കേരളം സംസ്ഥാനമായതിന് ശേഷം:
വെറും 12 ശതമാനമുള്ള ബ്രാഹ്മണ-നായർ വിഭാഗം മുഖ്യമന്ത്രിയായി കേരളം ഭരിച്ചത് 35 വർഷം.
എന്നുവെച്ചാൽ പകുതിയിലേറെക്കാലം.
ബ്രാഹ്മണർ കേരളത്തിൽ വെറും അരശതമാനം മാത്രം ജനസംഖ്യയുള്ളവർ എന്നതും ഇതോടൊപ്പം ശ്രദ്ധിക്കണം.
22 ശതമാനമുള്ള ഈഴവ വിഭാഗം മുഖ്യമന്ത്രിയായി കേരളം ഭരിച്ചത്:
15 വർഷം.
18 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗം മുഖ്യമന്ത്രിയായി ഭരിച്ചത്:
12 വർഷം.
എന്നാൽ ഏറ്റവും വലിയ വിഭാഗമായ 27 ശതമാനമുള്ള മുസ്ലീം വിഭാഗം മുഖ്യമന്ത്രിയായി കേരളംഭരിച്ചതോ?
വെറും 53 ദിവസങ്ങൾ.
10 ശതമാനമുള്ള പട്ടികജാതി-പട്ടികവിഭാഗം മുഖ്യമന്ത്രിയായി കേരളം ഭരിച്ചിട്ടേയില്ല.
ഇതിനേക്കാൾ ഞെട്ടിക്കുന്നതാണ്:
കേരളം സംസ്ഥാനമായതിന് ശേഷം ഇതുവരെ ഏത് വിഭാഗക്കാർ കുടുതൽ എംഎൽഎമാരുംഎംപിമാരും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ആയി എന്നത്.
എന്നിട്ടും വെറുപ്പും വിഭജനവും മുസ്ലിം വിരുദ്ധതയും മാത്രം ആദർശവും ലക്ഷ്യവും ആക്കിയവർ (പ്രത്യേകിച്ചും സവർണ്ണ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നു രാഷ്ട്രീയം) പറഞ്ഞ് പ്രചരിപ്പിച്ച് പേടിപ്പിക്കുന്നു:
കേരളം മുസ്ലിംകൾ പിടിച്ചടക്കുമെന്ന്.
അർഹമായതിന്റെ പത്തിലൊന്ന് പോലും ഇതുവരെയും വകവെച്ചു കിട്ടാത്ത, സർക്കാർവകയിൽ ഒന്നും ആനുപാതികമായി അനുഭവിക്കാത്ത, ഒന്നും ലഭിക്കാതെ മിണ്ടാതെ ഒതുങ്ങിയിരുന്ന് തങ്ങൾക്ക് കിട്ടിയതും കൊണ്ട് സംതൃപ്തരായി കഴിയുന്ന മുസ്ലിംകളുടെ മേൽ തന്നെ എന്നിട്ടുമവർ ചാഞ്ഞമരത്തിലെന്ന പോലെ പാഞ്ഞുകയറുന്നു.
ഇന്ത്യയിലുടനീളം, ഇങ്ങ് കേരളത്തിലും.

.jpg)
No comments:
Post a Comment