ചിലർ താൻ ബിജെപിക്കാരൻ അല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും.
എന്തേ അവർക്ക് അവർ ബിജെപിക്കാരാണെന്ന് പറഞ്ഞാൽ?
എന്തേ “അച്ഛൻ പത്തായത്തിൽ ഇല്ലെന്ന്” പറയും പോലെ “ഞാൻ ബിജെപിക്കാരൻ അല്ലെ”ന്ന് അത്തരക്കാർക്ക് പേർത്തും പേർത്തും പറയേണ്ടിവരുന്നത്?
അത്രക്ക് അഭിമാനത്തോടെ പറയാവുന്ന ഒന്നല്ലേ ഒരാൾ ബിജെപിക്കാരൻ ആവുകയെന്നതും ആണെന്നതും?
പ്രത്യേകിച്ചും വിദ്യാഭ്യാസവും മാന്യതയും ഉള്ള ഒരാൾക്ക് പറ്റിയതല്ല ബിജെപിക്കാരൻ ആവുക എന്നതുണ്ടോ?
അതും ബിജെപി കേന്ദ്രം ഭരിക്കുന്ന ഒരു വലിയ, ഏറ്റവും വലിയ പാർട്ടിയായിട്ട് പോലും..?
അത്രക്ക് അറപ്പുണ്ടാക്കേണ്ട ഒന്നോ ബിജെപിയും ബിജെപിക്കാരൻ ആവുകയെന്നതും?
പൊതുമധ്യത്തിൽ പറയാൻ കൊള്ളാവുന്ന ഒന്നല്ല ബിജെപിക്കാരനാവുകയെന്നത് ഉള്ളാലെഅത്തരക്കാർ അറിയുന്നത് പോലുണ്ട് കാര്യങ്ങൾ.
അതുകൊണ്ട് മാത്രം അതുപോലുള്ളൊരു പറച്ചിലും വരുത്തിത്തീക്കലും അവരിൽ നിന്ന്.
പിതാവായ സംഘത്തിന്റെ ഗുണം തന്നെ ഇത്തരം പുത്രന്മാർക്കും.
പിതാവ് ശീലിച്ചതും ശീലിപ്പിച്ചതും അതാണ്.
വേഷംകെട്ടി പ്രച്ഛന്നനായി എല്ലാ പാർട്ടികളിലും കയറി സ്ഥാനം പറ്റുക.
ഇവിടെനിന്ന് മുങ്ങുക, അവിടെവിടെയെങ്കിലും പൊങ്ങുക, സന്ദർഭം വരുമ്പോൾ കുത്തിത്തിരിപ്പുണ്ടാക്കി വേണ്ടത് വേണ്ടത് പോലെ ചെയ്യുക.
അതുകൊണ്ട് തന്നെ ഉള്ളിലൊന്ന് പുറത്ത് വേറൊന്ന്.
പുറത്ത് പൂവ്, ഉള്ളിൽ വിഷപ്പാമ്പ്.
ഒരുതരം നായിക്കുറുക്കൻമാർ.
രാത്രി കുറുക്കൻ, അധികാരത്തിന്റെ പകൽ വരുമ്പോൾ നായയും ചെന്നായയും.
കൂട്ടവും അധികാരവും കിട്ടിയാൽ കുരക്കുന്നു നായകൾ.
ഏത് വഴിയിലും ശരിയായ വിഷവും നിറച്ച് അലസാമായി നിശബ്ദമായി പതിയിരിക്കുന്ന അണലികൾ.
ആളനക്കമുണ്ടായാലും വഴിമാറിപ്പോകില്ല.
ആ വഴിയേ അയാൾ നടക്കുകയില്ല, എന്നാലോ, വഴിയെപ്പോകുന്ന എല്ലാവരെയും ആവത് വിഷം കുത്തി ആക്രമിക്കുകയും ചെയ്യും.
അവരുള്ളിൽ താലോലിക്കുന്ന സംഘം പോലെ തന്നെ അവരും. വിത്തുഗുണം പത്തുഗുണം.
ബിജെപിയെ ബിജെപിയായി നിലനിർത്തുന്നതും നിയന്ത്രിക്കുന്നതും അങ്ങനെയുള്ളനായിക്കുറുക്കൻമാരും അണലികളും ആയ, ഒന്നും തുറന്നുപറയാതെ പ്രച്ഛന്നവേഷം കെട്ടുന്ന സംഘം.
പുറത്ത് രാഷ്ട്രീയം കളിക്കാതെ, പറയാതെ എന്നപോലെ.
ഉള്ളിൽ വെറുപ്പിന്റെ രാഷ്ടീയത്തിന് വിത്തും വളവുമിടുന്ന കപടസംഘം.
ബിജെപിയുടെ കരുത്തും ആത്മാവും.
ചിതലായി കയറിപ്പടരാനുള്ള പരിശീലനം നൽകുന്ന സംഘം.
ബിജെപിക്കാരല്ലെന്ന് നാഴികക്ക് നാൽപത് വട്ടം പറഞ്ഞ് സാക്ഷ്യപ്പെടുത്തേണ്ടി വരുന്ന ഇത്തരക്കാര് തന്നെയായ സംഘം.
കളവും വെറുപ്പും പടച്ചുവിട്ട് യഥാർത്ഥ കളവിനെയും അതുണ്ടാക്കുന്ന വെറുപ്പിനെയുംവിഭജനത്തെയും താലോലിച്ച് സംരക്ഷിച്ച് സജീവമായി നിർത്തുന്നവർ.
വെറുപ്പും വിഷവും അസൂയയും പുറത്ത് പരസ്യമായി ആഭരണവും അലങ്കാരവുമായി കൊണ്ടുനടക്കുക എളുപ്പമല്ലെന്ന് വിവരമുള്ളവരാണവർ.
ഇങ്ങ് ഈ സമൂഹത്തിൽ, അങ്ങ് വിവരംകേട്ട ഉത്തരേന്ത്യയിൽ വിലപ്പോവുന്നത് പോലെ, വെറുപ്പും വിഷവും അസൂയയും പുറത്ത് പരസ്യമായി പെട്ടെന്നൊന്നും വിലപ്പോവില്ലെന്ന് ഉറച്ചറിയുന്നവർ.
വെറുപ്പ് പരസ്യത്തിൽ പറഞ്ഞാൽ, അസൂയ പരസ്യമായി കാണിച്ചാൽ, വിഭജനം പരസ്യമായി നടത്തിയാൽ നഷ്ടപ്പെടുന്ന അംഗീകാരത്തെ കുറിച്ച് അവർക്ക് നന്നായി അറിയാം.
അതുകൊണ്ട് തന്നെ, മധുരം പുരട്ടി, ഉള്ള് മറച്ച് അവതരിപ്പിക്കും.
വ്യത്യസ്ത പാക്കറ്റുകളിൽ വ്യത്യസ്ത്യമായ പല പേരുകളിലും രൂപങ്ങളിലും കോലങ്ങളിലും പലയിടത്തായി അവതരിക്കും.
എന്നാലോ, അവർ യഥാർത്ഥ ബിജെപി അജണ്ട മാത്രം സംസാരിക്കും, നടപ്പാക്കും.
യഥാർത്ഥ ബിജെപി അജണ്ടക്ക് വേണ്ടി മാത്രം ഒളിഞ്ഞും തെളിഞ്ഞും കളിക്കും, ജയ് വിളിക്കും.
സംഘത്തിന്റെ അതേ കളി.
ധൈര്യമില്ലാത്ത കപടന്റെ കളി.
കളവിന്റെ കളി.
പിന്നിൽ നിന്ന് കുത്തുന്ന, പിന്നിൽ ഒളിഞ്ഞ് നിന്ന് കാരണങ്ങളുണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കുന്നകളി.
അവരാണ് ബിജെപിയെ ബിജെപിയാക്കി നിർത്തുന്ന സംഘത്തിന്റെ യഥാർത്ഥ കളി കളിക്കുന്നത്.
*******
അയോധ്യ വിഷയത്തിലെ ന്യായം മനസ്സിലാക്കിയതല്ല ബിജെപി
പകരം കൊതുക് ചോരയും ചളിയും കണ്ടതാണ്.
കലാപങ്ങളിലൂടെ വോട്ട് രാഷ്ട്രീയമാക്കിയതാണ്.
ഇന്ത്യയുടെ യഥാർത്ഥ വിഷയം അയോദ്ധ്യയാണോ?
അമ്പലവും പള്ളിയും ലിംഗവും ആണോ ഇന്ത്യ നേരിടുന്ന, ഇന്ത്യ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ?
അമ്പലവും പള്ളിയും ലിംഗവും അയോധ്യയും മഥുരയും ആണ് ഏറ്റവും വലിയ വിഷയങ്ങളെന്ന് ഇങ്ങനെയുള്ള ചിലർക്കടക്കം തോന്നുംവിധം വരുത്തി വെറുപ്പും വിദ്വേഷവും വിഭജനവുംകലാപങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞത് ബിജെപിയുടെ വോട്ട് രാഷ്ട്രീയം.
ആർക്കും പ്രതിരോധിക്കാൻ സാധിക്കാത്ത വെറുപ്പിന്റെയും അസൂയയുടെയും രാഷ്ട്രീയം.
വിവരംകെട്ട ജനങ്ങളിൽ എളുപ്പത്തിൽ കളിക്കാവുന്ന വൃത്തികെട്ട ക്രൂരരാഷ്ട്രീയം.
കളവുകളുണ്ടാക്കുന്ന വെറുപ്പിന്റെയും അസൂയയുടെയും അക്രമത്തിന്റെയും കലാപങ്ങളുടെയുംഅതുണ്ടാക്കുന്ന വിഭജനങ്ങളുടെയും രാഷ്ട്രീയം.
No comments:
Post a Comment