ആര്, ആരെ കൊന്നു?
അറിയില്ല.
പക്ഷെ ഒന്നറിയാം.
ആരെയും കൊന്നതിന് ശേഷം തീവ്രവാദികളെന്നും ഭീകരവാദികളെന്നും എളുപ്പം പറയാം.
കൊല്ലപ്പെട്ടവൻ്റെ മറുഭാഗം കേൾക്കില്ലല്ലോ?
കൊല്ലപ്പെട്ടവൻ്റെ മറുഭാഗം കേൾക്കാനിലല്ലോ?
അതുകൊണ്ട് തന്നെ ഭരണകൂടത്തിനും അധികാരത്തിനും ആരെയും കൊന്നതിന് ശേഷംതീവ്രവാദികളെന്നും ഭീകരവാദികളെന്നും പറയുകയും വളരെ എളുപ്പം.
വേണമെങ്കിൽ മറുഭാഗം കേൾക്കാതിരിക്കാനും മറുഭാഗത്തെ ഒരുനിലക്കും കേൾക്കാൻസാധിക്കാതിരിക്കാനും തങ്ങളുടെ അധികാര വഴിയിലെ തടസ്സങ്ങളെ ഭംഗിയായി ഇല്ലായ്മ ചെയ്യാനുംഏറ്റവും നല്ലത് കൊന്നുമാത്രം തന്നെ തീവ്രവാദികളെയും ഭീകരവാദികളെയും പിടിക്കുകയെന്നത്ശീലവുമാക്കുകയാണ്.
കൊല്ലുന്നതും അധികാരികൾ.
കൊല്ലപ്പെട്ടത് ആരെന്ന് പറയുന്നതും അധികാരികൾ.
കൊല്ലപ്പെട്ടത് എപ്പോഴും അക്രമികൾ, കൊന്നവൻ എപ്പോഴും നീതിമാൻ.
അങ്ങനെ കൊന്നുപിടിച്ചാൽ, കോടതിയും നിയമവും തെളിയിക്കലും ആവശ്യമില്ല.
നിയമവും കോടതിയും വാദവും മറുവാദവും ഒക്കെ അധികാരം, അധികാരികൾ.
റാൻമൂളി ജനങ്ങളെ അതപ്പടി പറഞ്ഞ് വിശ്വസിപ്പിക്കാം.
അതാണ് അതിലെയൊരു വല്ലാത്തൊരു സൗകര്യവും.
കോടതിയും നിയമവും പൂർണമായും ചോല്പടിയിലാണെന്ന് എല്ലാ അർത്ഥത്തിലുംഎല്ലാകാര്യങ്ങളിലും എപ്പോഴും പകൽവെളിച്ചം പോലെ ഉറപ്പെന്ന് വരുന്നില്ലെങ്കിൽ പ്രത്യേകിച്ചും.
അതിനാൽ, അധികാരം പറയുന്നത് അപ്പടിയെ കേട്ടുകൊള്ളുക, വിശ്വസിച്ചുകൊള്ളുക.
അധികാരികൾ അവരുദ്ദേശിച്ച വഴിയിൽ, അവരുടെ അധികാരം നിലനിർത്താൻ വേണ്ട ദിശയിൽഅജണ്ടകൾ നടപ്പാക്കട്ടെ.
ജീവനോടെ പിടിക്കാൻ അല്ലാത്തൊരു തീവ്രവാദി യഥാർത്ഥത്തിൽ ഇല്ലെങ്കിലും, ഉള്ളത് സ്വന്തംപക്ഷത്തെ കാപാലികർ മാത്രമാണെങ്കിലും അധികാരവർഗ്ഗം പിന്നെന്ത് ചെയ്യും?
ഭരണം നേടാനും നിലനിർത്താനും അധികാരികൾക്ക് വേണ്ട വിഷവിത്തുകളല്ലേ, വേരല്ലേ, ശിഖരമല്ലേആ കാപാലികർ?
എന്നാലോ, തീവ്രവാദികളും ഭീകരവാദികളും എന്ന ബിംബം പുറത്തെവിടേയോ ആണെന്നുംപുറത്തെവിടെയോ ഉണ്ടെന്നും തോന്നിപ്പിച്ച് അപ്പടി നിലനിർത്തുകയും വേണം.
*********
"അവർ അവരുടെ തന്ത്രം പ്രയോഗിക്കുന്നു, നാം നമ്മുടെ തന്ത്രവും പ്രയോഗിക്കുന്നു. സത്യംമറച്ചുവെക്കുന്നവർക്ക് (കാഫിറുകൾക്ക്) കുറച്ച് സമയം (സാവകാശം) നൽകൂ. അവർ കുറച്ച് സ്വൈര്യവിഹാരം നടത്തട്ടെ" (ഖുർആൻ)
വർത്തമാനകാല സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ തന്ത്രങ്ങളെയും അവരെയും അവരുടെ തന്ത്രങ്ങളെയും അങ്ങനെ കയറൂരിവിടുന്നതിന്റെയും കഥയും ഗതിയും യുക്തിയും മുൻകൂട്ടി വിളച്ചുപറയുന്നത് പോലെയൊരു ഖുർആൻ സൂക്തം.
No comments:
Post a Comment