ഇവിടെ നടക്കുന്നത് ജനാധിപത്യമാണെങ്കിൽ.....
MLA, MP, മന്ത്രിമാര്‍ക്ക് ജനങ്ങളുടെ ഖജനാവില്‍ നിന്നും വാരിക്കോരി കൊടുക്കുന്നത് നിര്‍ത്തണം.
ഇഷ്ടം പോലെ പേർസനൽ സ്റ്റാഫിനെ നിയമിക്കുന്നതും വാരിക്കോരി കൊടുക്കുന്നതും നിര്‍ത്തണം.
MLA, MP, മന്ത്രിമാര്‍ക്കും പേർസനൽ സ്റ്റാഫിനും പെൻഷൻ വാരിക്കോരി നല്‍കുന്നത് ഉടനെ നിര്‍ത്തണം.
ജനങ്ങൾ തന്നെ ഇടപെട്ട് നിർത്തിക്കണം.
ഇവിടെ നടക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ ജനാധിപത്യമാണെങ്കിൽ.
അങ്ങനെ ജനാധിപത്യത്തിന്റെ സ്വാഭാവം മാറ്റണം.
MLA, MP, മന്ത്രിമാരുടെ രാഷ്ട്രീയവും പ്രവര്‍ത്തനവും തൊഴിലല്ല, സേവനമാണ്.
MLA, MP, മന്ത്രിമാർ നമ്മളാരും ആവശ്യപ്പെടാതെ തന്നെ സ്വയം തയാറായി വന്നതാണ്, വന്നവരാണ്. എന്നിരിക്കെ ഇത്രമാത്രം വാരിക്കോരി അവർ വാങ്ങരുത്
ഇങ്ങനെ ജനങ്ങളുടെ ഖജനാവില്‍ നിന്നും വാരിക്കോരി വാങ്ങാനും കൊടുക്കാനും മാത്രം യോഗ്യരായി, യോഗ്യത തെളിയിച്ച് വന്നവരല്ല അവരാരും.
അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം സേവനം പോലെ രാഷ്ട്രീയപ്രവര്‍ത്തനം ചെയ്താൽ മതി. കാരണം രാഷ്ട്രീയപ്രവര്‍ത്തനം വെറും സേവനമാണ്.
ജനങ്ങൾ പൊതുവെ അനുഭവിക്കുന്നത് മാത്രം അനുഭവിച്ച് കൊണ്ട് അവർ സേവനം ചെയ്യാൻ തയാറാവണം. ന്യായമായത് മാത്രം സ്വീകരിച്ചുകൊണ്ട്.
അവര്‍ക്ക് വേണ്ട വേതനം അവർ തന്നെ തോന്നിയത് പോലെ നിശ്ചയിക്കാതെ.
ജനങ്ങൾക്കില്ലാത്തത് ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ക്കും കൊടുക്കരുത്.
ആ നിലക്ക് തയ്യാറുള്ള, അവരെക്കാള്‍ യോഗ്യതയും ആത്മാര്‍ത്ഥതയും ഉള്ള നിസ്വാര്‍ത്ഥമതികള്‍ ആയിരക്കണക്കിന് പുറത്തുണ്ട്.
അതൊന്ന് അവർ ചുരുങ്ങിയത് ഓര്‍ക്കണം.
ജനാധിപത്യത്തിന്റെ പേരില്‍ ഓര്‍ക്കണം.
No comments:
Post a Comment