Wednesday, November 12, 2025

സദ്ദാം ഹുസൈനെ ആരെപ്പോൾ ഹീറോ ആയിക്കണ്ടു?

സദ്ദാം ഹുസൈനെ ആരെപ്പോൾ ഹീറോ ആയിക്കണ്ടു?


സദ്ദാം:


അമേരിക്കൻ പാശ്ചാത്യ ഏജന്റായി നിന്ന് ശിശുവായിരുന്ന വിപ്ലവാനന്തര ഇറാനെ ആക്രമിച്ചുശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു.


ഇറാനിലെ ഇസ്ലാമിക ജനാധിപത്യ വിപ്ലവത്തെ അമേരിക്കൻ പാശ്ചാത്യ ശക്തികളുടെ താല്പര്യങ്ങൾസംരക്ഷിച്ചു കൊടുക്കാൻ തകർക്കാൻ ശ്രമിച്ചു


സ്വേച്ഛാധിപതിയായി ഇറാഖിനുള്ളിലെ ജനവികാരത്തെയും ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അടിച്ചമർത്തി.


അങ്ങനെ സദ്ദാം ഇറാഖിനുള്ളിലെ ജനവികാരത്തെയും ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അടിച്ചമർത്തുന്നതൊന്നും അമേരിക്കൻ പാശ്ചാത്യ ശക്തികൾക്ക് വിഷയമായിരുന്നില്ല


കാരണം ഇസ്ലാമിക ലോകത്ത് ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അനുവദിച്ചാൽ ഇസ്ലാമിക ശക്തികൾ ജനഹിത പ്രകാരം തന്നെ അധികാരത്തിൽ വരുമെന്നുംഅങ്ങനെ ഇസ്ലാമിക ശക്തികൾ ജനഹിത പ്രകാരം അധികാരത്തിൽ വന്നാൽ അറബ് ലോകത്തെതങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് പ്രഹരമേൽക്കുമെന്നും ഇതേ അമേരിക്കൻ പാശ്ചാത്യശക്തികൾക്ക് കൃത്യമായി അറിയാമായിരുന്നു.


അതുകൊണ്ട് തന്നെ സദ്ദാമിനെ അമേരിക്കൻ പാശ്ചാത്യ ശക്തികൾ ഇസ്ലാമിനും മുസ്ലിംകൾക്കുംഎതിരായ തേളായും വിഷപ്പാമ്പായും വളർത്തിഉപയോഗിച്ചു.


എന്നിട്ടോകാലക്രമത്തിൽ വിവേചനവും വിവേകവും ഇല്ലാത്ത അതേ തേളും പാമ്പും  ആയ സദ്ദാം അമേരിക്കൻ പാശ്ചാത്യ ശക്തികളെ തന്നെ തിരിഞ്ഞുകുത്തിയേക്കും എന്നായപ്പോൾ അതേഅമേരിക്കൻ പാശ്ചാത്യ കൈകളിലൂടെ തന്നെ അദ്ദേഹം പര്യവസാനിക്കുകയും ചെയ്തു


ഇക്കാര്യം ലോകത്തെല്ലായിടത്തും തീവ്രവാദ സംഘടനകളെ തങ്ങളുടെ ആവശ്യാർത്ഥം ഉണ്ടാക്കി പ്രോത്സാഹിപ്പിച്ച എല്ലാവരും ചെയ്തിട്ടുണ്ട്എല്ലാവരും ചെയ്യുന്ന പണിയാണ്എല്ലാവരും തിരിച്ചനുഭിവിക്കുന്നതുംതിരിച്ചനുഭവിക്കേണ്ടിവരുമ്പോൾ തിരിച്ചുചെയ്യുന്ന കാര്യവുമാണ്.


ഭീന്ദ്രൻ വാലയുടെയും എൽടിടിയുടെയും താലിബാന്റെയും അൽഖ്വേയ്ദയുടെയും ഐസിസിന്റെയും ലഷ്കറെ ത്വൈബയുടെയും ജയ്ഷേ മുഹമ്മദിന്റേയും ഇന്ത്യൻ മുജാഹിദിന്റെയും എല്ലാം കാര്യത്തിൽ സംഭവിച്ചതും സംവിക്കുന്നതും ഇത് തന്നെയാണ്


അതാത് രാഷ്ട്ര/അധികാര/സാമ്രാജ്യത്വ ശക്തികൾ അവർക്ക് വേണ്ടിഅവരുടെ താല്പര്യങ്ങൾക്കും നേട്ടത്തിനും സംരക്ഷണത്തിനും വേണ്ടിതേളും വിഷപ്പാമ്പും ആയി ഇത്തരം സംഘടനകൾക്ക് ജന്മംനൽകുന്നുഉപയോഗിച്ചുഉപയോഗിക്കുന്നു


എന്നിട്ടോതങ്ങളെ തന്നെ  തേളും വിഷപ്പാമ്പും തിരിച്ചുകുത്തുമെന്നാവുമ്പോൾ കയ്യൊഴിയുകകണ്ടിടത്ത് വെച്ച് കൊന്ന് നശിപ്പിക്കുകപേപ്പട്ടിയെന്ന് വരുത്തി കൊല്ലുക


അതിന്റെ പേരിൽ വലിയൊരു ഇസ്ലാമിക സമൂഹത്തെ കരിവാരിത്തേച്ച് മറ്റുകാര്യങ്ങൾ നേടുക.


അപ്പപ്പോൾ വേണ്ട കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ട്


ഭീന്ദ്രൻ വലയും എൽടിടിയും ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയെയും കൊലപ്പെടുത്തിക്കൊണ്ട് തിരിച്ചുകുത്തുകയും ചെയ്തു


കാരണം മറ്റൊന്നുമല്ലതേളുകൾക്കും പാമ്പുകൾക്കും തങ്ങളുടെ ശത്രുക്കളും മിത്രങ്ങളും ആരൊക്കെയെന്നത് കൃത്യമായും തിരിച്ചറിയാനുള്ള ശേഷി ഇല്ല


അവർക്ക് ആകയാൽ അറിയുന്നത് തങ്ങൾക്ക് മുമ്പിൽ വരുന്നവരെ തങ്ങളുടെ സ്വന്തം ആത്മരക്ഷാർത്ഥം വിഷം കുത്തിയേൽപ്പിച്ച് കൊല്ലുകനശിപ്പിക്കുക എന്നത് മാത്രം.


പക്ഷേസദ്ദാമിന്റെ പേരും പറഞ്ഞ് അമേരിക്കയും പാശ്ചാത്യശക്തികളും ഒരു വലിയ ചരിത്രവും സംസ്കാരവും കുടികൊള്ളുന്ന കിഴക്കിന്റെ വെളിച്ചം തന്നെയായ ഇറാഖിനെ മൊത്തംക യ്യേറുമ്പോൾനശിപ്പിക്കുമ്പോൾ സ്വാഭാവികമായും  പശ്ചാത്തലത്തിൽ അമേരിക്കൻ പാശ്ചാത്യൻ വിരോധം വെച്ച് സദ്ദാമിന് കുറച്ച് പിന്തുണ ലോകമാസകലം കിട്ടി എന്ന് മാത്രം


അല്ലാതെ സദ്ദാം ഇസ്ലാമികമായ എന്തെങ്കിലും കൊണ്ടുനടക്കുകയോ ഇസ്ലാമിക /മുസ്ലിം ലോകത്തിന് എന്തെങ്കിലും സംഭാവന ചെയ്യുകയോ ചെയ്തിരുന്നില്ല.


സദ്ദാം തുടക്കത്തിൽ കമ്യൂണിസ്റ്റ് ചായ്വും സ്വഭാവവും കാണിച്ച ബാത്ത് പാർട്ടിയിലൂടെയായിരുന്നു രംഗത്ത് വന്നതും


സദ്ദാമിന് ഒരിക്കലും ഇസ്ലാമും ഇസ്ലാമിക ഭരണവും മുസ്ലിം സംരക്ഷണവും ലക്ഷ്യമായിരുന്നില്ലവഴിയായിരുന്നില്ല.


********


അവസാനകാലത്ത് സദ്ദാം എന്തൊക്കെ തിരിച്ചറിഞ്ഞു, എന്തൊക്കെ ആയിമാറി എന്നത് അയാളും അല്ലാഹുവും മാത്രമറിയുന്നത്. 


അയാൾക്കും അല്ലാഹുവിനും ഇടയിൽ മാത്രം. 


മറ്റാർക്കും വിധി പറയാൻ സാധിക്കില്ല. 


ആ നിലക്കാണ് ഇസ്ലാമിക വിശ്വാസികൾ ഓരോരുത്തരെയും കാണുക. 


കാരണം അവർ വിശ്വസിക്കുന്ന അല്ലാഹു (അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യത്തിൽ) ഏത് ഘട്ടത്തിലും പശ്ചാത്താപം സ്വീകരിക്കുന്നവനും അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നവനും പരമകാരുണികനും കൂടിയാണ് 

No comments: