Saturday, July 19, 2025

മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുതയുണ്ടോ? പിന്നെന്തിന് നിഷിദ്ധമാക്കി?

മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുതയുണ്ടോ? 

ജനങ്ങളെ സേവിക്കേണ്ട സർക്കാരുകൾ വരെ കൊള്ളലാഭത്തിന് വേണ്ടി അതേ ജനങ്ങളെ വഞ്ചിക്കുംവിധവും ചൂഷണം ചെയ്യുംവിധവും വിൽക്കുന്ന മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും പ്രത്യേകിച്ച് (ജനങ്ങൾ ചൂഷണം ചെയ്യപ്പെടരുത്, പെരുവഴിയിലാക്കപ്പെടരുത് എന്നതല്ലാത്ത) എന്ത് ശത്രുത ഉണ്ടാവണം? 

അതുകൊണ്ട് തന്നെ ഒന്നുറപ്പ്. മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുത ഉള്ളത് കൊണ്ടല്ല മദ്യത്തെ നിഷിദ്ധമാക്കിയത്. 

പിന്നെന്തിന് ഇസ്ലാമും ഖുർആനും മദ്യത്തെ നിഷിദ്ധമാക്കി?

“എന്നാൽ, സമൂഹത്തിന് ഉപകാരമുള്ളത് ഭൂമിയിൽ അവശേഷിക്കും (അവശേഷിക്കണം)” (ഖുർആൻ)

അതേ, മനുഷ്യന് നല്ലതല്ല, ആവശ്യമല്ല എന്നത് കൊണ്ട് മാത്രം മദ്യവും നിഷിദ്ധമായ മറ്റെന്തും നിഷിദ്ധമാക്കി ഇസ്ലാമും ഖുർആനും.

അല്ലാതെ ജീവനുള്ള പ്രതികരിക്കുന്ന വ്യക്തിയല്ല മദ്യത്തോട് വ്യക്തിപരമായ ശത്രുത ഉണ്ടാവാൻ.

മദ്യത്തെ (അതുപോലെ പലിശയും പന്നിയും വ്യഭിചാരവും ഒക്കെ) നിഷിദ്ധമാക്കുക എന്നത് സ്വാർത്ഥലാഭവും നിക്ഷിപ്ത താല്പര്യങ്ങളും ലക്ഷ്യമാക്കാനുള്ള സംഗതിയും അല്ല.

ഇസ്ലാം നിഷിദ്ധമാക്കുന്ന, അനുവദിക്കുന്ന, ആവശ്യപ്പെടുന്ന ഏത് കാര്യത്തിന്റെയും ഉദ്ദേശലക്ഷ്യം ഒന്നുമാത്രം. മനുഷ്യനന്മ, നിസ്വാർത്ഥത. വ്യക്തിപര, സാമൂഹ്യ, കുടുബ ക്ഷേമം.

അല്ലാതെ ഇല്ലാത്ത, വേണ്ടാത്ത, പാടില്ലാത്ത മധ്യവർത്തിക്കും തന്ത്രിക്കും പുരോഹിതനും ഗുരുവിനും സ്വാമിക്കും മുസ്ലിയാർക്കും കമ്മീഷനും ലാഭവും ചൂഷണവഴിയും നൽകുകയല്ല ഇസ്ലാം നിഷിദ്ധമാക്കുന്ന, അനുവദിക്കുന്ന, ആവശ്യപ്പെടുന്ന ഏത് കാര്യത്തിന്റെയും ഉദ്ദേശലക്ഷ്യം.

പകരം, മനുഷ്യനു ബാധ്യതയായേക്കാവുന്ന മദ്യത്തിലെ തിന്മയും, മദ്യം ഉണ്ടാക്കുന്ന തിന്മയും, ഒപ്പം എല്ലാ തിന്മകൾക്കും കാരണമായി മദ്യം ഭവിക്കും എന്നതും  കൊണ്ടുമാത്രം മദ്യം നിഷിദ്ധമാക്കി.

മനുഷ്യന്റെ വ്യക്തിപര, കുടുംബ, സാമൂഹ്യ, സാമ്പത്തിക ജീവിതത്തെ ഭദ്രമാക്കാനും സമതുലിതപ്പെടുത്താനും മദ്യം നിഷിദ്ധമാക്കി.

