നിങ്ങൾക്ക് മനസ്സിലാവില്ല:
ഇസ്ലാം ആവശ്യപ്പെടുന്ന, മുസ്‌ലിംകൾ കൊണ്ടുനടക്കുന്ന വിശ്വാസത്തിൻ്റെ തെളിച്ചവും കടുപ്പവും.
അത് വെറുമൊരു വിശ്വാസമല്ല.
അതൊരു കാഴ്ച്ച തന്നെയാണ്,
കാഴ്ച്ച തന്നെയായ വിശ്വാസമാണ്.
"നീ അല്ലാഹുവിന് അടിമപ്പെടുക (ആരാധിക്കുക) നീ അവനെ കാണുന്നത് പോലെ.
"നിനക്കവനെ കാണാൻ സാധിക്കുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു" (ഹദീസ്).
അതുകൊണ്ട് കൂടിയാവണം ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ആദ്യത്തേത് "യഥാർത്ഥ ദൈവമല്ലാത്ത ദൈവമില്ലെന്ന് സാക്ഷ്യപ്പെടുത്തുക (കണ്ടെന്ന് പറയുക)" ;
വെറുതെ വിശ്വസിച്ചെന്ന് പറയുകയല്ല എന്ന് വന്നത്.
*******
ലോകത്ത്, ചരിത്രത്തിൽ ഇതുവരെ മുഹമ്മദ് നബിയോളം കൃത്യമായ വ്യക്തമായ ജീവിതം നയിച്ച, ജീവിച്ചുകൊണ്ട് (വെറുതെ സംസാരിച്ചുകൊണ്ടല്ല, കാല്പനികമായും അല്ല) സർവ്വമേഖലകളിലും വഴികാണിച്ച, മാർഗ്ഗനിർദേശങ്ങൾ നൽകിയ മാതൃക വേറെ ഇല്ല.
********
ചരിത്രത്തിലുടനീളം:
ആയുധബലം കൊണ്ട് മനുഷ്യരെ ക്രൂരമായി കൊന്നുതള്ളിയവരും,
കൊന്നുതള്ളി മാത്രം അധിനിവേശം നടത്തിയവരും,
കൊന്ന് കൊതിതീരാത്തവരും,
ഇപ്പോഴും കൊല്ലാനുള്ള എല്ലാ പഴുതുകളും തന്ത്രങ്ങളും ഉപയോഗിക്കുന്നവരും,
കൊല്ലാൻ വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നവരും,
കൂട്ടംകൂട്ടമായി മനുഷ്യരെ കൊല്ലാനുള്ള ആയുധങ്ങൾ വിൽക്കുന്നവരും
പാശ്ചാത്യരാണ്.
ആ പാശ്ചാത്യരുടെ മതം ഏതെന്ന് ആരെങ്കിലും എടുത്തുപറയേണ്ടതുണ്ടോ?
*******
ഇസ്ലാം മാത്രം എന്തുകൊണ്ട് ചോദ്യചിഹ്നമാകുന്നു, വെല്ലുവിളിയാകുന്നു?
ഇസ്ലാമിന് നട്ടെല്ലുണ്ട് എന്നതിനാൽ.
നട്ടെല്ലുള്ളത് ചോദ്യംചെയ്യും, ചോദ്യംചെയ്യപ്പെടും.
ഇസ്‌ലാമിന് വസ്ത്രത്തിലും ഭക്ഷണത്തിലും നടപ്പിലും ഇരിപ്പിലും സാമ്പത്തികത്തിലും കുടുംബകാര്യങ്ങളിലും എന്നുവേണ്ട എല്ലാറ്റിലും വ്യക്തമായും കൃത്യമായും വ്യത്യസ്ത്യമായ നട്ടെല്ലുള്ള നിലപാടുണ്ട്.
ബാക്കിയെല്ലാം പേര് കൊണ്ട് രേഖയിൽ മാത്രം തെളിയേണ്ട, എങ്ങനെയും എന്തുമായും ഒത്തുപോകാവുന്നത്ര നട്ടെല്ലില്ലായ്മ നിലപാടാക്കുന്നവ മാത്രം.
No comments:
Post a Comment