Monday, July 14, 2025

അമേരിക്കയുടെ മുഴുവൻ തെമ്മാടിത്തങ്ങൾക്കും ധൈര്യവും കാരണവും

ഇസ്രയേലി പ്രധാനമന്ത്രിയുടെ സയനിസ്റ്റുകളുടെയും മലവും ഉച്ഛിഷ്ടവും തിന്നുന്ന അവസ്ഥ. 

അമേരിക്കൻ-യൂറോപ്യൻ-യൂണിയൻ അറബ് ലോക ഭരണാധികാരികൾ എത്തിയിരിക്കുന്ന ദുരവസ്ഥ.

********

അമേരിക്കയുടെ മുഴുവൻ തെമ്മാടിത്തങ്ങൾക്കും ധൈര്യവും കാരണവും പെസഫിക്കും അറ്റ്ലാന്റിക്കുമാണ്. 

പെസഫിക്കും അറ്റ്ലാന്റിക്കും കടന്നുവന്ന് അമേരിക്കയെ ആർക്കും ആക്രമിക്കാൻ കഴിയില്ലെന്ന ധൈര്യം, കാരണം. 

പിന്നെ അവിടവിടെ അമേരിക്കക്കുള്ള കുറെ പട്ടാളത്താവളങ്ങളുടെ ധൈര്യവും കാരണവും കൂടി. 

പക്ഷേ ഇങ്ങനെ തെമ്മാടിത്തങ്ങളുമായി ഏകപക്ഷീയമായി തുടർന്നാൽ എല്ലാം കൂടി, എല്ലാവരും കൂടി ഒരിക്കൽ തിരിച്ചടിക്കും. 

പെസഫിക്കും അറ്റ്ലാന്റിക്കും പോലും അമേരിക്കയിൽ നാശത്തിന്റെ തേർവാഴ്ച നടത്തിയേക്കും.

********

ഇസ്രായേൽ ഒരു ഭീകരരാഷ്ട്രം മാത്രം. 

എങ്കിൽ അമേരിക്കയോ? 

വലിയ ഭീകരരാഷ്ട്രം. 

അധികാരവും സമ്പത്തും വാർത്താവിനിമയ സൗകര്യങ്ങളുടെ മേലുള്ള ആധിപത്യവും ഉള്ളത് കൊണ്ട് ഭീകരത ഭീകരതയാവാതിരിക്കില്ല. 

അധികാരം കൊണ്ട് സ്വന്തം ഭീകരതയെ നിയമവും ശരിയും ആക്കരുത്. 

അതേ അധികാരം കൊണ്ട് ആരുടെയും ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശത്തെ ഭീകരതയും തീവ്രതയുമായി നിർവ്വചിക്കുകയുമരുത്. 

രാഷ്ട്രഭീകരതയും സാമ്രാജ്യത്വഭീകരതയുമാണ് ഏറ്റവും വലിയ ഭീകരത 


No comments: