നല്ല ഓര്‍മകള്‍ക്ക്
ജീവിതത്തെക്കാള്‍
ജീവൻ.
ജീവനെക്കാള്‍
ജീവൻ.
ജീവന്റെ ജീവൻ.
നല്ല ഓര്‍മകള്‍ക്ക്
ഉപ്പിനെക്കാള്‍ ഉപ്പുരസം.
നല്ല ഓര്‍മകള്‍
കാർമേഘത്തെക്കാള്‍
ഘനീഭവിച്ചത്.
നല്ല ഓര്‍മകളില്‍
വര്‍ത്തമാനത്തിന്
ഭൂതത്തിന്റെ നിറം.
നല്ല ഓര്‍മകള്‍
പിതാവും മാതാവും
ഗുരുവും സുഹൃത്തും
കാമുകനും കാമുകിയും.
നല്ല ഓര്‍മകള്‍
പടിഞ്ഞാറ് നിന്നും
കിഴക്കോട്ടുള്ള
അസ്തമയസൂര്യന്റെ
ദൂരം കുറച്ചുള്ള
തിരിഞ്ഞു നോട്ടം.
നല്ല ഓര്‍മകള്‍
ശിഖരത്തിന്റെ
വേരിലേക്കുള്ള
കൗതുകം പൂണ്ട
ഒളിഞ്ഞു നോട്ടം.
നല്ല ഓര്‍മകള്‍
ജീവന്റെ രഹസ്യം
തേടി നേടുന്ന
ജീവന്റെ തന്നെ
ശ്രമം.
നല്ല ഓര്‍മകള്‍
തേടിയാണ്
വെള്ളം
നീരാവിയാവുന്നത്,
ആകാശം
പുല്‍കുന്നത്.
നല്ല ഓര്‍മകള്‍
തേടി നേടിയാണ്
പിന്നീടത് ഭൂമിയെ
മഴ കൊണ്ട്
സ്പര്‍ശിക്കുന്നത്.
നല്ല ഓര്‍മ്മകളുടെ
മഴയേറ്റ് തന്നെയാണ്
ഭൂമി കുളിച്ച്, മുളച്ച്,
തളിര്‍ത്ത്
പഴവും പൂവും
ഇലകളുമാകുന്നത്.
നല്ല ഓര്‍മകള്‍
തന്നെയാണ്
ഭൂമിയെ
പച്ചയും ചുവപ്പും
മഞ്ഞയും നീലയും
നിറം പകര്‍ന്ന്
സുന്ദരിയാക്കുന്നത്.
ആ നിറം പിടിച്ച
നല്ല ഓര്‍മകളിലേക്കുള്ള,
സുന്ദരിയിലേക്കുള്ള
കടലിന്റെ
കാർക്കശ്യം പൂണ്ട
കലഹമാണ്
എത്തിനോട്ടമാണ്
തിരകളായുള്ള
തീരംതല്ലല്‍.
(ക്ഷമിക്കണം.
ഒരു പഴയ പാട്ട് കേട്ടപ്പോൾ
എഴുതിപ്പോയത്)
No comments:
Post a Comment