ദൈവം വെറുമൊരു
പൊട്ടനാണെന്ന് വരുന്ന
ആത്മീയത വേണ്ട.
അങ്ങനെ
മറന്ന് പോകുന്ന ദൈവം,
ഓര്‍മിപ്പിക്കേണ്ടി വരുന്ന ദൈവം,
അപേക്ഷിക്കേണ്ടിയും
കാല്‍പിടിക്കേണ്ടിയും വരുന്ന ദൈവം,
പേടിക്കേണ്ടിയും
ആവശ്യപ്പെടേണ്ടിയും വരുന്ന ദൈവം,
അല്ലെങ്കിൽ ശിക്ഷിക്കുമെന്ന്
ഭീഷണിപ്പെടുത്തേണ്ടി വരുന്ന ദൈവം....
ആ ദൈവത്തിനപ്പുറമാണ്
യാഥാര്‍ത്ഥ ദൈവവും
സത്യവും ആത്മീയതയും.
എന്ത് പേരിട്ട് വിളിച്ചാലും....
നമ്മിലൂടെ
നമ്മളായി വര്‍ത്തിക്കുന്ന,
ജീവിതം തന്നെയായി
വരുന്ന, വളരുന്ന
ദൈവം മാത്രം.
No comments:
Post a Comment