Thursday, July 30, 2020

ഒന്നുറപ്പ്. ആ ഉറപ്പ് സ്വപ്നയും ദേവീന്ദര്‍ സിംഗും പിന്നെ മറ്റെന്തും കൂട്ടിവായിച്ചാല്‍ മനസ്സിലാവും.

ഒന്നുറപ്പ്.


ഉറപ്പ് സ്വപ്നയും ദേവീന്ദര്‍ സിംഗും പിന്നെ മറ്റെന്തും കൂട്ടി വായിച്ചാല്‍ മനസ്സിലാവും. 


ഉറപ്പാണ്‌ ഇന്ത്യയുടെ ദുര്‍വിധി.


രാജ്യദ്രോഹകൃത്യങ്ങൾ മാത്രം ചെയത്  നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും രാജ്യത്തിന്റെ അധികാരം നേടുന്നു, ഉറപ്പിക്കുന്നു.


പക്ഷേ അവരതിനെ രാജ്യസ്നേഹം എന്നങ്ങ് വിളിച്ചുകളയും.


മുളകിന് പഞ്ചസാര എന്നപ്പോൾ പേര്‌.


അപ്പോൾ, അതുപോലെ തന്നെ കൂവിവിളിക്കാൻ ഒന്നുമറിയാത്ത അണികള്‍. 


രാജ്യദ്രോഹകൃത്യങ്ങൾ ചെയത് മാത്രം തന്നെ നമ്മുടെ  രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും രാജ്യത്ത് അധികാരം നടത്തുന്നു, ഭരണം തുടരുന്നു. 


സ്വന്തം അധികാരതാല്പര്യങ്ങളും സ്വന്തം പാർട്ടിയുടെ താല്‍പര്യങ്ങളും മാത്രം അവര്‍ക്ക് മുഖ്യം.


അവ നേടാൻ, അവ സംരക്ഷിക്കാന്‍ മാത്രം, അവർ ഭരണം നേടുന്നു, തുടരുന്നു, നടത്തുന്നു. 


പക്ഷേ, അപ്പോഴും അവരതിനെ രാജ്യസ്നേഹം എന്നങ്ങ് പ്രചരിപ്പിക്കും.


അവരുടേത് രാജ്യസ്നേഹം എന്നായാല്‍, പിന്നെ ബാക്കിയെല്ലാം രാജ്യദ്രോഹം എന്നും വരുത്തും. 


അവർ വില്‍ക്കുന്ന, ചതിക്കുന്ന അതേ അമ്മയുടെ വായ ഉപയോഗിച്ചു കൊണ്ട്‌ തന്നെ അവരത് വരുത്തും.


അമ്മയുടെ സമ്പത്തും സ്രോതസ്സും  ഉപയോഗിച്ച് കൊണ്ട്‌ തന്നെ. 


അമ്മയെന്ന് അവർ വിളിക്കുന്ന അമ്മയെ തന്നെ അവർ ചില്ലിക്കാശിന് വില്‍ക്കും, വ്യഭിചരിക്കും.


എന്നാലും പുറത്ത്: അമ്മയോടുള്ള സ്നേഹം.


ഇനി, അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ആരെങ്കിലും യഥാര്‍ത്ഥത്തില്‍ അമ്മയെ സംരക്ഷിക്കാന്‍ വന്നാലോ....???? 


അവരെ ഭരണകര്‍ത്താക്കള്‍ ദ്രോഹികളായ് ചിത്രീകരിക്കും, കൊല്ലും.


ആടിനെ പട്ടിയാക്കി കൊല്ലുക, രാജ്യം സ്വന്തമായി ഉള്ളവര്‍ക്ക്, രാജ്യം ഭരിക്കുന്നവര്‍ക്ക്, എക്കാലത്തും വളരെ എളുപ്പം. അവർ ഹിറ്റ്ലര്‍ ആയാലും സദ്ദാം ഹുസൈന്‍ ആയാലും.


പട്ടിയെ ആടായ് ചിത്രീകരിച്ച് വളര്‍ത്തി വലുതാക്കുകയും നാടിന്റെ ഭരണകര്‍ത്താവ് തന്നെ ആക്കുകയും അവര്‍ക്ക് എളുപ്പം. 


ഭരണാധികാരികള്‍ക്ക് രാജ്യസ്നേഹം വാക്കില്‍ മാത്രം.


അതവര്‍ക്ക്‌ അധികാരം നിലനിര്‍ത്താനുള്ള, തുടര്‍ത്താനുള്ള വെറും പുകമറ. 


രാജ്യദ്രോഹം മാത്രം അവര്‍ക്ക് പ്രവൃത്തി. 


യാഥാര്‍ത്ഥ രാജ്യസ്നേഹികള്‍ അവരുടെ കണ്ണിലെ രാജ്യദ്രോഹികള്‍.


യാഥാര്‍ത്ഥ രാജ്യസ്നേഹികള്‍, ഒരു പ്രതിഫലവും നേടാതെ, ഒന്നും ആഗ്രഹിക്കാതെ ഭരണകര്‍ത്താക്കളുടെ തെറ്റുകളെ ശരിക്കും എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക മാത്രം.


*****


പാവം അണികള്‍ക്ക് ഒന്നേ അറിയൂ.


ഭരിക്കുന്നത് അവരുടെ പാര്‍ട്ടിയാണെങ്കിൽ പിന്നെ തെറ്റില്ല, എല്ലാം ശരി.


വില കൂടിയാലും വില കുറയുന്നുവെന്ന് മാത്രം വിശ്വസിക്കുക. 


തെറ്റുകൾ ഒക്കെയും ശരി.

തെറ്റുകൾ പറ്റില്ല. 


തെറ്റുകൾ മറ്റാര്‍ക്കോ വേണ്ടി മാത്രമായ് നിഘണ്ടുവില്‍ പറഞ്ഞത്.


നമ്മുടെ പാർട്ടി പറഞ്ഞാൽ രാജ്യദ്രോഹിയും രാജ്യത്തെ ഒറ്റുകൊടുത്തവനും രാജ്യസ്നേഹി.


നമ്മുടെ പാർട്ടിക്കും നേതാക്കള്‍ക്കും തോന്നുന്നവരെ മാത്രം കുറ്റക്കാരാക്കാം, കുറ്റവിമുക്തരാക്കാം.


അധികാരം കിട്ടാന്‍ വേണ്ടി നമ്മുടെ പാര്‍ട്ടി

നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളും ക്രൂരകൃത്യങ്ങളും മാത്രം രാജ്യസ്നേഹം. 


നമ്മുടെ പാർട്ടിയും നേതാക്കളും പറഞ്ഞാൽ....


പിന്നെ....


രാജ്യസ്നേഹി പോലും രാജ്യദ്രോഹി.

No comments: