സയണിസം ജൂതൻമാർക്ക് മാത്രമല്ല ഉള്ളത്.
ആൾമറക്കപ്പുറത്ത് ഒളിഞ്ഞിരുന്ന് പദ്ധതികളിട്ട് കൂടുതൽ തന്ത്രങ്ങളോടെയും കരുത്തോടെയുംകാര്യങ്ങൾ നടപ്പാക്കുന്ന സയണിസം ക്രിസ്ത്യാനികൾക്കുമുണ്ട്. സഭയും ചർച്ചും പിന്നെ അതിനപ്പുറത്തുള്ള പലതും.
പൗരോഹിത്യം കൊടികുത്തി വാഴുന്ന എല്ലാ മതങ്ങൾക്കും അവരുടേതായ നിക്ഷിപ്ത താല്പര്യങ്ങളുംഅജണ്ടകളും വെച്ച് പ്രവർത്തിക്കുന്ന, പലവിധത്തിലുള്ള, പല രൂപങ്ങളിലും ഭാവങ്ങളിലും രൂപാന്തരപ്പെടുന്ന സയണിസമുണ്ട്.
ഇന്ത്യയിലെ വലതുപക്ഷ പരിവാരങ്ങൾക്ക് പിന്നിലുള്ള സംഘം സയനിസത്തിന്റെ ശരിയായ വകഭേദം മാത്രമല്ല. സയനിസം തന്നെയാണ്.
ഇസ്ലാമിനും മുസ്ലിംകൾക്കും പൗരോഹിത്യമില്ല.
ഇസ്ലാമിനും മുസ്ലിംകൾക്കും നിക്ഷിപ്ത താല്പര്യങ്ങളും അജണ്ടയും ഉള്ള, ഉണ്ടാക്കാനുള്ള, ഉണ്ടാവാനിടയുള്ള പൗരോഹിത്യമില്ല.
ലോകത്തെവിടെയും മുസ്ലികൾക്ക് പിന്നിൽ ദേശീയമോ അന്തർദേശീയമോ ആയ നിലക്ക്പദ്ധതികളിട്ട് പിന്നിൽ നിന്ന് മുന്നിലുള്ളതിനെ പ്രവർത്തിപ്പിക്കുന്ന സയണിസമോ വേറെ ഏതെങ്കിലുംനിലക്കുള്ള സംഘടനയോ ഇല്ല.
ഇസ്ലാമിൽ ചങ്ങലയായി താഴോട്ടും മുകളിലോട്ടും നീളുന്ന പുരോഹിതരോ പുരോഹിതസംഘമോ സഭയോ ഇല്ല.
ഇസ്ലാമിൽ ഉപ്പിന് പോലും പൗരോഹിത്യമില്ലാത്തത് കൊണ്ടുള്ള തകരാറും ഗുണവും ആണ് പൗരോഹിത്യം നയിക്കും പോലെയും ചലിപ്പിക്കും പോലെയുമല്ല ഇസ്ലാമും മുസ്ലിംകളും എന്നത്.
പൗരോഹിത്യമില്ല എന്ന ഇസ്ലാമിന്റെ ആ ഗുണം തന്നെയാണ് മുസ്ലിംകൾ ബാഹ്യേന അസംഘടിതരായി കാണപ്പെടും വിധം താൽകാലികമായി തകരാറായി കാണപ്പെടുന്നത്.
കരിമ്പിന് കമ്പ് കേട് എന്നത് പോലെ മാത്രം.
പക്ഷേ ആ കമ്പെന്ന നമുക്ക് തോന്നുന്ന കേട് കരിമ്പിന് സ്വന്തം നിലക്ക് ശക്തിയാണ്.
അതിനെ കീഴ്പ്പെടുത്തി അനുഭവിക്കാൻ ശ്രമിക്കുന്നവർക്ക് മാത്രമാണ് അത് കേട്.
മുസ്ലിംകൾ സ്വയം സംഘടിച്ചുനിൽക്കുന്നതും സ്വയം തന്നെ സംഘടിപ്പിക്കപ്പെടുന്നതുംപിന്നാമ്പുറത്തെ പൗരോഹിത്യവും സഭയും സയനിസവും സംഘവും അവരുണ്ടാക്കുന്ന പദ്ധതികളും അജണ്ടകളും ഉള്ളത് കൊണ്ടല്ല.
പകരം, ഏകദൈവവിശ്വാസവും ഖുർആനും മഹമ്മദ് നബിയുടെ ചര്യയും മാത്രം തീർക്കുന്നകാണാചരട് വെച്ച് മാത്രമാണ് മുസ്ലിംകൾ സ്വയം സംഘടിച്ചുനിൽക്കുന്നതും അവർ ലോകാടിസ്ഥാനത്തിൽ തന്നെ സ്വയം തന്നെ സംഘടിപ്പിക്കപ്പെടുന്നതും ഏകോപിപ്പിക്കപ്പെടുന്നതും.
********
അതുകൊണ്ട് തന്നെയാണ് എല്ലാ ശക്തികളും ഒരുമിച്ച് നിന്ന് ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മാത്രം വല്ലാതെ വളഞ്ഞിട്ടാക്രമിക്കുന്നത്.
പൗരോഹിത്യത്തിന്റെയും സംഘത്തിന്റെയും സയനിസത്തിന്റെയും തൂണും കെട്ടുമില്ലാതെ തന്നെ ശക്തമായി പിടിച്ചുനിൽക്കുന്ന ആകാശവും മേൽക്കൂരയുമാണ് ഇസ്ലാമും മുസ്ലിംകളും എന്ന് വരുന്നതും കാണുന്നതും കൊണ്ട്.
അതുകൊണ്ട് തന്നെയാണ് ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മാത്രം എല്ലാവർക്കും ഒരുമിച്ചിനിന്ന് വല്ലാതെ വളഞ്ഞിട്ടാക്രമിക്കേണ്ടിവരുന്നത്.
അല്ലാതെന്തുകൊണ്ട് ഇസ്ലാമിനും മുഹമ്മദ് നബിക്കുമെതിരെ മാത്രം വെറുപ്പിൻ്റെ പുഴയൊഴുക്കുന്നുസർവ്വരും?
അല്ലാതെന്തുകൊണ്ട് ഇസ്ലാമിനും മുഹമ്മദ് നബിക്കുമെതിരെ മാത്രം സർവ്വർക്കും വെറുപ്പിൻ്റെപുഴയൊഴുക്കേണ്ടിവരുന്നു.
കാരണം ഒന്ന് മാത്രം.
മുഹമ്മദിൻ്റെയും ഇസ്ലാമിന്റെയും കറകളഞ്ഞ, സത്യസന്ധമായ , തീർത്തും ചൂഷണമുക്തമായ, വിമോചനപരമായ, ഒരുവേള മനുഷ്യരെ മുഴുവൻ മനുഷ്യൻ തന്നെ അടിച്ചേൽപ്പിക്കുന്ന സർവ്വവിധ അടിമത്തങ്ങളിൽ നിന്നും മോചിപ്പിക്കുന്ന ആശയം മുഴുവൻ അധികാരകേന്ദ്രങ്ങളെയും ഞെട്ടിക്കുന്നതാണ്, വിറപ്പിക്കുന്നതാണ് എന്നത് കൊണ്ട് മാത്രം.
ഇസ്ലാമിനെയും മുഹമ്മദിനെയും, ഇസ്ലാമിന്റെയും മുഹമദിൻ്റെയും ആശയത്തെയും വെറുംആചാര-ഉപചാര-മതമായിക്കണ്ട് പ്രതിരോധിക്കാൻ ആർക്കും സാധിക്കുന്നില്ല എന്നതുകൊണ്ട്.
ഇസ്ലാമിന്റെയും മുഹമദിൻ്റെയും ആശയം വെറുമൊരു ആചാര- ഉപചാര - അനുഷ്ഠാന - ആരാധനാ - മതമായി ചുരുങ്ങിനിൽക്കുന്നില്ല എന്നവർ കണ്ണുകൊണ്ട് കാണുന്നതിനാൽ.
