Sunday, July 13, 2025

ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരുന്നു എന്നത് എങ്ങനെ ശരിയാകും?

രാജ്യങ്ങളും രാജാക്കന്മാരും എല്ലാ കാലങ്ങളിലും മറ്റ് രാജ്യങ്ങൾ കീഴടക്കിയിട്ടുണ്ട്. 

ഇന്നും സാമ്രാജ്യത്വ ശക്തികൾ അത് വേറെ കോലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. 

ഇസ്രായേലിനെ ഉപയോഗിച്ചുള്ള അമേരിക്കയുടെ മിഡിൽ ഈസ്റ്റ് കീഴടക്കലും നിയന്ത്രണവും അതിനുള്ള പല തെളിവുകളിൽ ഒരു തെളിവ് മാത്രം.

അതുകൊണ്ട് തന്നെ മുഗളരെ മാത്രം വേർതിരിച്ച് മുസ്ലിംകളായി കണ്ട് ഇന്ത്യയെന്ന ഹിന്ദുരാജ്യത്തെ ആക്രമിച്ചു കീഴടക്കി എന്ന് വരുത്തേണ്ടതില്ല. 

ആ നിലക്ക് ഹിന്ദു എന്നത് തന്നെ എവിടെയും ഒരു ഗ്രന്ഥത്തിലും വേദത്തിലും മതമായും സമൂഹമായും സംസ്കാരമായും ഇല്ലാത്തത്. 

എങ്കിൽ പിന്നെ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരുന്നു എന്നത് എങ്ങനെ ശരിയാകും?

ഇനി മുസ്ലീം രാജാക്കന്മാർ ഇന്ത്യയെ ആക്രമിച്ചു കീഴടക്കി വന്നു എന്നുതന്നെയിരിക്കട്ടെ. 

മുസ്ലീം രാജാക്കന്മാർ ഇവിടെ വന്നതിന് ശേഷം ഇവിടെ തന്നെ ജീവിച്ചു ഇവിടെ തന്നെ മരിച്ചു. കീഴടക്കി നശിപ്പിച്ചു കൊള്ളയടിച്ചു നാട് വിട്ടവരല്ല.

മുഗുളർ ഇന്ത്യയെ വിഭജിച്ചവർ ആയിരുന്നില്ല. വിഭജിക്കാൻ അന്ന് ഇന്ത്യ എന്നത് തന്നെ ഉണ്ടായിരുന്നില്ല . 

മുഗുളർ ഇവിടേയുള്ള ഹിന്ദുക്കളെ മതം മാറ്റിയില്ല. 

അങ്ങനെ മതം മാറ്റാൻ ഹിന്ദു എന്നതും ഹിന്ദുക്കൾ എന്നതും ഇവിടെ ഉണ്ടായിരുന്നില്ല.

പകരം അതുവരെ രേഖയിലും ചരിത്രത്തിലും ഒരു രാജ്യമായി ഇല്ലാതിരുന്ന ഇന്ന് നമ്മൾ ഇന്ത്യയെന്ന് വിളിക്കുന്ന ഇന്ത്യയെ അവർ കുറെ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഉണ്ടാക്കി. അത്രമാത്രം. ബ്രിട്ടീഷുകാർ ആ ഇന്ത്യയെ ഒന്നുകൂടി വലുതാക്കി തുടർന്നു. 

ഒരേയൊരു വ്യത്യാസത്തോടെ. ബ്രിട്ടീഷുകാർ ഇവിടെ വന്നത് തമ്മിലടിപ്പിക്കാനും വിഭജിക്കാനും കൊള്ളയടിക്കാനും മാത്രമായിരുന്നു. അവർ ഇവിടെ ജീവിച്ച് ഇവിടെ തന്നെ മരിക്കാൻ വന്നവരായിരുന്നില്ല.

ഇന്ന് നമ്മൾ ഇന്ത്യയെന്ന് വിളിക്കുന്ന ഇന്ത്യക്ക് ഇന്നും അഭിമാനിക്കാനാവുന്ന നിർമ്മിതികൾ മുഗുളർ നടത്തിയതാണ്. മുഗുളർ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ചെയ്യുന്നത് പോലെ ഒന്നും വിദേശത്തും വിദേശ ബാങ്കുകളിലും നിക്ഷേപിക്കുകയായിരുന്നില്ല 

അവർ ഒരു സ്വത്തും സമ്പത്തും നാട് കടത്തി കൊണ്ടുപോയില്ല. 

ഇന്ത്യയെ കൊള്ളയടിച്ചവരും വിഭജിച്ചവരും പാശ്ചാത്യർ മാത്രമാണ്.

ഇപ്പോൾ ഇന്ത്യയെ കൊള്ളയടിക്കുന്നവരും വിഭജിക്കുന്നവരും ഇപ്പോൾ ജനാധിപത്യത്തിന്റെ പേരിൽ വെറുപ്പും വിഭജനവും നടത്തി മാത്രം അധികാരം നേടുന്ന പാർട്ടിയും

No comments: