ഇന്ത്യ ചൈന.
നമുക്ക് വേണ്ടി, നമ്മുടെ ജീവനും നാടിനും വേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ശതകോടി പ്രണാമങ്ങൾ
എന്ത് വില കൊടുത്തും നാം ഇന്ത്യയോടൊപ്പം.
നമുക്ക് നമ്മുടേതെന്ന് പറയാനും അനുഭവിക്കാനും നമ്മുടെ ഇന്ത്യ മാത്രം.
സ്വപ്നത്തില്‍ പോലും നമുക്ക് മറ്റൊരു രാജ്യമില്ല. അനുഭവത്തിനും പറയാനും.
ഇത്രത്തോളം എല്ലാ വൈവിധ്യങ്ങളേയും നെഞ്ചിലേറ്റിയ മറ്റൊരു രാജ്യമില്ല.
അതിനാല്‍ തന്നെ പച്ചയായ ശരിയും തെറ്റും മാത്രം ചികഞ്ഞും പറഞ്ഞും നാം, നാമറിയാതെ പോലും, ഇന്ത്യാവിരുദ്ധരായിക്കൂട, ആവരുത്.
ആ നിലക്ക് ഇന്ത്യക്കെതിരെ നാം ചിന്തിച്ചുകൂടാ.
ഇന്ത്യാ വിരുദ്ധമായി വരുന്ന ഒരു വാർത്തയും നാം ഒരു നിലക്കും വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക.
******
ആര്‍ക്കാണ് ദേശസ്നേഹം ഇല്ലാതിരിക്കുക?
അല്ലെങ്കിലും, ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്തിന്, എങ്ങിനെ ഇന്ത്യയെ സ്നേഹിക്കാതിരിക്കും?
അല്ലെങ്കിലും ഒരു സാധാരണ ഇന്ത്യക്കാരന്‍
എന്തിന്, എങ്ങിനെ മറ്റൊരു രാജ്യത്തെ സ്നേഹിക്കും?
എല്ലാം നിര്‍വ്വചനത്തിന്റെ പ്രശ്നം മാത്രം. വ്യത്യസ്ത കോണുകളില്‍ നിന്ന് കാര്യങ്ങളെ നോക്കിക്കാണുന്നതിന്റെ പ്രശ്നം.
ചിലപ്പോള്‍ നേരില്‍ ബോധ്യപ്പെടുന്ന കളവ്, രാജ്യത്തിന്റെ മറപിടിച്ച് നാട്ടുകാരെ പറ്റിക്കാന്‍ ഭരണാധികാരി പറയുമ്പോള്‍, അത് കളവാണെന്ന് പറയുന്നു. അതും വെറും ശരിയായ രാജ്യസ്നേഹം മാത്രം.
ബോധ്യപ്പെട്ട സത്യം സത്യമാണെന്ന് പറയുന്നത് രാജ്യദ്രോഹം എന്ന് വരരുത്.
രാജ്യസ്നേഹമെന്നാല്‍ കുറെ ഇല്ലാത്ത അവകാശവാദങ്ങള്‍ പറയുക മാത്രം എന്നാവരുത്.
ആ നിലക്ക് വെറുതെ വഞ്ചിക്കപ്പെടുകയുമല്ല രാജ്യസ്നേഹം.
ഭരിക്കാന്‍ വെറുപ്പും വര്‍ഗീയതയും മാത്രം പോര, ഭരണം അറിയണം എന്ന് പറയുന്നതും ചിന്തിക്കുന്നതും രാജ്യസ്നേഹം മാത്രമാണ്.
പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളെ മാത്രം മുതലെടുത്ത് അധികാരത്തില്‍ കയറുന്നവരെ ചൂണ്ടിക്കാട്ടിക്കൊണ്ട്. ജനാധിപത്യത്തെ പോലും ക്ഷീണിപ്പിച്ച് കൊണ്ട്.....
*****
അതുകൊണ്ട് തന്നെ ഭരണാധികാരികള്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യം.
ഭരണമെന്നാല്‍ പൊള്ളയായ വെറും അവകാശവാദം മാത്രമല്ല, ആവരുത്.
അതിനപ്പുറം ജനങ്ങൾക്ക് അതൊരനുഭവം കൂടിയാവണം.
വര്‍ഗീയതയും വെറുപ്പും പറഞ്ഞ് ഭരണം നേടാം.
പക്ഷേ അതല്ല, അതാവരുത് ഭരിക്കുമ്പോള്‍ നടത്തുന്ന, നടത്തേണ്ട ഭരണം, രാജ്യസ്നേഹം, രാജധര്‍മ്മം.
വെറും വര്‍ഗീയതയും വെറുപ്പും വിഭജനവും അയല്‍വാസി വെറുപ്പും പറഞ്ഞ് യാഥാര്‍ത്ഥ ഭരണം നടത്താൻ കഴിയില്ല.
ഭരണം നടത്താൻ ഭരിക്കാനുള്ള കഴിവ് തന്നെ വേണം. വിശാലവീക്ഷണം വേണം. സ്വന്തം നാടിനെയെങ്കിലും ഒന്നായൊരുപോലെ കാണാന്‍ കഴിയണം.
ഭരണം നടത്താൻ നാടിനോടും നാട്ടുകാരോടും അവകാശവാദത്തിനപ്പുറത്തെ, വോട്ട് നേടാനുള്ളതല്ലാത്ത, സ്വന്തം പാർട്ടി പറയും പോലെ മാത്രമല്ലാത്ത, യാഥാര്‍ത്ഥ സ്നേഹം വേണം.
ഭരണത്തിലും അതിർത്തിയിലും പരാജയപ്പെടുമ്പോഴും മറ്റും വികാരം ഇളക്കിവിട്ട് വിശപ്പ് മാറ്റുന്ന രീതി മാത്രം എപ്പോഴും പോര.
ഭരണമെന്നാല്‍ അതിർത്തിയും ആഭ്യന്തരവും സംരക്ഷിക്കുകയാണ്. നശിപ്പിക്കുകയല്ല.
ഭരണമെന്നാല്‍ അതിർത്തിയിലും ആഭ്യന്തരത്തിലും എല്ലാം നഷ്ടപ്പെടുത്തുകയല്ല.
ഭരണമെന്നാല്‍ അയല്‍വാസികളെ കൂടെ നിര്‍ത്താന്‍ കഴിയുക കൂടിയാണ്.
ഭരണമെന്നാല്‍, അങ്ങനെ ആയുധച്ചിലവ് കുറക്കാന്‍ കഴിയുകയാണ്.
****
അതല്ലാതെ, എല്ലാ അയല്‍രാജ്യങ്ങളുമായ് വെറുപ്പിലും ശത്രുതയിലും ആവുന്നതോ ഭരണം, വിദേശനയം, പിന്നെ രാജ്യസ്നേഹവും?
അതിര്‍ത്തിയും ആഭ്യന്തരവും കലങ്ങിമറിയുന്നതോ ഭരണവും, ഭരണപാടവവും രാജ്യസ്നേഹവും?
******
ഫലത്തില്‍ എല്ലാ അയല്‍രാജ്യങ്ങളും, സ്വന്തം നേപ്പാളടക്കം, അകന്ന് പോകുന്നത് കണ്ടിട്ട് വേവലാതിപ്പെട്ടു ചോദിച്ചു പോകുന്നതാണ് ഇത്.
ഭരിക്കുന്നവരുടെ ശ്രദ്ധ വേറെ എവിടെയൊക്കെയോ ആവുന്നതിന്റെയും, മുന്‍ഗണന മാറുന്നതിന്റെയും, ജനാധിപത്യത്തിലെ വെറും നെറികെട്ട വോട്ട് രാഷ്ട്രീയം മാത്രം കളിക്കുന്നതിന്റെയും കുറ്റമാണോ ഇതെന്ന് വരെ സംശയിച്ചു പോകുന്നു.
അറിയില്ല.
നമ്മൾ ഓരോരുത്തരും വെറുതെ ഒന്ന് പ്രതിപക്ഷത്തിരുന്നും നിഷ്പക്ഷനായും ചിന്തിച്ചു നോക്കണം. നാടിനോടുള്ള സ്നേഹം വെച്ച്
പെട്രോള്‍ വിലയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിരുന്ന് പണ്ട് ചിന്തിച്ചത് പോലെ. കാളവണ്ടിയുമായ് പ്രതിഷേധിച്ചത് പോലെ.
ഭരിക്കുന്നത് നമ്മൾ ആയത് കൊണ്ട് തോന്നാത്ത പലതും അപ്പോൾ തോന്നും. ന്യായമായും.....
ഈയുള്ളവന് രാജ്യമാണ് വലുത്. ഏതെങ്കിലും പാർട്ടിയും ഭരണവും അല്ല.
അങ്ങനെ വരുമ്പോള്‍ രാജ്യത്തിന്റെ മൊത്തമായ നന്മക്ക് വേണ്ടത് നിഷ്പക്ഷമായി അറിയും, പറയും, ചിന്തിച്ച് പോകും....
അങ്ങനെ യാഥാര്‍ത്ഥ രാജ്യനന്മക്ക് വേണ്ടി അറിയുന്നതും പറയുന്നതും ചിന്തിക്കുന്നതും ആവരുത് രാജ്യദ്രോഹം.
അങ്ങനെയൊന്നും ചെയ്യാതിരിക്കുകയാവരുത് രാജ്യസ്നേഹം.
No comments:
Post a Comment