Saturday, July 12, 2025

എലിയെ പേടിച്ച് ഇല്ലം ചുടുക. അമേരിക്കയും ഇസ്രായേലും ചെയ്യുന്നത്.

എലിയെ പേടിച്ച് ഇല്ലം ചുടുക.

അതും ഇല്ലാത്ത എലി ഉണ്ടെന്ന് പറഞ്ഞും വരുത്തിയും ഇല്ലം ചുടുക.

ഇസ്രയേലിന്റെ കാര്യത്തിൽ അമേരിക്കയും ഇസ്രായേലും ഇക്കാലമത്രയും ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും ഇല്ലാത്ത എലി ഉണ്ടെന്ന് (നൂറായിരം കളവുകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞും പേടിപ്പിച്ചും ഇല്ലം ചുടുക എന്നത് മാത്രം. 

ഏറെക്കുറെ ഇപ്പോൾ ഇന്ത്യയും അനുകരിച്ച് തുടങ്ങിയ കാര്യം.

യഥാർത്ഥത്തിൽ ഇറാഖിനെയും ലിബിയയെയും സിറിയയെയും വേൾഡ് ട്രേഡ് സെന്ററുകളേയും നശിപ്പിച്ചതും ഇപ്പോൾ ഫലസ്തീനെയും ലേബനോനെയും ഇറാനെയും നശിപ്പിക്കാൻ ശ്രമിക്കുന്നതും സയനിസ്റ്റുകൾ പിന്നിൽ നിന്ന് പ്രവർത്തിച്ചുണ്ടായ ഇസ്രായേൽ മാത്രം, ഇസ്രായേലിന് വേണ്ടി മാത്രം. 

ഇസ്രായേൽ എന്ന മേൽക്കോയ്മാവാദത്തിന്റെ അർബുദകോശത്തിന് വേണ്ടി ലോകമെന്ന മുഴുവൻ ശരീരവും നശിച്ചാൽ പ്രശ്നമില്ലെന്ന മട്ടിലാണ് സാമ്പത്തികലാഭവും അധികാരവും അധിനിവേശവും മേൽക്കോയ്മയും മാത്രം ലക്ഷ്യമാക്കുന്ന അമേരിക്കയുടെ നിലപാട്. 

തീർത്തും വിനാശകരമായ നിലപാട്. സ്വന്തം വളർച്ചയിൽ ബാക്കിയുള്ളതിനെ മുഴുവൻ ശാരീരികമായി നിശിപ്പിക്കുന്ന (ആശയപരമായല്ല) അർബുദത്തിന്റെ തന്നെ രീതി.

ലക്ഷ്യം എലിയല്ല. 

എലിയെന്ന പ്രയോഗം ഒരു മറ മാത്രം.

ലക്ഷ്യം ഇസ്ലാമാണ്. 

ചൂഷണങ്ങളുടെ നേരെ വാളോങ്ങുന്ന, മനുഷ്യരെ മുഴുവൻ ഒന്നുപോയാലെയാക്കുന്ന,  മനുഷ്യനുണ്ടാക്കുന്ന എല്ലാ തരം അടിമത്തങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്ന ഇസ്ലാം മാത്രമാണ് കച്ചവടലാഭവും ചൂഷണവും മാത്രം ലക്ഷ്യംവെക്കുന്ന അധികാര സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം 

ഇല്ലം തകർക്കുന്നത് ഇസ്ലാമിനെ തകർക്കാനാണ്. 

പക്ഷേ ഇസ്ലാം എന്നത് വിശ്വാസത്തിന്റെ തെളിമയും കരുത്തും ആണെന്ന് മനസ്സിലാകാത്തവർക്ക് മനസ്സിലാവുന്നില്ല ഇതൊക്കെ കൊണ്ടും ഇസ്ലാം അതിന്റെ പത്തരമാറ്റ് തെളിയിച്ച് വളരുക മാത്രമാണെന്ന്.

ആശയ ബലം കൊണ്ടും വിശ്വാസക്കരുത്ത് കൊണ്ടും ഇസ്ലാമുമായി ഏറ്റുമുട്ടാൻ കഴിയില്ലെന്നുറപ്പായാൽ പിന്നെ അവരെന്ത് ചെയ്യും?

ആയുധബലം കൊണ്ട് ദൂരെ നിന്ന്, മറഞ്ഞുനിന്ന്, പിന്നിൽ നിന്ന് l, നേർക്കുനേർ അല്ലാതെ ആക്രമിക്കുക, നശിപ്പിക്കുക. 

ഏറെക്കുറെ ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളും പ്രയോഗിച്ച് ശ്രമിച്ചുതുടങ്ങുന്ന അതേ രീതി.

“അവർ അവരുടെ തന്ത്രം പ്രയോഗിക്കുന്നു, നാം നമ്മുടെ തന്ത്രവും പ്രയോഗിക്കുന്നു. സത്യത്തെ ഒളിച്ചുവെക്കുന്നവർക്ക് (കാഫിറുകൾക്ക്കു) റച്ച് സാവകാശം കൊടുക്കൂ “ ( ഖുർആൻ)

No comments: