ഇന്ത്യ ഒരു ‘ഹിന്ദുരാഷ്ട്രമാണ്’ എന്നത് വാദത്തിന് അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ.
എന്താണ്, ആരാണ് ഹിന്ദു?
എവിടെയാണ് “ഹിന്ദു”വെന്ന മതവും സമൂഹവും നിർവചിക്കപ്പെട്ടിട്ടുള്ളത്?
ഹിന്ദുവെ നിർവചിക്കാനുള്ള അടിസ്ഥാനങ്ങളും ഉപാധികളും വിശ്വാസസംഹിതകളും ഏതാണ്, എന്താണ് ?
എങ്ങിനെ, എന്തുകൊണ്ട് ഒരാൾ ഹിന്ദു ആകുന്നു?
“ഹിന്ദു” നിർവ്വചിക്കപ്പെടാതെ, ഹിന്ദുവെന്നു വെറുതേ വിളിക്കപ്പെടുന്നതിനപ്പുറം, എങ്ങിനെ ഹിന്ദുമതവും ഹിന്ദുസമൂഹവും ഹിന്ദുരാഷ്ട്രവും ഉണ്ടാവും?
*******
ഭീകരതകൾ നടത്തി മാത്രം അധികാരം നേടിയ ഭീകരവാദികൾ നാട് ഭരിക്കുക.
എന്നിട്ടോ?
ഇൻഡ്യയുടെ ചരിത്രത്തിൽ ഒരിക്കലും ഒരിടത്തും ഒരു ഭീകരപ്രവർത്തനവും നടത്തിയിട്ടില്ലാത്തവരെ ഭീകരവാദികൾ എന്ന് വിളിക്കുക.
വിഷയം മറ്റൊന്നുമല്ല.
വികാരവും വെറുപ്പും അല്ലാത്ത ആശയമില്ലെന്നറിയുന്ന ദുരവസ്ഥ.
ആശയപ്പാപ്പരത്തം.
ആശയപരമായും സത്യസന്ധമായും അവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയായ്ക.
ഉത്തരം മുട്ടുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുക. ഭീകരതയും തീവ്രതയും രാജ്യദ്രോഹവും ആരോപിക്കുക.
****"""
ഭരണവും ഭൂരിപക്ഷവുമുണ്ടായിട്ടും വലതുപക്ഷസംഘം മതപരിവർത്തനത്തെ പേടിക്കുന്നു.
ഇല്ലാത്തതെന്ന് അവർ സ്വയം മനസ്സിലാക്കുന്ന, എങ്ങനെയോ ആ പേര് വന്ന സ്വന്തം മതത്തിൽ നിന്ന് ആളുകൾ ചോർന്നുപോകുമോ എന്ന വല്ലാത്ത പേടി.
എന്തുകൊണ്ട് ?
അത്രക്കാണ് ഇല്ലാത്ത, യഥാർത്ഥത്തിൽ ഇല്ലാത്തതെന്ന് അവർ തന്നെ സ്വയം അറിയുന്ന, അവരുടെ സ്വന്തം മതത്തിന്റെയും മതദാർശനികതയുടേയും ഉള്ളുപൊള്ളത്തരം.
എന്നത് സ്വയം ഉള്ളാലെ അവരറിയുന്നത് കൊണ്ട്.
അല്ലെങ്കിലെന്തിന് മതപരിവർത്തനത്തെ പേടിക്കണം, നിരോധിക്കണം?
അല്ലെങ്കിലെന്തിന് മതപരിവർത്തനത്തിന്റെ പേരിൽ ആളുകളെ ജയലിലടക്കണം?
മതം തെരഞ്ഞെടുക്കുന്നതും ഒഴിവാക്കുന്നതും ഭരണഘടന ഉറപ്പ് നൽകുന്ന മനുഷ്യാവകാശവും അഭിപ്രായസ്വാതന്ത്ര്യവും മാത്രമല്ലേ?
*******
No comments:
Post a Comment