ജാതി ആരുടെ ആവശ്യമാണ്?
ജാതി സമ്പ്രദായം കൊണ്ട് അധികാരവും ശക്തിയും മാന്യതയും കിട്ടിയവന്റെ ആവശ്യമാണ് ജാതിയും ജാതി വാലും
അതുകൊണ്ട് തന്നെ ഉയർന്ന ജാതിക്കാരുടേത്?
ജാതിയെ തിരിച്ചറിയാനും മേൽക്കോയ്മ സ്ഥാപിക്കാനും ഉപയോഗിച്ചവരും ഇപ്പോഴും ഉപയോഗിക്കുന്നവരും ആരാണ്?
ഉയർന്ന ജാതിക്കാർ?
എന്തുകൊണ്ട് ജാതി ഉയർന്ന ജാതിക്കാരുടെ ആവശ്യമെന്ന് പറയുന്നു?
സ്വയം ഉയർന്ന് കാണാനും കാണിക്കാനും അവർ കൊതിക്കുന്നു.
സ്വയം താഴ്ന്നുകാണാൻ ആരും ആഗ്രഹിക്കില്ല എന്നതുകൊണ്ട് ജാതി താഴ്ന്ന ജാതിക്കാരുടെ ആവശ്യമാകില്ല.
ആരാണ് ആഭരണം പോലെ പേരിനറ്റത്ത് ജാതിവാൽ സൂക്ഷിക്കുന്നത്?
ഉയർന്ന ജാതിക്കാർ.
*****
ജാതി എന്നത് മതമാണോ?
ജാതി സമ്പ്രദായത്തെ വിമർശിക്കുമ്പോൾ ഹിന്ദുമതത്തെ വിമർശിക്കുന്നു, ഇടിച്ചുതാഴ്ത്തുന്നു എന്ന് ചിലർ പരിതപിക്കുന്നു.
എങ്കിൽ ഒന്നുപറയട്ടെ.
ഇന്ത്യയിൽ ഹിന്ദു ഇല്ല, പകരം കുറെ ജാതിമതങ്ങളാണ് ഉള്ളതെന്ന് പറയേണ്ടിവരുമല്ലോ?
ഇനി ജാതിസമ്പ്രദായത്തെ വിമർശിക്കുമ്പോൾ ഫലത്തിൽ താഴ്ത്തികെട്ടുന്നത് ഹിന്ദുമതത്തെ എന്നാണ് ആരോപിക്കുന്നതെങ്കിൽ താങ്കൾ കുറിപ്പിലെ ചോദ്യങ്ങൾക്കും ഇനി ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
എന്താണ്, ആരാണ് ഹിന്ദു?
എവിടെയാണ് “ഹിന്ദു”വെന്ന മതവും സമൂഹവും നിർവചിക്കപ്പെട്ടിട്ടുള്ളത്?
ഹിന്ദുവെ നിർവചിക്കാനുള്ള അടിസ്ഥാനങ്ങളും ഉപാധികളും വിശ്വാസസംഹിതകളും ഏതാണ്, എന്താണ് ?
എങ്ങിനെ, എന്തുകൊണ്ട് ഒരാൾ ഹിന്ദു ആകുന്നു?
“ഹിന്ദു” നിർവ്വചിക്കപ്പെടാതെ, ഹിന്ദുവെന്നു വെറുതേ വിളിക്കപ്പെടുന്നതിനപ്പുറം, എങ്ങിനെ ഹിന്ദുമതവും ഹിന്ദുസമൂഹവും ഹിന്ദുരാഷ്ട്രവും ഉണ്ടാവും?
No comments:
Post a Comment