Friday, July 18, 2025

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല.

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല, ഹറാം ആക്കപ്പെട്ട കാര്യം അത് സ്വയം അതായിത്തന്നെ മോശം, വെറുക്കപ്പെട്ടത് എന്നല്ല അർത്ഥം…

നിങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങൾക്ക് ആവശ്യമില്ലാത്തതും ദോഷകരവും ആയത് കൊണ്ട് നിങ്ങൾക്ക് വേണ്ടാത്തത്, നിങ്ങൾക്ക് മോശം, നിങ്ങൾക്ക് നിഷിദ്ധം എന്ന് മാത്രമേ അർത്ഥമുള്ളൂ. 

രോഗമില്ലാത്തവന് മരുന്ന് പോലെ. 

രോഗിക്ക് ചില ഭക്ഷണം പോലെ.

പറ്റില്ല, പാടില്ല.

അതല്ലാതെ മറിച്ചല്ല.

ദൈവത്തിന് ലാഭമുണ്ടാക്കാനുള്ള ഏർപ്പാടായല്ല ഇസ്ലാം നിശ്ചയിച്ച ഒരു നിഷിദ്ധവും അനുവദനീയവും. 

ഇസ്ലാമിലെ ആചാര അനുഷ്ഠാന ആരാധനാ പരിപാടികളൊന്നും മധ്യവർത്തികളെ വെച്ച് ദൈവത്തിന്റെ പേരിൽ നിങ്ങളിൽ നിന്ന് പൈസയോ സമ്പത്തോ വസൂലാക്കുന്ന തരത്തിലല്ല. 

നിങ്ങൾ നിങ്ങൾക്ക് വേണ്ടി സ്വയവും പരസ്പരവും സഹായിക്കുന്ന കോലത്തിലുള്ളത് മാത്രമല്ലാതെ.

ദൈവം ഉണ്ടാക്കിച്ചതൊക്കെ അതാതിന്റെ ഉദ്ദേശനിർവ്വഹണത്തിന് ആവശ്യമാണ്, നല്ലതാണ്. 

അതുകൊണ്ട് തന്നെ ഹറാം ആയത് എന്നാൽ ബാക്കിയുള്ള എല്ലാ കാര്യത്തിലും വെറുക്കപ്പെട്ടതും നിലനിൽക്കാൻ അർഹത ഇല്ലാത്തതും എന്ന അർത്ഥമില്ല.

ഹറാം എന്നാൽ പരിശുദ്ധമെന്ന് കൂടിയാണ് അർത്ഥം.

ഹലാലായി ചിലത് ഉപയോഗിക്കുന്നവനെയും ഹറാമായി ചിലത് ഉയോഗിക്കാതിരിക്കുന്നവനെയും വ്യത്യസ്തമായ കോളത്തിൽ പരിശുദ്ധമാക്കി നിർത്തുന്നത് ഹറാം, ഹലാൽ.

No comments: