Thursday, July 30, 2020

മനുഷ്യരെ രഞ്ജിപ്പിലാക്കുന്ന കള്ളമാണ് ഭിന്നിപ്പിക്കുന്ന സത്യത്തേക്കാളും നല്ലത്. True...????

"മനുഷ്യരെ രഞ്ജിപ്പിലാക്കുന്ന കള്ളമാണ് അവരെ ഭിന്നിപ്പിക്കുന്ന സത്യത്തേക്കാളും നല്ലത്." 


ഇങ്ങനെയൊരു മൊഴിയുണ്ട് അറബിയില്‍. 


നല്ല വിവേകപൂര്‍ണമായ മൊഴി. 


പക്ഷേ, അങ്ങനെ ഒരു ന്യായം മൊഴി പിടിച്ച് യാഥാര്‍ത്ഥത്തില്‍ ഭിന്നിപ്പിക്കുന്നവരും എടുത്താലോ? 


അപ്പോൾ അത് തിരിച്ചറിയണം. 


ഓരോരുത്തരും അവരുടെ പരിപ്രേക്ഷ്യത്തില്‍ നിന്ന് കാര്യം കാണും, ന്യായം പറയും.


മതമൗലികവാദികള്‍ മതേതരത്വം പറയുന്നത് പോലെ. സൗകര്യത്തിന്. ഭൂരിപക്ഷം ഇല്ല എന്ന ഒറ്റക്കാരണത്താല്‍. 


എല്ലാവര്‍ക്കും അവർ ഒരുമിപ്പിക്കുന്നവരാണ് എന്ന തോന്നലും ന്യായവും ഉണ്ടാവും. 


എന്നാല്‍ അവരുടേതിന് വിരുദ്ധമായത് വന്നാല്‍, വൈവിധ്യത്തെയും വൈരുദ്ധ്യങ്ങളേയും സഹിക്കാതെ, പൊറുക്കാതെ അവർ വിധി എഴുതും അത് ഭിന്നിപ്പിക്കുന്നതാണെന്ന് ...


അവർ മാത്രം ബാക്കിയാവാന്‍.


എല്ലാ സ്വേച്ഛാധിതികള്‍ക്കും സമഗ്രാധിപതികള്‍ക്കും ഇത് തന്നെ ന്യായം. 


തങ്ങളുടെ വെറും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍. 


എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭിന്നിപ്പിച്ചും വെറുപ്പ് വിതരണം ചെയ്തും മാത്രം തന്നെയാവും അവർ. സ്വേച്ഛാധിതികളും സമഗ്രാധിപതികളും.


അസഹിഷ്ണുതയും തീവ്രതയും മാത്രം പറഞ്ഞും കൊണ്ട്‌നടന്നും..... . 


പിശാച് അവന്റെ ഔലിയാക്കള്‍ക്ക് വഹ്യ് നല്‍കുന്നു (ഖുര്‍ആന്‍). ദൈവം തന്നെയായ പിശാച്. 


അതിനാല്‍ എല്ലാവർക്കും അവരവരുടെ ന്യായം.


എല്ലാവർക്കും അവർ ശരിയെന്ന വാദം. 


അറിയാമല്ലോ, കളവ് നിത്യജീവിതത്തിന്റെ ഒഴിവാക്കാന്‍ സാധിക്കാത്ത പ്രായോഗികതയാണ്.


ഭാര്യാഭർത്താക്കന്‍മാര്‍ മക്കളുടെ മുന്‍പില്‍ അവരുടെ ചില കാര്യങ്ങള്‍ മറച്ചുവെക്കുന്ന കളവ് നടത്തുന്നു. വെറും പ്രായോഗികത.


വസ്ത്രം ധരിച്ച് അനിഷ്ടകരമായത് മറച്ച് വെക്കുന്ന കളവ് എല്ലാവരും നടത്തുന്നു. വെറും പ്രായോഗികത.


അങ്ങനെയുള്ള കളവ് ആരെയും ഉപദ്രവിക്കാത്ത വെറുപ്പും തീവ്രതയും പറഞ്ഞ്‌ തമ്മിലടിപ്പിക്കാത്ത പ്രായോഗികതയുടെ കളവ് മാത്രം.

No comments: