ഒരു സുഹൃത്തിന് നല്‍കിയ മറുപടി:
ആത്മാവ് ഇല്ല.
ജീവിതം തന്നെയല്ലാതെ..
ജീവിതം തുടരുന്നു.
ഞാന്‍ തുടരുന്നില്ല.
ഉദ്ദേശിച്ചത്: സ്ഥിരമായി നില്‍ക്കുന്ന, നിലനില്‍ക്കുന്ന 'ഞാന്‍' 'നീ' ബോധവുമായ് ആരും ജനിക്കുന്നില്ല എന്ന് പറയാൻ.
'ഞാന്‍' 'നീ' എന്നത് സ്ഥായിയായതല്ല.
ജനിച്ച ആൾ (ഞാന്‍) അല്ല ആ നിലക്ക് മരിക്കുന്നത്.
മരിച്ചാല്‍ പുനര്‍ജ്ജനി നേടാന്‍ സ്ഥിരമായ accountable ആയ, ഞാന്‍ ജനിച്ചു എന്ന് ജനിച്ചപ്പോൾ തോന്നിയ, അത് തന്നെ തുടര്‍ന്ന, എല്ലാറ്റിനും മുകളില്‍ വന്നു നില്‍ക്കുന്ന ഒരു 'ഞാന്‍ ഇല്ല.
കുഞ്ഞായ ഞാനും, യുവാവായ ഞാനും വൃദ്ധനായ ഞാനും വേറെ വേറെ.
വളർച്ചക്കനുസരിച്ച് മാറി മാറി വന്നത്.
ഇതിൽ ഏത് ഞാൻ മുഴുവന്‍ ജീവിതത്തിനും ഉത്തരവാദിത്തം ഏറ്റെടുത്ത് പുനര്‍ജ്ജനി നേടും? ഏത് പ്രായത്തിലും അവസ്ഥയിലും ഉള്ള ഞാന്‍?
ജനിക്കുന്നത് ഒന്നും അറിയാത്ത, ഞാന്‍ ചിന്ത പോലും ഇല്ലാത്ത കുഞ്ഞ്.
മരിക്കുന്നത് എന്തൊക്കെയോ പേരും സ്ഥാനവും വന്ന, ഒരുപക്ഷേ എല്ലാം മറന്ന, വേണ്ടെന്നായ വായോവൃദ്ധന്‍.
'ഞാന്‍' എന്നത് തലച്ചോറ് ഉണ്ടാക്കുന്നത്.
'ഞാന്‍' എന്നത് തലച്ചോറിന്റെ വളര്‍ച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് ഉണ്ടായി ഇല്ലാതാവുന്നത്.
പറയപ്പെടുന്ന ആത്മാവ് ആ നിലക്ക് മാറി മാറി വരുന്ന ഞാന്‍ ബോധം അല്ല, ആവാന്‍ തരമില്ല.
ആത്മാവ് വെറും ജീവിതം. കുറയുകയും കൂടുകയും ചെയ്യാത്ത ജീവിതം. സ്ഥിരമായത്.
*****
ഉദ്ദേശിച്ചത് വീണ്ടും പറയാം.
അത് ഇത്രമാത്രം.
ഞാന്‍ ബോധം ആത്മാവല്ല.
ആത്മാവ് ഞാന്‍ ബോധമല്ല, ആയിക്കൂട.
ഞാന്‍ ബോധം മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയം.
Autism വും Alzhimers ഉം anaesthesia യും കുട്ടിത്തവും വാര്‍ദ്ധക്യവും ഞാന്‍ ബോധത്തെ സാരമായി ബാധിക്കുന്നു, ഒരുപക്ഷേ പൂർണ്ണമായും അല്പമായും ഇല്ലാതാക്കുന്നു.
മതങ്ങൾ പറഞ്ഞ് വരുന്ന ആത്മാവ് മാറ്റങ്ങൾക്കും വളർച്ചക്കും തളര്‍ച്ചക്കും വിധേയമല്ലാത്തത്. അത് സ്ഥിരമായത്.
എങ്കിൽ ആത്മാവ് (ആത്മാവ് ഞാന്‍ എങ്കിൽ) ഏതെങ്കിലും ഘട്ടത്തിൽ അല്പമായും പൂർണ്ണമായും മാറാമോ, ഇല്ലാതാവുമോ?
*******
ആത്മാവ് ഞാന്‍ ബോധമല്ലെങ്കിൽ പുനര്‍ജ്ജനി നേടുന്നത് ഞാന്‍ അല്ല.
അങ്ങനെയൊരു പുനര്‍ജ്ജനി നേടേണ്ട ഞാന്‍ ഇല്ല.
പുനര്‍ജ്ജനി നേടുന്നത്
വെറും ആത്മാവ്.
വെറും ജീവിതം.
ബോധം.
പദാര്‍ത്ഥം.
No comments:
Post a Comment