Wednesday, July 9, 2025

വെറുതെ ആലോചിച്ചുപോകുകയാണ്.

വെറുതെ ആലോചിച്ചുപോകുകയാണ്.


ചുരുങ്ങിയത് അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്ക് മുൻപ് ജനിച്ചുജീവിക്കേണ്ടിവരുമായിരുന്നെങ്കിൽ


ഇന്നുള്ള ഒരു സൗകര്യവും യന്ത്രവും റോഡും ഫോണും കറണ്ടും ഒന്നുമില്ലാതിരുന്ന കാലത്ത് ജീവിക്കേണ്ടിവരുമായിരുന്നെങ്കിൽ.


കൃഷിയും കൃഷിയുൽപന്നങ്ങൾ നമ്മുടെ അടുക്കളയിലും തീന്മേശയിലും എത്തുംവിധം വിതരണവിൽപ്പന ശ്രംഖലകളും രീതികളും ഇല്ലാതിരുന്ന കാലത്ത് ജീവിക്കേണ്ടിവരുമായിരുന്നെങ്കിൽ.


പ്രകൃതിയുമായിമഴയും വെയിലും മലയും ഇരുട്ടും ദുരന്തങ്ങളും വിശപ്പും ഒക്കെയായി മല്ലിട്ട്ജീവിച്ചതിജീവിക്കാൻ എത്ര പ്രയാസപ്പെടേണ്ടി വരുമായിരുന്നു.


അങ്ങനെ മല്ലിട്ട് ജീവിച്ച് അതിജീവിക്കാൻ മാത്രം കരുത്ത്ജീവിതത്തോട്ജീവിതത്തിന്റെഅനിശ്ചിതത്വങ്ങളോടും അരക്ഷിതത്വങ്ങളോടും നാം കാണിക്കുമായിരുന്നോ


ചുരുങ്ങിയത് ഈയുള്ളവൻ കാണിക്കുമായിരുന്നോ?


അങ്ങനെ മല്ലിട്ട് ജീവിച്ചതിജീവിക്കാൻ മാത്രം താൽപര്യം ജീവിതത്തിൽ കാണിക്കുമായിരുന്നോ?


അങ്ങനെ മല്ലിട്ട് ജീവിച്ച് അതിജീവിക്കാൻ താല്പര്യം കാണിക്കാൻ മാത്രം വല്ല അർത്ഥവും ജീവിതത്തിന്ഈയുള്ളവൻ കാണുമായിരുന്നോ?


വെറുതെയല്ല ദാർശനികരും കവികളും പുരോഹിതന്മാരും ഉണ്ടായതും ഇപ്പോഴും ഉണ്ടാവുന്നതും.


പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ കഴിയാത്തവരാണ് പുരോഹിതന്മാരും ദാർശനികരും കവികളും ആയിത്തീരുന്നത്.


പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ നിൽക്കാതെയുള്ള ഒളിച്ചോട്ടത്തിന്റെ വഴിയാണ്ദാർശനികതയും കവിത്വവും പൗരോഹിത്യവും.


അലസന്മാരാണ് പുരോഹിതന്മാരും ദാർശനികരും കവികളും ആയിത്തീരുന്നത്.


പ്രയാസങ്ങളുടെ നേരെ അലസതയ്ക്കുള്ള മുഖംമൂടിയാണ് ദാർശനികതയും കവിത്വവുംപൗരോഹിത്യവും.


പ്രായോഗികതയെ അതുപോലെ തന്നെ നേരിടാനുള്ള ധൈര്യമില്ലാത്തവരാണ് പുരോഹിതന്മാരും ദാർശനികരും കവികളും ആയിത്തീരുന്നത്.


പ്രായോഗികതയുടെ നേരെയുള്ള ഭീരുത്വത്തിനുള്ളപ്രായോഗികനാവാൻ സാധിക്കാത്തതിനുള്ള ന്യായീകരണവും പുകമറയുമാണ് ദാർശനികതയും കവിത്വവും പൗരോഹിത്യവും.


ജീവിതം അങ്ങനെയും ഇങ്ങനെയും എങ്ങനെയും ആണ്.


ജീവിതം അങ്ങനെയും ഇങ്ങനെയും എങ്ങനെയും ആണെന്ന് സമ്മതിച്ചുകൊടുക്കാൻ സാധിക്കാത്തവരാണ് പുരോഹിതന്മാരും ദാർശനികരും കവികളും ആയിത്തീരുന്നത്.


ജീവിതം അങ്ങനെയും ഇങ്ങനെയും എങ്ങനെയും ആണെന്ന് സമ്മതിച്ചുകൊടുത്ത് ചെയ്യേണ്ടതും ചെയ്യേണ്ടിവരുന്നതും ചെയ്യാതെചെയ്യാൻ സാധിക്കാതെ നടത്തുന്ന, നടത്തേണ്ടിവരുന്ന വെറുംഉരുണ്ടുകളി മാത്രമാണ് ദാർശനികതയും കവിത്വവും പൗരോഹിത്യവും.


പരാജയം സമ്മതിക്കാതെഒളിച്ചുവെച്ച്ന്യായീകരണം നടത്തി വിജയമാക്കി അവതരിപ്പിക്കുന്ന വിദ്യദാർശനികതയും കവിത്വവും പൗരോഹിത്യവും.


 വിദ്യ കൊണ്ടവർ ജീവിതത്തെജീവിതം എന്തുപോലെയാണോ അതുപോലെ എന്നതിനെ കൊഞ്ഞനം കുത്തുന്നു.


ജീവിച്ചു വിജയിക്കുന്നവരെപരാജയപ്പെട്ടവരും ഒന്നും അറിഞ്ഞുകൂടാത്തവരും ആക്കിമാനസികമായ ആധിപത്യം സ്ഥാപിച്ച് ചൂഷണം ചെയ്യുന്നു.

No comments: