മുൻഡിജിപി ശ്രീലേഖയോട് Sreelekha R , ഐപിഎസ് എന്ന വാൽ ബോധപൂർവ്വംഒഴിവാക്കിക്കൊണ്ട് ചിലത് ചോദിക്കട്ടെ:
മുൻഡിജിപി എന്ന് താങ്കളെ വിശേഷിപ്പിച്ച് വിളിക്കാം, പറയാം.
മുൻപ് എടുത്ത ജോലി അതായത് കൊണ്ട് അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല.
പക്ഷേ താങ്കളുടെ പേരായ ശ്രീലേഖയുടെ പിന്നിൽ ഐപിഎസ് എന്ന് വെക്കുന്നത് ശരിയാണോ?
അല്ല.
അത് തെറ്റാണ്.
ഐപിഎസ് ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം ഐപിഎസ് എന്ന് പേരിന്റെ വാലായിവെക്കുന്നത് നിയമപരമായി ശരിയല്ല, തെറ്റാണ്.
രാഷ്ട്രീയപാർട്ടി പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കേണ്ട പദവിയോ യോഗ്യതയോ സ്ഥാനമോഅല്ല ഐപിഎസ്.
ഇനിയങ്ങോട്ട് മറ്റുചില ചോദ്യങ്ങളും ആശങ്കകളും ഉന്നയിക്കട്ടെ.
ഒരു മുഴുവൻകാല രാഷ്ട്രീയപ്രവർത്തകയല്ലാത്ത താങ്കൾക്ക് ഒരുകാര്യം ഉറപ്പുണ്ട്, ശാസ്തമംഗലംവാർഡിൽ താങ്കൾ തോറ്റാലും പ്രശ്നമില്ലെന്ന്.
താങ്കൾക്ക് മറ്റെവിടെയെങ്കിലും ഈ പാർട്ടി മറ്റുയർന്ന സ്ഥാനം ഉറപ്പിച്ചുതരുമെന്ന്.
താങ്കൾക്ക് തന്നെ അറിയാമല്ലോ, താങ്കളെ പോലെ ഉയർന്ന ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക്, ജോലി ചെയ്ത കാലത്ത് രാഷ്ട്രീയമായി സൂക്ഷിച്ച അടുപ്പവും അനുകൂലഭാവവും പരിഗണിച്ച്, മുൻജഡ്ജുമാർക്ക് വരെ, ഉപകാരങ്ങൾ ചെയ്തുകൊടുത്തതിന് ഉപകാരസ്മരണയായി ഒരുകുറെസ്ഥാനമാനങ്ങൾ വാരിക്കോരി കിട്ടുമെന്ന്.
അല്ലാത്തവർക്ക് അകാലമൃത്യുവും കേസുകളും ജയിലും തടവറയും ഇഡിയും അന്വേഷണവുംസമ്മാനമായി കിട്ടുമെന്നതും താങ്കൾക്കറിയാം.
പക്ഷേ താങ്കളോടൊപ്പവും എതിരായും മത്സരിക്കുന്നവർ അധികവും മുഴുവൻസമയരാഷ്ട്രീയപ്രവർത്തകർ തന്നെയാണ്.
അവർ ഭാവിയിലേക്ക് ഉയരാനായുള്ള വലിയ ആകാശം തന്നെയുള്ളവരാണ്.
അവർ തോറ്റാൽ, താങ്കളെ കാത്തിരിക്കുന്നത് പോലെ, അവരെ മറ്റ് സ്ഥാനമാനങ്ങൾകാത്തിരിക്കുന്നില്ല.
താങ്കൾ പറഞ്ഞു, നന്മ കണ്ടിട്ടും നല്ലത് ചെയ്യാനുമാണ് ഇങ്ങനെയൊരു വിഭാഗത്തിന്റെ കൂടെ ചേർന്ന്ഇങ്ങനെയൊരു മത്സരനാടകത്തിന് താങ്കൾ ഇറങ്ങുന്നതെന്ന്.
എന്താണ് താങ്കൾ കണ്ട ആ നന്മ എന്ന് മാത്രം അറിയില്ല.
കളവ് മാത്രം പ്രചരിപ്പിക്കുന്നതോ?
വെറുപ്പ് മാത്രം ആയുധമാക്കുന്നതോ?
മുസ്ലീംവിരോധം മാത്രം ആദർശമാക്കുന്നതോ?
കലാപങ്ങളും ആക്രമാണങ്ങളും മാത്രം അധികാരത്തിലേക്കുള്ള വഴിയും അധികാരംനിലനിർത്താനുള്ള വഴിയും ആക്കിയതോ ?
അതാണോ താങ്കൾക്ക് നന്മയായി തോന്നുന്നത്?
അങ്ങനെയാണോ നല്ലത് ചെയ്യാനായി തോന്നുന്നത്?
അറിയിച്ചുതന്നാൽ നല്ലത്.
ഇതിനിടെ താങ്കളുടെ തന്നെ ഒരു വീഡിയോ കണ്ടു. അതിൽ താങ്കൾ തന്നെ പറഞ്ഞതായി കേട്ടു: താങ്കളുടെ മനസ്സാക്ഷിക്ക് ശരിയാണെന്ന് തോന്നിയ ശരികൾ മാത്രമേ ജോലിയിലുടനീളംചെയ്തിട്ടുള്ളൂ എന്ന്.
മനസ്സാക്ഷി വ്യക്തിപരമായ കാര്യമാണ്.
ജോലി ചെയ്യേണ്ടത് സാമൂഹ്യമായാണ്, സാമൂഹ്യ പരിപ്രേക്ഷ്യം കണക്കിലെടുത്താണ്.
വ്യക്തിപരമായ മനസ്സാക്ഷിയുടെ അകവുകോലുകളും മാനദണ്ഡങ്ങളും മാത്രമുപയോഗിച്ച് ജോലിചെയ്യരുത്.
മനസ്സാക്ഷി ആത്മനിഷ്ഠമാണ്.
ജോലി ചെയ്യേണ്ടത് വസ്തുനിഷ്ഠതയിൽ ഊന്നി, വസ്തുതാപരമായി ശരിയായതെന്ന്ഉറപ്പിച്ചുകൊണ്ടാണ്.
ആരും മനസ്സാക്ഷിക്കനുസരിച്ച് മാത്രമല്ല ജോലി ചെയ്യേണ്ടത്.
മനസ്സാക്ഷിയെ വാസ്തവങ്ങൾക്കും വസ്തുതകൾക്കും അനുസരിച്ച് മാറ്റിപ്പിടിച്ചാണ് ജോലിനിർവ്വഹിക്കേണ്ടത്.
ചെറുപ്പത്തിൽ സ്വാധീനിക്കപ്പെട്ടുണ്ടാവുന്ന ഉപബോധമനസ്സ് കൂടി ചേരുന്നതാണ് മനസ്സാക്ഷി.
ആ മനസ്സാക്ഷിയിൽ തോന്നുന്ന ശരി മനസ്സാക്ഷിക്ക് മാത്രമേ ശരിയാവൂ.
വെറുപ്പായാലും കളവായാലും അന്ധവിശ്വാസമായാലും ഒരിക്കൽ അങ്ങനെ ചെറുപ്പത്തിൽ തന്നെസ്വാധീനിക്കപ്പെട്ട് രൂപപ്പെട്ട ഉപബോധമനസ്സ് കൂടി കൂടിച്ചേർന്ന മനസ്സാക്ഷിക്ക് ശരിയാവും.
പക്ഷേ ജോലി നിർവ്വഹിക്കുമ്പോൾ അത്തരം വെറുപ്പും കളവുകളും അന്ധവിശ്വാസങ്ങളും ശരിയല്ല, ആശ്രയിച്ചുകൂടാ.
ജോലി ചെയ്യേണ്ടത് വസ്തുനിഷ്ഠമായും വസ്തുതാപരമായും ശരിയായ കാര്യം ഏതെന്ന് പഠിച്ചുംനോക്കിയുമാണ്.
താങ്കളൊന്ന് ഓർത്തുനോക്കൂ: അത്തരം ഉപബോധമനസ്സ് കൂടി കൂടിച്ചേർന്നമനസ്സാക്ഷിക്കനുസരിച്ചാണ് താങ്കൾ ജോലി ചെയ്തതെങ്കിൽ അത് ഇതുപോലിരിക്കും?
തെളിവുകളും രേഖകളും നിയമങ്ങളും അനുശാസിക്കുന്നതിനപ്പുറം, വിധിപറയാൻ പോകുന്നതിന്മുൻപ് ദൈവത്തെ പൂജിച്ച് ദൈവത്തോട് ശരി ചോദിച്ച് അങ്ങനെ തോന്നിയ ശരിവെച്ച് താൻ വിധിഎഴുതിയുണ്ടാക്കി എന്ന് പറഞ്ഞ മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ചെയ്തത് പോലെതന്നെയല്ലേ അതും ആവുക?
എങ്കിൽ താങ്കളുടെ ജോലിയിലുടനീളം താങ്കൾ ഇപ്പോഴും ഒഴിവാക്കിയിട്ടില്ലാത്ത, താങ്കൾനിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടി നിലകൊള്ളുന്ന മതാന്ധതയും വെറുപ്പും വിദ്വേഷവുംഉൾച്ചേർന്നിട്ടുണ്ടാവില്ലെ?
പ്രത്യേകിച്ചും, ചെറുപ്പം മുതലേ അംഗീകരിച്ച് വിശ്വസിച്ചുപോരുന്ന ഒരു മനസ്സും മനസ്സാക്ഷിയുംഉപബോധമനസ്സും പേറിനടക്കുന്ന ആളാണ് താങ്കളെങ്കിൽ. താങ്കൾ ഇപ്പോൾ പിന്തുടരുന്നപാഠങ്ങകളും അതുപോലുള്ളത് തന്നെയാവില്ലേ?
എങ്കിൽ ഇന്നിതുവരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മനസ്സിന് വിരുദ്ധമായിരിക്കില്ലേ , ആരാഷ്ട്രീയ സാമൂഹ്യ മനസ്സിനെ വഞ്ചിച്ചുകൊണ്ടായിരിക്കില്ലേ താങ്കൾ ഇക്കാലമത്രയും കേരളത്തിൽനിന്ന് ജോലി ചെയ്തത്?
അറിയാമല്ലോ, ഇന്നിതുവരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മനസ്സ് സവർണ്ണ വിരുദ്ധമാണ്, വർഗ്ഗീയ വിരുദ്ധമാണ്, ഫാസിസ്റ്റ് വിരുദ്ധമാണ്.
താങ്കൾ കൊണ്ടുനടന്നതോ, ഇപ്പോഴും കൊണ്ടുനടക്കുന്നതോ വെറുപ്പിന്റെ സവർണ്ണ, വർഗ്ഗീയഫാസിസ്റ്റ് മനസ്സും.
നാടിന്റെയും നാട്ടുകാരുടെയും പൊതുവായ മനോഗതിക്ക് വിരുദ്ധമായി പ്രവർത്തിക്കുംവിധംമനസ്സാക്ഷിയെ മാത്രം പിന്തുടരുന്നത് ഒരർത്ഥത്തിൽ തീവ്രവാദപരമാണ്, രാജ്യദ്രോഹമാണ്, സാമൂഹ്യവിരുദ്ധതയാണ് എന്നത് മറ്റുള്ളവർക്ക് മാത്രമല്ല താങ്കൾക്കും ബാധകമാണ്.

.jpg)
No comments:
Post a Comment