Thursday, July 30, 2020

നമ്മെക്കുറിച്ച് നാം ഒന്നോര്‍ത്തു നോക്കൂ.

നമ്മെക്കുറിച്ച് നാം 

ഒന്നോര്‍ത്തു നോക്കൂ.


*****


നമുക്ക്

കഥകൾ മാത്രം മതി.


കഥകളില്‍ നാം

'കള്ളന്‍ കള്ളന്‍' 

എന്ന് പേടിച്ച് പേടിച്ച്

കൂകി വിളിച്ചു

പറഞ്ഞിരുന്നു. 


അപ്പോഴെല്ലാം,

നാം എപ്പോഴും 

എല്ലാ വാതിലുകളും

മുഴുവന്‍ അടച്ചിരുന്നു. 


പക്ഷേ,

യഥാര്‍ത്ഥ കള്ളന്‍മാര്‍

ഉള്ളില്‍ കയറിയപ്പോഴൊ? 


അവർ 

എല്ലാമെടുക്കാന്‍

തുടങ്ങുമ്പോഴൊ?


നാം ഒന്നും

അറിയുന്നില്ല. 


നമുക്കപ്പോൾ

കള്ളന്മാരെ

പേടിയേ ഇല്ല.


'കള്ളന്‍ കള്ളന്‍' എന്ന്

പേടിച്ച് കൂകി വിളിച്ചു

പറയേണ്ടി വരുന്നില്ല.


നാം വാതിലുകള്‍

അടക്കുന്നില്ല. 


വാതിലുകള്‍ അടക്കുക

എന്ന കാര്യം തന്നെ

നമുക്കില്ലാതാവുന്നു. 

നാം പൂർണ്ണമായും

മറന്നുപോകുന്നു.


പേടിക്കാനും

പേടി പറയാനും...., 

നാം ഒന്നും

അറിയാതാവുന്നു. 


ഇന്ത്യൻ ജനാധിപത്യവും

ഇന്ത്യയിലെ കൊറോണയും

ഒരുപോലെ.


****


നമുക്ക്

കഥകൾ മാത്രം മതി.


കഥകളിലെ കള്ളനെയും

വീരപുരുഷനെയും

മാത്രം തന്നെയെ

നമുക്ക് മനസ്സിലാവൂ. 


കഥകളില്‍ മാത്രമേ

നാം എന്തെങ്കിലും

ചെയ്യൂ, 

കാണൂ,

കേള്‍ക്കൂ,

മനസ്സിലാക്കൂ….

No comments: