കണ്ണുകൊണ്ട് കണ്ണിനെ തന്നെ കാണില്ല, കാണാൻ സാധിക്കില്ല.
സ്വന്തം മുഖം കാണാൻ സാധിക്കുന്നത് കണ്ണാടി ഉള്ളത് കൊണ്ട്.
ഓരോ കോശവും അതിരിക്കുന്ന വലിയ ശരീരത്തെ അറിയുന്നുണ്ടോ ആവോ?
പ്രോട്ടോണും ഇലക്രോണും ന്യുട്രോണും കൂടിയുണ്ടാകുന്ന ആറ്റത്തെ അറിയാതെയോ ഓരോ ന്യുട്രോണും പ്രോട്ടോണും ഇലക്ട്രോണും?
ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞ് അമ്മയെ എന്നല്ല ഗർഭപാത്രം പോലും കാണുന്നില്ലെന്നോ?
ജനിച്ചുകഴിഞ്ഞതിനുശേഷവും നാമെല്ലാവരും അതിനേക്കാൾ വലിയ ഗർഭപാത്രത്തിൽ തന്നെയോ?
ഏറിയാൽ ഗർഭപാത്രഭിത്തികളെ മാത്രം ലോകമായി കാണുംവിധം മാത്രമോ ഗർഭപാത്രത്തിനുള്ളിലെ ഓരോ കുഞ്ഞും?
മഴയും കാറ്റും വെയിലും പൂക്കളും കാടും മലയും യാത്രയും ജനനവും മരണവും ഒക്കെ ഈ ഭിത്തിക്കുള്ളിൽ സംഭവിക്കുന്ന നാമമാത്ര സംഗതികൾ.
ജനിച്ചുവീണ് കുടുങ്ങിയ മാനം തന്നെ ലോകമായി കാണുന്നത്ര മാത്രം ഓരോന്നും ഓരോരുവനും അതാതിലും അവനവനിലും മാത്രം കുടുങ്ങിയോ ?
ഓരോന്നും ഓരോരുവനും അതാതിലും അവനവനിലും മാത്രം കുടുങ്ങിയുണ്ടായ (മാനം നൽകിയ) മാനദണ്ഡങ്ങളും ഉപാധികളും അളവുകോലുകളും മാത്രം വെച്ചും ഉപയോഗിച്ചും കൊണ്ട് മാത്രമോ?
ഓരോന്നും ഓരോരുവനും സ്വയം എന്താണെന്നും എവിടെയാണെന്നും തീർത്തും മനസ്സിലാവാതെയോ?
ഗർഭപാത്രം വഹിക്കുന്ന വലിയ ശരീരത്തെ/ ലോകത്തെ കാണാതെയോ, കാണാൻ സാധിക്കാതെയോ
ഓരോന്നും അതിന് വേണ്ടി തന്നെ, ഓരോരുവാനും അവനവന് വേണ്ടി മാത്രം തന്നെ നിലകൊണ്ടു കൊണ്ട് സർവ്വതിനും വേണ്ടത് അറിയാതെ ചെയ്തുകൊണ്ട് സർവ്വലോകവും നിലനിക്കൊള്ളുകയോ?
അവ്വിധം സർവ്വലോകത്തിനും ഉതകും വിധമോ ഓരോരുത്തനിലും സ്വാർത്ഥതയും നിനിൽക്കാനുള്ള ബോധവും അവരറിയാതെയും നിറഞ്ഞിരിക്കുന്നത്, നിറച്ചിരിക്കുന്നത്?
No comments:
Post a Comment