലുമറിയാത്ത, അവരാരും 

പ്രത്യക്ഷത്തിൽ സമ്മതിക്കാത്ത 

ലൈംഗികത മാത്രം കാരണമായുണ്ടാവുന്ന 

പ്രണയം, തീരുമാനം, വിവാഹം. 


പിന്നെപ്പിന്നെ 

ലൈംഗികത കൊണ്ട് മാത്രം 

മുന്നോട്ട് പോകാത്ത 

പ്രണയം, തീരുമാനം, വിവാഹം.

******

അതേ...

അതാണ്, അവിടെയാണ് 

ശരിയായ തിരിച്ചറിവും മോക്ഷവും.


ഒന്നുമില്ല, 

ഒരു കുന്തവുമില്ല ജീവിതത്തിൽ, 

അല്ലെങ്കിൽ ജീവിതം കൊണ്ട് 

എന്നറിയുന്നതാണ് 

യഥാർത്ഥ തിരിച്ചറിവും മോക്ഷവും.


Sunday, November 26, 2023

ഒരൊറ്റ കറൻസി മാത്രമായി ലോകം ഒരു രാജ്യമാകാവുന്നതേയുള്ളൂ.

മതം, തീവ്രദേശീയത: 

വിവരംകെട്ട ജനതയിൽ ഏറ്റവും വേഗം ചിലവാകുന്ന, കുത്തിവെക്കാവുന്ന രണ്ട് വികാരങ്ങൾ. 

ഭരണാധികാരികൾക്ക് ജനങ്ങളെ എളുപ്പം അന്ധരാക്കാനും ചൂഷണംചെയ്യാനും സഹായിക്കുന്ന രണ്ടേ രണ്ട് വികാരങ്ങൾ.

*******

നാം ലോകജനത മൊത്തം ഒരേയൊരു സമരം നടത്തണം. 

അതിർത്തികൾ ഇല്ലാതാക്കാൻ. ലോകം മുഴുവൻ ഒരു രാജ്യമാവാൻ. 

ഇപ്പോഴുള്ള രാജ്യങ്ങൾ മുഴുവൻ വെറും കുറേ സംസ്ഥാനങ്ങൾ പോലെ മാത്രം. 

അതിർത്തികൾക്കും ആയുധങ്ങൾക്കും പ്രതിരോധത്തിനും വേണ്ടി ചിലവഴിക്കുന്നത് മുഴവൻ മനുഷ്യക്ഷേമത്തിന് മാത്രമായി ഉപയോഗിക്കാം.

******

ഒരൊറ്റ കറൻസി മാത്രമായി ലോകം ഒരു രാജ്യമാകാവുന്നതേയുള്ളൂ. 

സാങ്കേതിക പുരോഗതി ലോകത്തെ അത്രക്ക് ഒരു ഗ്രാമം പോലെയാക്കിയിട്ടുണ്ട്. 

മതവും  തീവ്രദേശീയതയും പുരോഗമനജനത പണ്ടേ ഉപേക്ഷിച്ചതാണ്. 

അങ്ങനെ യൂറോപ്പ് മൊത്തം ഏറെക്കുറെ ഒരും രാജ്യം പോലെയായി.  

അപ്പോഴാണ് ഇന്ത്യ പിറകോട്ടടിക്കുന്നത്: പഴകിപ്പുളിച്ച തീവ്രദേശീയതയും മതവും കൊണ്ട്. 

*******

ഇങ്ങനെയൊന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാൾ ഇന്ത്യ വിടേണ്ടിവരുമെന്നോ? 

അത്രയ്ക്ക് ചിന്താ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും പാടില്ലെന്നും വരെ എത്തിയോ?. 

അല്ലെങ്കിലും വസുധൈവകുടുംബകം എന്നാൽ ഇങ്ങനെ പറയുന്നവരെയും ചിന്തിക്കുന്നവരെയും പുറത്താക്കണം ഇങ്ങനെ പറയുന്നവവരും ചിന്തിക്കുന്നവരും പുറത്തുപോകണം എന്നാവുമോ?

*******

മധ്യകാല (ഇരുണ്ടകാല) യൂറോപ്പിൻ്റെ അവസ്ഥയിൽ നിലവിലെ ഇന്ത്യയും അറബ് ലോകവും. 

മതം മുറുകിപിടിച്ച് കൊണ്ട് പിറകോട്ട്. 

യൂറോപ്പ് മതംവിട്ട് പുരോഗമിച്ചു. 

ഇന്ത്യയും അറബ് ലോകവും എപ്പോഴാണോ മതംവിട്ട് വെളിച്ചം കാണുക?

*******

മൂന്നാം ലോകരാജ്യങ്ങളിൽ തഴച്ചുവളരുന്ന മതതീവ്രതയും മതതീവ്രതയുടെ വശംപറ്റി വളരുന്ന തീവ്രദേശീയതയും അവനവൻ്റെ തന്നെ നാശത്തിനെന്ന് അവനവന്  മനസ്സിലാവില്ല. 

എന്നത് സങ്കുചിത മത രാഷ്ട്രീയ നേതൃത്വത്തിന് കിട്ടിയ വലിയ അവസരവും.

******

ഇന്ത്യ യൂറോപ്പിലെത്താൻ ഇനിയും നൂറ്റാണ്ടുകളെടുക്കും. 

വിഡ്ഢികളുടെ അഹങ്കാരവും അഭിമാനബോധവും വളർച്ചയല്ല; തളർച്ചയാണ്, ആത്മനാശമാണ്.

മൂന്നാം ലോക രാജ്യങ്ങൾ മുഴുവൻ ഇതിൻ്റെ ഇരകളാണ്...

*******

നാം വിഡ്ഢികൾ അങ്ങനെ കരുതുന്നു... തോറ്റു കൊണ്ടും ജയിക്കുന്നുവെന്ന്.

ഇന്ത്യ എല്ലാ അർഥത്തിലും ഡയേരിയയുടെ (വയറിളക്കത്തിൻ്റെ) നാട് 

വാസ്തവം മറിച്ചാണെങ്കിൽ പിന്നെന്തിന് ചിന്താഗതി മാറണം? 

അതുകൊണ്ടാണ് ഇന്ത്യക്കാർ സാധിക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ, ഇന്ത്യൻ പൗരത്വം ഒഴിവാക്കി, നല്ല വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും തേടി ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും കാനഡയിലേക്കും... അവരാരും ഇങ്ങോട്ട് വരുന്നുമില്ല. 

ഏറ്റവും കൂടുതൽ ഇന്ത്യയുടെ പൗരത്വം ഉപേക്ഷിച്ച് പോയവർ ഗുജറാത്തികളാണെന്നും ഓർത്താൽ നല്ലത്.

Saturday, November 25, 2023

തിന്മയുടെ മേൽ നന്മയുടെ വിജയമെന്നോ?

തിന്മയുടെ മേൽ നന്മയുടെ വിജയമെന്നോ?

അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെ വിജയമെന്നോ?

ഒന്നും മനസ്സിലാവുന്നില്ല.

അതും ദൈവം വന്നിട്ട്, അവതാരമെടുത്തിട്ട്, പ്രവാചകൻമാരെ അയച്ചിട്ട്?

എന്തിന്?

പ്രത്യേകിച്ചും ഉണ്ടെങ്കിൽ ഉള്ള ദൈവത്തിൻ്റെ വേണ്ടുക മാത്രം തന്നെ എല്ലാമാവുന്നിടത്ത്.

എന്തൊക്കെയാണ് ഈ പറയുന്നത്?

തിന്മയെയും അസത്യത്തെയും തോൽപിക്കാൻ ദൈവം വരുന്ന കഥ. ദൈവം അവതാരമെടുക്കുന്ന കഥ, ദൈവം പ്രവാചകൻമാരെ അയക്കുന്ന കഥ?

(ആണെങ്കിൽ, എല്ലാം തന്നെ, നൻമയും തിൻമയും സത്യവും അസത്യവും എല്ലാം തന്നെ, എല്ലാറ്റിൻ്റെയും വാഹകരും തന്നെ ഒരുപോലെ ദൈവം, ദൈവത്തിൻ്റെ തന്നെ അവതാരങ്ങളും പ്രവാചകരും എന്നിരിക്കെ പ്രത്യേകിച്ചും)

ഇങ്ങനെയാണ് മനുഷ്യൻ എക്കാലവും തൻ്റെ വിജയത്തെയും ആഘോഷത്തെയും വിശേഷിപ്പിച്ചത്. 

തോറ്റുപോയവർ എപ്പോഴും തിന്മയുടെയും അസത്യത്തിൻ്റെയും അവതാരങ്ങൾ. 

വിജയിച്ചവർ എപ്പോഴും നന്മയുടെയും സത്യത്തിൻ്റെയും കൊടിവാഹകർ.

ചരിത്രം വിജയിച്ചവർ എഴുതിയത്.

മനസ്സിലാവാത്തത് മറ്റൊന്നാണ്.

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ നന്മയും തിന്മയും?

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ സത്യവും അസത്യവും? 

എല്ലാമായിരിക്കുന്ന ദൈവത്തിനെന്ത്, എങ്ങിനെ വിജയവും തോൽവിയും?

നന്മയും തിന്മയും കൂടിയതല്ലേ, അഥവാ നന്മയും തിന്മയും ഇല്ലാത്തതല്ലേ ദൈവം?

നന്മയും തിൻമയും ദൈവത്തിൽ നിന്ന് മാത്രം തന്നെയല്ലേ?

നമ്മുടെ ആപേക്ഷികമാനത്തിൽ, നമ്മുടെ തോന്നലിൽ മാത്രമല്ലേ നന്മയും തിന്മയും?

ആപേക്ഷികമാനത്തിൽ മാത്രമുള്ള നന്മ തിന്മ വിഷയത്തിൽ, ആത്യന്തികനായ ദൈവത്തെ സംബന്ധിച്ചേടത്തോളം യഥാർഥത്തിൽ ഇല്ലാത്ത നന്മ തിന്മ വിഷയത്തിൽ, എന്തിന്, എങ്ങിനെ ആ  ആത്യന്തികനായ ദൈവം വരും?

ആപേക്ഷികമാനത്തിൽ മാത്രമുള്ള, നമ്മുടെ തോന്നലിൽ മാത്രമുള്ള നന്മ തിന്മ വിഷയത്തിൽ എന്തിന് എല്ലാ മാണങ്ങൾക്കും തോന്നലുകൾ ക്കും അതീതമായ ആത്യന്തികമാനത്തിലുള്ള, നന്മ തിൻമ ഇല്ലാത്ത ദൈവം വന്ന് ഏതെങ്കിലുമൊരു പക്ഷം പിടിക്കണം?

പ്രത്യേകിച്ചും ആത്യന്തികമാനത്തിലുള്ള ദൈവം തന്നെയാണ് ആപേക്ഷികമാനത്തിൽ മാത്രമുള്ള നന്മയും തിന്മയും സത്യവും അസത്യവും ആയിത്തീരുന്നതെങ്കിൽ, പിന്നെങ്ങിനെ ഇല്ലാത്ത അസത്യത്തിൻ്റെ മേൽ വിജയിക്കാനും ഇല്ലാത്ത തിന്മയെ തോൽപിക്കാനും ദൈവം അവതരിക്കും, പ്രവാചകൻമാർ വരും? 

നമ്മൾ നമ്മുടെ ആവശ്യങ്ങളെയും തോന്നലുകളെയും, നമ്മുടെ മാത്രം മാനത്തിനുള്ളിലെ മാനദണ്ഡങ്ങൾ വെച്ചുള്ള നന്മ തിന്മകളെയും ദൈവത്തിൻ്റെ പേരിൽ ചേർത്തുപറയുകയും ആരോപിക്കുകയുമാണ്.

ദിശയും സ്ഥാനവും സമയവും മാറിനോക്കിയാൽ മാറിമാറി വരുന്ന നൻമയും തിൻമയും മാത്രമാണ് നാം നന്മയും തിന്മയും എന്ന് വേർതിരിച്ചു പറയുന്നവ.

നമ്മൾ തിന്മയെന്ന് വിശേഷിപ്പിക്കുന്നത് മറ്റ് പലർക്കും പലതിനും നന്മ. നേരെ മറിച്ച് നമ്മൾ നന്മയെന്ന് വിശേഷിപ്പിക്കുന്നത് മറ്റ് പലർക്കും പലതിനും നന്മ. മലം നമുക്ക് മലം. മറ്റ് പലർക്കും പലതിനും അത് ഭക്ഷണവും വളവും.

അതുകൊണ്ട് തന്നെ ദൈവം നാം നന്മയെന്ന് കണക്കാക്കുന്നതിനെയും തിന്മയെന്ന് കണക്കാക്കുന്നതിനെയും ഒരുപൊലെ ഒന്നായിക്കണ്ട് നന്മയെന്നും തിൻമയെന്നും ഇല്ലാതെ ഒരുപോലെ സംരക്ഷിക്കും. 

ദൈവത്തിന് വിപരീതമില്ല. 

ദൈവത്തിൻ്റെ കാഴ്ചയിലും വിപരീതങ്ങളില്ല. 

എല്ലാം ജീവിതം.

എല്ലാം ജീവിതത്തിന് വേണ്ടത്. 

അവിടെ മനുഷ്യൻ മാത്രമില്ല 

അവിടെ മനുഷ്യൻ നിശ്ചയിക്കുന്ന നന്മ തിന്മ ഇല്ല.

അതുകൊണ്ട് തന്നെ നാം നന്മയെന്നും തിന്മയെന്നും വേർതിരിച്ചു കണക്കാക്കുന്നതിനെ സംരക്ഷിക്കാനും നശിപ്പിക്കാനും ഉള്ള ബാധ്യത നമുക്ക് മാത്രം. ദൈവത്തിനില്ല. 

അവിടെ, നന്മയെന്ന് നാം വിചാരിക്കുന്നതിനെ വിജയിപ്പിക്കാനും തിന്മയെന്ന് നാം വിചാരിക്കുന്നതിനെ തൊല്പിപ്പിക്കാനും ദൈവത്തെ കൊണ്ടു വരേണ്ടതില്ല.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഒരുപോലെയുണ്ട്. 

ഉണ്ടെങ്കിൽ ഉള്ള ദൈവം  ഒരുപോലെ നന്മയും തിന്മയും ആണ്.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഓരുപോലെ ഉണ്ട്.

ഉണ്ടെങ്കിൽ ഉള്ള ദൈവം നന്മയിലും തിന്മയിലും ഓരുപോലെ ഇല്ല 


Friday, November 24, 2023

ജീവിതവും അതിജീവനവും ഉറപ്പാക്കുന്നു ലൈംഗികതയും ഭക്ഷണവും.

വാർദ്ധക്യം പേടി കൂട്ടുമായിരിക്കും. 

പേടിയെ തിരിച്ചറിവായി തെറ്റിദ്ധരിക്കുന്നില്ലെങ്കിൽ വാർദ്ധക്യം പ്രത്യേകിച്ച് ഒരു വിവരവും തിരിച്ചറിവും ആർക്കും നൽകുന്നില്ല. 

വാർദ്ധക്യത്തിൽ കൂടുന്ന ഭയം ദൈവഭയമായും മാറാം. 

സ്വാഭാവികം. 

പക്ഷെ അതും വാർദ്ധക്യം നൽകുന്ന തിരിച്ചറിവും പക്വതയും അല്ല.

*******

ഈ ശരീരം പിടിച്ചുനിർത്താനുള്ള ശ്രമം തന്നെ ഓരോരുത്തൻ്റെയും ജീവിതം. 

ഭക്ഷണം തേടിയും നേടിയും വീടുവെച്ചും ചികിത്സിച്ചും വ്യായാമം ചെയ്തും ഇവയൊക്കെ ചെയ്യാൻ വേണ്ടതൊക്കെ പഠിച്ചും ജോലിയായി ചെയ്തും അവൻ ആ ശ്രമത്തെ ജീവിതമാക്കുന്നു.

*******

ജീവിതവും അതിജീവനവും ഉറപ്പാക്കുന്നു ലൈംഗികതയും ഭക്ഷണവും. 

ശരി. 

ജീവിതം വലിയ ബാധ്യതയും ഭാരവുമായി തോന്നുമ്പോൾ സേവിക്കുന്ന ലഹരി ഒരു മറ, മുക്തി, ഒളിച്ചോട്ടം. 

ശരി.

പക്ഷേ, ജീവിതവും അതിജീവനവും ഉറപ്പാക്കുന്ന ലൈംഗികതയും ഭക്ഷണവും തന്നെ, 

പിന്നെ ഒളിച്ചോട്ടത്തിൻ്റെ ലഹരിയും തന്നെ,

എങ്ങിനെ അതേ അതിജീവനത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യവും അർത്ഥവുമാകും?


ഭാഗ്യവാൻ.

അതിൻ്റെ ശാരീകാവസ്ഥകൾ പറയുംപോലെ അത് സ്വയം നിശ്ചയിക്കുന്നതല്ലാത്ത അതിരുകൾ ഇല്ല മത്സ്യത്തിന്.

ഭാഗ്യവാൻ.

*****

ആകാശമല്ലാത്ത അതിരുകൾ ഇല്ലാത്ത, ഏത് കുളക്കടവിലും അതിഥിയാവുന്ന ഭാഗ്യവാൻ കൊക്ക്.

നമ്മൾ, വാക്കും നമ്മളും, പരസ്പരം കണ്ണു പൊത്തിക്കളിയാണ്. 

*****

നമ്മൾ പരസ്പരം ആളെ മാറ്റും. 

വാക്ക് നമ്മളായും നമ്മൾ വാക്കായും മാറും.

വാക്ക് നമ്മുടെയും നമ്മൾ വാക്കിൻ്റെയും ചെവിയിൽ സ്വകാര്യം പറയും... കഥ പറയും, കുശലം പറയും...

അങ്ങനെ പറയുന്നതിന് പുറമെയുള്ളവർ എന്തൊക്കെയോ പേര് നൽകും...

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. നിങ്ങളുടെയടുക്കലുണ്ടോ?

'മനുഷ്യവംശത്തെ നിലനിർത്താൻ ഞാൻ കുട്ടികളെ പ്രസവിക്കേണ്ടതുണ്ടോ, വളർത്തേണ്ടതുംണ്ടോ?  

മനുഷ്യവംശം എന്ത്, എന്തിന്, ഞാൻ തന്നെയും എന്ത്, എന്തിന് എന്നെനിക്ക് അറിയാത്തിടത്തോളം?" 

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. 

ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. 

നിങ്ങളുടെയടുക്കലുണ്ടോ?

*******

ലൈംഗികതക്കും ഭക്ഷണത്തിനും ലഹരിക്കും വേണ്ടിയാണോ മനുഷ്യൻ ജീവിക്കുന്നത്? 

അറിയില്ല. 

എന്തിന് വേണ്ടി ജീവിക്കുന്നുവെന്ന് ഈയുള്ളവനറിയില്ല. 

പക്ഷേ, ലൈംഗികതക്കും ഭക്ഷണത്തിനും ലഹരിക്കും വേണ്ടിയാണ് മനുഷ്യൻ ജീവിക്കുന്നത് എന്ന് പറയുംപോലെയുണ്ട് സ്വർഗ്ഗത്തിലും അത് തന്നെ വാഗ്ദാനം ചെയ്യുമ്പോൾ.

********

ജീവിതവും അതിജീവനവും ഉറപ്പാക്കുന്നു ലൈംഗികതയും ഭക്ഷണവും. 

ശരി. 

ജീവിതം വലിയ ബാധ്യതയും ഭാരവുമായി തോന്നുമ്പോൾ സേവിക്കുന്ന ലഹരി ഒരു മറ, മുക്തി, ഒളിച്ചോട്ടം. 

ശരി.

പക്ഷേ, ജീവിതവും അതിജീവനവും ഉറപ്പാക്കുന്ന ലൈംഗികതയും ഭക്ഷണവും തന്നെ, 

പിന്നെ ഒളിച്ചോട്ടത്തിൻ്റെ ലഹരിയും തന്നെ,

എങ്ങിനെ അതേ അതിജീവനത്തിൻ്റെയും ജീവിതത്തിൻ്റെയും ലക്ഷ്യവും അർത്ഥവുമാകും? 

*******

ലൈംഗികതക്കും ഭക്ഷണത്തിനും വേണ്ടി മാത്രം ജനിക്കുകയും ലൈംഗികത മാത്രം ചെയ്ത്, ഭക്ഷണം മാത്രം കഴിച്ച് മരിക്കുകയും മാത്രം ജീവിതത്തിന് ലക്ഷ്യമാവുകയോ? 

അതും ദൈവം തന്നെന്ന് പറയുന്ന ജീവിതത്തിന്, ദൈവം സൃഷ്ടിച്ചു എന്ന് പറയുന്ന മനുഷ്യന് ജീവിത ലക്ഷ്യം അത് മാത്രമാവുകയോ? 

അതേ ദൈവം പ്രതിഫലമായി നൽകുന്ന സ്വർഗ്ഗത്തിൽ വരെ ലൈംഗികത വാഗ്ദാനം ചെയ്യപ്പെടാൻ മാത്രം ഇവ മാത്രമോ?

*******

ഏറ്റവും മോശമായ എൻജിനീയറിംഗ് രണ്ട് കാലിൽ നിൽക്കേണ്ടിയും നടക്കേണ്ടിയും വരുന്ന മനുഷ്യശരീരത്തിൻ്റെത്. 

തണ്ടൽ, ഊര വേദനകൾ കൊണ്ട് ഒന്ന് മര്യാദക്ക് നടക്കാനും ഇരിക്കാനും സാധിക്കാതെ കുറേ പേർ. 

പ്രസവിച്ചുകഴിഞ്ഞാൽ ഒറ്റക്ക് നിന്ന്, നടന്ന് കിട്ടാൻ വല്ലാത്ത ദൈർഘ്യം, താമസം. 

അർഷസും ഫിസ്തുലയും ഫിഷറും കൊണ്ട് ഒന്ന് ടോയ്ലറ്റിൽ ശരിക്ക് പോകാൻ പാടുപെടുന്നവർ  ഒരേറെ.. 

പ്രസവിക്കാൻ മനുഷ്യൻ പ്രയാസപ്പെടുന്നത് പോലെയും പ്രസവിച്ച കുഞ്ഞ് വളരാനും സ്വയം പര്യാപ്തത കൈവൈക്കാനും മനുഷ്യക്കുഞ്ഞ് പ്രയാസപ്പെടുന്നത് പോലെയും സമയമെടുക്കുന്നത് പോലെയും മറ്റൊരു ജീവിയേയും കുഞ്ഞിനെയും കാണിച്ചു തരാൻപറ്റുമോ? 

ഇല്ല.

Thursday, November 23, 2023

എല്ലാം ഒരുപോലെ അക്രമം എല്ലാം ഒരുപോലെ ക്രമം.

ഒന്നുകിൽ എല്ലാറ്റിനെയും, എല്ലാ വികാരവിചാരങ്ങളെയും സ്നേഹമെന്ന് വിളിക്കാം. 

അക്രമത്തെയും അനീതിയേയും വരെ, വെറുപ്പിനെയും വിദ്വേഷത്തെയും വരെ സ്നേഹമെന്ന് വിളിക്കാം. 

അല്ലെങ്കിൽ ഒന്നിനെയും, ഒരു വിചാരവികാരത്തേയും സ്നേഹമെന്ന് വിളിക്കാതിരിക്കാം. 

ഇഷ്ടത്തെയും അടുപ്പത്തെയും വരെ, നീതിയേയും ക്രമത്തെയും വരെ സ്നേഹമെന്ന് വിളിക്കാതിരിക്കാം. 

കാരണം, സ്നേഹമെന്നത് കാരണങ്ങൾ ഇല്ലാത്തത്. അളവുകോലുകളും മാനദണ്ഡങ്ങളും ഇല്ലാത്തത്.

എന്നാലോ, എല്ലാ വികാരവിചാരങ്ങളും കാരണങ്ങൾ ഉള്ളത്. അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ളത്

എല്ലാ നീതിയും അനീതിയും ഇഷ്ടവും വെറുപ്പും കാരണങ്ങൾ ഉള്ളത്, അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ളത് 

കാരണമില്ലാത്ത, അളവുകോലുകളും മാനദണ്ഡങ്ങളും ഇല്ലാത്ത സ്നേഹം കൊണ്ട് കാരണങ്ങൾ ഉള്ള, അളവുകോലുകളും മാനദണ്ഡങ്ങളും ഉള്ള വികാരവിചാരങ്ങൾ ഉണ്ടാവുന്നു. ഇഷ്ടവും വെറുപ്പും ഉണ്ടാവുന്നു. നീതിയും അനീതിയും ഉണ്ടാവുന്നു. ക്രമവും അക്രമവും ഉണ്ടാവുന്നു.

ഓരോന്നിൻ്റെയും ഒരോരുവൻ്റെയും അപ്പപ്പോഴുള്ള ആവശ്യം പോലെ. സന്ദർഭത്തിൻ്റെ തേട്ടം പോലെ.

കാരണം, സ്നേഹമെന്നത് ജീവിതം ജീവിതത്തോട് കാണിക്കുന്നത്. 

സ്നേഹമെന്നത് ജീവിക്കാൻ വേണ്ടി ജീവിതം കാണിക്കുന്നത്.

സ്നേഹമെന്നത് ജീവിപ്പിക്കാൻ വേണ്ടി ജീവിതം കാണിക്കുന്നത്.

ആ നിലക്ക് ജീവിതം ജീവിതത്തോട് കാണിക്കുന്ന എല്ലാം തന്നെ സ്നേഹം. 

ഒഴിച്ചുകൂടാനാവാതെ സംഭവിക്കുന്നത് സ്നേഹം, ജീവിതം.

ജീവിതം ജീവിതത്തോട് കാണിക്കുന്നത് തന്നെയാണ് എല്ലാം. വെറുപ്പും ഇഷ്ടവും നീതിയും അനീതിയും ഒക്കെ. സന്ദർഭത്തിൻ്റെ തേട്ടം പോലെ. ആവശ്യം പോലെ.

ഒന്നും ജീവിതം ജീവിതത്തോട് കാണിക്കുന്നതായല്ലാതെ സംഭവിക്കുന്നില്ല.

നല്ലതെന്നും മോശമെന്നും നിങൾ കരുതുന്നു. പലപ്പോഴും പുറത്ത് നിന്ന് നോക്കിക്കൊണ്ട്. 

പക്ഷെ അത്തരം നല്ലതും മോശവും എന്ന് നിങ്ങൾ കരുതുന്നത് സംഭവിക്കുന്നത് അപ്പോളത് സംഭവിക്കുക ആവശ്യമാകയാൽ. 

ആവശ്യമാണ് നന്മ നന്മയാകാനുള്ള ഏക മാനദണ്ഡം. 

അനാവശ്യമാണ് തിന്മ തിന്മയാകാനുള്ള ഏക ന്യായം. 

ജീവിതത്തിൻ്റെ ആവശ്യം നന്മ. 

ജീവിതത്തിൻ്റെ അനാവശ്യം തിന്മ. 

സ്ഥാനത്ത് സമയത്ത് ആവശ്യമായി സംഭവിക്കുന്ന എല്ലാം നന്മ. 

അസ്ഥാനത്ത് അസമയത്ത് അനാവശ്യമായി സംഭവിക്കുന്നത് മുഴുവൻ തിന്മ.

പക്ഷേ, അവയെല്ലാം ജീവിതം ജീവിതത്തോട് കാണിക്കുന്നത്. 

ജീവിതം ജീവിതത്തോട് കാണിക്കുന്ന നിരുപാധിക സ്നേഹം കൊണ്ട് കാണിക്കുന്നത് എല്ലാം.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് നന്മ മറ്റൊരാൾക്ക്, മറ്റൊന്നിന് തിന്മ. 

അതുകൊണ്ട് തന്നെ നിങ്ങൾക്ക് തിന്മ മറ്റൊരാൾക്ക്, മറ്റൊന്നിന് നന്മ. 

കാരണം, സ്നേഹമെന്നത് ജീവിതത്തെ സംരക്ഷിക്കാൻ വേണ്ടി ജീവിതം തന്നെ എടുക്കുന്ന എല്ലാമെല്ലാമായ വികാരവിചാരങ്ങൾ, കർമ്മപരിപാടികൾ.

സ്നേഹമെന്നത് കാരണങ്ങൾ ഇല്ലാതെ സഭവിക്കുന്നത്. 

ജീവിതം ജീവിതത്തെ കൊതിക്കാൻ കാരണങ്ങൾ ഇല്ല.

ജീവിതം തന്നെ ജീവിതത്തിന് കാരണം. 

ജീവിതം തന്നെ സ്നേഹത്തിന് കാരണം.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തിന് ദൈവം മാത്രം കാരണമാകുന്നത് പോലെ. 

സ്നേഹമെന്നത് എന്തായാലും സംഭവിക്കുന്നത്.

വെറുപ്പും വിദ്വേഷവും ഇഷ്ടവും അനിഷ്ടവും ക്രമവും അക്രമവും എല്ലാം സ്നേഹം തന്നെ. 

വെറുപ്പും വിദ്വേഷവും ഇഷ്ടവും അനിഷ്ടവും ക്രമവും അക്രമവും എല്ലാം സ്നേഹത്തിനുള്ളിൽ സ്നേഹം കൊണ്ട് സംഭവിക്കുന്നത്.

വെറുപ്പും വിദ്വേഷവും ഇഷ്ടവും ജീവിതം ജീവിതത്തോട് കാണിക്കുന്ന സ്നേഹത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് തന്നെ ഉണ്ടാവുന്നത്.

ജീവിതം തന്നെ ജീവിതത്തോട് കാണിക്കുന്ന സ്നേഹത്തിൻ്റെ ഭാഗമായി ഉണ്ടാവുന്ന വികാരവിചാരങ്ങൾ. വെറുപ്പും ഇഷ്ടവും. 

അതിനാൽ വെറുപ്പും ഇഷ്ടവും ഒരുപോലെ സ്നേഹം.

വേണ്ടാത്തത് വേണ്ടെന്ന് വെക്കുന്നതും വേണ്ടത് വേണമെന്ന് വെക്കുന്നതും ഒരുപോലെ സ്നേഹം തന്നെ.

വേണ്ടാത്തത് വേണ്ടെന്ന് വെക്കുമ്പോൾ അത് വെറുപ്പാകും വിദ്വേഷമാകും. 

വേണ്ടത് വേണമെന്ന് വെക്കുമ്പോൾ അത് ഇഷ്ടമാകും അടുപ്പമാകും.

ഇഷ്ടം പോലെ തന്നെ വെറുപ്പും സ്നേഹം.

എല്ലാ സ്നേഹവും ഒരുപോലെ സ്നേഹം. 

*******

അറിവില്ലാത്തവൻെറ സ്നേഹം അപകടമുണ്ടാക്കുന്നു. 

അറിവില്ലാത്തവൻ സ്നേഹിച്ചു കൊണ്ടു തന്നെ കൊല്ലുന്നു. 

എന്നാലും സ്നേഹം തന്നെ. 

ജീവിതം ജീവിതത്തോട് കാണിക്കുന്ന, കളിക്കുന്ന കാര്യം തന്നെ അത്.

അറിവില്ലാത്തവൻ സ്നേഹിച്ചു കൊണ്ടു തന്നെ കപ്പലിന് ഓട്ട വെക്കുന്നു. 

സ്നേഹിച്ചു കൊണ്ട് തന്നെ, പുണ്യം ചെയ്യുന്നത് പോലെ തന്നെ അവൻ അക്രമം ചെയ്യുന്നു. 

അവൻ ചെയ്യുന്നത് നിങ്ങൾക്ക് അക്രമമായി തോന്നും. 

പക്ഷേ അവനത് സ്നേഹിച്ചു കൊണ്ട് തന്നെ ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി തന്നെ ചെയ്യുന്നത്. 

അവരെക്കൊണ്ടത് ജീവിതം ചെയ്യിപ്പിക്കുന്നത്.

ജീവിതം ജീവിതത്തിന് വേണ്ടി സംഭവിപ്പിക്കാതെ ഒന്നും സംഭവിക്കുന്നില്ല. 

ദൈവം ദൈവത്തിന് വേണ്ടി സംഭവിപ്പിക്കാതെ ഒന്നും സംഭവിക്കുന്നില്ല.

അതിൽ അക്രമം ക്രമം എന്നതില്ല. 

എല്ലാം ഒരുപോലെ അക്രമം, എല്ലാം ഒരുപോലെ ക്രമം.

എല്ലാം ഒരുപോലെ നന്മ, എല്ലാം ഒരുപോലെ തിന്മ

എല്ലാം ഒരുപോലെ നീതി, എല്ലാം ഒരുപോലെ അനീതി.

******

അറിവില്ലാത്തവൻ്റെ ശ്രമവും ശ്രമം തന്നെ. അവൻ്റെ ആത്മാർഥതയും ആത്മാർഥത തന്നെ.

അറിവില്ലാത്തത് കൊണ്ട് അവൻ ഏറെ ശ്രമിക്കുന്നു, സമയമെടുക്കുന്നു. 

അവൻ ഒരു ചാക്ക് മണലിന് രണ്ട് ദിവസം അധ്വാനിക്കുന്നു. 

അടുത്തുള്ള കണ്ണട അടുത്തുണ്ടെന്ന് അറിയായ്കയാൽ അവൻ ദിവസം മുഴുവൻ അന്വേഷിച്ച് ശ്രമിക്കുന്നു. 

ഏറെ ശ്രമിച്ചു, പണിയെടുത്തു എന്നത് അവന് ന്വായം. 

പക്ഷേ, ഫലം കുറവെന്നത് നിങ്ങളുടെ കാഴ്ച. 

അതുകൊണ്ട് തന്നെ അറിവില്ലാത്തവൻ്റെ കൂടുതൽ ആത്മാർഥതക്കും ശ്രമത്തിനും കൂടുതൽ പ്രതിഫലം നിങൾ നൽകില്ല. 

കാരണം അറിവില്ലാത്തവൻ്റെ ശ്രമത്തിന് ഫലമില്ല. അത് ക്രമത്തിന് പകരം അക്രമം ഉണ്ടാക്കുന്നു.

ഈയുള്ളവൻ്റെ മാതാവും പിതാവും...

താഴെയുള്ള ചിത്രം.

മാതാവിൻ്റെയും പിതാവിൻ്റെയും... 

ഉമ്മയുടെയും ഉപ്പയുടെയും...


മാതാവെന്നും പിതാവെന്നും

ഉപ്പയെന്നും ഉമ്മയെന്നും 

രണ്ട് പേരിൽ ഒതുങ്ങാത്ത 

രണ്ട് പേരുടെത്.


ജീവിതം ജീവിതമാവാൻ 

വഴിയായി സ്വീകരിച്ച 

അങ്ങനെ ജീവിതം വഴിപോയി

എന്നിലെത്താൻ, ഞാനാവാൻ

വഴിയായി സ്വീകരിച്ച 

രണ്ട് പേരുടേത്.


പിന്നത്തെ ചിത്രം,

പിതാവിനോളം പിതാവായി നിന്ന 

ഏറ്റവും മുതിർന്ന ജ്യേഷ്ഠൻ്റെയും.


(ജ്യേഷ്ഠൻ സജീവമായി കൂടെയുണ്ട്.

മറ്റ് വിശേഷണങ്ങൾ പറയുന്നില്ല).


ചുരുങ്ങിയത് 

ഒരു മുപ്പത്തിയഞ്ച് കൊല്ലം

പഴക്കമുള്ള ചിത്രം.

ഉപ്പ മരിച്ചത് 1991 ഡിസംബറിൽ

ഉമ്മ മരിച്ചത് 1999 ഫെബ്രുവരിയിൽ 


*****


എന്ത് പറയണം?

എങ്ങിനെ പറയണം?


വികാര വിചാരങ്ങളെ

കോർത്തുചേർത്തു പറയുന്ന 

ഭാഷയില്ല.


ഭാഷ തന്നെ കൃത്രിമം.


വികാരം വിചാരങ്ങൾ 

വെട്ടേറ്റ് വീഴുന്ന യുദ്ധഭൂമി ഭാഷ.


വികാരം വിചാരങ്ങൾ പാക്കറ്റിൽ ഒതുങ്ങി

പിന്നെ, പാക്കറ്റ് മാത്രം 

വിചാരവും വികാരവും ആയിത്തീരുന്ന 

മാന്ത്രികത ഭാഷ. 


ഭാഷ കൊണ്ട് പറയുന്നത് 

മുഴുവൻ കൃത്രിമം.


ആവരണം മാത്രം

പുറത്ത് കാണിക്കുന്നത് ഭാഷ.


ഭാഷ ഒരു വാഹനം.


ഭാരംപേറി 

ദൂരെ കൊണ്ടുവരാനും 

ഭാരംപേറി 

ദൂരെനിന്നും കൊണ്ടുകൊടുക്കാനും

ഒരു വാഹനം.


പേറി വരുന്ന, പേറിപ്പോകുന്ന ഭാരം 

നിങൾ തേടുന്ന, നേടുന്ന അറിവ്, 

നിങൾ നൽകുന്ന അറിവ്.


വിനിമയത്തിൻെറ ശ്വാസോച്ഛ്വാസം 

നടത്തുന്ന വാഹനം ഭാഷ.


ഈ വാഹനം കൂടാതെ

ഒന്നും വരുന്നില്ല, ഒന്നും അറിയുന്നില്ല,

ഒന്നും പോകുന്നില്ല, അറിയിക്കപ്പെടുന്നില്ല.


വികാര വിചാരങ്ങൾ 

ഭാഷയിൽ അനാഥമായിത്തന്നെ. 


പറയാനും കേൾക്കാനും മാത്രം 

ഒരു വാഹനം, ഈ ഭാഷ.


*******


മാതാപിതാക്കളാണ്.

എല്ലാം പറയണം, 

എല്ലാം പറയാനുണ്ട്

എന്നാകയാൽ

ഒന്നും പറയാനില്ലാത്തത് പോലെ,

ഒന്നും പറയാനാവാത്തത് പോലെ.


എല്ലാ നിറവും കൂടിയാൽ

ഒരു നിറവും ആവാത്തത് പോലെ.


അത്രയേറെ പറഞ്ഞുപോകും

ഒന്നും പറയാതെയുമിരുന്നുപോകും.


വാഹനം വേണം, 

വാഹനം വേണ്ട.


അതിനാൽ 

ഈ കുറിക്കുന്നതിനോടൊപ്പം

സഹിച്ച്, ക്ഷമിച്ച് കൂടെ നിൽക്കുക.

ഈ വാഹനവും അതിൻറെ ബഹളങ്ങളും 

നിങൾ സഹിക്കുക.


മാതാപിതാക്കളുടെ കാര്യമാണ്.

തെരഞ്ഞെടുപ്പില്ലാത്ത കാര്യമാണ്.


കുഞ്ഞായി ജനിക്കുന്നതും

ആരുടെയെന്നില്ലാതെ

മാതാപിതാക്കളായി മാറുന്നതും

ആരുടെയും തെരഞ്ഞെടുപ്പല്ല.


എല്ലാവർക്കും അവരറിയാതെയും

ഒരുപോലെ സാധിക്കുന്നത്

മാതാപിതാക്കളാവുക, കുഞ്ഞാവുക.


പക്ഷേ യാദൃഷ്ചയാ 

മാതാപിതാക്കളായത്തിനു ശേഷം യഥാർഥത്തിൽ മാതാപിതാക്കളാവുക

മാതാപിതാക്കളായി ജീവിക്കുക.


അതൊരു തെരഞ്ഞെടുപ്പ് തന്നെയാണ്.

എല്ലാവർക്കും ഒരുപോലെ സാധിക്കാത്തത്.


ഉമ്മയും ഉപ്പയുമാണ് കൂടെ.

ഗൗരവംപൂണ്ട്, മൗനംനേടി നിൽക്കുക.


******


സൂക്ഷിച്ചുവെച്ച ചിത്രമല്ല

മേലെയുള്ളത്.

ഇപ്പോഴെങ്ങിനെയോ വീണുകിട്ടിയത്.


സൂക്ഷിച്ചുവെച്ച ഒരു ചിത്രവുമില്ല.

ഏറെ തിളക്കവും നിറങ്ങളുമുള്ള  

ഓർമ്മകളല്ലാതെ.


വിത്തുകൾ ഒന്നും അപ്പടി

സൂക്ഷിച്ചു വെക്കാനുള്ളതല്ല.


വിത്തുകൾ മുളപൊട്ടി ഇല്ലാതാവാനുള്ളതാണ്.


വിത്തുകൾ സ്വയമില്ലാതായി

മറ്റുപലതും ആവാനുള്ളതാണ്. 


ഓർമ്മകളും അപ്പടി.


പ്രപഞ്ചസൃഷ്ടിയുടെ തുടക്കത്തിൽ,

ഒരേയൊരു ബിന്ദുവിൽ 

ഏതോ ഒരൂട് വഴിയിൽ 

ഞാനും മാതാവും മാത്രം കൈപിടിച്ച് 

ഒരുമിച്ചുണ്ടായിരുന്നത് പോലെ തോന്നുന്ന  

ഓർമ്മകളുടെ ചിത്രം. 


പിന്നെയത് 

പ്രപഞ്ചങ്ങളായി വികസിച്ച 

വഴിയിലെവിടെയും അങ്ങനെത്തന്നെ.


ചിതറിക്കിടക്കുന്ന ജീവിതത്തിൻ്റെ 

ചിതറിനിൽക്കുന്ന വിത്തും വേരും 

ഓർമ്മകൾ.


വീണു കിടക്കുന്ന വിത്തും

വിത്തുകൾ വീണുകിടക്കുന്ന മണ്ണും

മണ്ണ് പൊതിഞ്ഞു നിൽക്കുന്ന

വെളിച്ചവും ആകാശവും

ഓർമ്മകൾ.


എടുത്തുകാട്ടുന്ന

ഒരു ചിത്രത്തിലും വരാത്തത്,

പങ്കുവെക്കാനാവാത്തത്,

ഏത് ചിത്രത്തേക്കാളും 

തിളക്കവും നിറങ്ങളുമുള്ളത്,

ചിത്രശലഭങ്ങളായ് പാറിനടക്കുന്നത്,

ഓർമ്മകൾ.


*******


ഓർമ്മകൾ

ജീവിതം പോലെ

വീണുകിടക്കുന്ന വിത്തുകൾ.


പാറിനടന്ന്

എവിടെയൊക്കെയോ വീഴും.


പാടത്തും പാറമേലും

കിണറ്റിലും കുളത്തിലും

പുഴയിലും കടലിലും

ചെന്നുവീഴും.


വീണിടത്തൊക്കെയും

മുളച്ചെന്നുവരില്ല.


ഏറിയ പങ്കും മുളക്കാതെ.

ഓർമ്മകളിൽ പോലും നിൽക്കാത്ത

ഓർമ്മകൾ 


അങ്ങനെ ഏതോ വഴിയിൽ 

എങ്ങിനെയോ

വന്നു വീണുകിട്ടിയ ചിത്രം

മേലെ ഇതോടൊപ്പം.


വിത്തും മരവും 

ചില്ലകളും ഇലകളും

വെയിലും തണലും 

പൂവും കായും, എല്ലാം 

ഒരിടത്തൊരുമിച്ചൊന്നായൊരു 

ബിന്ദുവായ മേൽചിത്രം. 


വാക്കുകൾ തോറ്റുപോകുന്നു,

വാക്കുകൾ മതിയാവാതെവരുന്നു,

വാക്കുകൾ നിസ്സഹായത പൂകുന്നു,

വാക്കുകൾ ഒച്ചാനിച്ച് മടങ്ങിപ്പോകുന്നു

ഈ ചിത്രത്തിന് മുന്നിൽ.


മുകളിലുയർന്ന ശാഖകൾക്ക്

വേരിനെ കുറിച്ചെന്ന പോലെ,

മാതാപിതാക്കളെ കുറിച്ച് 

പറയാൻ ഇതൊന്നും പോരാതെ. 


ആർക്കുമൊന്നിനും

സ്വന്തം വേരിനെ

മുകളിലുയർത്തിപ്പിടിക്കാനാവാതെ

പറയാനുള്ളത് തന്നെ

ഇവിടെയും പറയുന്നു.


മുകളിൽ ഉയർത്തിപ്പിടിച്ച വേരാണ്

താനായ, തൻ്റെ തന്നെ 

പൂക്കളും പഴങ്ങളും പേറുന്ന

തൻ്റെ തന്നെ ശാഖകൾ എന്ന് 

മനസ്സിലാക്കാതെ ഒരോരുവനും.


നൂലിനെ മറക്കുന്ന പട്ടം പോലെ.


നൂല് പിടിച്ച വിരളിനെ മറക്കുന്ന

നൂലും പട്ടവും പോലെ. 


ജീവിതത്തിൻ്റെ 

ഭൂതവും വർത്തമാനവും ഭാവിയും

ഏവർക്കും ഒന്നാകയാൽ,

വേര് തന്നെയാകയാൽ.


****** 


അതൊക്കെ

അങ്ങനെ തന്നെയാകിലും 

ചിലത് പറയട്ടെ.


അങ്ങനെയല്ല,

ഇതങ്ങനെ അല്ലേയല്ല,

ഇപ്പറയുന്നതങ്ങനെയല്ല

എന്ന് പറയാൻ മാത്രമെങ്കിലും 

ചിലത് പറയട്ടെ.


പൊതുവേ പറയുന്നതായിരുന്നെങ്കിൽ 

പിതാവ് മരിച്ചിട്ട് മുപ്പത്തിരണ്ട് കൊല്ലവും 

മാതാവ് മരിച്ചിട്ട് ഇരുപത്തിനാല് കൊല്ലവും 

കഴിയേണ്ടി വരില്ലായിരുന്നു,


അങ്ങനെ ഏറെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു

ഇങ്ങനെ ചിലത് പറയാൻ.


എങ്കിൽ, ഇതിനിടെ ഇതുവരെയും 

ഒന്നും  പറയാതെ

വിത്തുകളും പേറിനടന്നതായിരുന്നു,

ഒരായിരം മുളതേടി നടന്നതായിരുന്നു

എന്നും പറയേണ്ടിവരാതെ.


മറ്റൊന്നും കൊണ്ടല്ല.


വിത്ത് മരമായപ്പോൾ

ആ മരത്തിൽ 

അനേകായിരം വിത്തുകൾ

വീണ്ടും പിറന്നു.

മാതാപിതാക്കൾ നാമായി.

നാം മാതാപിതാക്കളുമായി. 


കാലവും കോലവുമങ്ങനെ.


ഒന്ന് തന്നെ എല്ലാമാവുന്നു.

ഭൂതം തന്നെ വർത്തമാനമാവുന്നു,

പിന്നെ ഭൂതവും വർത്തമാനവും

ഭാവിയാവുന്നു. 


ആ ഭാവി പിന്നെയും

വർത്തമാനം തന്നെയായ, 

നടപ്പായ ജീവിതമാവുന്നു.


******


പറച്ചിലിൽ ഒതുങ്ങില്ല 

വിശേഷണങ്ങളും മഹത്വവും.


എന്നത് തന്നെ അവരെക്കുറിച്ചൊന്നും 

ഇക്കാലമത്രയും പറയാതാവാൻ ന്യായം.


അളവുപാത്രങ്ങൾ

മതിയാവാതെ പോകുന്ന ന്യായം.


വിത്ത് മരത്തെ പേറുന്നു, 

ജീവിതം മരണത്തെയും

മരണം ജീവിതത്തെയും.


എങ്കിലും... 

