ഏറ്റവും അൽഭുതപ്പെടുത്തിയ രണ്ട് ഖുർആൻ സൂക്തങ്ങൾ.
“ആർക്ക് നാം ആയുസ്സ് വർദ്ധിപ്പിക്കുന്നുവോ അവരെ നാം സൃഷ്ടിപ്പിൽ(പ്രകൃതത്തിൽ) തിരിച്ചുകൊണ്ടുവരും. (വൃദ്ധരെ കുട്ടികളെ പോലെ ആക്കും എന്നർത്ഥം. അഥവാ വാർദ്ധക്യത്തിൽ കുട്ടിത്തത്തെ തിരിച്ചുകൊണ്ടുവരും എന്നർത്ഥം). അവർ ആലോചിക്കുന്നില്ലേ?“ ( ഖുർആൻ)
അസ്തമയസൂര്യനെ കണ്ടിട്ടില്ലേ?
കാഴ്ചയിൽ ഉദയസൂര്യനെ പോലിരിക്കും.
നിറം കൊണ്ടും രൂപം കൊണ്ടും കരുത്ത് കൊണ്ടും ഒക്കെ ഏറെക്കുറെ ഉദയസൂര്യനും അസ്തമയസൂര്യനും ഒരുപോലെ.
പിന്നെന്താണ് വ്യത്യാസം?
ഉദയസൂര്യന് ഉയരാൻ ആകാശമുണ്ട്.
ഉദയസൂര്യൻ തുടങ്ങിയിട്ടേയുള്ളൂ.
ഉദയസൂര്യനിലും ഉദയസൂര്യനെ കുറിച്ചും കാണുന്നവർക്ക് പ്രതീക്ഷയുണ്ട്.
ഉദയസൂര്യനായ കുഞ്ഞ് വളർന്നുയർന്നു വലുതായി പരിലസിക്കും, ഉച്ചിയിൽ എത്തും.
അസ്തമയസൂര്യന് ഉയരാൻ ആകാശമില്ല.
അസ്തമയസൂര്യൻ ഒഫുങ്ങാനിരിക്കുകയാണ്.
അസ്തമയസൂര്യനിലും അസ്തമയസൂര്യനെ കുറിച്ചും കാണുന്നവർക്ക് പ്രതീക്ഷയില്ല.
അസ്തമയസൂര്യനായ വൃദ്ധന് ഇനിയങ്ങോട്ട് വളർന്നുയരാനില്ല, വലുതാവാനില്ല, പരിലസിക്കാനില്ല, ഉച്ചിയിൽ എത്താനുമില്ല.
എന്നുവെച്ചാൽ വൃദ്ധന്റെ കാര്യത്തിലും വൃദ്ധനിൽനിന്നും പൊതുവെ ആർക്കും വലിയ പ്രതീക്ഷയില്ല.
പ്രതീക്ഷ നൽകാത്തവരുടെ കാര്യത്തിൽ സ്വാഭാവികമായും താല്പര്യവും കരുതലും കുറയും.
പ്രതീക്ഷയിൽ നിന്നാണ് കരുതലും ബഹുമാനവും സ്നേഹവും ഇഷ്ടവും ഒക്കെ വളരുന്നത്.
അതിനെ നിങ്ങൾ സ്വാർത്ഥത എന്നോ മറ്റെന്തെങ്കിലുമോ വിളിച്ചാലും ഇല്ലെങ്കിലും അതാണ് വസ്തുത.
ഇവിടെയാണ് ഖുർആന്റെ രണ്ടാമത്തെ സൂക്തത്തിന്റെ അൽഭുത്തപ്പെടുത്തുന്ന പ്രാധാന്യം.
“നിന്റെ മാതാപിതാക്കളിൽ ഒരാളോ, അല്ലെങ്കിൽ രണ്ട് പേരും തന്നെയോ അവരുടെ വാർധക്യത്തിൽ നിന്റടുത്തെത്തിയാൽ നീ അവർ രണ്ടുപുരോടും “ചെ” എന്ന് പോലും പറയരുത്.
“അവരെ ഇടിച്ചുതാഴ്ത്തി പെരുമാറുകയും അരുത്.
“അവർ ഇരുവരോടും ഉദാരമായും മാന്യമായും മാത്രം നീ സംസാരിക്കുക.
“അവർക്ക് നീ കാരുണ്യത്തിൽ നിന്നുള്ള വിനയത്തിന്റെ ചിറക് വിരിക്കുക.
“അവർക്ക് വേണ്ടി നീ പ്രാർത്ഥിക്കുകയും ചെയ്യുക:
നാഥാ, നീ അവരിരുവരുടെ മേലും കാരുണ്യം ചൊരിയണമേ. (ഏതുപോലെ?) അവരെന്നെ എന്റെ ചെറുപ്പകാലത്ത് സംരക്ഷിച്ച് പോറ്റിവളർത്തിയത് പോലെ“ ( ഖുർആൻ)
എന്തുകൊണ്ട് രണ്ടാമത് ഉദ്ധരിച്ച ഈ ഖുർആൻ സൂക്തവും അൽഭുതപ്പെടുത്തണം.
അവിടെയാണ് കുട്ടിയായി വൃദ്ധനെ തിരിച്ചുകൊണ്ടുവരും എന്ന ആദ്യം ഉദ്ധരിച്ച സൂക്തവുമായി ബന്ധപ്പെടുത്തേണ്ടി വരുന്നത്.
കുട്ടികളും വൃദ്ധമാരും ഏറെക്കുറെ ഒരുപോലെ പെരുമാറും.
കുട്ടികളും വൃദ്ധമാരും എന്തെങ്കിലും പറയും. എന്തെങ്കിലും ചെയ്യും.
കുട്ടികളും വൃദ്ധമാരും എന്തെങ്കിലും ചോദിക്കും.
കുട്ടികളും വൃദ്ധമാരും അർത്ഥമില്ലാതെ എന്തൊക്കെയോ പറയും.
കുട്ടികളും വൃദ്ധമാരും കിടന്നിടത്ത് വിസർജിക്കും. പരസഹായം വേണ്ടവരാവും.
കുട്ടികളും വൃദ്ധന്മാരും പൂർണമായും മറ്റുള്ളവരുടെ ആശ്രയം വേണ്ടവരാണ്.
കുട്ടികളും വൃദ്ധമാരും ഭക്ഷണവും വെള്ളവും ഒറ്റക്ക് കുടിക്കുന്നവരായിക്കൊള്ളണമെന്നില്ല.
കുട്ടികളും വൃദ്ധമാരും ചുറ്റുപാടുകൾ വൃത്തികേടാക്കും.
പക്ഷേ കുട്ടികൾ അങ്ങനെയൊക്കെ എന്തൊക്കെയോ ചെയ്യുമ്പോഴും പറയുമ്പോഴും ഏറെക്കുറെ മാതാപിതാക്കൾ (മാത്രമല്ല എല്ലാവരും തന്നെ) സഹിക്കും, ആസ്വദിക്കും, കൗതുകം പൂകും. വല്ലാതെ വൃത്തികേടുകൾ കാണില്ല. പുന്നാരിക്കും. വേണ്ടത് ചെയ്യും.
കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ മാത്രം നമ്മൾ ജീവിക്കും.
കാരണം കുട്ടികളിൽ പ്രതീക്ഷയുണ്ട്.
കുട്ടികളാണ് ജീവിതം, കുട്ടികളിലൂടെയാണ് ജീവിതം മുന്നോട്ട് ഗമിക്കുന്നത്, പരമ്പരകൾ ഉടലെടുക്കുന്നത്.
കുട്ടികൾ ഇനിയും വായിച്ചിട്ടില്ലാത്ത പുതിയ അദ്ധ്യായങ്ങളും താളുകളും ആണ്.
കുട്ടികളെന്ന പുതിയ അദ്ധ്യായങ്ങളും താളുകളും നിവർത്താനും വായിക്കാനും നമുക്ക് താല്പര്യമുണ്ടാവും, ജീവിതം തുനിയും, കൗതുകമുണ്ടവും.
പ്രകൃതിപരമായും സ്വാഭാവികമായും തന്നെ അതങ്ങനെ.
പക്ഷേ അങ്ങനെയൊക്കെ എന്തൊക്കെയോ കാര്യങ്ങൾ വൃദ്ധൻമാർ ചെയ്യുമ്പോഴും പറയുമ്പോഴും നമ്മൾ ആസ്വദിക്കില്ല, സഹിക്കില്ല, കൗതുകം കാണില്ല. വല്ലാതെ വൃത്തികേടുകൾ കാണും. പുന്നാരിക്കില്ല. ശകാരിക്കും, ഇടിച്ചുതാഴ്ത്തി സംസാരിക്കും. വേണ്ടത് ചെയ്യില്ല . വൃദ്ധന്മാർക്ക് വേണ്ടി മാത്രം നമ്മൾ ജീവിക്കില്ല.
കാരണം വൃദ്ധരിൽ നമുക്ക് പ്രതീക്ഷയില്ല.
വൃദ്ധരിൽ ജീവിതത്തിന് പ്രതീക്ഷയില്ല, വളർച്ചയില്ല.
ഇനിയങ്ങോട്ടുള്ള ജീവിതം വൃദ്ധൻമാരിലൂടെയല്ല.
വൃദ്ധൻമാരിലൂടെയല്ല ജീവിതം മുന്നോട്ട് ഗമിക്കുന്നത്, പരമ്പരകൾ ഉടലെടുക്കുന്നത്.
വൃദ്ധൻമാർ ഏറെക്കുറെ വായിച്ചുകഴിഞ്ഞ അദ്ധ്യായങ്ങളും താളുകളും ആണ്.
കുട്ടികളെന്ന പുതിയ അദ്ധ്യായങ്ങളും താളുകളും നിവർത്താനും വായിക്കാനും പഴയത് മറിച്ചിടുകയെ നിർവ്വാഹമുള്ളൂ.
വൃദ്ധന്മാരെന്ന പഴയ അദ്ധ്യായങ്ങളും താളുകളും നിവർത്താനും വായിക്കാനും നമുക്ക് താല്പര്യമുണ്ടാവില്ല, കൗതുകമുണ്ടവില്ല.
പ്രകൃതിപരമായും സ്വാഭാവികമായും അങ്ങനെ തന്നെ.
അപ്പോഴാണ് , അതുകൊണ്ടാണ് രണ്ടാമത് ഉദ്ധരിച്ച സൂക്തത്തിൽ എത്ര സൂക്ഷ്മമായി ഖുർആൻ ജീവിതത്തിലെ കാര്യങ്ങളെ കാണുന്നു, ഉണർത്തുന്നു എന്നതിന്റെ പ്രാധാന്യം മനസ്സിലാവുക.
മറ്റൊരു ഗ്രന്ഥത്തിലും കാണാത്ത വിധം.
വെറും ദാർശനികതക്കും കാല്പനികതക്കും അപ്പുറം ജീവിതത്തിന്റെ പ്രായോഗിക നഗ്നയാഥാർത്ഥ്യം കണ്ടും മുൻകണ്ടും പ്രവചിച്ചും തൊട്ടറിഞ്ഞും കൊണ്ടുള്ളത്.
ഈ ഖുർആൻ സൂക്തങ്ങൾ ഉദ്ധരിക്കുന്നതോടൊപ്പം മനസ്സിലാക്കേണ്ട കാര്യം പറയട്ടെ.
സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കണം, ശ്രദ്ധിക്കണം, ശുശ്രൂഷിക്കണം, അവരോട് മോശമായി പരുപരുത്ത് പെരുമാറരരുത്, സംസാരിക്കരുത് എന്നൊന്നും ഖുർആനിൽ എവിടെയും ഇല്ല. ഒരുപക്ഷേ ഒരു വേദഗ്രന്ഥത്തിലും അങ്ങനെയില്ല.
എന്തുകൊണ്ട്?
അതിനൊരു കാരണമുണ്ട്.
കുഞ്ഞുങ്ങളെ വളർത്തുക, വളർത്തിപ്പോകുക, ശ്രദ്ധിക്കുക, ശ്രദ്ധിച്ചുപോകുക, ശുശ്രൂഷിക്കുക, ശുശ്രൂഷിച്ചുപോകുക, ലാളിക്കുക, ലാളിച്ചുപോകുക എന്നതൊക്കെ വളരെ സ്വാഭാവികമായും പ്രകൃതിപരമായും നിർബന്ധമായും ദൈവനിശ്ചയം പോലെ തന്നെ വലിയ തെരഞ്ഞെടുപ്പില്ലാതെ സംഭവിച്ചുപോകുന്നതാണ്.
നിർബന്ധമായും ദൈവനിശ്ചയം, പ്രകൃതിനിയമം പോലെ തന്നെ വലിയ തെരഞ്ഞെടുപ്പില്ലാതെ സംഭവിച്ചുപോകുന്നതിന് പിന്നീട് പ്രത്യേകിച്ചൊരു നിർദ്ദേശവും കല്പനയും അവശ്യമില്ല
കുഞ്ഞുങ്ങളോട് കാണിച്ചുപോകുന്ന സ്നേഹവും കരുതലും ശ്രദ്ധയും ജീവിതത്തിന് ജീവിത്തോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ശ്രദ്ധയുടെയും ഭാഗമാണ്.
കുഞ്ഞുങ്ങൾ ഉണ്ടാവുക, വളരുക എന്നത് ജീവിതത്തിന്റെ തന്നെ പൊരുളാണ്, ആവശ്യമാണ്.
ജീവിതമെന്ന ഭൂമികയിൽ കുഞ്ഞുങ്ങളാണ് രാജാക്കന്മാർ.
കുഞ്ഞുങ്ങളെ പരിരക്ഷിക്കാനാണ് ജീവിതവും ജീവിതത്തിന്റെ എല്ലാ സംഗതികളും.
കുഞ്ഞുങ്ങളിലൂടെ ജീവിതം ജീവിതത്തിന്റെ തന്നെ വളർച്ച തേടുകയാണ്, നേടുകയാണ്.
കുഞ്ഞുങ്ങൾക്ക് (ജീവിതത്തിന് വേണ്ട) വേണ്ട ചെറിയ ചെറിയ കാര്യങ്ങൾ നടക്കാനും നടത്തിക്കൊടുക്കാനും വേണ്ടി മാത്രം നാം ചെയ്യുന്നു, ചെയ്യേണ്ടിവരുന്ന എല്ലാ വലിയ വലിയ കാര്യങ്ങളും.
ചെറുതാണ് വലുത്, ചെറുതിന് വേണ്ടിയാണ് വലുത് എന്ന് വ്യക്തമാക്കും പോലെ.
തനിക്ക് തന്നോട് തന്നെയുള്ള, തന്നോട് മാത്രമുണ്ടാകുന്ന സ്നേഹത്തിന്റെ ഭാഗമാണ് കുഞ്ഞുങ്ങളോട് തോന്നുന്നത്.
തന്റെ തന്നെ വളർച്ചയുടെയും തുടർച്ചയുടെയും ഭാഗമാണ് കുഞ്ഞുങ്ങളുടെ വളർച്ച.
കുഞ്ഞുങ്ങൾ തളിരിലകളാണ്.
തളിരിലകളുടെ വളർച്ചയിൽ വൃക്ഷത്തിന് വളർച്ചയുണ്ട്.
തളിരിലകൾ വലുതായിക്കൊണ്ടാണ് വൃക്ഷങ്ങൾ വലുതാവുന്നത്.
വൃക്ഷത്തിന്റെ വളർച്ചയിൽ തളിരിലകളുടെ വളർച്ചയുണ്ട്.
കുഞ്ഞുങ്ങളായ തളിരിലയിൽ നടക്കുന്ന പ്രകാശസംശ്ലേഷണം ജീവിതവൃക്ഷത്തിനുള്ള ഭക്ഷണം ഒരുക്കലാണ്.
തളിരിലകളെ സംരക്ഷിക്കുന്നത് പോലെ ഒരു വൃക്ഷവും ഉണങ്ങിയ ഇലകളെ സരക്ഷിക്കില്ല.
വൃദ്ധൻമാർ ഉണങ്ങിയ ഇലകളാണ്. ജീവിതവൃക്ഷം അവഗണിച്ചുപോകുന്നത്.
ഉണങ്ങിയ ഇലകളിൽ ജീവിതത്തിന് തുടർച്ചയില്ല, വളർച്ചയില്ല.
കൊഴിഞ്ഞുപോകാൻ അവഗണിച്ചുനിൽക്കുക മാത്രമല്ലാതെ വൃക്ഷത്തിന് മറ്റൊരു നിർവ്വാഹമില്ലാതെ പെരുമാറിപ്പോകുന്നത്.
അതുകൊണ്ട് തന്നെ മാതാപിതാക്കളെന്ന വൃദ്ധരായ ഉണങ്ങിയ ഇലകളെ സംരക്ഷിക്കാൻ കൃത്രിമമായും പാഠങ്ങളും നിർദ്ദേശങ്ങളും നൽകുക തന്നെ വേണം.
പ്രകൃതിപരമായും സ്വാഭാവികമായും നിർബന്ധം പോലെ നടക്കാത്ത ഈ ബോധം കൃത്രിമമായി ഇഞ്ചക്ട് ചെയ്ത് തന്നെ ഉറപ്പിക്കണം.
അതുതന്നെ ഖുർആൻ ബോധപൂർവ്വം ഉണർത്തുന്നതിന്റെ ന്യാതം.
വൃദ്ധരായ മതാപിതാക്കളെ കൈകാര്യം ചെയ്യുമ്പോഴും പരിചരിക്കുമ്പോഴും, അതുപോലെ തന്നെ മാതാപിതാക്കൾ അവരുടെ വാർധക്യത്തിൽ നിങ്ങളെ സമീപിക്കുമ്പോഴും നിങ്ങൾ സ്വാഭാവികമായും തന്നെ അവരോട് “ചെ“ എന്ന് പറഞ്ഞുപോകും, അവരെ വിമർശിച്ചും ഇടിച്ചുതാഴ്ത്തിയും നിങ്ങളോട് സ്വാഭാവികമായും സംസാരിച്ചുപോകും എന്ന വസ്തുത അംഗീകരിച്ചും ഓർമ്മിപ്പിച്ചും കൊണ്ട് തന്നെ ഖുർആൻ ഇക്കാര്യം ഉണർത്തുകയാണ്.
കൃത്രിമമായതാവാമെങ്കിൽ പോലും പ്രത്യേക ജാഗ്രത പാലിക്കാൻ
No comments:
Post a Comment