Thursday, July 30, 2020

ഉദ്ദേശിച്ചത്‌ വീണ്ടും പറയാം. ഞാന്‍ ബോധം ആത്മാവല്ല.

ഉദ്ദേശിച്ചത്‌ വീണ്ടും പറയാം.


അത്‌ ഇത്രമാത്രം.


ഞാന്‍ ബോധം ആത്മാവല്ല.


ഉണ്ടെങ്കിൽ ഉള്ള ആത്മാവ് ഞാന്‍ ബോധമല്ല, ആയിക്കൂട.


ആത്മാവ് ഞാന്‍ ബോധം ഇല്ലാത്തത്. 


ഞാന്‍ ബോധം മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയം. 


Autism വും Alzhimers ഉം anaesthesia യും കുട്ടിത്തവും വാര്‍ദ്ധക്യവും ഞാന്‍ ബോധത്തെ സാരമായി ബാധിക്കുന്നു, ഒരുപക്ഷേ പൂർണ്ണമായും അല്പമായും ഇല്ലാതാക്കുന്നു.


മതങ്ങൾ പറഞ്ഞ്‌ വരുന്ന, ഉണ്ടെങ്കിൽ ഉള്ള ആത്മാവ് മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയമല്ലാത്തത്. അത് സ്ഥിരമായത്.


എങ്കിൽ ആത്മാവ് (ആത്മാവ് ഞാന്‍ എങ്കിൽ, ഞാന്‍ ബോധം ഉള്ളതെങ്കിൽ) ഏതെങ്കിലും ഘട്ടത്തിൽ അല്പമായും പൂർണ്ണമായും മാറാമോ, ഇല്ലാതാവുമോ? എന്തെങ്കിലും സാരമായി അതിനെ ബാധിക്കാമോ? 


*****


ആത്മാവ് ഞാന്‍ ബോധമല്ലെങ്കിൽ....,


ഒന്നുറപ്പ്.


പുനര്‍ജ്ജനി നേടുന്നത് ഞാന്‍ അല്ല. 


അങ്ങനെയൊരു പുനര്‍ജ്ജനി നേടേണ്ട ഞാന്‍ ഇല്ല.


പുനര്‍ജ്ജനി നേടുന്നത്

വെറും ബോധം ഇല്ലാത്ത ആത്മാവ്.

വെറും ജീവിതം.

ബോധം.

പദാര്‍ത്ഥം.

No comments: