അഹങ്കാരമില്ലേ?
ഈയുള്ളവനുമുണ്ട് എല്ലാവർക്കുമുണ്ട്.
അഹങ്കാരമില്ലാതെ ആരെങ്ങിനെ ജീവിക്കും, നിലനിൽക്കും?
ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് അഹങ്കാരമല്ലേ?
ഒളിഞ്ഞാണോ തെളിഞ്ഞാണോ അഹങ്കാരം ഫിപ്പിക്കുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂ.
അതല്ലേൽ എല്ലാറ്റിലും ജീവൻറെ ബോധമായി കുടികൊള്ളുന്നത് അഹങ്കാരം മാത്രം.
ഒരുപക്ഷെ ദൈവികം തന്നെയായ അഹങ്കാരം.
*******
അധികാരവും സമ്പത്തും ചെയ്യുന്ന ജോലിയും വെച്ചുകൊണ്ട് തങ്ങളുടെ അസ്ഥിത്വവും വ്യക്തിത്വവും ഉണ്ടാക്കുന്നു, തിരിച്ചറിയുന്നു പലരും.
ക്രൂരതയും ക്രൂരവിനോദവും വരെ അവർക്ക് അവരെ തെളിയിക്കാനും അവരുടെ സ്റ്റാമ്പ് പതിപ്പിക്കാനുമുള്ള വഴികൾ.
കാരണം, അവർ “ഞാൻ “ “ഞാൻ” എന്ന അവരുടെ തന്നെ തടവറയിലാണ്, ആ തടവറയെ തന്നെ ശക്തിപ്പെടുത്തിക്കൊണ്ടാണ്.
No comments:
Post a Comment