ചോദ്യം: ഇനിയെപ്പോഴാണ് അല്ലാഹുവിന്റെ സഹായം?
“നിങ്ങൾ വിചാരിച്ചുവോ? നിങ്ങൾക്ക് മുൻപുള്ളവർക്ക് പോലുള്ളത് നിങ്ങൾക്ക് വന്നുഭവിക്കാതെ നിങ്ങൾ സ്വർഗ്ഗത്തിൽ (വെറുതെയങ്ങ്) പ്രവേശിക്കുമെന്ന്. അവരെ കഷ്ടാരിഷ്ടതകളും ഉപദ്രവങ്ങളും ബാധിച്ചു. അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.(ഏതുവരെ?) ദൂതനും അദ്ദേഹത്തിന്റെ കൂടെ വിശ്വസിച്ചവരും (നിസ്സഹായരായി, നിരാശപൂണ്ട് ) പറഞ്ഞുപോകും വരെ. (എന്ത് ?) ഇനി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം?” (ഖുർആൻ)
നിസ്സഹായത നിറഞ്ഞ, നിരാശപൂണ്ട ഫലസ്തീനിലും ഇന്ത്യയിലും ഒക്കെയുള്ള വർത്തമാനകാല മുസ്ലിംലോകത്തിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഖുർആൻ ഇന്നും പറയുന്നതും ചോദിക്കുന്നതും പോലെ തോന്നിപ്പോകുന്നു. അത്രക്ക് ജീവനോടെ.
********
സൗദിയും ഈജിപ്തും മഹമൂദ് അബ്ബാസും അറബ് രാജ്യങ്ങളും ഒന്നും ഒരിക്കലും ഹമാസിന്റെ കൂടെ നിന്നിട്ടില്ല.
ഹമാസിനെ പോലുള്ള ജനകീയ, ജനാധിപത്യ ഇസ്ലാമിക ചലനം സ്വന്തം ഇടങ്ങളിൽ ഉണ്ടാവുന്നത് പേടിച്ച് പ്രതിരോധിച്ച് നിൽക്കുകയാണ് ഏമാന് സ്തുതി പാടാൻ മാത്രം അർഹതയുള്ള വെറും പാവകളായ സൗദി ഈജിപ്ത് ഭരണകൂടങ്ങളൊക്കെയും.
എന്നിരിക്കേ, ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഇസ്രായേലിനോട് അവരുടെ ആക്രമണങ്ങൾ നിർത്താൻ പറയാൻ കഴിയാത്തവർ, അങ്ങനെ പറയാനുള്ള ആർജവവും ധൈര്യവും കഴിവും ഇല്ലാത്തവർ അത്തരം അധിനിവേശ ആക്രമണങ്ങളെ എന്തും സഹിച്ച് പ്രതിരോധിക്കുന്ന ഇരകളായ, ജനാധിപത്യരീതിയിൽ മാത്രം തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്ന ഹമാസിനോട് പ്രതിരോധം നിർത്താൻ പറയുന്നതിന്റെ അർത്ഥവും യുക്തിയും സാംഗത്യവും മനസ്സിലാവുന്നില്ല.
ബ്രിട്ടീഷുകാരുമായി സ്വാതന്ത്ര്യസമരത്തിലേർപ്പെട്ടവരോടും ഇങ്ങനെ നിർത്താൻ ഉപദേശിച്ച അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ രാജ്യസ്നേഹികളും ഉണ്ടായിരുന്നു.
എക്കാലത്തും അങ്ങനെയുള്ളവർ ഉണ്ട്, ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
No comments:
Post a Comment