ഒന്നും പേറിനടക്കാനാവാതെ വാക്കുകൾ.


ചെറിയ വാക്കുകൾ

വലിയ അനുഭവസാക്ഷ്യങ്ങൾക്ക് 

പോരാതെ.


*****


എന്നിട്ടുമാദ്യം 

മാതാവിനെ കുറിച്ച് 

ചിലത് പറയട്ടെ.


മാതാവാണ് ആദ്യം ഭൂമിയായത്.

നമ്മെ പേറുന്ന ഭൂമി.


നമ്മെ നാമാക്കി നിർത്തുന്ന

നമ്മെ നാമല്ലാതെയാക്കി മാറ്റുന്ന ഭൂമി.


ഭൂമിയായി മാറത്ത് തൊട്ടറിഞ്ഞത്, 

അമ്മിഞ്ഞയായ് 

രുചിച്ചറിഞ്ഞത്, മണത്തറിഞ്ഞത്

മാതാവിനെ മാത്രം എന്നത് കൊണ്ട് 

മാതാവിനെ കുറിച്ച് തന്നെ 

ആദ്യം പറയട്ടെ.


പിതാവ് ദൂരത്താകാശമായ്,

ചുറ്റിപ്പൊതിയുന്ന സങ്കല്പമായി

ചുട്ടുപഴുക്കുന്ന വെയിലായി, വെളിച്ചമായി 

മുകളിലെപ്പോഴും ഉണ്ടായ്‌കയാൽ.


ജീവിതം മാതാവായി മാതാവിലൂടെ 

രൂപം കൊള്ളുന്നു, ഒരുക്കൂടുന്നു.


ആൾക്കൂട്ടത്തിലും 

ഒറ്റയായി നിന്ന് സംരക്ഷണമാകുന്ന

മാതാവായി.


ഒറ്റയായി നിൽക്കാൻ 

ചങ്കുറപ്പും നിലപാടും 

ഉണ്ടാക്കിയിരിക്കുന്ന 

മാതാവായി.


എല്ലാറ്റിലും കൃത്യമായ 

അഭിപ്രായങ്ങളുണ്ടാക്കിയിരുന്ന

മാതാവായി.


ആ അഭിപ്രായങ്ങൾ 

പറഞ്ഞവതരിപ്പിക്കാൻ

ബുദ്ധിയും യുക്തിയും ന്യായവും 

വേണ്ടത്രയും അതിലധികവും 

സംഭരിച്ചിരുന്ന മാതാവായി.


ഒറ്റയായവൾ, 

ഒറ്റയാകയാൽ 

കുഞ്ഞുനാൾ തൊട്ട്

താനവസാനിക്കും വരെയും 

ഏറെ സഹിച്ച മാതാവായി.


ജീവിതത്തെ പേറാൻ

ജീവിതം പേറി  

ബുദ്ധിയും വിവേകവും പന്തടക്കവും 

ജീവിതത്തിൽ സൂക്ഷിച്ച മാതാവായി.


കൂടൊരുക്കാൻ, 

ജീവിതം സ്വരുക്കൂട്ടാൻ 

അതീവ ജാഗ്രതയോടെ, 

അതിസമർത്ഥമായി 

ഇലയും ചില്ലയും ശേഖരിച്ച്

തകൃതിയായി പണിപ്പെട്ട മാതാവായി.


കുറുക്കൻ്റെ മാളിയായാലും

കുഞ്ഞുങ്ങളെ ഒരുക്കാൻ 

താനിരിക്കുന്നിടം 

സ്വന്തമായിരിക്കണമെന്ന്

ജീവിതം കൊണ്ട് പറഞ്ഞ മാതാവായി.


ധൈര്യത്തിൽ മറ്റാർക്കും 

കവച്ചുവെക്കാൻ കഴിയാത്ത മാതാവായി.


കൂടെയുള്ളവരാരൊഴിഞ്ഞ് പോയാലും 

കൊടുങ്കാറ്റിലും ഒറ്റക്ക് നേരിട്ട് 

പിടിച്ചുനിന്ന മാതാവായി.


ജനിച്ചത്

ഉയർന്ന വലിയ

കുടുംബത്തിലായിട്ടും 

ദാരിദ്ര്യവും പരിവട്ടവും

കൊടികുത്തിയ ജീവിതം 

നയിച്ച മാതാവായി.


താനുണ്ണാതെയും 

താനുടുക്കാതെയും 

മക്കളെ ഊട്ടിയുടുപ്പിച്ച് 

വളർത്തിയ മാതാവായി.


സൗഹൃദത്തിന് 

അതിർവരമ്പുകളില്ലെന്ന്, 

മത ജാതി വ്യത്യാസമില്ലെന്ന്

ദെച്ചൂട്ടിയെയും ആട്ടിക്കിട്ടയെയും

താലയേയും ചിരുതയെയും 

ഉക്കീത്തയെയും 

കരേട്ടി ആയിഷ്ത്തയെയും

ഒന്നായൊരുപോലെ സൗഹൃദത്തിലാക്കി

നിന്ന് പറഞ്ഞ മാതാവായി.


സമ്പന്നരേറെ ചുറ്റുവട്ടത്തുണ്ടായിട്ടും

അവരാരേക്കാളും തൻ്റെ മക്കളെ

ദാരിദ്ര്യം ഊതിക്കാച്ചി പൊന്നാക്കി,

പഠിപ്പിച്ചൊരുക്കി ഏകയായ മാതാവായി.


ആദ്യമായി അക്കാലത്ത്

അങ്ങാടിയിൽ ഒറ്റക്ക് പോയി

തനിക്ക് വേണ്ടത്

താനിച്ചിക്കും പോലെ വാങ്ങിയ 

മാതാവായി.


അക്കാലത്ത് ആദ്യമായി

ചൂരിദാർ ധരിച്ച് 

അങ്ങാടിയിൽ പോയ മാതാവായി


ബുദ്ധിപരതയുടെ

വലുപ്പവും ആഴവും കൊണ്ട്,

കടന്നുപോയ ജീവിതത്തിൻ്റെ

സമ്മർദ്ദവും ഭാരവും കൊണ്ട് 

തൻ്റെ ജീവിതത്തിൽ നേരത്തെയുള്ള

നല്ല പാതിയിൽ തന്നെ 

(അമ്പതുകളിൽ തന്നെ) 

ഓർമ്മകൾ തെറ്റി 

അൽഷിമേഴ്സ് വന്ന മാതാവായി.


ഓർമ്മകൾ തെറ്റി,

ഭാഷ പോയി പറയാൻ ഒന്നുമില്ലാതെ

ജീവിതം തന്നെ ഭാഷയാക്കിയ മാതാവായി.


അങ്ങനെയൊരു മാതാവിനെ കുറിച്ച്

ആർക്കുമൊന്നും പറയാനാവില്ല,

പറയുന്നതൊന്നും മതിയാവില്ല.

ഈയുള്ളവനും 

ആ വഴിയിൽ തോറ്റ് പോകുന്നവൻ. 

Wednesday, November 22, 2023

Silly and small things matter...

Silly and small things matter...

Silly and small are not silly and small, 

But they are really big and serious.


What we consider as big and serious

For our apparent look and sight,

Are only small and silly in real terms.


If you cannot solve 

What you consider as the silly and small,

You will end up creating the big and serious.


And all the so called serious and big things are done 

To solve, do and meet the silly and small things of day to day life...


An atom, a germ, a cell, a virus 

Everything is very silly and small 

only for our apparent sights. 


But what if a silly small atom explodes...?

What if germ causes sickness?

What if a virus causes AIDS or vivid?

What if a cell becomes mad and causes cancer?


Silly or small causes

All big destruction, sicknesses and problems.

And to do and meet

All our day to day silly and small things are 

All the serious hard works done.

Monday, November 20, 2023

പുരോഹിതൻമാർ ദാനധർമ്മം ചെയ്യില്ല, ചെയ്യുന്നില്ല.

പുരോഹിതൻമാർ ദാനധർമ്മം ചെയ്യില്ല, ചെയ്യുന്നില്ല; 

അവരുടെ സ്വാർത്ഥ താൽപര്യങ്ങളും

പിന്നെ മതതാല്പര്യമെന്ന പുറംപേരുള്ള വേറെ കുറേ സ്വാർത്ഥതകളും 

നടക്കില്ലെങ്കിൽ. 

പുരോഹിതർ ചെയ്യുന്ന എന്തിലും 

വലിയൊരംശം അവർ ആരുമറിയാതെ 

തങ്ങൾക്ക് വേണ്ടി ലാഭമായി 

മാറ്റിവച്ചിരിക്കും.

*******

അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ അധികാരം വെച്ച് ചെയ്ത, ചെയ്യുന്ന ഭീകരതകളും അക്രമങ്ങളും അനീതികളും ആരും ശ്രദ്ധിക്കുന്നില്ല. 

അവർ തന്നെ (കളവ് മാത്രം പറഞ്ഞ്) വിശേഷിപ്പിച്ച് പറയുന്ന ഏത് ഭീകരവാദികളും ഭീകരസംഘങ്ങളും  ചെയ്തതുവെന്ന് അവർ തന്നെ പറയുന്നതിനേക്കാൾ എത്രയോ ആയിരം മടങ്ങുകളും അതിലധികവുമാണ് അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ ചെയ്തത്.

അധികാരമുണ്ടെന്നത് അക്രമങ്ങളെയും അനീതിളെയും കളവുകളെയും ഭീകരതകളെയും ശരിയും നീതിയും ന്യായവും ആക്കില്ല.

കാലം സത്യം വിളിച്ചുപറഞ്ഞ് നീതിയും ന്യായവും നടപ്പാക്കുമ്പോഴേക്കും നാമാരും ഉണ്ടാവുകയും ഇല്ല.

ജയ് ശ്രീറാം വിളിയും അല്ലാഹു അക്ബർ വിളിയും.

സ്ഥാനം തെറ്റി സമയം തെറ്റി വരുന്ന എല്ലാം തിന്മ. 

ആവശ്യത്തിന് സ്ഥാനത്ത് സമയത്ത് വരുന്നത് നന്മ, ഭക്ഷണം, മരുന്ന്. 

അനാവശ്യവും അസ്ഥാനവും മരുന്നിനെയും ഭക്ഷണത്തെയും വരെ തിന്മയും വിഷവും ആക്കും. 

പിന്നെയാണോ സ്ഥാനംതെറ്റി സമയംതെറ്റി വരുന്ന ജയ് ശ്രീറാം വിളിയും അല്ലാഹു അക്ബർ വിളിയും തിന്മയല്ലാതാവുന്നത്?

ജീവരക്തം ജീവരക്തമാകുന്നത് അതുള്ളിൽ ഒഴുകുമ്പോൾ. 

അതേ രക്തം പുറത്തൊഴുകിയാൽ വൃത്തികേട്, ഭീതിജനകം. 

ഇതുപോലെ തന്നെ വിശ്വാസങ്ങൾ. ഇതേപോലെ തന്നെ ജയ് ശ്രീറാം വിളിയും അല്ലാഹു അക്ബർ വിളിയും.

അതുള്ളിലിരിക്കേണ്ടത്. 

ഓരോരുത്തൻ്റെയും ബോധ്യതയും സാധ്യതയും പോലെ. 

പുറത്ത് പറയാൻ മാത്രമുള്ള ബോദ്ധ്യതയും വ്യക്തതയും ആർക്കുമില്ല. 

എന്നിരിക്കെ ഉള്ളിലിരിക്കേണ്ടത് പുറത്തൊഴുക്കി അക്രമവും വിഭജനവും ഉണ്ടാക്കുന്ന മത രാഷ്ടീയ നേതൃത്വം വെറും പിശാചുക്കൾ. 

ധർമ്മം എന്ന പഞ്ചസാരപ്പേരിട്ട് അവർ അധർമ്മം എന്ന മുളക്പൊടി കാറ്റിൽ പറത്തി ചുറ്റുപാടുള്ള മുഴുവർക്കും വേദനയും എരിച്ചിലും മാത്രം നൽകുന്നു.

Sunday, November 19, 2023

ഇന്നലത്തെ ഫൈനൽ. ശരിക്കും ഇന്ത്യക്ക് ജയിക്കാമായിരുന്ന കളി.

ശരിക്കും ഇന്ത്യക്ക് ജയിക്കാമായിരുന്ന കളി. 

ഇന്ത്യയോളം ഈ ലോകകപ്പ് ജയിക്കാൻ അർഹത യുള്ള ടീമും ഉണ്ടായിരുന്നില്ല. 

എന്നിട്ടും അന്തിയോളം വെളളംകൊരി അന്തിക്ക് കലമുടച്ചു.

സെമിഫൈനൽ വരെയുള്ള വഴിയിൽ ഒരു കളിയെങ്കിലും തോൾക്കാതെ വന്നതും വിനയായോ എന്ന് പോലും സംശയിച്ചുപോകും വിധമായിരുന്നു, അങ്ങനെ സംശയിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ പ്രകടനം. കാരണം അവിടിവിടെയുള്ള ചില്ലറ തോൽവികളാണ് കൂടുതൽ പാഠങ്ങൾ തരിക, തിരുത്തുകൾ കാണിച്ചുതരിക. ഉയരെ സ്വപ്നലോകത്ത് നിന്ന് താഴെ യാഥാർത്ഥ്യ ബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. 

ഇന്നലത്തെ ഫൈനൽ. എന്തുകൊണ്ടും ഇന്ത്യക്ക് 350ന് മുകളിൽ സ്കോർ ഉയർത്താമായിരുന്ന തുടക്കം, പിച്ച്, കളി. 

തുടക്കത്തിൽ വിരാടും രോഹിതും കളിച്ച കളിയിലെ ഒഴുക്ക് കണ്ടാൽ തന്നെ പറയാമായിരുന്നു അവർ രണ്ട് പേരും ചുരുങ്ങിയത്  സെഞ്ചുറിയെങ്കിലും  അർഹിച്ചിരുന്നുവെന്ന്. 

രണ്ടാളും പുറത്തായത് ആസ്ട്രേലിയയുടെ ബൗളിംഗ് മികവ് കൊണ്ടുമായിരുന്നില്ല. 

ഒരു നിലക്കും സ്റ്റെപ്ഔട്ട് ചെയ്യേണ്ട ഒരാവശ്യവും അത്യാവശ്യവും ഇല്ലാതിരുന്ന ഘട്ടത്തിൽ, അതും ആ ഓവറിൽ തന്നെ അപ്പോഴേക്കും പത്ത് റൺസ് എടുത്തിരിക്കെ രോഹിത് ശർമ്മ നടത്തിയ വെറും വെറുതേയുള്ള സ്റ്റെപ്ഓട്ട് ഷോട്ട് തീർത്തും അനാവശ്യമായിരുന്നു. അതിൽ അയാൾ വീഴുകയും ചെയ്തു. 

അതോടെ രോഹിത് പുറത്ത് പോയ ആ വഴിയിൽ ഇന്ത്യൻ റൺ ഒഴുകുന്നത് നിൽക്കുകയും ശ്രേയസ് അയ്യർ വന്നവഴി പോകുകയും വിരാട് കോഹ്‌ലിക്ക് സമ്മർദ്ദം കൂടുകയും ചെയ്തും.

വളരേ എളുപ്പത്തിൽ ലാഘവത്തോടെ കളിച്ച ഒരു ഡിഫൻസിൽ ആയിരുന്നു പിന്നീട് അവിശ്വസനീയമായ രീതിയിൽ വിരാട് കോഹ്‌ലി ഔട്ടായത്. 

വിരാടിന് തന്നെ അത് വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.

വിശ്വസിക്കാൻ  സാധിക്കാതെ വിരാട് കോഹ്‌ലി, ഒന്ന് വിശ്വസിക്കാൻ വേണ്ടി പിച്ചിൽ തന്നെ കുറച്ച് നേരം നിൽക്കുന്നതും ഔട്ടായത് വിശ്വസിക്കാൻ സമയമെടുക്കുന്നതും കാണാമായിരുന്നു.

ഈ രണ്ട് തീർത്തും അനാവശ്യമായ പുറത്താകലുകൾ ഇന്ത്യയുടെ വിധിയെഴുതി. 

അർഹിച്ച സുന്ദരമായ ബാറ്റിംഗ് താളം തെറ്റിച്ചു. 

പിന്നെ കുറച്ച് കെ എൽ രാഹുൽ പൊരുതിയത് മാത്രം മിച്ചം.

അതുവരെ വളരെ കേമം എന്ന് തോന്നിച്ച ഇന്ത്യയുടെ ബൗളിങ് ശക്തി തീരേ തിളങ്ങിയില്ല. 

യഥാർഥത്തിൽ ഇന്ത്യ ബാറ്റിങ്ങിൽ കാണിക്കുന്ന ശക്തിയും മികവും ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം എന്ന പോലെ ബൗളിംഗിൽ ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ഫൈനലിലെ ബൗളിംഗ് പ്രകടനം. 

ആസ്ട്രേലിയയും പാക്കിസ്ഥാനും എക്കാലവും ബൗളിംഗിൽ ശക്തരായയിരുന്നത് പോലെ, ലോകോത്തരമായിരുന്നത് പോലെ ഇന്ത്യ ഒരിക്കലും ആയിരുന്നില്ല. ഇന്നലെ അത് ഒരിക്കൽ കൂടി അല്ലെന്ന് തെളിയിച്ചു. ഇന്ത്യയുടെ എന്നത്തേയും കരുത്ത് ബാറ്റിങ് തന്നെ. ഇന്ത്യ ലോകത്തിന് നൽകിയതും ബാറ്റിങ് അവതാരങ്ങളെ. ഒരു ചെറിയ കാലയളവിൽ വ്യത്യസ്തമായ രീതിയിൽ കപിൽ ദേവ് തിളങ്ങിനിന്നത് മാറ്റിനിർത്തിയാൽ. (കപിലിൻ്റെ കാലത്തും ബൗളിംഗിൽ  ലോകോത്തരമെന്ന് കണക്കാക്കപ്പെട്ടത് വെസ്റ്റ് ഇൻഡീസ്, ആസ്ട്രേലിയൻ പാക്കിസ്ഥാൻ ബൗളർമാരായിരുന്നു. തുടർച്ചയായി പരിക്കില്ലാതെ ബോൾ എറിയാൻ കഴിഞ്ഞത് അക്കാലത്ത് കപിൽ ദേവിന് കൂടുതൽ വിക്കറ്റുകൾ നേടാൻ കാരണമാക്കി എന്ന് മാത്രം.)

ഫൈനൽ വരേയും ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തുന്ന വലിയ സ്കോറുകൾ ആയിരുന്നു ബൗളിംഗ് മികവായി നമ്മൾ തെറ്റിദ്ധരിച്ചത്. 

കൂറ്റൻ സ്കോറുകൾ പിന്തുടരുന്ന വഴിയിൽ സമ്മർദ്ദം കൊണ്ട് എതിർടീമുകൾ തകർന്നടിയുന്നത് കണ്ട് നമ്മൾ ഇന്ത്യയുടെ ബൗളിംഗ് ശക്തി കൂട്ടിഅളക്കുകയായിരുന്നു. 

അങ്ങനെ കൂട്ടി അളന്നത് തെറ്റാണെന്ന് ഇന്നലെ, ഇന്ത്യയിൽ ഇന്ത്യൻപിച്ചിൽ ആയിരുന്നിട്ടു പോലും ഇന്ത്യൻ ബൗളിംഗ് നിര തെളിയിച്ചു.

എന്തുകൊണ്ടോ ഇന്ത്യ കാണിക്കേണ്ട ബാറ്റിങ് മികവ് ഇന്ത്യക്ക് നടത്താൻ കഴിഞില്ല. 

എന്തുകൊണ്ടും ഇന്ത്യക്ക് ജയിക്കാമായിരുന്ന കളി അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയിക്കാൻ സാധിച്ചില്ല.

ആസ്ട്രേലിയൻ ബൗളിംഗ് നിര എന്തുകൊണ്ടും ലോകോത്തരമെന്ന് തെളിയിക്കുന്നതായിരുന്നു സെമിഫൈനലിലും ഫൈനലിലും ഒരുപോലെ അവർക്ക് എതിരാളികളെ ചെറിയ സ്കോറിൽ തുടർച്ചയായി ഒതുക്കാൻ സാധിച്ചത്. 

ആസ്ട്രേലിയ അതുകൊണ്ട് തന്നെ ചെറിയ ടോട്ടൽ പിന്തുടരുന്ന വഴിയിൽ കളിച്ചതാകട്ടെ വളരെ എളുപ്പത്തിലും ലാഘവത്തോടെയും. 

പ്രത്യേകിച്ചും ട്രവിസ് ഹെഡ്.

ഹലാൽ നിരോധനം. ഉദ്ദേശമാണ് വിഷയം

ഹലാൽ നിരോധനം. ഉദ്ദേശമാണ് വിഷയം.

മുസ്ലിംവിരുദ്ധത കൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് ജയിക്കൂ, 

മുസ്ലിംവിരുദ്ധത മാത്രമേ അജണ്ടയായി നിലനിൽക്കൂ. 

മുസ്‌ലിംകളെ ശത്രുക്കളായി കാണിച്ചുകൊണ്ടുള്ള ഒരു പ്രത്യേയശാസ്ത്രം മാത്രമേ നമുക്കുളളൂ, 

മുസ്‌ലിംവിരുദ്ധത മതി ജനങ്ങൾ ബാക്കിയെല്ലാം മറന്നുകൊള്ളും. 

എന്ന് വരുന്ന ഒരു പ്രത്യേകതരം അപക്വമായ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഭ്രാന്തമായ രാഷ്ടീയത്തിൽ നമുക്ക് അഭിരമിക്കാം...

******

ഇത് രണ്ടിലും, ഹലാൽ എന്നതിലും ഹിജാബിലും ഒരു അനുകൂലമായ അഭിപ്രായം ഇല്ല ഈയുള്ളവന്. 

പക്ഷേ ഇന്ത്യയിലെ ആകയാൽ അവശേഷിക്കുന്ന രണ്ടേ രണ്ട് പ്രശ്നങ്ങൾ അല്ല അത്. ജാതിയും മതവും ഉപജാതികളും അമ്പലവും പള്ളിയും വൻവിഷയമായ ഇന്ത്യയിൽ.

പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടം ഈ രണ്ട് കാര്യത്തിൽ വല്ലാത്ത താൽപര്യം എടുക്കുന്നത് ബാക്കി എല്ലാ കാര്യങ്ങളും കാര്യങ്ങൾ അല്ലാത്തത് പോലെയാണ്.

അവരുടെ ചേതോവികാരം ചില ആളുകൾക്ക് മനസ്സിലാകാത്തതിലെ വിരോധാഭാസമാണ് ഈയുള്ളവനെ അൽഭുതപ്പെടുത്തുന്നത്.

*******

ശരിയാണ്. 

ഇങ്ങനെയൊന്നും പറയരുത്

അങ്ങനെയായിരുന്നു വേണ്ടത്.

പക്ഷേ സന്ദർഭവും സാഹചര്യവും ഒപ്പം ചെയ്യുന്നത് ആര് എന്നതും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു പ്രധാന പ്രശനമല്ലെന്ന് ചിന്തിക്കുന്നത്ര നമ്മളാരും അന്ധരായിക്കൂടല്ലോ?

ഇതൊക്കെ ചെയ്യുന്നവർ വേറെ ആരെങ്കിലും ആണെങ്കിൽ, അങ്ങനെ എല്ലാവരും ഉദ്ദേശിക്കുന്നത് പോലെ ഭരണകൂടത്തിന് അനുകൂലമായി പറയാമായിരുന്നു. 

നമ്മൾ ഓരോരുത്തരും ഒന്ന് ആത്മപരിശോധനക്ക് ആ നിലക്ക് വിധേയമാകണം. മനസ്സാക്ഷിയുമായി ഒന്ന് നിഷ്പക്ഷമായി സംവദിക്കണം. 

ഈ ചെയ്യുന്നവരുടെ അജണ്ടയും ലക്ഷ്യവും മുസ്ലിം നവീകരണമോ രാജ്യത്തിൻ്റെ ക്ഷേമമോ അല്ലല്ലോ? 

അങ്ങനെയാണെങ്കിൽ പെട്രോൾ, ഗ്യാസ് വിലയും നികുതിയും ഇങ്ങനെ കൂടുമായിരുന്നുവോ? 

പുൽവാമയിൽ നമ്മുടെ സ്വന്തം പട്ടാളക്കാർ കൊല്ലപ്പെടുമായിരുന്നുവോ?

*******

ഭക്ഷണത്തിൽ വിഭജനം നടത്തിയത്  ഇവിടെ ഇന്ത്യക്കാർ തന്നെയല്ലേ? 

വെജ് നോൺവെജ്.  

നോൺ വെിറ്റേറിയൻസിന് വെജിറ്റേറിയൻസിനെ സഹിക്കാൻ പറ്റും. 

മറിച്ചോ? 

പറ്റില്ല. 

അപ്പോൾ ഭക്ഷണ കാര്യത്തിൽ വരെ ആരാണ് യഥാർഥത്തിൽ വിഭജനം തുടങ്ങുന്നത്? 

എങ്കിൽ രക്തം കളയണം എന്ന നിർബന്ധം വെച്ചുള്ള, വൃത്തി ആഗ്രഹിച്ചുള്ള ഹലാൽ എന്ന hygenity എങ്ങിനെയാണ് മോശവും വിഭജനവും ആവുക? 

ഹലാൽ എന്ന വൃത്തിയോടുള്ള വെറുപ്പല്ലേ യഥാർഥത്തിൽ വിഭജനവും അസഹിഷ്ണുതയും?

ആരാണ് യഥാർത്ഥത്തിൽ അത്തരം വിഭജനം ഭക്ഷണത്തിൽ വരെ വെജിറ്റേറിയൻ സമ്പ്രദായം ഉയർത്തിപ്പിടിച്ച് കൊണ്ടുവരുന്നത് ? 

ഈപ്പറയുന്ന ഭരണകൂട പാർട്ടിയും അതിൻ്റെ വക്താക്കളും തന്നെ. 

അങ്ങനെയുള്ള മോഡിയും യോഗിയും പുണ്യപുരുഷൻമാരാവുന്നതിൻ്റെ രാഷ്ട്രീയവും മനഃശാസ്ത്രവും മനസ്സിലാവുന്നില്ല. 

നോൺവെിറ്റേറിയൻസിന് ഫ്ലാറ്റ് കൊടുക്കാത്തവർ വരേ ഇവിടെയുണ്ട്. 

സമുദായവും പേരും നോക്കി ഫ്ലാറ്റ് കൊടുക്കാത്തവർ വരേ ഇവിടെയുണ്ട്

ഒരേറെ. 

നേരിട്ടനുഭവിച്ചു പറയുന്നതാണ്. 

വെറുതേ കാൽപനികതയും ഊഹാപോഹവും പറയുന്നതല്ല. 

ഉത്തരേന്ത്യൻ മനഃശാസ്ത്രവും വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയവും നമുക്ക് മനസ്സിലാവാത്തത് പോലെയാണ് നമ്മുടെ നിഷ്കളങ്കമെന്നും നിഷ്പക്ഷമെന്നും തോന്നിപ്പിക്കുന്ന സംസാരം. 

അല്ലെങ്കിൽ വലതുപക്ഷത്ത് നിന്നാവുമ്പോൾ എന്തുകൊണ്ടോ അതൊന്നും നമുക്ക് പ്രശ്നമല്ലാത്തത് പോലെ. 

ആ നിലക്ക് എവിടെയോ ഒരു വിഭാഗത്തോട് മാത്രമുള്ള വല്ലാത്ത പകയും വെറുപ്പും വിദ്വേഷവും നിറഞ്ഞ് നമ്മളിൽ അന്ധത പൂകുന്നത് പോലെ. 

നിഷ്പക്ഷത എന്നാൽ സത്യവും ശരിയും മറക്കുക എന്നതല്ല. 

സത്യത്തിനും അസത്യത്തിനും ഇടയിൽ നിഷ്പക്ഷത എന്നത് അക്രമത്തിന് തുല്യം.

*******

അല്ലാതെ ഹാലാൽ നിരോധനം എന്ത് നേട്ടം, എന്ത് താൽപര്യം, എന്ത് രാഷ്ട്രീയ ധർമ്മം നിറവേറ്റുന്നു? 

അതും ഒരു വിവരവും ഇല്ലാത്ത ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ... 

അതും വിഭജനവും വെറുപ്പും മുഖമുദ്രായാക്കി നടക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉത്തർപ്രദേശിൽ.... 

ഹാലാൽ നിരോധനം നടത്തുമ്പോൾ 2024ലേക്ക് വേണ്ട കൃത്യമായ രാഷ്ട്രീയലക്ഷ്യം നടന്ന് കിട്ടും എന്നല്ലാതെ, പിന്നെന്താണ് പറയുക? 

പിന്നെന്താണ് നിഷ്പക്ഷമായി പറയുക, പറയേണ്ടത്, പറയാനാവുക? 

നിങൾ ഓരോരുത്തരും തന്നെ പറയുക... 

അല്ലാതെ ആർക്കെങ്കിലും എങ്ങിനെയാണ് അങ്ങനെയൊരു ഹലാൽ നിരോധനം പോലുള്ള കാര്യത്തിൽ ശരിയും ആനന്ദവും അഭിമാനവും തോന്നുന്നതെന്ന് ഈയുള്ളവന് മനസ്സിലാവുന്നില്ല. 

എല്ലാം പൂർത്തിയായി പക്വമായ ഇന്ത്യയിൽ നടന്ന് കിട്ടേണ്ട ഏറ്റവും അവസാനത്തെ കാരൃം പോലെയുണ്ട് ഹലാൽ നിരോധനം നടപ്പാക്കുമ്പോൾ, പറയുമ്പോൾ

ഇനി നിങ്ങളിൽ ആരെങ്കിലും ഉള്ളാലെ ആഗ്രഹിക്കുന്ന രാഷ്ട്രീയം അത്തരത്തിലുള്ളതാണെങ്കിൽ ഒന്നും പറയാനില്ല, ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല. 

അതിൻ്റെ വ്യത്യാസം മാത്രമേ ഇവിടെ നമ്മൾ പരസ്പരം പറയുന്ന കാര്യങ്ങൾക്കിടയിൽ ഉള്ളൂ... 

ഒരു ഭാഗത്ത് നിങ്ങൾക്ക് കൃത്യമായ ഒളിഞ്ഞതോ തെളിഞ്ഞതോ ആയ രാഷ്ടീയതാൽപര്യവും വിരോധവും ഉണ്ട്. 

ആ വിരോധത്തിനെതിരെ ഏതൊരു നിഷ്പക്ഷനും തോന്നുന്ന എതിർപ്പ് ഈയുള്ളവനും ഉണ്ട്. ഒരു പ്രത്യേകമായ രാഷ്ടീയ ചായ്‌വ് ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതെ.

*******

അപ്പോഴും നിലവിലെ ഭരണകൂട രാഷ്ട്രീയത്തെ നിങൾ അല്പവും സംശയിക്കുന്നില്ല, നിങ്ങളെ അത് അൽപവും പേടിപ്പിക്കുന്നില്ല എന്നത് അൽഭുതം തന്നെ.

അതുകൊണ്ട് തന്നെ ഇങ്ങനെയും ചിന്തിക്കണം.

ഹലാൽ എന്നെഴുതിയാൽ ഹലാലാവുമോ? 

ഇല്ല. 

ഹലാലെന്ന് തെളിയിക്കാനുള്ള വല്ല വഴിയും ഉപകരണവും ഉണ്ടോ? 

ഇല്ല. 

എങ്കിൽ ഹലാൽ ബോർഡ് കൊണ്ടെന്ത് കാര്യം? 

അവനവനു വേണ്ടി ചെയ്യുമ്പോൾ വ്യക്തിപരമായി ചെയ്യാം, അറിയാം. 

എന്നല്ലാതെ പൊതുചിഹ്നമായി ഹാലാൽ ബോർഡ് വഞ്ചനയും വിഭജനവും മാത്രം ഉറപ്പ് വരുത്തും

Saturday, November 18, 2023

ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ ഒന്നും ചെയ്യാൻ സാധിക്കില്ല.

ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. വെറും വെറുതേ ക്ഷമ ചോദിക്കുക മാത്രമല്ലാതെ. ഒരു കുറ്റവും തെറ്റും ചെയ്യാതെയും ക്ഷമ ചോദിക്കുക മാത്രം.

*******

പിന്നേയും ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നിയാൽ അതിന് കാരണം:

1. സ്ത്രീക്ക് സ്ത്രീയെ മനസ്സിലാകാത്തത്.

2. എങ്ങനെയായാലും എന്തെല്ലാമായാലും, പുരുഷൻ എന്തെല്ലാം ഘോഷ്ടികൾ കാട്ടിക്കൂട്ടിയാലും, പുരുഷൻ സ്ത്രീക്ക് വേണ്ട, പലപ്പോഴും സ്ത്രീയുടെ കയ്യിലെ, സ്ത്രീക്ക് വേണ്ട ഉപകരണം മാത്രമാണ് എന്ന് സ്ത്രീക്ക് മനസ്സിലാകാത്തത്.

*******

അടിമയെന്ന് തോന്നിപ്പിച്ച്  ഉടമയാവുന്നവൾ സ്ത്രീ. 

നഷ്ടപ്പെടുന്നു എന്ന് വരുത്തി നേട്ടം ഉണ്ടക്കുന്നവൾ സ്ത്രീ.  

അരക്ഷിതയെന്ന് വരുത്തി സുരക്ഷിതയാവുന്നവൾ സ്ത്രീ.

താഴേയെന്ന് തോന്നിപ്പിച്ച് ഉയരെ നില്ക്കുന്നവൾ സ്ത്രീ.

കരഞ്ഞും കുറ്റം മറ്റുള്ളവരിൽ എറിഞ്ഞും സംരക്ഷണം നേടാൻ സാധിക്കുന്നവൾ സ്ത്രീ.

******

മറ്റൊന്ന് കൊണ്ടുമായിരിക്കില്ല ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നുന്നത്. 

ജീവിതം സ്ത്രീയെ ചുറ്റിപ്പറ്റിയും സ്ത്രീയുടെ മടിത്തട്ടിലൂടെയും മാറിടത്തിലൂടെയും തന്നെ തളിർക്കുന്നു, സംരക്ഷണം നേടുന്നു എന്നതിനാൽ....

അതിനാൽ കൂടി സംഭവിക്കുന്ന കാര്യങ്ങൾ അപ്പടിയേ പറയേണ്ടി വരുന്നത് കൊണ്ട് മാത്രം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നും. 

ഏറിയാൽ അത്തരത്തിലുള്ള സ്ത്രീയെ പൊതിഞ്ഞുനിൽക്കുന്ന വസ്ത്രവും ആവരണവും മാത്രമാകാനേ, അവൾക്ക് വേണ്ട ഉപകരണം ആവാനേ പുരുഷന് സാധിക്കൂ എന്നത് കൊണ്ട് മാത്രം ഇതൊരു സ്ത്രീവിരുദ്ധ പോസ്റ്റായി തോന്നും. 

*******

വിവാഹം: പുരുഷന് സ്വന്തമായി ഏറ്റെടുക്കേണ്ട ബാധ്യതയും ഭാരവും ചിലവും.

അതേ വിവാഹം സ്ത്രീക്ക് ഏറെക്കുറെ സൗജന്യം, സംരക്ഷണം. 

സ്ത്രീക്ക് വിവാഹവും ജീവിതവും ഏറെക്കുറെ ആരാൻ്റെ ചിലവിൽ, ആർഭാടപൂർവ്വം. 

വിവാഹം സ്ത്രീക്ക് ഏറെക്കുറെ ജീവിതം തന്നെ അതൊടെ സൗജന്യമാകുന്ന പ്രക്രിയ. 

വിവാഹം പുരുഷന് താൻ സ്ത്രീക്കുള്ള ഉപകരണം മാത്രമായി തന്നെ മാറ്റുന്ന പ്രക്രിയ.

വിവാഹം സ്ത്രീക്ക് വലിയൊരു അംഗീകാരം. 

അതുകൊണ്ട് തന്നെ ഒരു കുറേ സ്വർണ്ണവും ആഭരണങ്ങളും സമ്മാനങ്ങളും സൗജന്യമായി കിട്ടുന്ന പ്രക്രിയ. 

വിവാഹം പുരുഷന് ഒട്ടനവധി ചിലവുകൾ ഉണ്ടാക്കുന്ന, ചിലവുകൾക്ക് വരുമാനവും വഴിയും കണ്ടെത്തേണ്ട പ്രക്രിയ. 

ഒരുപക്ഷേ ആ നിലക്ക് പുരുഷനെ സഹായിക്കാൻ, അവളുമായുള്ള ജീവിതം തുടങ്ങാൻ അവനെ സാമ്പത്തികമായി പ്രാപ്തനാക്കാൻ തന്നെയാവാം സ്ത്രീധനം എന്ന സംഗതി ഉടലെടുത്തത്. 

താൻ കെട്ടുന്ന പെണ്ണിൻ്റെ എല്ലാം അതോടെ ഏറ്റെടുക്കുന്ന ഒന്നുമറിയാത്ത ചെറുപ്പക്കാരനായ പുരുഷന് ഒരു കൈസഹായം സ്ത്രീധനം. അതുവരെ എല്ലാം ഏറ്റെടുത്ത് നടത്തിയ, ഇതൊടെ കയ്യോഴിയുന്ന പിതാവിൽ നിന്നും..

പുരുഷന് തുടക്കത്തിൽ ഒന്ന് തുടങ്ങിക്കിട്ടാനും തുടങ്ങിക്കൊടുക്കാനുമുള്ള ഒരു കൈസഹായം സ്ത്രീധനം. 

അതുവരെ എല്ലാം നോക്കിയ പിതാവിൽ നിന്നും, ആ മകളെ കേന്ദ്രീകരിച്ച് അതുവരെ ഉണ്ടായിരുന്ന തൻ്റെ ബാധ്യതയും ഭാരവും ഒഴിയുന്നതിൻ്റെ ഭാഗമായി, ആ പിതാവ് തന്നെ തൻ്റെ കയ്യിലുള്ള ഒരു വിഹിതം തൻ്റെ മകളുടെ എല്ലാം ഏറ്റെടുക്കും വിധം അവളെ കെട്ടുന്ന പുരുഷന് നൽകി സഹായിക്കുന്ന ഒരു രീതി മാത്രം സ്ത്രീധനം.

സ്വയം തന്നെ ജീവിക്കാൻ അറിയാത്ത, ഗതിയില്ലാത്ത പുരുഷനാണ് മറ്റൊരു സ്ത്രീയുടെ സകലതും വിവാഹത്തോടെ ഏറ്റെടുക്കുന്നത് എന്നറിയുന്ന സ്ത്രീയുടെ പിതാവും കുടുംബക്കാരും സ്വയം മനസ്സിലാക്കി നൽകുന്ന ഒരു സഹായം സ്ത്രീധനം.

പിന്നീട് പുരുഷാധിപത്യമായി തെറ്റായി വഴിമാറിയത്, തെറ്റായി ചിത്രീകരിക്കപ്പെട്ടത് സ്ത്രീധനം. 

യഥാർഥത്തിൽ തൻ്റെ പെണ്ണുമായി ജീവിതം തുടങ്ങാനുള്ള പെണ്ണിൻ്റെ ഭാഗത്ത് നിന്നുള്ള ഒരു സഹായം സ്വീകരിക്കുന്ന പ്രക്രിയ മാത്രം സ്ത്രീധനം.

******

വിവാഹം എന്തോ വലിയ നേട്ടം പോലെയാണ് സമൂഹം പെണ്ണിൻ്റെ കാര്യത്തിൽ കണക്കാക്കുന്നത്. മറ്റൊന്നുമല്ല ജീവിതം ജീവിതത്തെ വളർത്താൻ സ്വയം അഹങ്കരിക്കുന്നതാണത്. 

പെണ്ണ് വിവാഹത്തിൻ്റെ കാര്യത്തിൽ താൻ എന്തോ വലിയ നേട്ടം നടത്തിയത് പോലുള്ള ആനന്ദത്തിലും...

ഏറെക്കുറെ പെണ്ണ് തന്നെയും വിവാഹത്തെ അങ്ങനെ കണക്കാക്കുന്നു. എല്ലാ നേട്ടത്തേക്കാളും വലിയ നേട്ടമായിത്തന്നെ. സ്വയം അലസമായി നിന്ന് ജീവിതത്തിന് വളമേകാൻ.

അതുകൊണ്ട് തന്നെയാണ് അവളെ സമ്മാനങ്ങളും അനുമോദനങ്ങളും കൊണ്ട് പൊതിയുന്നത്, അവളതിന് നിന്നുകൊടുക്കുന്നത്.

അവളെന്തോ അദ്ധ്വാനിച്ച് പഠിച്ച് നേടിയതും കൊണ്ടുവന്നതും പോലെയാണ് അവൾക്ക് അവളുടെ വിവാഹം, വിവാഹദിനം. 

അങ്ങനെ തന്നെയാണ് അവൾക്ക് വിവാഹം എല്ലാവരും കൂടി നടത്തിക്കൊടുക്കുന്നത്. 

അവൾ വെറുതെ നിന്നു കൊടുക്കുക മാത്രം മതി. ഒരളവോളം അഭിനയിച്ചു കൊണ്ട്.

സ്വന്തമായി വിവാഹക്കാര്യത്തിൽ ഒരു ബാധ്യതയും ഭാരവും ചിലവും ഇല്ലാതെ തന്നെ പെണ്ണും പെണ്ണിൻ്റെ വിവാഹവും.

അതുകൊണ്ട് തന്നെ എളുപ്പം കിട്ടുന്ന വിവാഹമെന്ന ഈ നേട്ടത്തിനും അംഗീകാരത്തിനും സൗകര്യങ്ങൾക്കും ആർഭാടങ്ങൾക്കും സംരക്ഷണത്തിനും വേണ്ടി മഹാഭൂരിപക്ഷം സ്ത്രീകളും തന്ത്രപൂർവ്വം തലതാഴ്ത്തിക്കൊടുക്കുന്നു. 

തീർത്തും കണ്ണടച്ചു കൊണ്ട്. 

വിവാഹത്തിലൂടെ വെറുതേ കിട്ടുന്ന സുരക്ഷിതത്വവും സുഖവും കണ്ടുകൊണ്ട് തന്നെ.

വിവാഹം വിജയിച്ചാൽ അങ്ങനെയങ്ങ് പോകും സ്ത്രീകൾ പൊതുവെ. ലോട്ടറി അടിച്ചത് പോലെ. എപ്പോഴും തൻ്റെ ലോട്ടറിയായ പാവം പുരുഷനിൽ കുറ്റവും ഭാരവും നൽകിക്കൊണ്ട്.

ഭർത്താവിൻ്റെ നിറം തൻ്റെ നിറമാക്കുന്ന, ഏറ്റവും വിജയകരമായി കൊണ്ടുനടക്കുന്ന അതിജീവന തന്ത്രമായി അവളുടെ വിവാഹവും വിവാഹാനന്തര ഒത്തുതീർപ്പുകളും. 

വെളളം പോലെ. ഏത് പാത്രത്തിൽ ആണോ ആ പാത്രത്തിൻ്റെ നിറം വെള്ളത്തിന്. അതുപോലെ ഏറെക്കുറെ മഹാഭൂരിപക്ഷം സ്ത്രീകളും. 

പെണ്ണ് സുരക്ഷിതത്വം നേടുന്നതും പുരുഷനെ തനിക്ക് വേണ്ട പാത്രവും ഉപകരണവും ആക്കുന്നതും ഇങ്ങനെ. 

തോറ്റുവെന്ന് തോന്നിപ്പിച്ചു ജയിച്ചു കൊണ്ട്. 

വിജയിക്കാൻ വേണ്ട നീക്കുപോക്കുകളോടെ. 

അതിൽ നടത്തേണ്ട ചെറിയ നീക്കുപോക്കുകളോടെ പുരുഷനും പിന്നിട് ഒരുപോലെ. 

അന്തിമ വിശകലനത്തിൽ മുഴുവൻ നീക്കുപോക്കുകളും പുരുഷനെക്കൊണ്ട് അതേ സ്ത്രീ നടാത്തിപ്പിച്ചു കൊണ്ട്. 

ആദ്യം തോറ്റത് പോലെ നനഞ്ഞ് നിന്ന സ്ത്രീ പിന്നീട് ജയിച്ച് പുരുഷനെ നനച്ച് നിർത്തിക്കൊണ്ട്.

സാമ്പത്തിക, ഭൗതിക, പദാർത്ഥപര ബാധ്യതകൾ മുഴുവൻ പുരുഷനിൽ ഏല്പിച്ചുകൊണ്ട് തന്നെ സ്ത്രീ.

എന്നിട്ടോ?

വിവാഹം പരാജയപ്പെട്ടാൽ സ്ത്രീ എളുപ്പം സമൂഹത്തിലും വിവാഹമെന്ന പ്രക്രിയയിലും പിതാവിലും പുരുഷനിലും കുറ്റം പറഞ്ഞ്, സ്ത്രീവാദം പറഞ്ഞ് ഒഴിഞ്ഞുപോകുകയും ചെയ്യും.

കുറ്റം സ്വയം ഏറ്റെടുക്കാതെ എപ്പോഴും പുറത്ത് ചാരുന്നതിൽ സ്ത്രീ മിടുക്കി. സ്ത്രീയോളം മിടുക്ക് അക്കാര്യത്തിൽ പുരുഷന് സാധ്യമല്ല. 

അക്കാര്യത്തിൽ പുരുഷനില്ലാത്ത കണ്ണീരിൻ്റെയും ആർത്തുവിളിച്ച് ആളെക്കൂട്ടുന്നതിൻ്റെയും പൊടുന്നനെയുള്ള ദേശ്യങ്ങളുടെയും കരുത്ത് സ്ത്രീക്കുണ്ട്.

പെണ്ണിന് വിവാഹം എപ്പോഴും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ചിലവിൽ. 

പുരുഷന് വിവാഹം സ്വന്തം തോളിൽ ബാധ്യതയും ഭാരവും ഏറ്റുന്ന പ്രക്രിയ. 

പുരുഷൻ വിവാഹത്തിലൂടെ അഹങ്കാരപൂർവ്വം അധികാരം നേടുന്നുവെന്ന തെറ്റിദ്ധാരണയെ ധാരണയാക്കി ഭാരവും ഭാധ്യതയും വഹിക്കുന്നു.

പെണ്ണിന് വിവാഹം ഒരു എളുപ്പവഴി. അലസമായി കാര്യങ്ങൾ നേടിയെടുക്കാനുള്ള വഴി.

അതുകൊണ്ട് തന്നെ പെണ്ണുങ്ങൾ മിക്കവാറും ആ എളുപ്പവഴിയെ മല്ലെ തലതാഴ്ത്തി സ്വീകരിക്കുന്നു.

അവൾക്ക് വിവാഹം ജോലിയേക്കാൾ, ജീവിതത്തിലെ അധ്വാനിച്ചും പഠിച്ചും ചിന്തിച്ചും ഗവേഷണങ്ങൾ നടത്തിയും കിട്ടേണ്ട മറ്റേത് നേട്ടങ്ങളെക്കാൾ, അടുത്ത, എളുപ്പമുള്ള വഴി. 

അച്ഛൻ്റെ നല്ല മോളായി നിന്ന് നടത്തിയെടുക്കുന്ന വഴി.

അതുകൊണ്ട് തന്നെ ഏറെ പഠിച്ച് പണിയൊന്നും കിട്ടിയില്ലെങ്കിലും സ്ത്രീക്ക് വിഷയമല്ല. 