മനുഷ്യന്റെ ആത്മീയ ഭൗതിക പാരത്രിക ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ ശ്രദ്ധയും ജാഗ്രതയും നഷ്ടപ്പെടാതിരിക്കാനും മദ്യം നിഷിദ്ധമാക്കി.

********

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല, ഹറാമാക്കപ്പെട്ട കാര്യം അത് സ്വയം അതായിത്തന്നെ മോശം, വെറുക്കപ്പെട്ടത് എന്നല്ല അർത്ഥ.

മനുഷ്യനെ സംബന്ധിച്ചേടത്തോളം മനുഷ്യന് ആവശ്യമില്ലാത്തതും ദോഷകരവും ആയത് കൊണ്ട് വേണ്ടാത്തത്, മോശം, നിഷിദ്ധം എന്ന് മാത്രമേ അർത്ഥമുള്ളൂ. 

രോഗമില്ലാത്തവന് മരുന്ന് വേണ്ടാത്തത്, മോശം, നിഷിദ്ധം എന്നത് പോലെ. 

രോഗിക്ക് ചില ഭക്ഷണം പോലെ.

പറ്റില്ല, പാടില്ല.

അതല്ലാതെ മറിച്ചല്ല.

ദൈവത്തിന് ലാഭമുണ്ടാക്കാനുള്ള ഏർപ്പാടായല്ല ഇസ്ലാം നിശ്ചയിച്ച നിഷിദ്ധവും അനുവദനീയവുമായ ഒന്നും. പകരം മനുഷ്യനെ എല്ലാറ്റിൽ നിന്നും ചൂഷണമുക്തമാക്കുക മാത്രം.

ഇസ്ലാമിലെ ആചാര അനുഷ്ഠാന ആരാധനാ പരിപാടികളൊന്നും മധ്യവർത്തികളെ വെച്ചോ തന്ത്രിയെയോ പുരോഹിതനെയോ വെച്ചോ ദൈവത്തിന്റെ പേരിൽ നിങ്ങളിൽ നിന്ന് പൈസയോ സമ്പത്തോ വസൂലാക്കുന്ന തരത്തിലല്ല. 

നിങ്ങൾ നിങ്ങൾക്ക് വേണ്ടി സ്വയവും പരസ്പരവും സഹായിക്കുന്ന കോലത്തിലുള്ള  ആചാര അനുഷ്ഠാന ആരാധനാ പരിപാടികൾ മാത്രമല്ലാതെ.

ദൈവം ഉണ്ടാക്കി വെച്ചതൊക്കെ, നിങ്ങളെക്കൊണ്ട് ഉണ്ടാക്കിച്ചതൊക്കെ അതാതിന്റെ ഉദ്ദേശനിർവ്വഹണത്തിന് ആവശ്യമാണ്, നല്ലതാണ്.

ശരിയാണ്.

അതുകൊണ്ട് തന്നെ ഹറാം ആയത് എന്നാൽ വെറുക്കപ്പെട്ടതും നിലനിൽക്കാൻ അർഹത ഇല്ലാത്തതും എന്ന അർത്ഥമില്ല.

ഹറാം എന്നാൽ പരിശുദ്ധമെന്ന് കൂടിയാണ് അർത്ഥം.

ഹലാലായി ചിലത് ഉപയോഗിക്കുന്നവനെയും ഹറാമായി ചിലത് ഉയോഗിക്കാതിരിക്കുന്നവനെയും വ്യത്യസ്തമായ കോലത്തിൽ പരിശുദ്ധമാക്കി നിർത്തുന്നത് ഹറാം, ഹലാൽ..

മദ്യം തിന്മ ഫലമാക്കുന്നില്ലെങ്കിൽ, നന്മയും ഉപകാരവും കൃത്യമായും ഉണ്ടാക്കുന്നു എന്നുണ്ടെങ്കിൽ, ലഹരി ഉണ്ടാക്കുന്നില്ല എന്നുണ്ടെങ്കിൽ, ആവശ്യവും സന്ദർഭവും മദ്യം നിർബന്ധമായും ആവശ്യമാക്കുന്നുവെങ്കിൽ, ഇസ്ലാമികമായി തന്നെ മദ്യവും നിഷിദ്ധമല്ല.

വ്യക്തിപരവും സാമൂഹ്യവുമായ നന്മ മാത്രം എല്ലാ ഹലാൽ ഹറാമുകളുടെയും മുന, ലക്ഷ്യം.

