മതം നിങ്ങളുടെ തെരഞ്ഞെടുപ്പാണോ?
അല്ല.
എങ്കിൽ രാജ്യമോ?
രാജ്യവും തെരഞ്ഞെടുപ്പല്ല.
രാജ്യവും മതവും മാതാവും പിതാവും കുടുംബവും ഒക്കെ ജന്മം കൊണ്ട് മാത്രം .
മതം ആർക്കും എപ്പോഴും മാറുകയെങ്കിലും ചെയ്യാം.
അത്രക്ക് സമ്പന്നരായ കുറെ ഗുജാത്തി കച്ചവടക്കാർക്കൊക്കെയല്ലാതെ രാജ്യം മാറാൻ മഹാഭൂരിപക്ഷത്തിനും സാധ്യമല്ല.
രാജ്യം തെരഞ്ഞെടുപ്പാകുമായിരുന്നേങ്കിൽ ഗതികെട്ട ചില രാജ്യത്ത് ജനിക്കാൻ ആരെങ്കിലും തീരുമാനിക്കുമോ, തെരഞ്ഞെടുക്കുമോ?
ഇല്ല.
ജനിച്ച് ജീവിച്ച് ജീവിതം സമൃദ്ധമായി ആഘോഷിക്കാൻ പറ്റിയ എത്രയെത്ര നല്ല രാജ്യങ്ങൾ കിടക്കുന്നു.
ജനിച്ച് കുടുങ്ങിയത് കൊണ്ട് മാത്രം നിൽക്കക്കള്ളിയില്ലാതെ ജയ് വിളിക്കുന്നവരുടെയടക്കം കഥയും ഉള്ളിലിരിപ്പും കാര്യവുമാണ് ഈ പറയുന്നത്.
No comments:
Post a Comment