ഇസ്ലാമും മുഹമ്മദും, പിന്നെ ഇസ്ലാമിന്റെയും മുഹമ്മദിൻ്റെയും ആശയവും എല്ലാറ്റിലുംകടന്നുകയറുന്നു, എല്ലായിടവും പടർന്നുപിടിക്കുന്നു, എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നുഎന്നവർ തിരിച്ചറിയുന്നത് കൊണ്ട്.
ഇസ്ലാമും മുഹമ്മദ് നബിയും ചരിത്രത്തിലും ജീവിതത്തിലും ഉണ്ടാക്കിയ, ഉണ്ടാക്കുന്ന സ്വാധീനംഅത്രക്ക് വലുതാണ്, അസൂയ ജനിപ്പിക്കുന്നതാണ്, അധികാരകേന്ദ്രങ്ങളായ ശത്രുക്കളെപേടിപ്പിക്കുന്നതാണ്.
അതിനാൽ തന്നെ ഇസ്ലാമിന്റെ ശത്രുസ്ഥാനത്ത് എക്കാലവും വരിക അധികാരകേന്ദ്രങ്ങളാണ്.
ഇസ്ലാമും മുഹമ്മദ് നബിയും ലോകത്തേയും കാലത്തേയും ജീവിതത്തെയും മുച്ചൂടും കാതലായിമാറ്റിയ, മാറ്റുന്ന സംഗതിയാണ് എന്നതുകൊണ്ട്.
അതുകൊണ്ടാണ്, എലിയെ പിടിച്ച പൂച്ച പാൽ തട്ടിമറിച്ചെന്ന, പാൽ തട്ടിമറിച്ചുകൊണ്ടിരിക്കുന്നു എന്ന കുഞ്ഞുകുഞ്ഞു ആരോപണങ്ങൾ അവിടവിടെ ഇസ്ലാമിനും മൂഹമ്മദ് നബിക്കുമെതിരേഎല്ലാവർക്കും ഒരുപോലെ വലുതാക്കി മുളപ്പിക്കേണ്ടിവരുന്നത്.
കാരണം, മുഹമ്മദ് നബിയും ഇസ്ലാമും മതപരവും രാഷ്ട്രീയവും സാമൂഹ്യവുമായ എല്ലാത്തരംചൂഷണങ്ങളുടെയും എലികളെ പിടിക്കാൻ ചരിത്രത്തിലുടനീളം പാഞ്ഞ, ഇപ്പോഴും പായുന്ന, ആ എലികളെ പിടിച്ച് കൈകാര്യം ചെയ്ത, ഇപ്പോഴും കൈകാര്യം ചെയ്യുന്ന പൂച്ച തന്നെയാണ്, പുലിതന്നെയാണ് എന്നത് കൊണ്ട്.
അതുകൊണ്ട് തന്നെ ചരിത്രവും പശ്ചാത്തലവും മാറ്റിപ്പിടിച്ച് മുഹമ്മദിനെതിരെയും ഇസ്ലാമിനെതിരെയും മാത്രം പച്ചനുണകൾ കെട്ടിപ്പടുത്തുകൊണ്ടേയിരിക്കേണ്ടി വരുന്നു നിക്ഷിപ്ത താല്പര്യങ്ങൾ ഒളിച്ചുകടത്തേണ്ട എല്ലാവർക്കും.
മുഹമ്മദ് നബിയല്ലാത്ത, ഇസ്ലാമല്ലാത്ത ബാക്കി നാം കേൾക്കുന്ന ബാക്കി എല്ലാ മതങ്ങളും മഹാപുരുഷൻമാരും വെറും കാല്പനിക കഥയും കഥാപാത്രങ്ങളെയും പോലെ മാത്രം അതിനാൽ മാത്രം അവ സുന്ദരമെന്നും എന്നവർ അറിയുന്നു എന്നതിനാൽ.
ഇസ്ലാമല്ലാത്തവയൊക്കെയും, മുഹമ്മദ് നബിയല്ലാത്തവരൊക്കെയും വെറും ഒന്നിനും കൊള്ളാത്ത, പ്രായോഗികമായി ഉപകാരമില്ലാത്ത കാഴ്ചവസ്തുക്കളായി മാത്രം സുന്ദരം.
അതിനാൽ തന്നെ അവയൊക്കെയും ഒന്നിലും ഇടപെടാതെ നിരുപദ്രവകാരികളായി മാത്രം സുന്ദരം.
എലിയെ പിടിക്കാത്ത പൂച്ചകളായി മാത്രം സുന്ദരം.
വെറും വെറുതെ കാല്പനിക കൊട്ടാരങ്ങളിൽ പൂജിച്ച് നിർത്തപ്പെടുന്നവയായി, നിർത്തപ്പെടുന്നവരായിമാത്രം സുന്ദരം.
യഥാർത്ഥത്തിലുള്ള മതപരവും രാഷ്ട്രീയവും സാമൂഹ്യവുമായ ചൂഷണങ്ങളുടെ എലികളെപിടിക്കാൻ സാധിക്കാത്തവിധം സുന്ദരങ്ങളായ പൂച്ചകൾ.
അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ പൂച്ചകളുടെ മേൽ ആർക്കും വലിയ നുണകളുംആരോപണങ്ങളും വിമർശനങ്ങളും ഉണ്ടാക്കി പറയേണ്ടിയും നടത്തേണ്ടിയും വരാത്തത്.
അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ പൂച്ചകളുടെ പേരിൽ മറ്റാർക്കൊക്കെയോ(സഭയ്ക്കും സംഘത്തിനും സയനിസത്തിനും) അവരുദ്ദേശിക്കും പോലുള്ള മതങ്ങൾ ഉണ്ടാക്കാൻസാധിച്ചത്, ഉണ്ടാക്കാൻ സാധിക്കുന്നത്.
അതുകൊണ്ട് തന്നെയാവണം അത്തരക്കാരായ എലിയെ പിടിക്കാത്ത പൂച്ചകളുടെ പേരുകൾ, പൂച്ചകൾ മാത്രമായ മതങ്ങളുടെ പേര് ചില വ്യക്തിയുടെ പേര് ചേർത്തതോ, അതല്ലെങ്കിൽ ജീവിച്ചസമുദായത്തിൻ്റെയോ നാടിൻ്റെയോ പേര് ചേർത്തതോ മാത്രമായത്. മറ്റാരൊക്കെയോ എങ്ങനെയൊക്കെയോ നൽകിയ പേര് വെച്ച് മാത്രം എല്ലാ മതങ്ങളും ആയത്, ആരൊക്കെയോഉണ്ടാക്കിയത്.
എന്നാൽ, മുഹമ്മദ് നബിയുടെ പേരിലോ അദ്ദേഹം ജീവിച്ച സമുദയത്തിൻ്റെയോ നാടിൻ്റെയോപേരിലോ മതം ഉണ്ടായില്ല.
ഇസ്ലാം അങ്ങനെയുള്ള മതമല്ല, പേരല്ല.
സമർപ്പണം എന്നർത്ഥമുള്ള ഇസ്ലാം വേറെ തന്നെ വെടിട്ടുനിൽക്കുന്നതങ്ങനെ.
സമഗ്ര സ്വഭാവമുള്ള, ജീവിതത്തിന്റെ സകല മേഖലകളെയും സ്വാധീനിക്കുന്ന, കൈകാര്യം ചെയ്യുന്ന, സമർപ്പണം ആവശ്യപ്പെടുന്ന ഇസ്ലാം മാത്രം.
ഉണ്ടായത് ഒരുതരം ചൂഷണ സാധ്യതയും ഇല്ലാത്ത സമഗ്ര ജീവിത വ്യവസ്ഥ കൂടിയായ ഇസ്‌ലാം മാത്രം.
അതുകൊണ്ടാവണം പീന്നീട് പേര് നൽകപെട്ട്, ആരോപിക്കപ്പെട്ട് ആരാലോ ഉണ്ടാക്കപ്പെട്ട മതമല്ലഇസ്‌ലാം എന്ന് വന്നത്.
അതുകൊണ്ട് തന്നെയാവണം ഇസ്ലാം എന്നത് മുഹമ്മദിലൂടെ തുടർച്ച തേടിയ, പൂർണത വരിച്ച, ഉപസംഹരിക്കപ്പെട്ട ജീവിത മാർഗ്ഗദർശനവും പ്രത്വേശാസ്ത്രവും എന്നായത്.
No comments:
Post a Comment