പിന്നിൽ നിന്ന് ആക്രമിച്ചും ബോംബ് പൊട്ടിച്ചും അതല്ലാതെ ഏറ്റുമുട്ടിയെന്ന് വരുത്തിയുംപാവങ്ങളായ നിരപരാധികളെ കൊല്ലുന്ന യഥാർത്ഥ ദുഷ്ടർക്ക്, അധികാരം നേടുക നിലനിർത്തുകമാത്രം ലക്ഷ്യമുള്ള അത്തരം ദുഷ്ടർക്ക്, അധികാരവും കൂടി കയ്യിലുള്ളവരായാണ് അവരത്ചെയ്യുന്നതെങ്കിൽ, അവർക്ക് വളരേ എളുപ്പം ചെയ്യാവുന്ന ഒരേറെ കാര്യങ്ങളുണ്ട്:
കൊല്ലപ്പെട്ടവരിൽ തന്നെ ചിലരെ ചൂണ്ടി അവരാണ് ബോംബ് പൊട്ടിച്ചതെന്ന് പറയുക.
കൊല്ലപ്പെട്ടവർ കൊല്ലപ്പെട്ടതല്ല പകരം സ്വയം പൊട്ടിത്തെറിച്ച് നാട്ടുകാരെയും കൊല്ലുന്ന വിധംആക്രമണം നടത്തിയതാണെന്ന് പറയുക, പ്രചരിപ്പിക്കുക.
ആയുധങ്ങളും വാർത്താമധ്യമങ്ങളും അവരുടെ കയ്യിൽ അവരുദ്ദേശിക്കും പോലെപ്രവർത്തിക്കുന്നതാകയാൽ ഒന്നിനും ഒരു പഞ്ഞവും തടസ്സവും ഉണ്ടാവില്ല.
അവരുദ്ദേശിക്കുന്ന ആ പ്രത്യേക വിഭാഗത്തിന്റെ പേരുകളുള്ള നിരപരാധികളെ, കൂടെ പൊടിപ്പുംതൊങ്ങലും ചേർത്ത കെട്ടുകഥകൾ വെച്ച്, അക്രമകാരികളും കൊലപാതകികളും ഭീകരരുംതീവ്രവാദികളുമായി ചിത്രീകരിക്കാം.
സംഭവിച്ചത് അങ്ങനെയൊന്നുമല്ലെന്നും, വെറും വെറുതെ യാത്രചെയ്യുക മാത്രമായിരുന്ന തങ്ങളുംകൊല്ലപ്പെടുക മാത്രമായിരുന്നുവെന്നും വിശദീകരണം നൽകാൻ അങ്ങനെ കൊല്ലപ്പെട്ട്, പിന്നീട്തീവ്രവാദികളും ഭീകരരും അക്രമികളുമായി ചിത്രീകരിക്കപ്പെട്ടവർ, ആരോപിക്കപ്പെട്ടവർ വരില്ല.
ഈ അത്യന്തം വേദനാജനകമായ വാർത്ത കേട്ട് എരിപിരി കൊള്ളുന്നവർക്ക് എത്രയുംഎരിപിരികൊള്ളാം.
അങ്ങനെ ഈ പ്രത്യേക വിഭാഗത്തെ കൂടുതൽ കൂടുതൽ വെറുക്കാം.
കണ്ണിൽ ചോരയില്ലാത്ത, മനസ്സാക്ഷിയെ വിറ്റ, ലക്ഷ്യം നേടുന്നതിൽ യഥാർത്ഥത്തിൽ ആരോടുംകൂറില്ലാത്ത, ദുഷ്ട അധികാരി വിഭാഗത്തിന് ഇങ്ങനെ ചെയ്യുന്നതിന് അഞ്ച് ഗുണങ്ങൾ:
1. തങ്ങൾ ഉദ്ദേശിച്ച വിഭാഗത്തെ ആവുന്നത്ര കൊല്ലുക.
2. ആ പാത്യേക വിഭാഗക്കാരെ ശത്രുവായി തന്നെ നിലനിർത്തുക.
3. ആ പാത്യേക വിഭാഗക്കാർക്കെതിരെയുള്ള വെറുപ്പിനെ കൂട്ടിയെടുക്കുക, അന്തരീക്ഷത്തിൽഎപ്പോഴും നിലനിർത്തുക.
4. വെറുപ്പിനെ വെച്ച് അതേ വിഭാഗത്തെ വെറുക്കപ്പെടുന്നവരാകും വിധം ഒറ്റപ്പെടുത്തുക.
5. ഒറ്റപ്പെടുത്തിക്കൊണ്ട് സ്ഥിരമായ രാഷ്ട്രീയ അധികാര നേട്ടങ്ങൾ ഉണ്ടാക്കുക.
ഏറ്റുമുട്ടൽ കൊലപാതക നാടകങ്ങൾ നടത്തുന്നതിനേക്കാൾ ഫലവത്തായതും മാരകമായതുമാണ്ഈ രീതി.
ഒരു കൂട്ടം സാധാരണ മനുഷ്യർ കൂടി കൊല്ലപ്പെടുന്നതിനാൽ അവരുദ്ദേശിക്കുന്ന മുസ്ലിംവിരുദ്ധവികാരം മുസ്ലിംകളെ കൊന്നുകൊണ്ട് തന്നെ മൊത്തം ജനങ്ങൾക്കിടയിൽ പൊതുവികാരമായിനടത്തിക്കിട്ടും.
ഒരു വെടിക്ക് ഒരുകുറെ പക്ഷികൾ.
എല്ലാറ്റിനും വേണ്ടി ഉപയോഗിക്കാനായി ആ പ്രത്യേക വിഭാഗം ഇഷ്ടം പോലെയും.

.jpg)
No comments:
Post a Comment