Saturday, July 26, 2025

ധർമ്മസ്ഥൽ: പൂച്ചക്ക് ആര് മണികെട്ടും?

ധർമ്മസ്ഥൽ: അക്രമികൾ തന്നെ ഭരണാധിപരും കാവൽക്കാരുമാകുന്ന നാട്ടിൽ ആര്, ആരോട്, എന്ത് പറയാൻ ???

അവിടെ പൂച്ചക്ക് ആര് മണികെട്ടും?

പൂച്ചകളും പുലികളും കുറുക്കന്മാരും ചെന്നായ്ക്കളും തന്നെ ഇങ്ങനെ തുടരും, ഭരിക്കും, നേതാക്കളായി തുടരും 

പൂച്ചക്കും പുലിക്കും കുറുക്കന്മാർക്കും ചെന്നായ്ക്കൾക്കും മണികെട്ടാൻ കഴിവള്ളവർ ഇല്ല. 

അഥവാ ആരെങ്കിലും മണികെട്ടാൻ കഴിവുള്ളവരും തുനിയുന്നവരുമായി വന്നാലോ?

അങ്ങനെ തുനിയുന്നവരും കഴിവുള്ളവരും ജയിലിൽ കഴിയും, രാജ്യദ്രോഹികളാവും. 

ഇന്ത്യയിലുടനീളം അങ്ങനെ ജയിലിൽ കഴിയുന്നവരുടെയും രാജ്യദ്രോഹികളായവരുടെയും എത്രയെത്ര ഉദാഹരണങ്ങൾ!!! ഗുജറാത്തിൽ നിന്നടക്കം.

ഇന്ത്യയിലുടനീളം അങ്ങനെ അക്രമികൾ നേതാക്കളായതിന്റെയും ഭരണാധികാരികളായതിന്റെയും എത്രയെത്ര ഉദാഹരണങ്ങൾ!!! ഗുജറാത്തിൽ നിന്ന് പ്രത്യേകിച്ചും.

*******

സനാതനം : ഒരു നിർവ്വചനവും വ്യവസ്ഥയും വെള്ളിയാഴ്ച്ചയും ഇല്ലാത്ത, കൃത്യമായ വിധിവിലക്കുകൾ നൽകാൻ സാധിക്കാത്തതിന്റെ പേര് .

സനാതനത്തിന്റെ പേരിൽ പാലൂട്ടി വളർത്തുന്നത് അവ്യക്തതകളെ, കൊടുംക്രൂരതകളെ, അരാചകത്വത്തെ, അന്ധവിശ്വാസങ്ങളെ, തെമ്മാടിത്തങ്ങളെ, വിടുവായിത്തത്തെ, വെറുപ്പിനെ, വിഭജനത്തെ.

********

പിന്നെ ഇവിടെ നടക്കുന്ന അക്രമങ്ങളുടെ പിന്നിലെ സത്യവും സത്യാന്വേഷണവും എന്നത് : അവ തങ്ങൾക്ക് പറ്റിയ കോലത്തിലാക്കി മാറ്റുന്ന കളവുകളും ക്രൂരതകളും മാത്രം. അവ കളവുകൾക്കും ക്രൂരതകൾക്കും വേണ്ടി മാത്രം.

അഥവാ സത്യം എപ്പോഴെങ്കിലും പുറത്ത് വരുമെന്ന് തന്നെ വെക്കുക. 

എന്ത് കാര്യം?

എപ്പോഴെങ്കിലും പുറത്ത് വരുന്ന സത്യം കൊണ്ട് ഇപ്പോഴത്തെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമോ? 

ഇപ്പോഴത്തെ കുറ്റവാളികൾ  നേതാക്കളായും ഭരണാധികാരികളായും മറ്റും തുടരും, ആഘോഷിക്കും, കുറെ നിരപരാധികളെ കുറ്റവാളികളാക്കി ശിക്ഷിക്കും.

********

അതുകൊണ്ട് തന്നെ ഇവിടെ ഈ നാട്ടിൽ എന്ത് സത്യവും സത്യാന്വേഷണവും?

ഇവിടെ എവിടെ സത്യവും സത്യാന്വേഷണവും വിഷയമാകുന്നു?

ഇഷ്ടപ്പെട്ടവരുടെ തെറ്റുകുറ്റങ്ങൾ മറച്ചുപിടിക്കാനുള്ളത് മാത്രം ഇവിടത്തെ സത്യവും സത്യാന്വേഷണവും?

No comments: