ചൈന-ഇന്ത്യ അതിർത്തിയും നമ്മുടെ ആഭ്യന്തരവും
********
ഭരണാധികാരികളുടെ പിടിപ്പുകേടും കൊള്ളരുതായ്മയും കാരണം നാട് നശിക്കുമ്പോഴും ദുരിതം പേറുമ്പോഴും, അത് ചൂണ്ടിക്കാട്ടിയാല്‍ ചൈനയെ നെഞ്ചില്‍ കയറ്റിയെന്ന് വ്യാഖ്യാനിക്കരുത്. രാജ്യദ്രോഹിയാണെന്ന് പറയരുത്.
ജനാധിപത്യത്തില്‍ ജനങ്ങൾക്ക് ഭരണാധികാരിയെ ചോദ്യം ചെയ്യാൻ അവകാശമുണ്ട്, അധികാരമുണ്ട്.
ജനങ്ങളുടെ അടിമയാണ് ജനാധിപത്യത്തില്‍ ഭരണാധികാരി. ജനങ്ങളുടെ ഉടമയല്ല.
ജനങ്ങളുടെ യോഗ്യതയും സത്യസന്ധതയും ഭരണാധികാരിയല്ല, പകരം, ഭരണാധികാരിയുടെ യോഗ്യതയും സത്യസന്ധതയും ജനങ്ങളാണ് ജനാധിപത്യത്തില്‍ നിശ്ചയിക്കുക, ചോദ്യം ചെയ്യുക.
ആത്യന്തികമായി ജനങ്ങളാണ് ജനാധിപത്യത്തില്‍ അധികാരി.
ജനങ്ങൾ ചോദ്യം ചെയ്യാത്ത ഭരണവ്യവസ്ഥ ജനാധിപത്യമല്ല.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെങ്കില്‍ അങ്ങനെ ചോദ്യംചെയ്യുന്ന ജനങ്ങളെ രാജ്യദ്രോഹികള്‍ ആക്കുകയല്ല ഭരണാധികാരി കാണേണ്ട ഏക പരിഹാരം.
തലവേദന വന്നാല്‍ തല മുറിക്കുകയോ ജനാധിപത്യത്തില്‍ പരിഹാരം?
ജനങ്ങൾ ജനാധിപത്യത്തിലെ തലയാണ്.
അതിനാല്‍ തന്നെ ആ തലക്ക് ബോധ്യപ്പെടും വിധം ഉത്തരം നല്‍കുകയാണ് ഭരണാധികാരി കണ്ടെത്തേണ്ട പരിഹാരം.
അറിയണം, അങ്ങനെ ജനങ്ങളില്‍ ആരെങ്കിലും ഭരണാധികാരിയുടെ തെറ്റ് ചൂണ്ടിക്കാട്ടാതിരിക്കുന്നതാണ് യാഥാര്‍ത്ഥ രാജ്യദ്രോഹം.
ചൂണ്ടിക്കാട്ടുന്നത് മാത്രമാണ് യാഥാര്‍ത്ഥ രാജ്യസ്നേഹം.
തെറ്റ് ചെയ്യുന്ന ഭരണാധികാരിയെ സുഖിപ്പിക്കുന്നത് കാപട്യമാണ്.
ഏറെക്കുറെ അങ്ങനെ ആരെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടാതിരിക്കുന്നത് അധികാരത്തിന്റെ അപ്പക്കഷണം തിന്നാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുള്ളതുമാവും
അറിയണം.
ഭരണാധികാരികള്‍ വെറും മനുഷ്യര്‍ മാത്രം.
അവര്‍ക്ക് തെറ്റ് പറ്റും.
അവർക്ക് അവർ ഒളിപ്പിച്ചു വെക്കുന്ന അവരുടെയും അവരുടെ പാർട്ടിയുടെയും നിക്ഷിപ്ത സ്വാര്‍ത്ഥ അധികാര താല്‍പര്യം കാരണവും തെറ്റ് പറ്റും.
അറിയണം.
നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് നമ്മുടെ നാട്ടിന്റെ ഭരണാധികാരികളുടെ തെറ്റ്കുറ്റങ്ങള്‍ മാത്രമേ ചൂണ്ടിക്കാണിക്കാന്‍ പറ്റൂ.
അവർ ചൈനയുടെ കുറ്റം ഒരേറെ പറഞ്ഞത് കൊണ്ട് ഇവിടെ എന്ത് കാര്യം, പ്രയോജനം?
ചൈനയുടെ കുറ്റം നമ്മൾ ഇവിടെ നിന്ന് ചൂണ്ടിക്കാട്ടിയിട്ട് ഒരു കാര്യവും പ്രയോജനവും ഇല്ല.
ഏറിയാല്‍ അത് വെറും സ്വയംഭോഗം ചെയ്യുന്ന ഏര്‍പ്പാട്. ആത്മരതിയുടെ രീതി. കൃത്രിമ ദേശീയവികാരത്തിന് മാത്രം ഉപയോഗപ്പെടും.
പക്ഷേ, ആ ദേശീയ വികാരത്തിന്റെ വഴിയില്‍ നമ്മുടെ ഭരണാധികാരി എളുപ്പത്തില്‍ തന്റെ കുറ്റവും മറച്ച് സ്വന്തംകാര്യം സിന്ദാബാദാക്കി രക്ഷപ്പെടരുത്.
കാരണം
ചൈനയുടെ ഭരണാധികാരികളെ നിശ്ചയിക്കുന്നത് നമ്മൾ അല്ലല്ലോ?
*****
ഭരണപക്ഷ വാദങ്ങളെ മുഴുവന്‍ അങ്ങേയറ്റം മാനിക്കുന്നു.
പക്ഷേ, എല്ലാറ്റിനും എവിടെയോ എപ്പോഴോ ഉള്ള ആളുകളെ കുറ്റം പറയുന്നത് ശരിയോ?
അന്ന് നടക്കാവുന്ന ശരി അന്ന് നടന്നു.
അതിൽ നെഹ്രുവിന് ഇന്ത്യയോട് വെറുപ്പ്, ചൈനയോട് സ്നേഹം എന്നും, നിങ്ങൾക്ക് മാത്രം ഇന്ത്യയോട് സ്നേഹം ചൈനയോട് വെറുപ്പ് എന്നുമൊക്കെ പറയുന്നത് എത്ര വലിയ തെറ്റാണ്?
അതും നിലവില്‍ എല്ലാ മേഖലയിലും യഥാര്‍ത്ഥത്തില്‍ നിങ്ങൾ സ്വയം പരാജയം മാത്രമായിരിക്കെ.
അതും പെട്രോള്‍ വില വരെ കൂട്ടുക മാത്രമല്ലാതെ കുറക്കാന്‍ അറിയാത്ത നിങ്ങൾ.
ഇന്ന് ചെയ്യാവുന്ന ശരി ചെയ്യാൻ നിങ്ങള്‍ക്ക് കഴിയാതെ, സ്വന്തം പരാജയത്തെ മുന്‍പുള്ള ആരെയോ കുറ്റം പറഞ്ഞും, വെറും വീരവാദം പറഞ്ഞും, പൊള്ളയായ അവകാശവാദങ്ങള്‍ പറഞ്ഞും മറച്ചു പിടിച്ചാല്‍ മാത്രം മതിയോ?
അറിയാമല്ലോ, ഈയുള്ളവന്‍ ഒരു പാർട്ടിക്കാരനും ഒരു മതവിശ്വാസിയും അല്ല. കോണ്‍ഗ്രസിനെ ഒരുനിലക്കും അംഗീകരിക്കുന്നുമില്ല.
മാത്രമല്ല, ആ നിലക്ക് എല്ലാം വലിച്ചെറിഞ്ഞു ജീവിക്കുന്നവനാണ് ഈയുള്ളവന്‍.
ഭാരതീയതയില്‍ മാത്രം, ഭാരതീയത തന്നെയായ എല്ലാം ഉള്‍ക്കൊള്ളുന്ന ഹൈന്ദവതയില്‍, വിശ്വസിക്കുന്നു.
പക്ഷേ ഭാരതീയത പറഞ്ഞ് രാജ്യദ്രോഹം ചെയ്യാനും നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാനും ഉദ്ദേശിക്കുന്നില്ല. രാജ്യദ്രോഹം മാത്രം ചെയത് രാജ്യസ്നേഹം പറയാൻ ഉദ്ദേശിക്കുന്നില്ല.
അതുകൊണ്ട് സ്വയം തന്നെയും പരിശോധിക്കുക.
അധികാരത്തിന്റെ അപ്പക്കഷണം ഭരണാധികാരിയെ അന്ധമായി പിന്തുണക്കുന്നവര്‍ ഇപ്പോൾ ഏതെങ്കിലും വിധം തിന്നുന്നുണ്ടോ എന്ന്.
അങ്ങനെ തിന്നുകൊണ്ട് പറയുമ്പോള്‍ അതിൽ ഒരു ശരികേട് ഉണ്ടോ എന്ന്.
ഈയുള്ളവന് ഒന്ന് ഉറപ്പിച്ച് പറയാൻ കഴിയും..
എവിടെയും ഈയുള്ളവന്‍ ഒരുതരം അപ്പക്കഷണവും ആരില്‍ നിന്നും എവിടെ നിന്നും തിന്നുന്നില്ല.
*******
നെഹ്രുവിന് അബദ്ധം പറ്റിയിട്ടുണ്ടാവാം.
അതിലൊന്നും ഈയുള്ളവന്‍ തര്‍ക്കിക്കാന്‍ ആളല്ല.
കുറ്റം സംഭവിച്ചിട്ടുണ്ടാവാം. കാരണം, ഏതൊരു ഭരണാധികാരിയും വെറും മനുഷ്യന്‍ മാത്രം.
പുറത്ത് പറയാൻ കഴിയാത്ത, ജനങ്ങൾക്ക് മനസ്സിലാവാത്ത പരിമിതികള്‍ കാരണം അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടാവാം.
പക്ഷേ, അത് അക്കാലത്ത് സംഭവിച്ച കൂട്ടമായ തെറ്റാണ്. കൂട്ടത്തരവാദിത്തം അതിലും ഉണ്ട്. ഇന്നത്തേത് പോലെ.
പക്ഷേ അതുപോലുള്ള, ഒരുപക്ഷേ അതിനേക്കാള്‍ വലിയ കുറ്റങ്ങള്‍ ഇന്നും സംഭവിക്കുന്നുണ്ട്.
പുറത്ത് പറയാൻ കഴിയാത്ത ജനങ്ങൾക്ക് മനസ്സിലാവാത്ത പരിമിതികള്‍ കാരണം. കൂട്ടമായ തെറ്റാണ്. കൂട്ടുത്തരവാദിത്തമുള്ള തെറ്റ്.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പോലെ.
ആ നിലക്ക്, നെഹ്‌റു മാത്രമല്ല, നിലവിലുള്ളവരും ഭാവിയില്‍ കുറ്റപ്പെടുത്തപ്പെടും.
അന്ധത ബാധിച്ചിട്ടില്ലെങ്കില്‍.
എല്ലാവരും അവരവരുടെ കോണില്‍ നിന്ന് മാത്രം നോക്കിയാല്‍ ബാക്കിയുള്ളവർ മുഴുവന്‍ കുറ്റക്കാരാണെന്ന് തോന്നും.
പക്ഷേ, അത് ശരിയല്ല.
******
ആത്യന്തികമായ ഒരു ശരി ആപേക്ഷിക ലോകത്ത് ഇല്ല.
എന്നിരിക്കെ കണ്ണടച്ച് വിമര്‍ശിച്ചത് കൊണ്ട് എന്ത് കാര്യം.
അത് ഇപ്പോഴുള്ള ഭരണാധികാരിയെ ആണെങ്കിലും മുന്‍പുള്ളവരെ ആയാലും.
എന്തെങ്കിലും തിരുത്താനും തിരുത്തി ചെയ്യാനും സാധിക്കുക ഇപ്പോഴുള്ള ഭരണാധികാരിക്ക് മാത്രം.
അതിനാല്‍ തന്നെ വിമര്‍ശിക്കേണ്ടതും നിലവിലുള്ള ഭരണാധികാരിയെ മാത്രം.
*******
ഒരു കാലത്തെ ശരി മറ്റൊരു കാലത്ത് തെറ്റാവുക പലപ്പോഴും നിര്‍ബന്ധം.
അങ്ങനെയല്ല, ഒരു കാലത്തെ ശരിയും നിയമവും എല്ലാ കാലത്തും ശരിയാവണം നിയമമാവണം എന്ന് നിര്‍ബന്ധം പിടിക്കുന്ന അബദ്ധം ചെയ്യുമ്പോഴാണ് മതമൗലികവാദികളും തീവ്രവാദികളും അവരുടെ ഒരു രക്ഷയും ഇല്ലാത്ത അസഹിഷ്ണുതയും ഉണ്ടാവുന്നത്.
അതുപോലെ ആവാന്‍ പറ്റുമോ, പാടുണ്ടോ നമ്മുടെ ഭരണാധികാരികള്‍?
*****
അതേ, അത് മാത്രമാണ് ഇവിടെ പറയാനുള്ളത്.
കാലം എല്ലാവർക്കും ഒരുപോലെ ബാധകം.
അഞ്ചും പത്തും കൊല്ലമല്ല കാലം.
ഞാനും നീയും ഇല്ലാത്തതാണ് കാലം.
No comments:
Post a Comment