Monday, July 7, 2025

ഇസ്ലാം എന്നാൽ അനാഥരുടെയും അഗതികളുടെയും സംരക്ഷണമാണ്, പരോപകാരം ചെയ്യലാണ്.

ഇസ്ലാം എന്നാൽ അനാഥരുടെയും അഗതികളുടെയും പാവപ്പെട്ടവരുടെയും സംരക്ഷണമാണ്പരോപകാരം ചെയ്യലാണ്.


ഇസ്ലാം എന്നാൽ വെറും മാനുഷികമായത്മനുഷ്യ - ജീവിത കേന്ദ്രീകൃതമായത്.


എന്നത് വെറും പറച്ചിലും വ്യാഖ്യാനവും ആയി മാത്രം ഒരവകാശവാദം പോലെ പറയുന്നതല്ല.


മേൽപ്പറഞ്ഞത് സൂചിപ്പിക്കാൻ ഖുർആനിലെ ഒരേയൊരദ്ധ്യായം മാത്രം ഇവിടെ ഉദ്ധരിക്കാം:


മതനിഷേധി (ഇസ്ലാമിനെ നിഷേധിക്കുന്നവൻആരാണെന്ന് നീ അറിഞ്ഞോ


അനാഥരെ ആട്ടിയോടിക്കുന്നവനാണവൻ


അഗതികൾക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാത്തവാനുമാണവൻ


എങ്കിൽനിസ്സരിക്കുന്നവർക്കാണ് ഏറ്റവും മോശമായ നരകം (ഏറ്റവും വലിയ ശിക്ഷ). 


“(കാരണം ) അവർ അവരുടെ നിസ്കാരത്തിൽ അശ്രദ്ധരാണ്


അവർ കാണിക്കാൻ വേണ്ടി നിസ്കരിക്കുന്നവരുമാണ്


അവർ (നിസ്കാരം നോക്കിമതം നോക്കിമതംപറഞ്ഞ് ) പരോപകാരം തടയുന്നവരുമാണ്


(ഖുർആൻ : സൂറ അൽ മാഊൻ).


എന്നുവെച്ചാൽനേർക്കുനേർ പറഞ്ഞാൽ ഇസ്ലാം എന്നാൽ അനാഥരുടെയും അഗതികളുടെയുംസംരക്ഷണമാണ്പരോപകാരം ചെയ്യലാണ് എന്നർത്ഥം.


ഇസ്ലാം മനുഷ്യജീവിത കേന്ദ്രീകൃതമായത് കൊണ്ടാണ് പൗരോഹിത്യവും ബിംബാരാധനയുംഅതുകൊണ്ടുള്ള പൂജകളുടെയും അർച്ചനകളുടെയും ചൂഷണവും പൂർണമായും ഇല്ലാതിരിക്കുംന്നത്.


ഇസ്ലാം മനുഷ്യ - ജീവിത കേന്ദ്രീകൃതമാകുന്നത് കൊണ്ടാണ് മനുഷ്യനെ അവന്റെ കഷ്ടപ്പാടിൽസഹായിക്കാനാകുന്ന വിധം സക്കാത്ത് നിർബന്ധമായതുംഅതേ മനുഷ്യനെ അവന്റെ കഷ്ടപ്പാടിൽചൂഷണം ചെയ്യും വിധമുള്ള പലിശ നിഷിദ്ധമായതും.


ഇസ്ലാം മനുഷ്യ - ജീവിത കേന്ദ്രീകൃതമാകുന്നത് കൊണ്ടാണ്  അവന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും നിർദേശങ്ങളും നിയമങ്ങളും നൽകി അവനെ വഴിനടത്തുന്നത് 


അവരുടെ സമ്പത്തിൽ ചോദിച്ചുവരുന്നവനും അവസരം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്. (ഖുർആൻ )


“നീ സാഹസികമായത് ചെയ്യണം (നീ പ്രയാസമുള്ളത് ചെയ്യണം). സാഹസികമായ (പ്രയാസമുള്ളകാര്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്കറിയുമോഅടിമയെ മോചിപ്പിക്കുകഅല്ലെങ്കിൽക്ലേശിക്കുന്ന നാളുകളിൽ ഭക്ഷിപ്പിക്കുകമണ്ണ് പറ്റിയ അഗതിയെയും അടുത്തറിയുന്നഅനാഥരെയും.“ (ഖുർആൻ)


അവർ നിന്നോട് ചോദിക്കുന്നു : അവരെന്താണ് (പാവങ്ങൾക്കുവേണ്ടി ) ചിലവഴിക്കേണ്ടതെന്ന് : നീപറയുക : ബാക്കിയുള്ളത് മുഴുവൻ.” (ഖുർആൻ )


നിങ്ങൾ പുണ്യം നേടില്ല ; നിങ്ങൾക്കിഷ്ടപ്പെട്ടത് (പാവങ്ങൾക്ക് വേണ്ടി) നിങ്ങൾ ചിലവഴിക്കാത്തിടത്തോളം” (ഖുർആൻ)


കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുന്നതിലല്ല പുണ്യം


പകരം പുണ്യമെന്നത്:  


ദൈവത്തിലും പരലോകത്തിലും മാലാഖമാരിലും  വേദങ്ങളിലും പ്രവാചകൻമാരിലുംവിശ്വസിക്കുന്നതിനോടൊപ്പം :


“ആര് തന്റെ സമ്പത്ത് സ്വന്തം ഇഷ്ടപ്രകാരം അടുത്തുള്ളവർക്കും അനാഥർക്കും അഗതികൾക്കുംവഴിപോക്കനും ചോദിച്ചുവരുന്നവനും അടിമമോചനത്തിനും നൽകുന്നുവോ, അതിലാണ് പുണ്യം.


ഒപ്പം നിസ്കാരം നിലനിർത്തുന്നതിലും,സക്കാത്ത് കൊടുക്കുന്നതിലുംകരാറുകളിൽ ഏർപ്പെട്ടാൽകരാറുകൾ പാലിക്കുന്നതിലുംകഷ്ടത്തിലും പ്രയാസത്തിലും ക്ഷമിക്കുന്നവരാവുന്നതിലുമാണ്പുണ്യം,


അത്തരക്കാരാണ് സത്യം പാലിക്കുന്നവർഅത്തരക്കാർ തന്നെയാണ്സൂക്ഷ്മതാബോധമുള്ളവരും. (ഖുർആൻ)


“അവർ സ്വന്തമിഷ്ടപ്രകാരം അഗതികളെയും അനാഥരെയും (കുറ്റവാളികളെന്ന് കരുതപ്പെട്ടു) ബന്ധനസ്ഥരെയും ഭക്ഷിപ്പിക്കുന്നു. 


“(എന്നിട്ടവർ പറയും) തീർച്ചയായും ഞങ്ങൾ നിങ്ങളെ ഭക്ഷിപ്പിക്കുന്നത് ദൈവപ്രീതിക്ക് വേണ്ടി മാത്രം. നിങ്ങളിൽ നിന്ന് നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുന്നത് കൊണ്ടല്ല” (ഖുർആൻ)

No comments: