എല്ലാം ലാഭത്തിന് വേണ്ടിയും കച്ചവടം പോലെയും സ്ഥാനത്തിനും അധികാരലബ്ധിക്കും വേണ്ടി ചെയ്യുന്നവർക്ക് ഇങ്ങനെ തന്നെ തോന്നണം, അത്തരക്കാർ ഇങ്ങനെ തന്നെ പറയണം.
കൊപ്ര കച്ചവടക്കാരന് എവിടെയും വിഷയം തേങ്ങയും കൊപ്രയുടെ വിലയും തന്നെ. അവന്റെ നോട്ടം എപ്പോഴും തെങ്ങിന്മുകളിലേക്ക് തന്നെ.
ഈയുള്ളവന് ഈയുള്ളവന്റെ മനസ്സാക്ഷിയുമായി (അറിയാമല്ലോ അല്ലാഹു കുടികൊള്ളേണ്ടത് അവനവന്റെ മനസ്സാക്ഷിയിൽ മനസ്സാക്ഷിയായിക്കൊണ്ടാണ്) മാത്രമാണ് ബന്ധം.
അതുകൊണ്ട് തന്നെ ഒരിക്കലും ഒരു വിഭാഗത്തിലും പെട്ടിട്ടില്ല, എവിടെയും ഒരു സ്ഥാനവും വാങ്ങിയിട്ടില്ല, എവിടെനിന്നും ഒന്നും നേടിയിട്ടില്ല.
എല്ലാം ഒറ്റക്ക് നേരിടാനുള്ള കഴിവും ധൈര്യവും അക്കാര്യത്തിൽ ഉണ്ട്.
അറിയുക അല്ലാഹു എന്ന യഥാർത്ഥ ദൈവവും ഒറ്റക്കാണ്, ഒറ്റയിലാണ്.
No comments:
Post a Comment