ആരും അവളെ ജോലി ഇല്ലാത്തതിൻ്റെ പേരിലോ വരുമാനം കൊണ്ടുവരാത്തതിൻ്റെ പേരിലോ കുറ്റം പറയില്ല. 

ജോലിയും വരുമാനവും അവൾക്ക് ബാധ്യതയല്ല. ആർഭാടം മാത്രം.

കാരണം, അവളിൽ നിന്ന് ആരും ചിലവും, സാമ്പത്തികമായ സംരക്ഷണവും പ്രതീക്ഷിക്കുന്നില്ല.

പകരം അവൾക്ക് വിവാഹമെന്ന എളുപ്പവഴിയുണ്ട്. വിവാഹമെന്ന ഒളിച്ചോട്ടത്തിൻ്റെ വഴിയുണ്ട്.

വിവാഹമെന്നത് അവളുടെ എല്ലാം നടത്തിക്കിട്ടുന്ന ഒരെളുപ്പവഴിയാണവൾക്ക്. 

അവളുടെ വിവാഹം അങ്ങനെ നടത്തിക്കൊടുക്കുന്നതിൽ കുടുംബവും പിതാവും ആ നിലക്ക് എന്തോ തരം വലിയ ആഹ്ലാദവും തെല്ലഭിമാനവും കണ്ടെത്തുകയും ചെയ്യുന്നു

അതുകൊണ്ട് വിവാഹമെന്ന എളുപ്പവഴി അവൾക്ക് കുടുംബവും സമൂഹവും സാധിച്ചുകൊടുക്കും. ആർഭാടത്തോടെ. ബഹുമാന ആദരവുകളോടെ. അവൾ സ്വയം വളർന്ന് സാമ്പത്തികമായി വളർന്നാലും ഇല്ലെങ്കിലും ഒരുപോലെ.

അവളുടെ ജോലി ചെയ്തുള്ള വരുമാനത്തെ യഥാർഥത്തിൽ ഭൂരിപക്ഷം കുടുംബങ്ങളും കാത്തുനിൽക്കുന്നില്ല. ഏറിയാൽ ഒരലങ്കാരം പോലെ മാത്രമല്ലാതെ അവളുടെ ജോലിയും സമ്പാദ്യവും മറ്റൊന്നുമല്ല. മഹാഭൂരിപക്ഷം അവസ്ഥകളിലും.

ജോലിയുണ്ടെങ്കിൽ ഏറെക്കുറെ അവൾക്കുണ്ട് എന്ന നിലക്ക് മാത്രം അവളുടെ ജോലിയും സമ്പാദ്യവും. അത്ര തന്നെ. ഏറിയാൽ അവളുടെ ഭർത്താവിനുണ്ട്. 

സ്ത്രീ ജോലി ചെയ്യുന്ന വഴിയിൽ, ഫലത്തിൽ ഭർത്താവ് എളുപ്പം കണ്ടെത്തുന്നു, മേൽപറഞ്ഞ സമൂഹം ഏല്പിച്ച തൻ്റെ ബാധ്യതകളിൽ നിന്ന് ഭർത്താവ് ഒളിച്ചോട്ടം നേടുന്നു.

അവൾക്ക് സാമ്പത്തികമായി കുടുംബത്തെ നോക്കേണ്ട ബാധ്യത ഉണ്ടെന്ന് ഒരിക്കലും സമൂഹം നിർബന്ധമായും ലോകത്തെവിടെയും കണക്കാക്കിയില്ല, ഇന്നും കണക്കാക്കുന്നില്ല. 

അവൾ ജോലി ചെയ്താൽ അവൾക്ക് നല്ലത്, ചെയ്തില്ലെങ്കിൽ പ്രശ്നവും കുറ്റവും ഇല്ല. 

അവൾ ഏത്രയെല്ലാം നല്ല ജോലിയും വരുമാനവും സമ്പത്തും ഉള്ളവളായാലും അവളെയും കുഞ്ഞുങ്ങളെയും നോക്കി സംരക്ഷിച്ച് വളർത്തേണ്ട ബദ്ധ്യത പുരുഷന് മാത്രം തന്നെ. ഏത് നാട്ടിലും ഏത് നിയമപ്രകാരവും.

ജോലി കിട്ടിയില്ലെങ്കിലും വിവാഹം അവൾക്ക് എല്ലാ അംഗീകാരങ്ങളും സൗകര്യങ്ങളും സമ്മാനങ്ങളും കൊണ്ടുകൊടുക്കുന്നു. ലോകത്തെവിടെ നോക്കിയാലും ഇതിങ്ങനെ തന്നെ. 

ഒരുപക്ഷേ, ജീവിതം അവളിലൂടെ അവൾ കാരണമായി എന്നതിനാലാവാം സംഗതികൾ സ്ത്രീക്ക് അനുകൂലമായി ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നത്. 

അങ്ങനെ,

അടിമയെന്ന് തോന്നിപ്പിച്ച്  ഉടമയാവുന്നവൾ സ്ത്രീ. 

നഷ്ടപ്പെടുന്നു എന്ന് വരുത്തി നേട്ടം ഉണ്ടക്കുന്നവൽൾ സ്ത്രീ.  

അരക്ഷിതയെന്ന് വരുത്തി സുരക്ഷിതയാവുന്നവൾ സ്ത്രീ.

താഴേയെന്ന് തോന്നിപ്പിച്ചു വെച്ച് ഉയരെ നില്ക്കുന്നവൾ സ്ത്രീ.

കരഞ്ഞും കുറ്റം മറ്റുള്ളവരിൽ എറിഞ്ഞും സംരക്ഷണം നേടാൻ സാധിക്കുന്നവൾ സ്ത്രീ.

പുരുഷന് വിധി:

എപ്പോഴും കെണിഞ്ഞുപോകുക മാത്രം. 

സന്യാസമായായാലും അധികാരമായാലും കവിത്വമായാലും സ്വതന്ത്രചിന്തയായാലും ഗുരുത്വമായാലും ദാർശനികതയായാലും പ്രവാചകത്വമായാലും പുരുഷൻ കെണിയുക മാത്രം. 

കിരീടമെന്ന് ധരിച്ച് കുരിശ് പേറുക പുരുഷന് വിധി. 

തിളങ്ങുന്നത് കണ്ട് തീക്കട്ട പിടിക്കുക പുരുഷൻ്റെ രീതി. 

വെളിച്ചമെന്ന് കരുതി അഗ്നിയിൽ വീണ് അഗ്നിയിൽ വീണ് കരിയുക പുരുഷൻ ദിനേന ചെയ്യുന്ന കാര്യം.

അല്ലെങ്കിൽ വിവാഹമെന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം വേറെന്താണ് ?

അവനവനെ അറിയാൻ കഴിയില്ലെന്ന് വരെ അറിയുന്ന അറിവിൻ്റെ തുടക്കം

അവനവനെ അറിയലും, അങ്ങനെ അവനവനെ അറിയാൻ കഴിയില്ലെന്ന് വരെ അറിയുന്ന അത്തരം അറിവില്ലായ്മയും നിസ്സഹായതയും തോട്ടറിയലുമാണ് അറിവിൻ്റെ തുടക്കം. 

അത് പറഞ്ഞറിയിക്കുമ്പോഴും ചിലർ മുഖംതിരിഞ്ഞ് അഹങ്കരിച്ചു നിൽക്കുന്നു. അതിൻ്റെ ധിക്കാരവും കാണിക്കുന്നു. 

വെറുതേയല്ല തീവ്രവാദവും അസഹിഷ്ണുതയും ഇത്തരക്കാരിൽ വേഗം വളരുന്നത്.

വെറുതെയല്ല മത രാഷ്ടീയ മതനേതൃത്വം തങ്ങളുടെ വിഷപ്പാമ്പുകളെ ഇവരിൽ വളർത്തുന്നത്, 

വെറുതെയല്ല മത രാഷ്ട്രീയ നേതൃത്വം ഇത്തരക്കാരിൽ സുഖവും കൃഷിയിടവും കണ്ടെത്തുന്നത്. 

പാത്രമറിഞ്ഞ് വിളമ്പാത്ത അബദ്ധം നമ്മളിലുമുണ്ട്. 

പഴയകാല ഗുരുക്കന്മാർ വെറുതെയല്ല പലതും പലർക്കും പറഞ്ഞു കൊടുക്കാതിരുന്നത്. അർഹത യില്ലാത്ത് വരാണെന്ന് എറിഞ്ഞു കൊണ്ട് തന്നെയാവണം. മാവ് നന്നായാൽ മാത്രം പോരാ. കല്ല് ചൂടാവുകയും ചെയ്യണം.

ശൂദ്രന് വേദം മനസ്സിലാവില്ല എന്നത് കൊണ്ടും അവൻ അത് തെറ്റായി മനസ്സിലാക്കി ദുരുപയോഗം ചെയ്യുമെന്ന് മനസ്സിലാക്കിയും ആവണം അവൻ അത് കേട്ടാൽ ഇയ്യമുരുക്കി ഒഴിക്കണം എന്ന് പറഞ്ഞതും.

ശൂദ്രൻ എന്നത് അവിടെ ജന്മം കൊണ്ടല്ലെന്നും അറിയായ്കയും അറിയാൻ സാധിക്കായ്‌കയും മനസ്സിലാക്കാൻ സാധിക്കാത്തവരും എന്ന് മാത്രം മനസ്സിലാക്കിയാൽ മതി.

ക്ഷമിക്കുക...

ഈയുള്ളവന് സൂചന നൽകാൻ മാത്രമേ സാധിക്കൂ...

********

എല്ലാ വിഷയവും നന്നായി മനസ്സിലാക്കി, എല്ലാം അറിഞ്ഞുകഴിഞ്ഞു എന്ന് ആർക്കും എപ്പോഴും പറയാൻ കഴിയും.

അങ്ങനെ പറഞ്ഞുകൊണ്ട് വാതിലടക്കുന്നതാണ് സാധാരണമനുഷ്യരുടെയും യാഥാസ്ഥിതിക മതവിശ്വാസികളുടെയും പ്രശ്നം 

ഒന്നും അറിഞ്ഞിട്ടില്ല, ഒന്നും അറിയില്ല എന്ന് അറിഞ്ഞു തുടങ്ങലാണ് അറിവിൻ്റെ തുടക്കം, വിവേകം, പക്വത. 

എല്ലാം അറിഞ്ഞു, അറിയാം എന്ന് അവനവൻ തന്നെ കരുതുന്നത് അല്പത്തം, അപക്വത, വിഡ്ഢിത്തം, അതുണ്ടാക്കുന്ന അഹങ്കാരം. 

ഓരോരുത്തരും ഒന്ന് ആത്മപരിശോധനക്ക് വിധേയമായാൽ താങ്കൾക്ക് തന്നെ നല്ലത്.

ഹിംസ്രജന്തുക്കൾ ഭരണാധികാരികളായാൽ ആടുകൾ അക്രമകാരികൾ.

ഹിംസ്രജന്തുക്കൾ ഭരണാധികാരികളായാൽ ആടുകൾ അക്രമകാരികൾ. 

ഒന്നും ചെയ്താലും ചെയ്തില്ലെങ്കിലും ആട് തീവ്രവാദിയും ഭീകരനും. 

കാരണം ഹിംസ്രജന്തുക്കൾക്ക് ഇര വേണം. 

ദിവസവും ഇര വേണം.

അങ്ങനെ ഇര പിടിക്കാനും നേടാനുമുള്ള ന്യായങ്ങളും കഥകളും വേണം ഹിംസ്രജന്തുക്കൾക്ക്.

എത്രവലിയ തീവ്രതയും ഭീകരതയും ഹിംസ്രജന്തുക്കൾ ചെയ്താൽ അത് പുണ്യപ്രവൃത്തി. 

മലേഗാവും മക്കാമസ്ജിദും അജ്മീരും ഒട്ടനവധിയും അങ്ങനെ. 

ഇന്ത്യ മുഴുവൻ നിറഞ്ഞുനിൽക്കുന്നു ഹിംസ്രജന്തുക്കളായ തീവ്രഭീകരവാദികൾ. 

എന്നാലും, എന്ത് ഭീകരത എവിടെ നടന്നാലും മുസ്ലികളെ സംശയിക്കുക, മുസ്ലിംകളുടെ മേൽ ആരോപിക്കുക.

*******

വിശ്വാസപരമായും ആശയപരമായും ഇസ്‌ലാം സകലതിനെയും വിഴുങ്ങാൻ സാദ്ധ്യതയുണ്ട്. 

ശരിയാണ്. 

ഒന്ന് മാത്രം ശരി, അതവസാനത്തേത് എന്ന ഇസ്ലാമികവാദത്തിൽ അങ്ങനെയൊന്ന് ഉൾചേർന്നിട്ടുണ്ട്. 

എന്നത് കൊണ്ട് ഇസ്ലാമുമായി ഒത്തുപോകാത്ത എന്ത് കളവും ഭീകരതയും ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും മേൽ കെട്ടിയാരോപിച്ച് പറയുന്നത് ശരിയല്ല. 

ആശയത്തെ ആശയപരമായി തന്നെ നേരിടുകയാണ് വേണ്ടത്?

******

ഇസ്ലാമിന് എന്താശയം? 

വെറും പ്രാകൃത വിശ്വാസം മാത്രമല്ലേ?

പറഞ്ഞത് ശരിയാവാം. 

ഒരു സംശയവും ഇല്ല.

എന്നാലും ഇസ്ലാമിൻ്റെ അവസാനവാദവും ഏകസത്യാവാദവും കൊണ്ട് അങ്ങനെയൊരു സാധ്യതയുണ്ട്. 

അതുകൊണ്ടാണല്ലൊ ഇറാനിലെയും ഈജിപ്തിലെയും സിറിയയിലെയും ജോർദാനിലെയും ഇറാക്കിലെയും വൈവിധ്യങ്ങൾ ഇല്ലാതായി ഒന്നു മാത്രമായത്. 

വസ്തുതകൾ പറയുമ്പോൾ അത് ഇസ്ലാമിന് വേണ്ടി നടത്തിയ അവകാശവാദമായി മനസ്സിലാക്കുന്നത് എന്തിന്?

******

ഫലസ്തീൻ വിഷയത്തിൽ പറയാൻ ഇടവന്നതാണ്. 

ഇല്ലാത്തതും സംഭവിക്കാത്തതും മുസ്‌ലിംകൾ ഒരു നിലക്കും ചെയ്യാത്തതും ഒക്കെ കെട്ടി ആരോപിച്ചു പറയുന്നത് കേട്ടിട്ട്. 


ആശയപരമായ എതിർപ്പ് എന്ത് കളവും വെറുപ്പും വസ്തുതാവിരുദ്ധമായി അവരുടെമേൽ പറഞ്ഞുപ്രചരിപ്പിക്കാൻ ഇടവരുത്തരുതല്ലോ? 

ശത്രു ആണെങ്കിലും അനീതി ചെയ്യരുതല്ലോ?

അല്ലാതെ, ഇസ്‌ലാം മതം മനസ്സിൽ ഒളിച്ചുനിൽക്കുന്നത് കൊണ്ടല്ല.

മതവും സത്യവും തമ്മിലോ മതവും ദൈവവും തമ്മിലോ ഒരു ബന്ധവും ഇല്ല.


Thursday, November 16, 2023

അധികാരം കളവിനെ സത്യമാക്കില്ല

ഒരൊറ്റ ദിവസം കൊണ്ട് അറബ് രാജ്യങ്ങളെ മുഴുവൻ തകർത്തു തോൽപിക്കാൻ കഴിഞ്ഞ, കഴിയുന്ന ഇസ്രയേലിന്..., 

ഇപ്പോൾ ഒരു പിന്തുണയും ഒരു ഭാഗത്ത് നിന്നും നേരിട്ടില്ലാത്ത, തീർത്തും ഒറ്റപ്പെട്ട കൊച്ചുഹമാസിനെയും അതിലും കൊച്ചുഗാസയേയും 42 ദിവസം കഴിഞ്ഞിട്ടും പരാജയപ്പെടുത്താൻ സാധിക്കുന്നില്ല. 

തുടർച്ചയായ ബോംബുവർഷങ്ങളും കൂട്ടക്കുരുതികളും ഹമാസിനെ കുറിച്ച കള്ളപ്രചരണങ്ങളും ഇസ്രയേലിൻ്റെ വിജയത്തിന് മതിയാവുന്നില്ല.

ബ്രിട്ടനും അമേരിക്കയും അതുപോലുള്ള (നീതിയും സത്യവും ഒട്ടും ബാധകമാവാത്ത അധികാരം മാത്രം പഥ്യമായ) രാജ്യങ്ങളും നൽകുന്ന പിന്തുണ ഉണ്ടായിട്ടും, സ്വന്തമായി തന്നെയുള്ള ലോകോത്തര സർവ്വയുദ്ധ ഉപകരണങ്ങളും ബോംബുകളും വാർത്താവിനിമയ മാധ്യമങ്ങളും സഹായിച്ചിട്ടും ഇസ്രയേലിന് വിജയിക്കാൻ കഴിയുന്നില്ല.

പ്രചരിപ്പിക്കുന്ന കളവുകൾ യഥാർത്ഥസത്യത്തെ മറച്ചുവെക്കാൻ പര്യാപതമല്ലാത്തത് പോലെ. 

ഇസ്രായേലിനെ വിജയിപ്പിക്കാൻ അത്തരം പ്രചരിപ്പിക്കപ്പെടുന്ന പെരുംനുണകൾ മതിയാവാതെ വരുന്നത് പോലെ.

എന്ന് മാത്രമല്ല, ഇങ്ങെത്തുമ്പോൾ, കൂട്ടക്കൊലകൾ ഒരു നൂറുകൂട്ടം ചെയ്തിട്ടും, ഒരു നൂറ് കൂട്ടം കള്ള ക്കഥകൾ ഹമാസിനെ കുറിച്ച് പറഞ്ഞ് പ്രചരിപ്പിച്ചിട്ടും അവസാനം ഇസ്രയേലിന് സ്വയം തന്നെ പരാജയം സമ്മതിക്കേണ്ടി വരുന്നു. എല്ലാ അർഥത്തിലും. ഇന്നേക്ക് 42 ദിവസം കഴിയുമ്പോൾ.

കൊന്നുതീർത്താൽ തീരുന്നതല്ല, കൊന്നാൽ ചത്തുപോകുന്നതല്ല കാപട്യമില്ലാത്ത  ആത്മവിശ്വാസവും വിശ്വാസധാർഢ്യതയും ശരിയും സത്യവും എന്നത് ശരിയാവുന്നത് പോലെ ഒരു തോന്നൽ ഹമാസിൻ്റെയും ഗസ്സയുടെയും കാര്യത്തിൽ ശരിയാവുന്നുവോ?

കാപട്യം മാത്രം കൈമുതലാക്കിയ വെറും പാവകളായ അറബ് ഭരണാധികാരികളെ പോലെയല്ല ഹമാസും ഗസയും എന്ന  തോന്നലും ഹമാസിൻ്റെയും ഗസ്സയുടെയും കാര്യത്തിൽ ശരിയാവുന്നുവോ?

******

അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ അധികാരം വെച്ച് ചെയ്ത, ചെയ്യുന്ന ഭീകരതകളും അക്രമങ്ങളും അനീതികളും ആരും ശ്രദ്ധിക്കുന്നില്ല. 

അവർ തന്നെ (കളവ് മാത്രം പറഞ്ഞ്) വിശേഷിപ്പിച്ച് പറയുന്ന ഏത് ഭീകരവാദികളും ഭീകരസംഘങ്ങളും  ചെയ്തതുവെന്ന് അവർ തന്നെ പറയുന്നതിനേക്കാൾ എത്രയോ ആയിരം മടങ്ങുകളും അതിലധികവുമാണ് അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ ചെയ്തത്.

അധികാരമുണ്ടെന്നത് അക്രമങ്ങളെയും അനീതിളെയും കളവുകളെയും ഭീകരതകളെയും ശരിയും നീതിയും ന്യായവും ആക്കില്ല.

കാലം സത്യം വിളിച്ചുപറഞ്ഞ് നീതിയും ന്യായവും നടപ്പാക്കുമ്പോഴേക്കും നാമാരും ഉണ്ടാവുകയും ഇല്ല.

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല.

മനുഷ്യവംശത്തെ നിലനിർത്താൻ ഞാൻ കുട്ടികളെ പ്രസവിക്കേണ്ടതുണ്ടോ, വളർത്തേണ്ടതുംണ്ടോ? 

മനുഷ്യവംശം എന്ത്, എന്തിന്, ഞാൻ തന്നെയും എന്ത്, എന്തിന് എന്നെനിക്ക് അറിയാത്തിടത്തോളം?" 

ഒരു സ്ത്രീ ഇങ്ങനെ ചോദിച്ചു. 

ഈയുള്ളവൻ്റടുക്കൽ ഉത്തരമില്ല. 

നിങ്ങളുടെയടുക്കലുണ്ടോ?

*******

എന്നെ ഞാനാക്കുന്നത് ഞാനല്ല. 

എൻ്റെതൊന്നും എൻ്റേതല്ല.

******

നിങൾ എന്നെക്കുറിച്ച് എന്തറിഞ്ഞാലും എന്ത് ധരിച്ചാലും നിങൾ ധരിക്കുന്ന, അറിയുന്ന എന്നെ എനിക്കറിയില്ല. 

ആ ഞാൻ എനിക്ക് സ്വന്തമല്ല

*******

ഏറ്റവും മോശമായ എൻജിനീയറിംഗ് രണ്ട് കാലിൽ നിൽക്കേണ്ടിയും നടക്കേണ്ടിയും വരുന്ന മനുഷ്യശരീരത്തിൻ്റെത്.

തണ്ടൽ, ഊര വേദനകൾ കൊണ്ട് ഒന്ന് മര്യാദക്ക് നടക്കാനും ഇരിക്കാനും സാധിക്കാതെ കുറേ പേർ. പ്രസവിച്ചുകഴിഞ്ഞാൽ ഒറ്റക്ക് നിന്ന്, നടന്ന് കിട്ടാൻ വല്ലാത്ത ദൈർഘ്യം, താമസം.

അർഷസും ഫിസ്തുലയും ഫിഷറും കൊണ്ട് ഒന്ന് ടോയ്ലറ്റിൽ ശരിക്ക് പോകാൻ പാടുപെടുന്നവർ  ഒരേറെ..

പ്രസവിക്കാൻ മനുഷ്യൻ പ്രയാസപ്പെടുന്നത് പോലെയും പ്രസവിച്ച കുഞ്ഞ് വളരാനും സ്വയം പര്യാപ്തത കൈവൈക്കാനും മനുഷ്യക്കുഞ്ഞ് പ്രയാസപ്പെടുന്നത് പോലെയും സമയമെടുക്കുന്നത് പോലെയും മറ്റൊരു ജീവിയേയും കുഞ്ഞിനെയും കാണിച്ചു തരാൻപറ്റുമോ?

ഇല്ല.

******"

തലച്ചോറ് ഉണ്ടാക്കി ഉണ്ടാവുന്ന 'ഞാൻ '. 

എന്നെ നിയന്ത്രിക്കുന്നതും 

എൻ്റെ മേൽ അധികാരം ചെലുത്തുന്നതും 

അതേ തലച്ചോറ്. 

എന്നാലോ? 

എന്നെ ഞാനാക്കുന്ന, 

എന്നെ ഞാനെന്ന് തോന്നിപ്പിക്കുന്ന 

അതേ തലച്ചോറിൻ്റെ മേൽ 

ഒരു നിയന്ത്രണവും അധികാരവും എനിക്കില്ല.

*******

ഓരോരുത്തനും അവനവനുമായി പൊരുത്തത്തിലായാൽ സ്വാഭാവികമായും ചുറ്റുപാടുമായും സർവ്വലോകവുമായും പൊരുത്തത്തിലാവും. 

പക്ഷേ, എങ്ങനെ അത് സാധിക്കും?

ഉത്തരമില്ല.

ഏറേയും അവനവനുമായുള്ള സംഘർഷവും പൊരുത്തക്കേടുമാണ് നാമറിയാതെ നാം പുറത്ത് പ്രതിഫലിപ്പിക്കുന്നതും പുറത്ത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കുന്നതും സംഘർഷപ്പെടുന്നതും...

*******

Wednesday, November 15, 2023

കളിയിൽ കളിയാണ്, കളിയുടെ മികവാണ് കാര്യം.

രചിൻ രവീന്ദ്ര. 

ഇന്ത്യൻ വംശജനായ ന്യൂസിലാൻ്റ് കളിക്കാരൻ. 

ഇന്ത്യയുമായുള്ള ഇന്നത്തെ സെമിഫൈനലിൽ തീരേ നന്നായി കളിച്ചില്ല. 

ഉഗ്രദേശീയവാദികൾ രാജ്യസ്നേഹം സംശയിക്കുമോ? 

രാജ്യദ്രോഹം പറയുമോ? 

ന്യൂസിലാൻഡിനെ ഇന്ത്യക്ക് ഒറ്റിക്കൊടുത്തുവെന്ന് പറയുമോ? 

ന്യൂസിലൻൻ്റുകാർ അങ്ങനെ പറയില്ലെന്ന് തന്നെ കരുതാം.

******

അതേ... 

ലോകത്തെ ഒട്ടുമിക്ക രാജ്യംക്കാരും മാന്യന്മാർ തന്നെ.

എത്ര രാജ്യങ്ങളിൽ ഇന്ത്യൻ വംശജർ  കളിക്കുന്നു. 

ഒപ്പം മറ്റു കുറേ വംശജരും....

അവിടങ്ങളിലെ രാഷ്ട്രീയവും ഭരണവും ഏതെങ്കിലും ഒരു സമുദായത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും ശത്രുതയിലും അതുണ്ടാക്കുന്ന വിഭജനത്തിലും അധിഷ്ഠിതമല്ല.

******

മുഹമ്മദ് ഷമി ഈ ലോകപ്പിൽ: 

1. ഏറ്റവും വേഗം അമ്പത് വിക്കറ്റ് തികച്ചവൻ. 

2. കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം. 

3. നോക്കൗട്ടിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യത്തെയാൾ. 

4. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ. 

5. ഏകദിനത്തിലെ ഏറ്റവും നല്ല figure. 

6. ഈ ലോകകപ്പിൽ എറ്റവും കൂടുതൽ വിക്കറ്റ്: നാല് കളി മിസ്സായിട്ടും.

*******

നല്ല കളി കളിക്കുന്ന ആരെയും പിന്തുണക്കാൻ കഴിയണം.

കളിയിൽ കളിയാണ്, കളിയുടെ മികവാണ് കാര്യം.

ഒളിമ്പിക്സിൽ കഴിവുള്ളവൻ മാത്രമേ മെഡൽ നേടൂ. 

ഇന്ത്യ ഭാരതമായത് കൊണ്ട് വരെ മെഡൽ വരില്ല. 

വെറും വെറുതെ വിഭജനം ഉണ്ടാക്കാൻ മാത്രം രാജ്യസ്നേഹം പറഞ്ഞത് കൊണ്ടും മെഡൽ നേടാനാവില്ല.

Friday, November 10, 2023

മനുഷ്യശരീരം: എത്ര മോശം എൻജിനീയറിങ്?

മനുഷ്യശരീരം: 

എത്ര മോശം എൻജിനീയറിങ്?

നിർമ്മാണത്തകരാറുകൾ എത്രയാണ്? 

ഒന്ന് വിസർജിക്കാൻ വരെ വേദനിച്ചു കഷ്ടപ്പെടുന്നവർ എത്ര? 

കാൻസറും ജന്മവൈകല്യങ്ങളും രോഗങ്ങളും പറഞാൽ തീരാത്തത്ര.

********

ഞാനും അവനും നീയും ഉണ്ടെന്നത് തെറ്റായ ധാരണ. 

ആ തെറ്റിദ്ധാരണ പിടിച്ചുനിർത്താനുള്ള ശ്രമം ജീവിതം. 

പരാജയപ്പെട്ട് ഒന്നുമില്ലെന്നറിഞ്ഞ് മരണവഴിയേ ഇല്ലാതാവുകയല്ലാത്ത വഴിയില്ലെന്ന് ബോധ്യപ്പെടും വരെ. 

അങ്ങനെ ബോധ്യപ്പെടുന്നവൻ ബാക്കിയാവാത്ത ജീവിതവും മരണവും.

Thursday, November 9, 2023

കാശ്മീരിൻ്റെ പ്രശ്നം പറയുക മണിപ്പൂരിൽ പ്രശ്നം ഉണ്ടാകുമ്പോഴല്ലല്ലോ?

കാശ്മീരിൻ്റെ പ്രശ്നം കാശ്മീരിൽ പ്രശ്നമുണ്ടായ സമയത്താണല്ലോ പറയുക. 

ഇപ്പോൾ മണിപ്പൂരിൽ പ്രശ്നം ഉണ്ടാകുമ്പോഴല്ലല്ലോ? 

കാശ്മീരിൽ പ്രശ്നമുണ്ടായപ്പോൾ നമ്മൾ എന്ത് പറഞ്ഞു എന്നത് ആർക്കും അറിയുകയും ഇല്ല.

അല്ലാതെ മണിപ്പൂരിൽ പ്രശനം ഉണ്ടാകുമ്പോൾ ബാലൻസ് ചെയ്യാൻ അല്ലല്ലോ കാശ്മീർ പ്രശ്നം പറയേണ്ടത്?

മണിപ്പൂർ പ്രശ്നത്തിന് പരിഹാരം കാണാതിരിക്കാൻ എങ്ങനെ കാശ്മീർ ഉപകരിക്കും?

ഇപ്പോൾ നാട് ഭരിക്കുന്ന പാർട്ടിയുടെ പ്രശ്നം അതാണ്. 

ഒന്നും പരിഹരിക്കാൻ അറിയില്ല. 

ഒരു പ്രശ്നത്തെ മറ്റൊരു പ്രശ്നം കൊണ്ട് ഗുണിക്കുക. 

പഴയതിനെ കുറ്റം പറയുകയും, 

പഴയത് വെച്ച് പുതിയതിനെ സമീകരിക്കുകയും, 

പഴയതിൽ പുതിയ പ്രശ്നങ്ങൾക്കുള്ള, അത് പരിഹരിക്കാതിരിക്കാനുള്ള ന്യായം കാണുകയും മാത്രം. 

മോശം ആശാരി ഉപകരണത്തെ കുറ്റപ്പെടുത്തി ആശ്വാസം നേടുന്നത് പോലെ ഇപ്പോൾ നാട് ഭരിക്കുന്ന പാർട്ടി. 

അങ്ങനെ പഴയത് പറയാനും പഴയതിൽ കുറ്റം പറയാനുമാണെങ്കിൽ, അങ്ങനെ പുതിയ കാലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണെങ്കിൽ പിന്നെന്തിനാണ് പുതിയ കാലത്ത് അധികാരം മോഹിച്ച് വരുന്നത്? 

പുതിയ കാലത്ത് പുതിയ രീതിയിൽ പുതിയത് ചെയ്യാനാണ് അധികാരം കൊതിക്കേണ്ടതും നേടേണ്ടതും.

അല്ലെങ്കിൽ പഴയ ആൾക്കാർ തന്നെ അധികാരത്തിൽ തുടർന്നാൽ മതിയായിരുന്നല്ലോ?

നാടിൻ്റെ ഭരണാധികാരിക്ക് മണിപ്പൂർ കാര്യത്തിൽ ഒന്നും പറയാനില്ല എന്നതും, അവിടെ ഒന്ന് സന്ദർശിക്കാൻ പോലും സമയമില്ല എന്നതും ആരെയും അൽഭുതപ്പെടുത്തുന്നില്ല. 

അതും പാർട്ടിക്ക് വേണ്ടി നാൽക്കവലകൾ തോറും നൂറ് കണക്കിന് ഇലക്ഷൻ പ്രചാരണത്തിന് പോകാൻ സമയമുള്ള ഭരണാധികാരിക്ക്. 

മണിപ്പൂരിൽ കാലാകാലമായി ഉള്ളതാവാം ആ പ്രശ്നം എന്നത് വീണ്ടും പാർട്ടിക്ക് ന്യായം 

ശരിയാണ്.

പക്ഷേ അത് ഇത്ര വലുതാക്കി വളർത്തിയതാര്?

ഇന്ത്യയിൽ ആകമാനം ഉള്ള, ഉണ്ടെന്ന് ആൻ പാർട്ടി തന്നെ പറയുന്ന, ഹിന്ദു മുസ്ലിം പ്രശ്നം പോലെ മണിപ്പൂരിലെയും. 

ഹിന്ദു മുസ്ലീം എന്നതിന് പകരം ഹിന്ദു ക്രിസ്ത്യൻ. Meitiയും കുക്കികളും തമ്മിൽ. 

ആ ഉള്ളതിനെ ഭൂരിപക്ഷ വർഗീയതയെ വളർത്തിക്കൊണ്ട് ആളിക്കത്തിവെച്ച പാർട്ടി ഏത്? 

ഇന്ത്യയിലാകമാനം ഏത് പാർട്ടിയാണോ ആ പാർട്ടി തന്നെ.

അങ്ങനെ ആസൂത്രണം ചെയ്ത് വളർത്തിയത് കൊണ്ടുണ്ടായ പ്രശ്നമാണ് മണിപ്പൂരിൽ. 

ഇന്ത്യയിൽ മൊത്തം ശ്രമിക്കുന്നതിൻ്റെ, നടപ്പാക്കേണ്ടതിൻ്റെ ചെറിയ പതിപ്പ്. 

അതുകൊണ്ടാവാം ഭരണാധികാരിക്ക് ഒന്ന് പോകാനും മിണ്ടാനും പോലും തോന്നാത്തത്.  

യഥാർഥത്തിൽ ആഗ്രഹിച്ചതും പദ്ധതിയിട്ടതും നടക്കുകയാണല്ലോ എന്നതിനാലാണോ? 

രോഗി ഇച്ചിക്കുന്നതും വൈദ്യൻ കല്പിക്കുന്നതും ഒന്ന് എന്നതിനാലാണോ?

ഉളളിൽ ആനന്ദലബ്ദിക്ക് വേറെന്ത് വേണം?

*******

ഇവിടെ വിഷയം വേറെയാണ്.

രാജ്യം ഭരിക്കുന്ന പാർട്ടിയും ഭരണാധികാരിയും വെറുപ്പും വിദ്വേഷവും പരത്തുന്നു.

ഭരണാധികാരിക്ക്  മണിപ്പൂർ വിഷയത്തിൽ ഒന്നും പറയാനില്ല.

അങ്ങനെയൊരു ഭരണാധികാരി ഉണ്ടാവുമോ?

സ്വന്തം രാജ്യത്തെ ഏത്  സംസ്ഥാനവും ആ രാജ്യം തന്നെയല്ലേ?

ഭരണാധികാരിയും രാജ്യം ഭരിക്കുന്നവരും വേണ്ടത് ചെയ്യാത്തതും പറയാത്തതും പോലെയാണോ കണ്ട ചാത്തനും ഉസ്മാനും സക്കറിയയും മാതുവും സംസാരിക്കാത്തതും ചെയ്യാത്തതും?

രാജ്യതാല്പര്യമല്ലേ വലുത്?

അതല്ലേൽ പാർട്ടിതാല്പര്യമാണോ വലുത്?

രാജ്യതാൽപര്യം എന്നൊക്കെ പറയുന്നത് വെറും വെറുതെ പാർട്ടി താൽപര്യം സംരക്ഷിക്കാനും വളർത്താനും മാത്രമാണോ?

പാർട്ടിക്ക് വേണ്ടി രാജ്യത്തെ അമ്മയെന്ന് വെറും വെറുതെ വിളിച്ച്, അമ്മയുടെ മാറുമുറിച്ച് കിട്ടുന്ന ഇറച്ചി വിൽക്കാൻ തന്നെയാണോ ഉദ്ദേശം?

ഒന്ന് മനസ്സാക്ഷിയുടെ മുൻപിൽ ഉത്തരം പറയും വിധം ആത്മപരിശോധന നടത്തിയാൽ നല്ലതാണ്.

Wednesday, November 8, 2023

അസ്വാതന്ത്യത്തിൽ സുരക്ഷിതത്വമുണ്ട്. തടവുപുള്ളികളാണ് ഏറ്റവും സുരക്ഷിതർ.

സ്വാതന്ത്ര്യമെന്ന് കരുതി നീങ്ങുന്നത്  അസ്വാതന്ത്ര്യത്തിലേക്ക്. 

സ്വാതന്ത്ര്യമെന്നത് അരക്ഷിതത്വം ചോദിച്ചുവാങ്ങലാണ്. 

വെറുതേയല്ല ആളുകൾ അസ്വാതന്ത്യത്തിൽ ഒതുങ്ങിക്കൂടുന്നത്. 

വെറുതേയല്ല ആളുകൾ അസ്വാതന്ത്യത്തെ 

ചോദ്യം ചെയ്യാത്തത്, ഭയക്കാത്തത്. 

അസ്വാതന്ത്യത്തിൽ സുരക്ഷിതത്വമുണ്ട്. 

തടവുപുള്ളികളാണ് ഏറ്റവും സുരക്ഷിതർ. 

സുരക്ഷിതത്വത്തിൽ അസ്വാതന്ത്യവുമുണ്ട്. 

സ്വാതന്ത്ര്യവും സ്വതന്ത്രചിന്തയും ദൂരേനിന്ന് കാണുമ്പോൾ മാത്രം വെട്ടിത്തിളങ്ങുന്നത്. 

ആകർഷിക്കും. 

പക്ഷേ അടുത്തുചെന്നാൽ  ചുട്ടുപൊള്ളുന്നത്. 

ഉത്തരവാദിത്തങ്ങളുടെയും ബാധ്യതകളുടെയും ചുട്ടുപൊള്ളൽ വേറെ. 

ഉള്ളിൽ പെട്ടാൽ മഴപ്പാറ്റ കണക്കേ കരിഞ്ഞുപോകും.

*******

ആർക്കും അതങ്ങനെ തോന്നുന്നില്ല എന്ന് മാത്രം...

ഓരോരുത്തനും അങ്ങനെ തോന്നാത്തത്  അവർ ജനിച്ചു ജീവിച്ചു വളർന്ന സാഹചര്യവും, ഇതുവരെ കിട്ടിയ പാഠവും, അവരുടെ  തന്നെ മനസ്സിലാക്കലും അവർ പലപ്പോഴായി പലവിധേന സ്വാധീനിക്കപ്പെട്ടതും ഒക്കെയായി ബന്ധപ്പെട്ടത്. 

എല്ലാറ്റിനുമുപരി ഉപബോധമനസ്സ് എന്ന നായയുടെ വാൽ. 

ആ വാൽ കുട്ടിക്കാലത്തിൽ തന്നെ രൂപപ്പെടുന്നു. 

ആ വാൽ വളഞ്ഞാണെങ്കിൽ പിന്നെ നിവർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. 

എത്ര നിവർത്തിയാലും ആ വാൽ പിന്നേയും വളയും. 

മതവും വിശ്വാസവും അതുണ്ടാക്കുന്ന പേടിയും വെറുപ്പും ഒക്കെ കയറിക്കിടക്കുന്നത് ആ വാലിലാണ് 

ഉപബോധമനസ്സിൽ നിന്നും രക്ഷപ്പെടാൻ മാത്രമുള്ള അഗ്നിപർവ്വത സ്ഫോടനാനുഭവത്തിലൂടെ ആരും കടന്നുപോകുന്നില്ല. 

അതാരുടെയും കുറ്റമല്ല. 

ആ വാലിനെ കുറിച്ച് ആരും ഒന്നും അറിയുന്നുമില്ല, ചിന്തിക്കുന്നുമില്ല. പകരം, അതൊരു അനുഗ്രഹമായി കൊണ്ടുനടക്കാൻ തന്നെ എല്ലാവരും കൊതിക്കുന്നു. 

ഓരോരുത്തൻ്റെയും വിശ്വാസം, യാഥാസ്ഥിതികത അങ്ങനെ ഓരോരുത്തനെയും കൊണ്ട്  കൊതിപ്പിക്കുന്നു. 

അഥവാ അത്തരം കൊതി യാഥാസ്ഥിതികത്വം ഉണ്ടാക്കുകയും ചെയ്യുന്നു. 

ഒരളവോളം തീവ്രതയും അസഹിഷ്ണുതയും വരെ അതുണ്ടാക്കുന്നു.

Tuesday, November 7, 2023

ചിലർ തർക്കിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നത് പോലെ.

ചിലർ തർക്കിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നത് പോലെ. 

ഒരു കുഞ്ഞുമനസ്സും പേറി വിജയിക്കാനും തോൽപിക്കാനും സ്വയം വിജയിച്ചെന്ന് കരുതാനും എന്ന പോലെ. 

അവർക്ക് പ്രധാനം തെറി പറഞ്ഞു കൊണ്ടായാലും വിജയിക്കുക, തോൽപ്പിക്കുക.

ഒരു കുറേ ചോദ്യങ്ങൾ എറിഞ്ഞു കൊണ്ട് അവർ വിജയിച്ചു എന്ന് വരുത്തും. തോൽപിച്ചു എന്നവർ സ്വയം കരുതും.

ഒരു കുറേ ചോദ്യങ്ങൾ വെറും വെറുതെ എറിയുക ആരുടെ ലക്ഷണം ആണെന്ന് അവർക്കറിയില്ല. 

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക എളുപ്പമല്ല. വിവേക് കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവനുമല്ല. 

ഉത്തരം ഏറെക്കുറെ അവനവൻ തന്നെ കണ്ടെത്തേണ്ടതാണ്. ചോദ്യം വിത്താണെങ്കിൽ ഉത്തരം അത് സ്വയം മുളച്ച് സസ്യവും മരവും ആവും പോലെ. മുട്ട കുഞ്ഞാവും പോലെ. അതിന് അയാൾ സ്വയം തന്നെ അടങ്ങിയിരുന്ന് അടയിരിക്കണം. ധ്യാനം എന്ന് പേര് വിളിച്ചുകൊണ്ടായാലും അല്ലെങ്കിലും.

അവർ സ്വന്തം മാനസികാവസ്ഥ ഒന്ന് നിരീക്ഷിച്ചാൽ നന്നാവും. എങ്കിൽ അവർക്ക് വളരാം. അല്ലെങ്കിൽ കിണറ്റിലെ തവളയെ പോലെ ആവാം. 

ഭരണത്തോടും അധികാരത്തോടും ചേർന്ന് നിൽക്കുന്നത് കൊണ്ട് കിട്ടുന്ന അഹങ്കാരം അവരുടെ നിജസ്ഥിതി അവർക്ക് മനസ്സിലാക്കിത്തരില്ല. 

അവർ വഞ്ചിതരായി അങ്ങനെ മുന്നോട്ടുപോകും. 

ഭരണത്തോടും അധികാരത്തോടും ചേർന്ന് നിൽക്കുക എളുപ്പം. 

അധികാരത്തെയും ഭരണത്തെയും ചോദ്യം ചെയ്യുകയാണ് പ്രയാസം. 

രാജ്യസ്നേഹം അതാണ്. 

രാജാവ് നഗ്നനാണ് എന്ന് പറയാൻ മടിക്കുന്നവരാണ് മഹാഭൂരിപക്ഷവും എക്കാലവും എന്നോർത്താൽ നന്ന്.

കോടതിയിൽ തെളിയുക. 

അതും നമ്മുടെ ഇന്ത്യയിൽ. 

അതും ഇത്തരം രാഷ്ട്രീയവും വർഗീയതയും നിറഞ്ഞ കാര്യങ്ങളിൽ. 

രാജ്യം വിചാരിച്ചാൽ ആരെയും ശിക്ഷിക്കാൻ സാധിക്കുന്ന കോടതികൾ മാത്രമേ ഇവിടെ ഉള്ളൂ. 

ഒന്നോ രണ്ടോ നല്ല വിധികർത്താക്കൾ അങ്ങിങ്ങ് ഉണ്ടാവുന്നത് കൊണ്ട് മാത്രം കോടതി വ്യവസ്ഥ ശരിയാവില്ല, നന്നാവില്ല. അവരെത്തന്നെയും ഭരണകൂടം ആവും വിധം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കും. ഞെരുക്കും. 

തങ്ങൾക്കെതിരെ വരുന്ന വിധികർത്താക്കൾ കൃത്യമായി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന നാടാണ് ഇന്ത്യ. 

ഭരിക്കുന്ന പാർട്ടിക്കെതിരെയും നേതാവിനെതിരെയും വിധി വരാൻ മാത്രം പക്വതയും വളർച്ചയും എത്തിയ നാടല്ല ഇന്ത്യ.

തെളിവ് സഹിതം ചൂണ്ടിപ്പറയാൻ പറഞാൽ ആർക്കാണ് സാധിക്കുക? 

ഏത് ഭരണാധികാരിയാണ് അയാൾ തന്നെ ഭരിക്കുന്ന സമയത്ത്  ആ നാട്ടിൽ ശിക്ഷിക്കപ്പെടുക? 

പിന്നെ അന്ധരും വിവരംകെട്ടവരുമായ വികാരം മാത്രം കയ്യിലുള്ള, തെരുവിൽ കണക്ക് പറയുന്ന അണികൾ ഉളള നേതാവിനെയും പാർട്ടിയെയും തൊട്ടുകളിക്കാനും ആർക്കും പേടിയാവും. 

മറ്റേത് പാർട്ടിക്കും വിധികർത്താവിനും വരെ. 

മറ്റേത് പാർട്ടിയും അധികാരത്തിൽ വന്നാൽ പോലും. 

രാവ് പകലാണെന്ന് പറഞാൽ വിശ്വസിക്കുന്ന നാട്ടുകാരുള്ള നാടാണ് ഇതെന്ന് ഓർക്കണം. 

കേരളത്തിൽ നിന്ന് അത് മനസ്സിലാവുക സാധ്യമല്ല. അങ്ങ് ഉത്തരേന്ത്യയിൽ ഒന്ന് പോയിനോക്കൂ.  ശരിക്കും പോയി നോക്കൂ.

പട്ടാപ്പകൽ നേരിട്ട് കണ്ടത് പോലും നിങ്ങൾക്ക് കോടതിയുടെ മുൻപിൽ തെളിയിക്കാൻ സാധിക്കില്ല. നിഷ്പക്ഷമായ കോടതി ആയാൽ പോലും. 

എങ്കിൽ പക്ഷപാതികളും ഭീരുക്കളും സ്ഥാനമോഹികളും ആകുന്ന വിധികർത്താക്കളുടെ കാര്യം പറയേണമോ? 

പാവങ്ങളുടെ രക്തം കുടിക്കുന്ന വ്യവസ്ഥിതി മാത്രമേ ഇവിടെ ഉളളൂ. 

തർക്കിച്ച് പറഞാൽ മനസ്സിലാകാത്ത പലതും ഉണ്ട്. 

അതുകൊണ്ട് തന്നെ സൂചന നൽകാൻ മാത്രമേ സാധിക്കൂ. 

വിവേകികൾക്ക് സൂചന തന്നെ എത്രയോ ധാരാളം. 

വിഡ്ഢികൾ വിവേകിയുടെ മൗനത്തേയും തൻ്റെ വിജയമായും വിവേകിയൂടെ പരാജയമായും ആഘോഷിക്കുന്നു. 

കാരണം വിഡ്ഢികൾക്ക് പ്രധാനം ശരിയും തെറ്റും അല്ല. മനസ്സിലാക്കലും വളരലും അല്ല. അവന് പ്രധാനം ജയിച്ചു എന്ന തോന്നലും തോല്പിച്ചു എന്ന തോന്നലും വിജയിച്ചു എന്ന തോന്നലും മാത്രം. ആ വഴിയിൽ സ്വന്തം നാടും നാട്ടുകാരും നശിക്കുന്നതും കഷ്ടപ്പെടുന്നതും വരെ അവർക്ക് പ്രശ്നമാകില്ല.

ഒരു വ്യവസ്ഥിതി മൊത്തം മോശമായാൽ...

ഒരു വ്യവസ്ഥിതി മൊത്തം മോശമായാൽ അതിനെ നന്നാക്കാൻ ശ്രമിക്കുന്നവർ മോശക്കാരായി ചിത്രീകരിക്കപ്പെടും.


ഒരു നാട് ഭരിക്കുന്നത് രാജ്യദ്രോഹികളായാൽ അവിടെയുള്ള യഥാർത്ഥ രാജ്യസ്നേഹികൾ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടും.


ഒരു നാട് ഭരിക്കുന്നത് കള്ളന്മാരും അക്രമികളുമായാൽ അക്രമം ആ നാട്ടിലെ ക്രമമാവും. അസത്യം സത്യമാവും. സത്യം അസത്യമാവും. നിഷ്കളങ്കർ അക്രമികളെന്ന് ചിത്രീകരിക്കപ്പെടും.


ഒരു നാടിൻ്റെ ഭരണാധികാരി മനസ്സാക്ഷി നഷ്ടപ്പെട്ടവനെങ്കിൽ, കുറ്റബോധം തോന്നാത്തത്ര മനസ്സാക്ഷി കളങ്കപ്പെട്ടവനെങ്കിൽ ആ നാട് മുങ്ങിത്താഴും. അതിലെ യാത്രികർ മുങ്ങിമരിക്കും.


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത ഒരു നാട്ടിൻ്റെ ശാപം. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ ധൈര്യമാണ്.  


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ

എല്ലാ ചതികളും കളവുകളും വിത്തുകളായി ഇറക്കാൻ പറ്റിയ കൃഷിയിടം.

 

നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ ഉപകരണങ്ങൾ, വജ്രായുധങ്ങൾ. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനതയുടെ തോളത്ത് ചവിട്ടി അക്രമികളും കള്ളന്മാരുമായ ഭരണാധികാരികൾ അധികാരമേറും. ചവിട്ടി താഴ്ത്തപ്പെടുന്നതിലും അത്തരം ജനത അഭിമാനം കൊള്ളും.


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത രാജ്യം തങ്ങൾക്ക് വേണ്ടി എന്നറിയാതെ പോകും. പകരം തങ്ങൾ രാജ്യത്തിനും അധികാരികൾക്കും വേണ്ട വെറും കീടങ്ങൾ എന്ന് വരുത്തിത്തീർക്കും. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത ആക്രമിയായ ഭരണാധികാരിയെ രക്ഷകൻ എന്ന് പാടിപ്പുകഴ്ത്തും. വിഡ്ഢിയെ ഗുരുവായി കാണും. ചിതലിനെ വസ്ത്രമായും സംരക്ഷണമായും കരുതും. നാശത്തെ വളർച്ചയെന്ന് കണ്ട് ആർത്തുല്ലസിക്കും. ആത്മനാശത്തിന് വേണ്ട വഴിയൊരുക്കുന്ന വരെ വാഴിക്കും.

Monday, November 6, 2023

ത്രാസിൻ്റെ സൂചി പോലെ മനസ്സാക്ഷി. എങ്ങോട്ടെന്നില്ലാതെ മദ്ധ്യത്തിൽ.

ത്രാസിൻ്റെ സൂചി പോലെ മനസ്സാക്ഷി. 

എങ്ങോട്ടെന്നില്ലാതെ മദ്ധ്യത്തിൽ.

എപ്പോഴും എങ്ങോട്ടും നീങ്ങാനുള്ള

തയ്യാറെടുപ്പിലും ജാഗ്രതയിലും 

ഏത് ഭാഗം ശരി തൂങ്ങുന്നുവോ 

ആ ഭാഗം ചായും ത്രാസിൻെറ സൂചി. 

ഏതോ കാലത്ത് ആരോ പറഞ്ഞതും 

എപ്പോഴും ഏതോ ഒരുപക്ഷത്ത് മാത്രവുമാണ് 

ശരി എന്ന് ചിന്തിക്കുന്നവർക്ക് 

മനസ്സാക്ഷിയുടെ വിഷയം മനസ്സിലാവില്ല. 

അവർ മനസ്സാക്ഷി പണയംവെച്ചവരും 

മറന്നുവെച്ചവരുമാണ്.

******

അതുകൊണ്ട് തന്നെ

മനസ്സാക്ഷിയോട് നീതിപുലർത്തുന്നവർ 

തിരിച്ചും മറിച്ചും പറയും. 

ഏത് ഭാഗത്ത് സത്യവും ശരിയുമുണ്ടോ 

അതിനനുസരിച്ച് മാറ്റിയും മറിച്ചും പറയും. 

അന്ധത ബാധിച്ചവർ ഒന്ന് മാത്രം, 

ഒരു ഭാഗം മാത്രം എപ്പോഴും പറയും.

*******

നല്ല കളി കളിക്കുന്ന ആരെയും 

പിന്തുണക്കാൻ കഴിയണം.

കളിയിൽ കളിയാണ്, 

കളിയുടെ മികവാണ് കാര്യം.

ഒളിമ്പിക്സിൽ കഴിവുള്ളവൻ മാത്രമേ 

മെഡൽ നേടൂ. 

ഇന്ത്യ ഭാരതമായത് കൊണ്ടൊന്നും 

മെഡൽ വരില്ല. 

വെറും വെറുതെ 

വിഭജനം ഉണ്ടാക്കാൻ മാത്രം 

രാജ്യസ്നേഹം പറഞ്ഞത് കൊണ്ടും 

മെഡൽ നേടാനാവില്ല.

*******

ഹമാസ് അങ്ങനെ ക്രൂരത ചെയ്തു, 

ഇങ്ങനെ ബലാൽസംഗം ചെയ്തുവെന്ന് 

പറയുന്നവരാര്? 

ഹമാസിനും ഫലസ്തീനും എതിരെ 

നിക്ഷിപ്ത താല്പര്യമുള്ളവർ. 

സദ്ദാമിനെയും ഇറാഖിനെയും കുറിച്ചും 

ഇങ്ങനെ ഒരുകാലത്ത് 

ഇല്ലാക്കഥകൾ പറഞ്ഞവർ.ശേഷം യുദ്ധം ചെയ്തു നാടിനെയും നാട്ടുകാരെയും നശിപ്പിച്ചിട്ടും 

ഒന്നുമില്ലെന്ന് കണ്ടപ്പോൾ 

ഒരു ക്ഷമാപണം പോലും നടത്താതിരുന്നവർ.

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി 

വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് 

വെറുപ്പും വിദ്വേഷവും ഉണ്ടാക്കി 

അധികാരം നേടുന്ന,

അധികാരം ഉറപ്പിക്കുന്ന 

രാഷ്ട്രീയം.



Sunday, November 5, 2023

പലസ്തീൻ പ്രശനം: പണ്ട് ഇറാഖിൻ്റെ കയ്യിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞായിരുന്നു യുദ്ധം നടത്തിയത്?

ഒരു സുഹൃത്തിനുള്ള മറുപടി:


അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.

******

ഒരു നല്ല സുഹൃത്ത് ഇങ്ങനെ പറഞ്ഞു

"സൗഹൃദം എന്ന വാക്ക് നിലനിർത്തിത്തന്നെ പറയട്ടെ താങ്കളുടെയും മതവികാരം ഒന്നുമാത്രമാണ് ഈ പോസ്റ്റിൽ പോലും പ്രകടമാവുന്നത്."

മറുപടി:

താങ്കളെ മാനിക്കുന്നു.

ഒന്നാമതായി ചോദിക്കട്ടെ... 

സൗഹൃദം എന്നത് വാക്കാണോ പ്രവൃത്തിയിൽ വരുന്ന സംഗതിയാണോ? താങ്കൾ പറഞ്ഞത് സൗഹൃദം എന്ന വാക്ക് സൂക്ഷിച്ചു കൊണ്ട് എന്നാണ്. സാരമില്ല, ഒരു വാക്കുപിഴ മാത്രം.

രണ്ടാമതായി ചോദിക്കട്ടെ..

വർത്തമാനകാല ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയം മുസ്‌ലിം വിരോധത്തിൽ മാത്രമധിഷ്ടിതമാണെന്ന് മനസ്സിലാക്കാൻ ഒരു പ്രത്യേക ഇസ്‌ലാം മതചായ്‌വ് വേണം എന്നാണോ താങ്കൾ കരുതുന്നത്? ഏത് സാമാന്യയുക്തിയും വിവരവും ഉള്ള നിഷ്പക്ഷമതികൾക്ക് വേണ്ടത്രയും അതിലധികവും എളുപ്പം മനസ്സിലാക്കാവുന്നതല്ലേ അതുള്ളൂ?

എങ്കിൽ അങ്ങനെയൊരു ഭരണനേതൃത്വം എടുക്കുന്ന ഫലസ്തീൻ വിരുദ്ധ നിലപാട് പിന്നെങ്ങിനെ കാണണം?

മൂന്നാമതായി മേൽപോസ്റ്റ് മതപരമായ ചായ്‌വ് കാണിക്കുന്നതായിരുന്നില്ല. പക്ഷെ എന്തുകൊണ്ടോ താങ്കൾ കണ്ടത് അത് മാത്രവും. അപ്പോൾ ആരിലാണ് മതവും ഒരു പ്രത്യേക മതവിരോധവും ഒളിഞ്ഞു നിൽക്കുന്നത്?

ഇന്ത്യൻ നിലപാടിൻ്റെ പിന്നിലെ ചേതോവികാരം ചോദ്യം ചെയ്യുന്നതായിരുന്നു താങ്കൾ പറഞ്ഞ ഈയുള്ളവൻ്റെ മേൽപോസ്റ്റ്. 

ഹമാസ് ശരിയായാലും തെറ്റായാലും നിലപാട് എടുക്കുന്നതിന് പിന്നിലെ ചേതോവികാരം വേറെ തന്നെ ഒരു സംഗതിയാണ്. 

സമീപകാല ഇന്ത്യൻ രാഷ്ട്രീയവും സംഭവവികാസങ്ങളും ഒരാൾക്ക് അതെന്താണെന്ന് പറഞ്ഞുതരുന്നില്ലെങ്കിൽ ആർക്കും അയാളെ സഹായിക്കാൻ സാധിക്കില്ല.

നമ്മളിൽ ഓരോരുവനും വല്ലാത്ത തെറ്റിദ്ധാരണ നിറഞ്ഞ വെറുപ്പ് ഇസ്ലാമിനോട് സൂക്ഷിക്കുന്നുവോ എന്നൊരു സംശയം നാം ആത്മപരിശോധനക്ക് വേണ്ടിയെങ്കിലും ഉയർത്തുന്നത് നല്ലതാണ്. 

ഭരണകൂടം സ്പോൺസർ ചെയ്യുന്ന വാർത്താമാധ്യമങ്ങൾ നമ്മെ നയിക്കുന്നതും അതേ ദിശയിലേക്ക് തന്നെ. അപ്പുറത്തുള്ള നിങൾ വെറുക്കുന്നവരുടെ കാര്യം കേൾക്കാൻ സാധ്യത ഇല്ലാത്ത പ്രത്യേകമായ സാഹചര്യവും.

ഇസ്ലാമിനോട് നമുക്കുണ്ടാവുന്ന ആശയപരമായ എതിർപ്പ് ശരിയാണ്. 

പക്ഷേ ആ എതിർപ്പ് എന്തും ഏതും ഇസ്ലാമിനും മുസ്ലിംകൾക്കും എതിരേ ആരോപിക്കുന്ന വിധത്തിലേക്ക് നീങ്ങരുത്. 

ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും തന്നെ വിശ്വാസത്തിനും വിശ്വാസം നിശ്ചയിക്കുന്ന പ്രവൃത്തികൾക്കും എതിരായത് നാം അവരെക്കുറിച്ച് പറഞ്ഞുപരത്തരുത്.

പ്രത്യേകിച്ചും അവർ പരലോകമോക്ഷം ലക്ഷ്യം വെച്ച് ചില അളവുകോലുകൾ ഉള്ളവരാണ്. എന്നതിനാൽ എല്ലാവരെയും പോലെ അവർക്കങ്ങനെ ആവുക എളുപ്പമല്ല. അവർ ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കാണുന്ന വെറും വർഗീയ ഭീകര സംഘങ്ങളെ പോലെയല്ല. ഒരു പ്രത്യേക ആശയവും വിശ്വാസവും കൊണ്ടു നടക്കുന്നവരാണ് ഇസ്‌ലാം മത വിശ്വാസികളായ മുസ്‌ലിം സംഘടനകൾ. അതിൽ കണിശത പുലർത്തുന്നവരും കണിശത പുലർത്താൻ പരസ്പരം പോലും തർക്കിച്ച് ഭിന്നിക്കുന്നവരും. മുസ്ലിംകളിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടായത് അങ്ങനെ മാത്രമാണ്. കർമശാസ്ത്ര കാര്യങ്ങളിലെ നിസ്സാര കാര്യങ്ങളിൽ വരെ കണിശത പുലർത്തുന്ന വഴിയിൽ ഉണ്ടായ തർക്കം കാരണം മാത്രം.

ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് ഇത്തരം വിശ്വാസങ്ങൾ ഇല്ല. അവർക്കെന്തും ചെയ്യാം. ഒരു കുറ്റബോധവും തോന്നാതെ അവർ ചെയ്യുന്നതും അവർക്ക് ചെയ്യാൻ സാധിക്കുന്നതും അങ്ങനെയൊന്നും ഒരുനിലക്കും ചെയ്യാൻ സാധ്യതയില്ലാത്ത വിശ്വാസികളായ മുസ്ലിംകളുടെ പേരിലും ഇസ്ലാമിൻ്റെ പേരിലും അവർ ആരോപിക്കുന്നു. അതും അവർക്ക് വളരേ എളുപ്പം ചെയ്യാവുന്നത്.

നമുക്ക് കിട്ടുന്ന വാർത്തകൾ മുഴുവൻ ഇസ്‌ലാംവിരുദ്ധ ശക്തികളിൽ നിന്നാണെന്ന് നാം ഓർക്കണം. 

നെല്ലും പതിരും വേർതരിക്കാൻ നാം അപ്രാപ്തരുമാണ്. നമ്മുടെ കയ്യിൽ നെല്ലും പതിരും വേർതിരിക്കാൻ വേണ്ട ഉപകരണങ്ങൾ ഇല്ല.

ചുരുങ്ങിയത് ഒരു മതമെന്ന നിലക്ക് കുറേ അരുതുകൾ ഉള്ള മതമാണ് ഇസ്‌ലാം. അതിന് കടകവിരുദ്ധമായത് വരെ അവരുടെ പേരിൽ അതേ ഇസ്‌ലാം വിരോധത്തിൻ്റെ പേരിൽ നാം ആരോപിക്കുന്നു. ബലാൽസംഗം പോളുള്ളത്. ശവം വലിച്ചുനടന്നുകൊണ്ടുള്ള നൃത്തം വരെ. വെറും കളവുകൾ.

അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്നത് നാം കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.

നമ്മൾ കേൾക്കുന്നത് മിക്കവാറും ഇല്ലാക്കഥകൾ. പക്ഷേ, അവ ഇല്ലാക്കഥകൾ ആണെന്ന് നമുക്ക് മനസ്സിലാവുന്നില്ല. 

പണ്ട് ഇറാഖിനെതിരെ എന്തൊക്കെ നമ്മൾ ഇതേ സാമ്രാജ്യത്വ ശക്തികളുടെ വായിൽ നിന്ന് വാർത്തകളായി കേട്ടു? 

അവയൊക്കെയും വിശ്വസിച്ചുകൊണ്ട് നമ്മളും ആവേശപൂർവ്വം ഇതുപോലൊക്കെ തന്നെ ആക്രോശിച്ചു.

ഇറാഖിൻ്റെ കയ്യിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞായിരുന്നു യുദ്ധം നടത്തിയത്, ഒരു രാജ്യത്തെ നശിപ്പിച്ചത്, അവിടത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയത്? 

ആണവായുധം ഉണ്ടെന്ന് വരെ പറഞ്ഞു. 

കോളിൻ പാവലും ജോർജ് ബുഷും ടോണി ബ്ലെയറും നമുക്കന്ന് സത്യം മാത്രം പറയുന്ന പ്രവാചകൻമാരായി.

എന്നിട്ടോ? 

അവസാനം വട്ടപ്പൂജ്യം. എല്ലാം പെരുംകളവ്. 

കളവ് പറഞ്ഞവർ ശിക്ഷിക്കപ്പെട്ടില്ല.

പകരം ശിക്ഷിക്കപ്പെട്ടതും നഷ്ടപ്പെട്ടതും ഇറാഖിനും അവിടത്തെ ജനങ്ങൾക്കും. മുസ്‌ലിംകൾക്ക്.

ലിബിയയുടെയും ഖദ്ദാഫിയുടെയും കാര്യവും മറിച്ചല്ല.

ആ വഴിയിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടതും രാജ്യങ്ങൾ നശിപ്പിക്കപ്പെട്ടതും ഇതേ ശക്തികൾ കാരണം തന്നെയായിരുന്നു. ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു തന്നെയായിരുന്നു.

പക്ഷേ നമുക്കത് വിഷയമായില്ല. ഇപ്പോഴും വിഷയമല്ല. അങ്ങനെ കൊല്ലപ്പെട്ട ലക്ഷങ്ങൾ നമ്മെ വേദനിപ്പിക്കുന്നില്ല. 

ഈ ശക്തികൾക്കെതിരെ നമുക്ക് ഇപ്പോഴും ഒന്നും വിഷയമല്ല. 

അധികാരവും വിജയവും ഉള്ളിടത്ത് നാം ഓരം ചേർന്നു നിൽക്കുന്നു. അധികാരത്തെയും വിജയത്തെയും വിശ്വസിച്ചുകൊണ്ട്.

നാം അതേ ശക്തികളെ പിന്നെയും പിന്നെയും  വിശ്വസിക്കുന്നു. 

അത്രയ്ക്കുണ്ട് ആ അധികാരശക്തികളുടെയും അവരുടെ കയ്യിലുള്ള വാർത്താമാധ്യമങ്ങളുടെയും അധികാരത്തിൻ്റെയും ശക്തി. 

റിപബ്ലിക് TVയും ടൈംസ് നൗവും പോലുളള ഒരുകുറേ ചാനലുകൾ ഇവിടെയുമുണ്ട്. 

അവയൊക്കെ എന്ത് ചെയ്യുന്നുവെന്ന് നമുക്കും അറിയാം. 

അവരുണ്ടാക്കിയ, ഉണ്ടാക്കുന്ന നുണകളുടെ പിൻബലത്തിൽ മാത്രം ചിലർ അധികാരം നേടുന്നു, നേടിയ അധികാരം വെച്ച് കളിക്കാവുന്ന എല്ലാ കളികളും കളിക്കുകയും ചെയ്യുന്നു. 

ഇപ്പോൾ കേൾക്കുന്നത് പോലുള്ള കള്ളവാർത്തകൾ വിശ്വസിപ്പിക്കും വിധം പറഞ്ഞുപരത്തിയവരവർ അവരെന്നത് നാം ഓർക്കണം. നാം അക്കാലത്ത് അവരെ എത്ര കണ്ട് വിശ്വസിച്ചു എന്നതും.

ഈയുള്ളവൻ്റെ മേൽ കുറിപ്പിൽ താങ്കളെങ്ങിനെ മതപരമായ ചായ്‌വ് കണ്ടു ?  

മതപരമായ ചായ്‌വ് കാണുന്നതിനപ്പുറം നമ്മൾ എത്രമാത്രം സാമ്രാജ്യത്വ അജണ്ടകൾക്ക് വഴിപ്പെട്ടു എന്നതായിരുന്നു താങ്കൾ  കാണേണ്ടിയിരുന്നത്.

നമ്മുടെ മേലുണ്ടായ സ്വാധീനവും നമുക്കുണ്ടായ അന്ധതയും നമുക്ക്  മനസ്സിലാക്കാൻ സാധിക്കാത്തത്ര സാമ്രാജ്യത്വ ശക്തികൾ വാരിവിതറിയ ഇല്ലാക്കഥകൾ നമ്മളും കൊണ്ടുനടക്കുന്നു. കഥയറിയാതെ.

പ്രത്യേകിച്ചും മേൽപോസ്റ്റ് ഇന്ത്യൻ നിലപാടിൽ ഒളിച്ചുനിൽക്കുന്ന വളരേ പേടിക്കേണ്ട നിറവ്യത്യാസമാണ് പറഞ്ഞവതരിപ്പിക്കാൻ ശ്രമിച്ചത്. 

മേൽപോസ്റ്റ് നിലവിലെ ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൻെറ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് മാത്രമായിരുന്നു. 

എന്ത് കൊണ്ട്? 

വെറുപ്പും കളവും കൊണ്ട് മാത്രം പടുത്തുയർത്തിയ ഒരു വലിയ ചീട്ടുകൊട്ടാരമാണ് നിലവിലെ ഇവിടുത്തെ ഭരണക്രമം. അവരത് തുടർത്താൻ ശ്രമിക്കുന്നതും അങ്ങനെ തന്നെ. 

അങ്ങനെ നമ്മുടെ നാട് വളരേ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. 

അതൊന്നും താങ്കളെ തെല്ലും അലട്ടുന്നില്ല.

Friday, November 3, 2023

ഇന്ന് പിറന്ന നാൾ. ജീവിതം കൊണ്ട് ജീവിതം വരച്ചുകാട്ടിയവൾക്ക്.

ജീവിതം കൊണ്ട് ജീവിതം 

വരച്ചുകാട്ടിയവൾക്ക് 

ഇന്ന് പിറന്ന നാൾ.


പൂർണത തേടുന്നവൾക്ക്,

ആ പൂർണത തേടിനേടുന്ന വഴിയിൽ

വിട്ടുവീഴ്ചക്കും 

വരുത്തിത്തീർക്കലുകൾക്കും നിൽക്കാത്തവൾക്ക് 

ഇന്ന് പിറന്ന നാൾ.


നെല്ലിപ്പടിയിൽ നിന്ന് ജീവിതത്തെ 

കണ്ട് കൊണ്ടുനടക്കുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


വീഴ്ചപറ്റാൻ ഒരിക്കലും

ഉയരത്തിൽ നിൽക്കാത്തവൾക്ക്

ഇന്ന് പിറന്ന നാൾ.


പുതുമ തേടുകയും 

ആ തേടുന്ന പുതുമ 

താൻ തന്നെയാവുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


അങ്ങനെ പുതിയതായി മാത്രമൊഴുകി 

ഒഴുക്ക് തന്നേയായവൾക്ക്

ഇന്ന് പിറന്ന നാൾ.


ചെറുതായി വലുതായവൾക്ക്,

ചെറുതാവുന്നതിൽ

വലുപ്പം കണ്ടെത്തിയവൾക്ക്,

ചെറുതാണ് വലുതെന്ന്

ഓതിത്തന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


അപ്രസ്കതയാവുന്നതിൽ 

പ്രസക്തി കണ്ടെത്തിയവൾക്ക്,

ആ വഴിയിൽ ആരോരും ഒന്നും ചെയ്യാനില്ലെന്നറിഞ്ഞവൾക്ക്, 

അങ്ങനെയതിൽ 

സ്വാതന്ത്ര്യം നേടിയവൾക്ക്

ഇന്ന് പിറന്ന നാൾ.


പൂർണത തേടിത്തന്നെ, പക്ഷേ 

അപൂർണതയിൽ നിന്ന്

അപൂർണതയിലേക്കുള്ള നടപ്പ്

ജീവിതമെന്നറിയിച്ചുതന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


ശൈശവം വെറും ബലഹീനത.

വാർദ്ധക്യം വേറൊരു ബലഹീനത.

ശൈശവത്തിനും 

വാർദ്ധക്യത്തിനുമിടയിൽ 

ബലഹീനതയെ 

ബലമാക്കി മാറ്റാൻ ശ്രമിക്കുന്നത്

ജീവിതമെന്നറിയിച്ചുതന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


താനല്ലാതെ താൻ വന്നു,

പിന്നീടെങ്ങിനെയോ താനായി, 

പൊടുന്നനെ വീണ്ടും 

താനല്ലാതെയാവുന്ന യാത്രയെ 

ജീവിതമെന്ന് വിളിച്ചവൾക്ക് 

ഇന്ന് പിറന്ന നാൾ.


ഉയരം താഴ്ചയെന്നും

നാശം വളർച്ചയെന്നും

വെളിച്ചത്തിൽ ഇരുട്ടുണ്ടെന്നും

അറിയിച്ചുതന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


മണ്ണായി നിന്ന് പെണ്ണായി,

പെണ്ണായി നിന്ന് പൂവായി

മണ്ണിനും പൂവിനുമിടയിലെ 

ദൂരം ജീവിതമായിക്കണ്ടവൾക്ക്

ഇന്ന് പിറന്ന നാൾ.


കണ്ണും കാഴ്ചയും ഒന്നാവുന്നത്

ഒരു സാധാരണ സംഭവമാക്കിയവൾക്ക്

ഇന്ന് പിറന്ന നാൾ.


പേടിയിൽ ജീവിതത്തെ 

പൂട്ടിനിർത്തി,

ആ പേടിയെ പെട്ടകമാക്കി,

ആ പെട്ടകത്തിനുള്ളിൽ ജീവിതത്തെ 

സംരക്ഷിച്ച് വളർത്തുന്നത് രീതിയാക്കി, 

അത് ജീവിതത്തിൻ്റെയും രീതിയെന്ന്

ചിത്രം വരച്ചുകാണിക്കുന്നത് പോലെ

കാണിച്ചുതന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


ജീവിതം ഒരു പട്ടം പൊലെ 

എന്നവൾ തറപ്പിച്ചു പറയുന്നുണ്ട്.


സ്വയം നിയന്ത്രണമില്ലാതെ ജീവിതം.

സ്വന്തമായ തീരുമാനമല്ലാതെ ജീവിതം.


വെറുതെയങ്ങനെ പട്ടം കണക്കേ 

പൊങ്ങിപ്പാറി നടക്കുന്നു ജീവിതം.


പക്ഷേ ആ പാട്ടത്തിൻ്റെ നൂലും 

ആ നൂല് പിടിച്ച വിരലും 

എവിടെയെന്ന് മാത്രമറിയാത്തവൾക്ക്

ഇന്ന് പിറന്ന നാൾ.


കുറ്റബോധം പേറാനില്ലാത്തത് ജീവിതം.

കുറ്റപ്പെടുത്തൽ കേൾക്കാൻ 

കൊതിക്കാത്തത് ജീവിതം.

കല്പനകളെ വെറുക്കുന്നത് ജീവിതം.

അങ്ങനെയൊരു ജീവിതം 

പേറിനടക്കുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


എന്നാലും പറയട്ടെ.

ഇവൾ ജനിച്ചത്

ഈയുള്ളവൻ്റെ ഭാര്യയായല്ല, 

ഈയുള്ളവൻ്റെ ഭാര്യയാവാൻ മാത്രമല്ല.


ഇവൾ ജനിച്ചത്

ഇവളായി മാത്രം.


ഒരുപക്ഷേ, ഇവൾ ജനിച്ചത്

ഇവളായി പോലുമല്ലാതെ.


അതുകൊണ്ട് തന്നെയിനിയുമിവൾ

ഇവൾ തന്നെയായി മാത്രം ജീവിക്കും

ഇവൾ പോലുമല്ലാതെയും ജീവിക്കും.


നിരാകരിക്കാതിരിക്കാനും സ്വീകരിക്കാനും പറയുന്നതല്ല.

നിരാകരിക്കാതിരിക്കാനും സ്വീകരിക്കാനും പറയുന്നതല്ല. 

അത്തരം ഗ്രന്ഥത്തിൽ നിന്ന് ചിലത് മാത്രം ഉദ്ധരിച്ചുപറയുന്നത് കൊണ്ട് മാത്രം ബാക്കിയുള്ള വിശദീകരണം തരുന്നതാണ്. 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഉളളത് ഉളളത് പോലെ, അതാത് ആൾക്കാർ എങ്ങിനെ പറയുന്നുവോ അങ്ങനെ തന്നെ പരമാവധി നിഷ്പക്ഷമായി നിന്ന് വസ്തുതാപരമായ സത്യത്തോട് ചേർന്ന് നിന്ന് പറയണമല്ലോ.

******

ഖുറാനിൽ പൊതുവേ പറഞ്ഞത് വിശ്വാസപരമായ കാര്യങ്ങൾ മാത്രം. 

ഇടക്ക് ജൂതന്മാരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് എന്ന് പറഞ്ഞു. 

അവർ പരസ്പരം സുഹൃത്തുക്കൾ ആകുമെന്നും (ഏറെക്കുറെ ഇപ്പോൾ തെളിഞ്ഞുവരുന്നത്) പറഞ്ഞു.

ബാക്കിയുള്ളത് ഹദീസുകൾ. 

അവ ഭൂരിപക്ഷവും പിന്നീട് എങ്ങിനെയൊക്കെയോ ഉണ്ടായവയാണ്.

*******

മുഹമ്മദ് നബി ജീവിച്ച കാലത്തും പ്രദേശത്തും പശ്ചാത്തലത്തിലും കാര്യമായും ഉണ്ടായിരുന്നവരെ, (കാര്യമായും ജൂത, ക്രൈസ്തവ, ബഹുദൈവ വിശ്വാസികളെ) അഭിസംബോധന ചെയ്തും അവരെ കൈകാര്യം ചെയ്യാനുള്ള വഴികൾ പറഞ്ഞും അവരോട് വിശ്വാസകാര്യങ്ങളിലുള്ള എതിർപ്പുകൾ എന്തൊക്കെയാണെന്ന് പറഞ്ഞും തന്നെയാണ് ഖുർആൻ ഉളളത്. 

അങ്ങനെയുള്ള ചിലതാണ് പലരും ഉദ്ധരിച്ചത്. 

അറിയാമല്ലോ, ക്രിസ്ത്യാനികളെയും ജൂതൻമാരെയും മുൻമുറക്കാരായും വേദക്കാരായും തന്നെയാണ് ഖുർആൻ കൈകാര്യം ചെയ്തത്. 

പക്ഷേ ജൂതൻമാരും ക്രിസ്ത്യാനികളും അവർക്ക് യഥാർഥത്തിൽ കിട്ടയ സത്യസന്ദേശത്തിൽ നിന്നും വഴിപിഴച്ചവാരായി മാറി എന്ന വാദം ഉയർത്തിക്കൊണ്ട്, അതിനെ തിരുത്താൻ വേണ്ടി മുഹമ്മദ് നബി വന്നു എന്ന നിലക്ക് ഖുർആൻ കാര്യങ്ങളെ അവതരിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ മുസ്‌ലിംകൾക്ക് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഭക്ഷണം (പന്നി പോലുള്ള നിഷിദ്ധമായതൊഴികെ) കഴിക്കാം, അവരിലെ പെൺകുട്ടികളെ (മാത്രം) കല്യാണം കഴിക്കാം എന്നൊക്കെയുള്ള വിശ്വാസപരമായി താദാത്മ്യപ്പെടുന്ന ഇളവുകളും മുസ്‌ലിംകൾക്കുണ്ട്.

ക്രിസ്ത്യാനികളും ജൂതന്മാരും പുണ്യപുരുഷൻമാരായി കണക്കാക്കുന്ന എല്ലാവരെയും ഖുർആനും ഇസ്ലാമും മുസ്ലിംകളും പുന്യപുരുഷൻമാരായും പ്രവാചകൻമാരായും തന്നെ കാണുന്നു. 

മറിയം, ജോസഫ്, എബ്രഹാം എന്നിവരുടെ പേരിൽ ഖുറാനിൽ അധ്യായങ്ങൾ തന്നെ ഉണ്ട്. 

നോഹയും സോളമനും ദാവീദും യാഖോബും  മോസാസും ലോത്തും ഇയ്യോബും ഇഷാഖും എല്ലാം മുസ്‌ലിംകൾക്ക് പ്രവാചകൻമാരാണ്. ഖുർആനിൽ സവിസ്തരം കൈകാര്യം ചെയ്യപ്പെട്ടവരുമാണ്.

യേശുവിന് ക്രിസ്ത്യാനികൾ ഉണ്ടെന്ന് പറയുന്ന എല്ലാ കഴിവുകളും പ്രത്യേകതകളും സിദ്ധികളും അപ്പടി തന്നെ ഖുറാൻ അംഗീകരിക്കുന്നുമുണ്ട്. 

ദൈവത്തിൻ്റെ വചനം, ജനിച്ച ഉടനെ തൊട്ടിലിൽ വെച്ച് സംസാരിക്കുകയും സത്യപ്രഘോഷണം നടത്തുകയും ചെയ്ത കാരൃം വരെ. 

ദൈവത്തിൻ്റെ മകനെന്ന വാദം ഒഴികെ. 

ഖുർആനും ഇസ്ലാമും തീരേ നിഷേധിച്ച് നിന്നതും നിഷിദ്ധമാക്കിയതും ബഹുദൈവവിശ്വാസികൾ എന്ന് ഖുറാൻ കരുതുന്നവരെ മാത്രമാണ് (ക്രിസ്ത്യാനികളും ജൂതൻമാരും അല്ലാത്തവരെ). 

ഖുർആൻ മുഴുവൻ വായിക്കുമ്പോൾ മനസ്സിലാവും. 

എവിടെ നിന്നെങ്കിലും ഏതെങ്കിലും ഭാഗം മാത്രം എടുത്താൽ മനസ്സിലാവില്ല. 

അതുകൊണ്ട് തന്നെ ഈ  വിഷയം വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്. 

ഇസ്രയേലിന് ഇന്ത്യൻ പിന്തുണ: സീസറിൻ്റെ ഭാര്യയും സംശയിക്കപ്പെടും.

ഇസ്രയേലിന് ഇന്ത്യ കൊടുക്കുന്ന പിന്തുണ രാജ്യതാല്പര്യമാണോ വെറും മുസ്ലിം വിരോധമാണോ എന്ന ചോദ്യത്തിൽ സീസറിൻ്റെ ഭാര്യയും സംശയത്തിന് അതീതയല്ല എന്നത് പോലെ ബിജെപി നേതൃത്വം കൊടുക്കുന്ന ഈ ഭരണകൂടവും ആ നിലക്ക് ന്യായമായ സംശയത്തിന് കീഴിൽ തന്നെയാണ്.

*******

ചെയ്യുന്നത് ബിജെപി ആവുമ്പോൾ, ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണകൂടം ആവുമ്പോൾ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടാവുന്നു.

സീസറുടെ ഭാര്യ സംശയത്തിനതീതയല്ല എന്നത് പോലെ, ഇവിടെ ബിജെപിയും അവർ നയിക്കുന്ന സർക്കാരും സംശയത്തിനതീതരല്ല.

******

അറിയണം: അളമുട്ടിയാൽ ചേരയും കടിക്കും.

നിരാശ ഏത് പുണ്യപുരുഷനെയും പിശാചാക്കും. 

ഒരു സമൂഹത്തെ നിരന്തരം പീഡിപ്പിച്ച് പിന്തുടരുന്ന ഏത് ശക്തിയും രാജ്യവും ഇത് മനസ്സിലാക്കിയാൽ നല്ലത്.

******* 

സ്വന്തം രാജ്യത്തിന് വേണ്ടി പോരടിക്കുന്നവരെ അധിനിവേശശക്തി ഭീകരവാദികൾ എന്നല്ലാതെ വേറെന്ത് വിളിക്കും? 

സുഭാഷ് ചന്ദ്രബോസും INAയും ബ്രിട്ടീഷുകാർക്ക് ഭീകരവാദിയും ഭീകരസംഘടനയും മാത്രമായിരുന്നു.

അവരെക്കുറിച്ച് അത്തരം ഭരണകൂടങ്ങൾ പറഞ്ഞ്പരത്തുന്ന വാർത്തകൾ മുഴുവൻ ശരിയായിക്കൊള്ളണം എന്നില്ല എന്നത് നമ്മുടെ സാമാന്യയുക്തി നമുക്ക് പറഞ്ഞുതരേണ്ടത്. 

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യആയുധവും അജണ്ടയും ആയിരിക്കെ ഈ ചോദ്യം.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ, രാജ്യസ്നേഹികൾ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വികിച്ചുകൂവുന്ന നിങൾ,  ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോകരാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു?

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

ഉത്തരം പറയാൻ സാധിക്കണമെങ്കിൽ യഥാർത്ഥ രാജ്യസ്നേഹം തൊട്ടുതീണ്ടണം.

മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്തരും ആകണം 

********

ചെറിയ ബാബരി മസ്ജിദ്  തക്കത്തിൽ വരെ നീണ്ട കലാപങ്ങൾ അഴിച്ചുവിട്ട നിങ്ങളാണ് ഹമാസ് ഭീകരവാദികൾ ആണെന്ന് പറയുന്നതെന്ന് ഓർക്കണം.

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ ഈ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയം.

******

അതുകൊണ്ട് തന്നെ:

ഇന്ത്യയുടെ ഫലസ്തീൻ കാര്യത്തിലെ മാറിവരുന്ന നിലപാട് ഈ നാട് ഭരിക്കുന്ന പാർട്ടി അങ്ങുനിന്നിങ്ങോളം, അധികാരം നേടാനും അധികാരം തുടർത്താനും നടത്തുന്ന വെറുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണോ എന്നത് ആർക്കും ഉണ്ടാവേണ്ട ന്യായമായ സംശയം. 

അനിൽ ആൻ്റണിയും രാജീവ് ചന്ദ്രശേഖറും ഈ അടുത്ത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് നടത്തിയ കളവ് മാത്രമായ പ്രചാരണം വരെ അതിൽ ചിലത്.

ഹിമാലയം പോലെയാക്കി പെരുപ്പിച്ച് പറഞ്ഞ കെട്ടുകഥ മാത്രമായ കേരള സ്റ്റോറി പ്രധാനമന്ത്രി വരെ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ, ആ സിനിമക്കും അതുപോലുള്ളതിനും നികുതി ഇളവ് നൽകുമ്പോൾ. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ഇന്ത്യയിലെ ഏകദേശം ഇരുപത് ശതമാത്തോളം വരുന്ന മുസ്ലിംകളിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഇല്ലെന്ന് വരുമ്പോൾ. 

എന്നിട്ടും ഒരു ആനുപാതിക സംവരണവും കിട്ടാത്ത ഒരു വിഭാഗമായ മുസ്‌ലിംകൾ എല്ലാം അടിച്ചുകൊണ്ടുപോകുന്നു എന്നത് പോലുളള പെരുംകളവ് കെട്ടിപ്പൊക്കി അതുകൊണ്ട് കിട്ടുന്ന വെറുപ്പ് വിറ്റ് അധികാരം വാങ്ങുന്നത് ശീലമാക്കിയ പാർട്ടിയുടെ ഇസ്രായേൽ നിലപാടും സംശയത്തോടെ തന്നെ നോക്കേണ്ടി വരില്ലേ?

പലസ്തീൻ : മുസ്‌ലിംകൾ എല്ലാ പക്ഷവും കേൾക്കേണ്ടതുണ്ട്.

മുസ്ലിംകളോട്: നിങൾ എല്ലാ പക്ഷവും കേൾക്കേണ്ടതുണ്ട്.

LTTയുടെയും ഉക്രൈൻ്റെയും കാര്യത്തിൽ തോന്നാത്ത ഐക്യദാർഢ്യവും എതിർപ്പും ഫലസ്തീൻ്റെ കാര്യത്തിൽ മാത്രം തോന്നുന്നതും വരുന്നതും മാനുഷികതക്ക് മുകളിൽ മതവും സാമുദായികതയും വരുന്നത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് എതിർക്കപ്പെടണം, തിരിച്ചറിയപ്പെടണം. നീതിയും സത്യവും കൈവിടാതെ.

*******

നമുക്കെതിരെയുള്ളത് കേൾക്കരുത്, വിതരണം ചെയ്യരുത് എന്നത് കൂടിയാണ് ഫാസിസം, തീവ്രവാദം.

നമ്മുടെ ഇടങ്ങളിൽ നമ്മൾ യഥാർഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാവും എന്ന് കൂടി അത് പറഞ്ഞുതരും.

ആര് നിശ്ചയിക്കും മറ്റേയാൾ തൊള്ളയിൽ തോന്നിയത് പറയുന്നു, നിങൾ തെളിവും ന്യായവും ഉളളത് വിവേകപൂർവ്വം പറയുന്നു എന്ന്.

ആര് ആരെ ഏല്പിച്ചു ശരി നിശ്ചയിക്കുന്ന അളവുകോൽ?

ശരി വസ്തുതാ പര വുന് വസ്തുനിഷ്ഠ വും ആയിരിക്കണം. അല്ലാത്ത ശരികൾ ഒരു നൂറായിരങ്ങൾ ആണ്. 

അങ്ങനെ വ്യത്യസ്ത അഭിപ്രായമായ ഓരോന്നും ഓരോരുത്തരുടെയും അഭിപ്രായമല്ലേ, അഭിപ്രായങ്ങൾ ആപേക്ഷികമല്ലേ?

വിശ്വാസമല്ലേ മുസ്ലിം മുസ്ലിമാകാനും ജൂതൻ ജൂതനാകാനും ന്യായം, കാരണം? 

എങ്കിൽ ബൈബിളും ഖുർആനും അനുസരിച്ച് ജൂതൻമാർ എവിടെയായിരുന്നു?

അവരുടെ നേതാക്കളും പുണ്യപുരുഷന്മാരും എവിടെയായിരുന്നു?

അവരുടെ പുണ്യസ്ഥലം എവിടെയാണ്?

ജൂതൻ എന്നത് ജൂതമതവിശ്വാസികൾ ആണ്. 

അതിൽ വംശീയത ഇല്ല. 

എവിടെ നിന്ന് വരുന്ന വരായലും ജൂതൻ ജൂതൻ തന്നെ.

മുസ്‌ലിംകൾക്ക് മക്കയും മദീനയും പോലെ തന്നെയല്ലേ അവർക്ക് ജറുസലേം?

ചുരുങ്ങിയത് നമ്മൾ നമുക്കനുകൂലമായി ന്യൂനപക്ഷ സംരക്ഷണം പറയുന്നില്ലേ?

വെറും ഒരുകോടി മാത്രം വരുന്ന ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമല്ലെ ജൂതൻമാർ?

അന്താരാഷ്ട്രസമൂഹം തീരുമാനിച്ച് കൊടുത്തതല്ലേ ആ സ്ഥലം അവർക്ക്? 

അങ്ങനെയല്ലേ ഇസ്രയേൽ അവിടെ ഉണ്ടാവുന്നത്?

അന്താരാഷ്ട്ര സമൂഹം തീരുമാനിച്ച് കൊടുത്തത് അംഗീകരിക്കാതെ, അന്താരാഷ്ട്ര സമൂഹത്തെ ശക്തിയുക്തം നേരിടാതെ, അവിടെ വന്നവരെ ആക്രമിച്ച് നടന്നത് കൊണ്ടല്ലേ ബാക്കിയുള്ള സ്ഥലങ്ങൾ ഘട്ടം ഘട്ടമായി മുഴുവൻ നഷ്ടപ്പെട്ടതും, അവർ പിടിച്ചെടുത്തതും അവർക്ക് കീഴിൽ ആയതും?

ഇപ്പോൾ നടക്കുന്നതും അതല്ലേ?

പോരാത്തതിന് തീർത്തും സുഖലോലുപരും ആർഭാട പ്രിയരും അഹങ്കാരികളും ആയിരുന്ന ഫലസ്തീനികളിൽ വലിയൊരു വിഭാഗം (മുൻപ് അവരുണ്ടായുരുന്ന സ്ഥലങ്ങളിലും അവരുടെ കൂടെയും കീഴിലും ഗൾഫിൽ ജീവിച്ചവർക്ക് അറിയാം) നല്ല വില കിട്ടിയപ്പോൾ വിറ്റ് അമേരിക്കയിലും മറ്റും പോയപ്പോൾ ജൂതർക്ക് വാങ്ങിക്കൂട്ടിയ കുറേ ഭൂമികളും.

അല്ലാതെ വെറുതെ ഇവിടെയൊക്കെ നടക്കുന്നത് പോലെ എവിടെ നിന്നോ ആരും കാണാതെ വന്ന് കുടിയേറിയതല്ലല്ലോ അവരവിടെ?

എല്ലാവരും കാൺകെ മാത്രം നടന്നത് എല്ലാം.

1948ന് ശേഷം.

നമ്മൾ മുസ്‌ലിംകൾ കുറച്ച്കൂടി വിവേകം കാണിച്ച് ആദ്യം മുതലെ സഹിഷ്ണുത കാട്ടിയിരുന്നുവെങ്കിലോ? ഉൾക്കൊണ്ടിരുന്നുവെങ്കിലോ?

അങ്ങനെയൊക്കെ തീരുമാനിച്ച് സംഭവിച്ച സ്ഥിതിക്ക് ജൂതന്മാരെ സഹിഷ്ണുതയോടെ അവിടെ ഉൾക്കൊണ്ടാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.

ഇതുവരെ നടന്നതും ഇപ്പോൾ നടക്കുന്നതും നടക്കില്ലായിരുന്നു. 

കണ്ട് പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും.

അതാണ് ഇന്ത്യയിലും എല്ലായിടത്തും മുസ്‌ലിംകൾക്ക് പറ്റുന്ന അമളി..

എല്ലാം ഒരിടത്ത് ഒരു കാലത്ത് അവസാനിപ്പിച്ചത് കൊണ്ടുള്ള അമളി.

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യ ആയുധവും അജണ്ടയും ആയിരിക്കെ.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോക രാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോ ഉൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു.

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

********

ഇസ്രയേൽ പലസ്തീൻ: 

ഒരു നിലപാടും ഇല്ലതെ ഒരു രാജ്യം. 

അഥവാ ഉണ്ടായിരുന്ന നിലപാട് സ്വന്തം പൗരന്മാരോട് തന്നെയുള്ള വെറുപ്പ് കാരണം  ഇല്ലാതാക്കിയ രാജ്യം.

അല്ലെങ്കിലും ആ ഒരു രാജ്യത്തിൻ്റെ നിലപാടിനെ അന്താരാഷ്ട്ര തലത്തിൽ ആരും മാനിക്കുന്നില്ല. 

സ്വന്തം പൗരൻമാരായ ഒരു വിഭാഗത്തോടുള്ള വിരോധം കൊണ്ട് മാത്രം വിദേശനയം ഇസ്രയേലിന് അനുകൂലമാക്കുന്ന രാജ്യം. 

വെറുപ്പ് നടത്തുന്ന ആ രാജ്യത്തിൻ്റെ ഭരണകൂട  വിരോധാഭാസം ആരെയും ആശ്ചര്യപ്പെടുത്തുന്നു. 

വെറുപ്പിൻ്റെ കടുപ്പം എവിടെ വരെയെന്നോർത്ത്.

സ്വന്തം പൗരന്മാരായ ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രമല്ലാത്ത ഒരു നിലപാടും വിദേശനയവും ഇല്ലാത്ത ഒരു രാജ്യം എന്ന് വരുന്നു.