ബീഹാർ: ആരും ഒന്നും സംശയിക്കേണ്ട,
എവിടെയും പിഴച്ചിട്ടില്ല.
ജനാധിപത്യം കളവ് പോയാൽ റിസൾട്ട് ഇങ്ങനെയേ വരൂ.
അല്ലെങ്കിലും നമ്മൾ സംശയിക്കേണ്ട:
എക്കാലത്തും ആയിരുന്നത് പോലെ നമ്മൾ ഇന്നും അധിനിവേശപ്പെട്ട് തന്നെയാണ്.
എക്കാലത്തും ആയിരുന്നത് പോലെ നമ്മൾ ഇന്നും ചോദ്യം ചെയ്യാത്തവർ, ചോദ്യം ചെയ്യാനുള്ള തന്റേടമില്ലാത്തവർ.
എക്കാലത്തെയും പോലെ വഞ്ചിക്കപ്പെടുന്നു എന്നറിയാത്ത വിഭാഗം.
ഒരു ജനത എന്ന നിലക്ക് നമ്മുടെ പ്രകൃതം വെറും വെറുതേ അധിനിവേശപ്പെടുന്ന പ്രകൃതം മാത്രം.
കൃത്യമായി പ്രതിഷേധിക്കാനും പ്രതിരോധിക്കാനും അറിയാത്ത പ്രകൃതം മാത്രം നമ്മുടേത്.
അഥവാ നാം പ്രതിഷേധിക്കുന്നുവെന്നും പ്രതികരിക്കുന്നുവെന്നും തോന്നിപ്പിക്കുന്നത് വരെ വഞ്ചിക്കപ്പെട്ടു കൊണ്ട് മാത്രം
അധികാരം പറയുന്നതാണ് നമുക്ക് എപ്പോഴും ശരി, നിയമം.
ആവുന്നത്ര അധികാരത്തോട് ചേർന്ന് നിൽക്കുക മാത്രം നാം ഇന്ത്യൻ ജനതയുടെ പ്രകൃതം.
എന്ത് ദുരന്തം ആര് അടിച്ചേൽപ്പിക്കുമ്പോഴും, പ്രതികരിക്കാതെ മുജ്ജന്മ കർമ്മഫലം എന്നൊക്കെ പറഞ്ഞ് നിസ്സംഗത പൂകുന്ന പ്രകൃതം നമ്മുടേത്.
അതുകൊണ്ട് തന്നെ കളവുകളും ക്രൂരതകളും കൈമുതലായ ആരും നമുക്ക് ഗുരുവാവും.
പമ്പരവിഡ്ഢി കൂടി ആയാൽ ആ ഗുരു നമുക്ക് ലോകഗുരുവുമാവും.
കല്ലിനും മുള്ളിനും ആൾദൈവങ്ങൾക്കും ബിംബങ്ങൾക്കും വണങ്ങി വിധേയപ്പെടുന്ന പ്രകൃതമുള്ള ഒരു ജനതക്ക് ചരിത്രം അങ്ങുനിന്നിങ്ങോളം ഒരുക്കിയത് ഇത്തരം അധിനിവേശം മാത്രം, ഇങ്ങനെ എപ്പോഴും അധിനിവേശപ്പെടുക എന്നത് മാത്രം.
വെറുതെയല്ല അലക്സാണ്ടർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള നീണ്ടനിര നമ്മെ വളരെയെളുപ്പം അധിനിവേശപ്പെടുത്തിയത്.
നാം അന്നും ഇന്നും നിന്നുകൊടുക്കുന്നവരാണ്.
ഇപ്പോഴും നമ്മൾ വേറൊരുതരം അധിനിവേശത്തിൽ മാത്രം.
ബ്രിട്ടീഷുകാരെന്നും അലക്സാണ്ടറെന്നും പേരില്ലാത്ത, ജനാധിപത്യമെന്ന വ്യാജനാമമുള്ള വേറൊരുവിഭാഗത്തിന്റെ അധിനിവേശത്തിൽ മാത്രം നമ്മൾ.
അധികാര അധിനിവേശ വഞ്ചകരുടെ തീൻമേശക്ക് ചുറ്റും കാത്തുനിൽക്കുന്ന പൂച്ചകളെ പോലുള്ള ഒരു ജനത നമ്മൾ ഇന്ത്യക്കാർ.
അധികാര അധിനിവേശ വഞ്ചകർ എറിഞ്ഞുതരുന്ന എല്ലും മുള്ളും തന്നെ നമുക്ക് എത്രയോ കൂടുതൽ.
വെറുതെയല്ല അവർ തെരഞ്ഞെടുപ്പ് സമയത്ത് പതിനായിരം രൂപ പോലുള്ള എല്ലും മുള്ളും എറിഞ്ഞുതരുന്നത്.
അധിനിവേശത്തിലെന്ന് വിശ്വസിപ്പിക്കാത്ത അധിനിവേശത്തിൽ മാത്രമാണ് നാം ഒരു ജനത എന്ന നിലക്ക് ഇപ്പോഴും.
വഞ്ചിക്കപ്പെടുകയാണ് എന്നറിയാത്ത കൊടുംവഞ്ചനയിൽ.
ഒന്നിനും കൊള്ളാത്ത ജനതയിൽ ജനാധിപത്യം നടപ്പാക്കിയാൽ ഇങ്ങനെയൊക്കെയിരിക്കും.
മനസ്സാക്ഷിയില്ലാത്ത ആർക്കും എങ്ങനെയും ആ ജനതയെ റാഞ്ചിക്കൊണ്ടുപോകാവുന്നവിധത്തിൽ.
നമ്മൾ വെറുതെയല്ല കാലാകാലം അധിനിവേശത്തിന് തന്നെ വിധേയമായത്.
നമ്മൾ വെറുതെയല്ല ഇപ്പോഴും എപ്പോഴും വേറൊരു തരത്തിലുള്ള അധിനിവേശത്തിൽതന്നെയാവുന്നത്.
ബ്രിട്ടീഷുകാരെന്നും അലക്സാണ്ടറെന്നും പേരില്ലാത്ത വേറൊരു വിഭാഗത്തിന്റെ അധിനിവേശത്തിൽ.
ഇപ്പോഴും.
കണ്ട ആൾദൈവങ്ങൾക്കും കല്ലിനും മുള്ളിനും വിധേയപ്പെടുന്ന ജനതയുടെ മനസ്സ് പെട്ടെന്ന്അധിനിവേശപ്പെടുന്ന മനസ്സ് മാത്രം തന്നെ.
പ്രതിഷേധിക്കുന്ന മനസ്സും സമരം ചെയ്യുന്ന ജനതയും നമ്മളിൽ ഇല്ല.
അതുകൊണ്ടാണ് നോട്ട് നിരോധനം പോലെ നമ്മളെ മുഴുവൻ തെരുവിലെറിഞ്ഞ് പീഡിപ്പിച്ചസംഗതിയെ പോലും കമാ എന്ന് മിണ്ടാതെ വിധേയപ്പെട്ട് അധിനിവേശപ്പെട്ട് അനുസരിച്ച് തന്നെ നാം നടന്നത്?
അതുകൊണ്ടാണ് ഏകദേശം എൺപത് കോടിയോളം വരുന്ന നാല്പത്തിയൊന്ന് വയസ്സിന് താഴെയുള്ളഎല്ലാവരും ഒറ്റയടിക്ക് വോട്ടവകാശം ഇല്ലാത്തവരായത്?
അതുകൊണ്ടാണ് ഏകദേശം എൺപത് കോടിയോളം വരുന്ന നാല്പത്തിയൊന്ന് വയസ്സിന് താഴെയുള്ളഎല്ലാവരും പുതുതായി രേഖകൾ സമർപ്പിച്ച് തെളിയിച്ച് വോട്ടവകാശം ഉണ്ടാക്കേണ്ടവരായിതീരുന്നത്?

.jpg)
No comments:
Post a Comment