ഇതേ മുനയും ലക്ഷ്യവും തന്നെയാണ് പലിശയും പന്നിയിറച്ചിയും ചൂതാട്ടവും വ്യഭിചാരവും ശവവും രക്തവും ഒക്കെ നിഷിദ്ധമാക്കുമ്പോഴുമുള്ളതും.

********

ഇസ്‌ലാമും ഖുർആനും നിഷിദ്ധമാക്കിയത് ലഹരിയുണ്ടാക്കുന്നതും തിന്മയെ വളർത്തുന്നതും മാത്രമാണ്. 

ലഹരിയാണ്, ലഹരിയുണ്ടാക്കുന്ന തിന്മയാണ് നിഷിദ്ധമായത്.

അല്ലാതെ മദ്യമല്ല, മദ്യമെന്ന് പേരുള്ളതല്ല, മദ്യമെന്ന് പേരുള്ളത് കൊണ്ടല്ല നിഷിദ്ധം. 

മദ്യമെന്ന പാനീയമല്ല, ലഹരിയും തിന്മയുമുണ്ടാക്കുന്ന പാനീയമാണ് നിഷിദ്ധം. 

ഉണ്ടാക്കുന്ന വിപരീതഫലമാണ് നിഷിദ്ധമാക്കാനുള്ള കാരണം. നിഷിദ്ധമായ സംഗതികളൊക്കെയും ഇങ്ങനെ മാത്രം.

******

ലഹരി പോലുള്ള, ഒന്നിനും കൊള്ളാത്ത, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിൽ ഒരു മാർഗ്ഗനിദേശങ്ങളും നൽകാനില്ലാത്ത മതങ്ങൾ ഒരു കുറെയുണ്ട്. 

ശരിയാണ്. 

ഇസ്ലാം അതുപോലെയാണ് എന്ന് തോന്നുന്നില്ല. ഇസ്ലാം അതുപോലെ ഒരു മതമല്ല. ഇസ്ലാം മതമേയല്ല.

എല്ലാ കാര്യങ്ങളിലും വ്യക്തതയും കൃത്യതയും നൽകുന്നു എന്നത് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നു, തീവ്രമായതെന്ന് തോന്നിപ്പിക്കുന്നു. 

വ്യക്തതയും കൃത്യതയും തന്നെ ഒരുതരം തീവ്രതയും തീവ്രതയെ ഗർഭംധരിക്കുന്നതുമാണല്ലോ?

പിന്നെ, ഇവിടെ നിഷിദ്ധമാക്കിയ മദ്യം എന്തുകൊണ്ട് സ്വർഗ്ഗത്തിൽ അനുവദനീയമെന്ന ചോദ്യം.

കാര്യകാരണങ്ങളുടെ ഈ ലോകത്ത്, ആപേക്ഷികമായ ഈ ലോകത്ത് ബാധകമായ കാര്യങ്ങളല്ലേ ഇവിടെ പറയുക, നടപ്പാക്കുക? 

കാര്യകാരണങ്ങളും ആപേക്ഷികതയും ബാധകമല്ലാത്ത ലോകമല്ലേ സ്വർഗ്ഗം?

കാര്യകാരണങ്ങളും ആപേക്ഷികതയും ബാധകമല്ലാത്ത ലോകത്ത് ബാധകമായത് ഇവിടെയും ഇവിടെ ബാധകമായത് അവിടെയും തുലനം ചെയ്ത് പറയുക സാധ്യമല്ല. 

സ്വർഗ്ഗത്തിലുള്ളതിന്റെ അപരിമേയതയെ ഇവിടെയുള്ള ചില സംഗതികൾ വെച്ച് പ്രതീകാത്മകമായി പറയുന്നു എന്നേ കരുതാനാവൂ. 

ചെറിയ പാത്രത്തിൽ വലിയ സംഗതികൾ കൊള്ളില്ലല്ലോ?

ഇവിടെയുള്ളതിന്റെ ഫലദായകമായാണ് അവിടെ എന്തും സംഭവിക്കുക്കുന്നതും കിട്ടുന്നതും എന്നാണെങ്കിൽ പോലും. എന്ന് പറഞ്ഞുവരുത്തിയെങ്കിൽ പോലും.

No comments: