Sunday, November 9, 2025

എന്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ സത്യസന്ധമായ കണ്ടെത്തലുകൾ ഇന്ത്യയെ പിടിച്ചുകുലുക്കുന്നില്ല??

എന്തുകൊണ്ട് രാഹുൽ ഗാന്ധിയുടെ സത്യസന്ധമായ കണ്ടെത്തലുകൾ ഇന്ത്യയെ പിടിച്ചുകുലുക്കുന്നില്ല?


ദാരിദ്ര്യം കൊണ്ടും വിവരക്കേട് കൊണ്ടും അത്രക്ക് നിസ്സംഗരായിപ്പോയവരാണ് ഇന്ത്യക്കാർ എന്നതിനാലോ ?


രാജ്യം നശിച്ചുകൊണ്ടായാലും സാരമില്ലജനാധിപത്യം മോഷണം പോയിട്ടായാലും പ്രശ്നമില്ലതങ്ങൾക്ക് വല്ലവിധേനയും കിട്ടേണ്ട അല്പഅധികാരം മാത്രം ആഗ്രഹിക്കുന്നു എല്ലാ പാർട്ടികളുംഎന്നതിനാലോ?


അധികാരമല്ലാത്തഅതിലൂടെ അവർക്കും തമമുറകൾക്കും കിട്ടേണ്ട സുരക്ഷിതത്വവും ആഡംബരവും അല്ലാത്ത ആദർശവും ലക്ഷ്യവും ആർക്കുമില്ല എന്നതിനാലോ?


അതുകൊണ്ടല്ലേ തട്ടിപ്പിലൂടെ ഇന്ത്യൻ ഭരണം നേടുന്നനിലനിർത്തുന്ന മുന്നണിയിൽ നിന്നുംനിലവിലുള്ള സഖ്യകക്ഷികളൊന്നും പിരിഞ്ഞുപോകാത്തത്?


എല്ലാവരും തരികിട കളിച്ച് ജയിക്കുന്നവരുടെ കൂടെ നിന്ന് അധികാരം നേടാൻ തന്നെ ഉള്ളാലെ ആഗ്രഹിക്കുന്നു എന്നതിനാൽ.


*********


എന്തുകൊണ്ട് ഭരണകൂട പാർട്ടിക്കാർ മുഴുവൻ കണ്ണടച്ച് ഇലക്ഷൻ കമ്മീഷനെ തങ്ങളുടെ ഡ്യൂട്ടിപോലെ ന്യായീകരിക്കുന്നു?


ഇലക്ഷൻ കമ്മീഷൻ ഭരണകൂടത്തിന്റെയും ഭരണകൂട പാർട്ടിയുടെയും ഭാഗമല്ലല്ലോ?


ഇലക്ഷൻ കമ്മീഷൻ തീർത്തും സ്വതന്ത്രമായ ഒരു വിഭാഗമല്ലേ?


ഇലക്ഷൻ കമ്മീഷൻ തീർത്തും സ്വതന്ത്രമായ ഒരു വിഭാഗമാവുക അവരുടെ കൂടി ആവശ്യമാകാത്തത് എന്തുകൊണ്ട്?


ഇലക്ഷൻ കമ്മീഷൻ അബദ്ധങ്ങൾ ചെയ്താൽ അത് അവരെയും ബാധിക്കുമെന്ന പേടിഎന്തുകൊണ്ട് ഭരണകൂട പാർട്ടിക്കാർക്കില്ല?


ഭരണകൂട പാർട്ടിക്കാർ മഴുവൻ കണ്ണടച്ച് ഇലക്ഷൻ കമ്മീഷനെ ന്യായീകരിക്കുമ്പോൾ എന്താണതിന്റെയർത്ഥം?


ഇലക്ഷൻ കമ്മീഷൻ ഭരണകൂടത്തിന്റെയും ഭരണകൂട പാർട്ടിയുടെയും ഏജന്റായി പ്രവർത്തിക്കുന്നു എന്നുതന്നെയല്ലേ അവർ അതിലൂടെ നൽകുന്ന നേരർത്ഥം


ഭരണകൂട പാർട്ടിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇലക്ഷൻ കമ്മീഷനെ ഭരണകൂട പാർട്ടിക്കാർ വിമർശിക്കില്ല എന്ന മട്ടിലല്ലേ ഭരണകൂട പാർട്ടിക്കാർ പെരുമാറുന്നത്പ്രവർത്തിക്കുന്നത്?


ഇത്രയെല്ലാം തെളിവുകൾ സഹിതമുള്ള ആരോപണങ്ങൾ ഇലക്ഷൻ കമ്മീഷനെതിരെ ഉണ്ടായിട്ടും ഭരണകൂട സഖ്യത്തിലെ ആർക്കും ഇലക്ഷൻ കമ്മീഷനെതിരെ ഒന്നും തോന്നാത്തതും ഭരണകൂടസഖ്യത്തിലെ ആരും ഒന്നും പറയായാത്തതും പിന്നെന്ത് കൊണ്ടാവാൻ?


ഭരണകൂട സഖ്യത്തിന് വേണ്ട എല്ലാം ചെയ്തുകൊടുക്കുന്ന ഏജൻസിയാണ് ഇലക്ഷൻ കമ്മീഷൻ  എന്ന് തന്നെയല്ലേ ഇതിന്റെയൊക്കെ നേരർത്ഥം?

No comments: