അല്ലെങ്കിലും പിണറായി ആര്‍ക്കും നേരിട്ട് ജോലി കൊടുക്കില്ല.
ഇവരാരും അക്രമവും ചെയ്യുന്നത് നേരിട്ടല്ല.
അങ്ങനെ അവർ നേരിട്ട് ചെയ്യുമെന്ന് പറയാൻ മാത്രം ആരും ഇവിടെ മണ്ടന്‍മാരുമല്ല.
ഇത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചും മറപിടിച്ചു ചെയ്യാൻ അവരെ ആരും പഠിപ്പിക്കേണ്ടതില്ല.
മീന്‍കുഞ്ഞിനെ നീന്താന്‍ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?
സാധാരണ ജനങ്ങൾ, പാവങ്ങൾ സാങ്കേതികതയെ വേദമാക്കി വിശ്വസിച്ചു, തങ്ങളുടെ നേതാക്കന്മാര്‍ പുണ്യാളന്‍മാര്‍ എന്ന് ഇങ്ക്വിലാബ് വിളിച്ച് നടന്ന് കൊള്ളും...
നേതാക്കന്മാര്‍ എത്ര സുരക്ഷിതര്‍....
*******
ഈ കള്ളക്കടത്ത് സംരംഭംത്തില്‍, പിന്നെ അധികാര രാഷ്ട്രീയത്തിന്റെ കുളിമുറിയില്‍, എല്ലാ പാര്‍ട്ടികളും നേതാക്കളും ഒന്ന്.
അതിനാല്‍ തന്നെ ഒരന്വേഷണവും കേസും എവിടെയും എത്താന്‍ പോകുന്നില്ല.
അത് കൊണ്ടല്ലേ ഇക്കാര്യത്തില്‍ കര്‍ണാടകയും കേരളവും വരെ വളരേ എളുപ്പത്തില്‍ ഒരുമിച്ചു കൈകോര്‍ത്തത്?
അവര്‍ക്ക് തീവ്രവാദം എന്ന ബലിയാട് മാത്രമേ വേണ്ടൂ.
എല്ലാവരേയും ഒറ്റയടിക്ക് രക്ഷപ്പെടുത്തുന്ന, ജനങ്ങളെ വിഡ്ഢികളാക്കി അധികാരം നിലനിര്‍ത്തുന്ന, പ്രതിപക്ഷവും ഭരണപക്ഷവുമായി തുടരാൻ എളുപ്പമുള്ള, ഏക ബലിയാട്.
*****
ഇതൊക്കെ ഇതിനേക്കാള്‍ പച്ച വെളിച്ചത്തില്‍ എങ്ങിനെ കാണും, മനസിലാവും?
നമ്മൾ സ്വന്തം നിലക്ക് കുറച്ച് സാമാന്യയുക്തി ഉപയോഗിച്ചും മനസിലാക്കണം എന്ന് മാത്രം.
വഴിയില്‍ ചാണകം കണ്ടാല്‍, അതിലൂടെ പശു പോയിരുന്നു എന്ന് മനസിലാക്കാനുള്ള സാമാന്യയുക്തി.
വഴിയില്‍ പാദമുദ്രകള്‍ കണ്ടാല്‍ ആരോ അതിലെ പോയിരുന്നു എന്ന് മനസിലാക്കാനുള്ള സാമാന്യയുക്തി.
അത്രയേ വേണ്ടൂ.
*****
യാദൃശ്ചികം എന്നങ്ങനെ പറഞ്ഞ് മാത്രം ഈയൊരു കാര്യത്തെ പറഞ്ഞു ചുരുക്കരുത്.
അങ്ങനെ പെട്ടെന്നൊന്നും ആരും, പ്രത്യേകിച്ചും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വലിയ തസ്തികയും ശമ്പളവും എടുത്തുകൊടുക്കില്ല.
അത്രയ്ക്ക് വലിയ സ്വാധീനവും സമ്മര്‍ദ്ദവും പിന്‍വാതില്‍ വഴി വന്നാല്‍ ഒഴികെ.
ആ ശക്തമായ പിന്‍വാതില്‍ സ്വാധീനങ്ങൾ വലിയ വലിയ ലക്ഷ്യങ്ങള്‍ വെച്ചുള്ളതുമാവും.....
*******
ബാക്കി പറയുന്നതൊക്കെയും വെറും post event (സംഭവത്തിന് ശേഷം ഉണ്ടാവുന്ന, ഉണ്ടാക്കുന്ന) തിയറിയും വ്യാഖ്യാനങ്ങളും മാത്രം.
ഈ രാഷ്ട്രീയക്കാര്‍ അത്രയ്ക്ക് ശുദ്ധന്‍മാര്‍ എന്ന് വരുത്താന്‍, നമ്മൾ കരുതാന്‍.
No comments:
Post a Comment