പ്രതിപക്ഷത്തിന് വൻഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പച്ചയായി വല്ലാതെ കളിച്ച് അധികാരം പിടിക്കില്ല.
അവിടവിടെ അല്ലറച്ചില്ലറ മാത്രമായിട്ടല്ലാതെ.
തൃശൂരൊക്കെ പോലെ.
സംഗതി പച്ചക്ക് മനസ്സിലായിപ്പോകാതിരിക്കാൻ ശ്രദ്ധിക്കും.
അതുകൊണ്ട് മെല്ലെ മെല്ലെ , അരിച്ചരിച്ചുമാത്രം കളിക്കും.
പക്ഷേ ഒരിക്കൽ അവർ അധികാരത്തിൽ എത്തിയാൽ, ഏത് സംസ്ഥാനവും ഒരിക്കൽ അവർ ഭരിക്കുന്ന സംസ്ഥാനമായാൽ പിന്നെ എല്ലാ സംവിധാനവും കയ്യിലെടുത്ത് എന്ത് കളിച്ചും അവർ അധികാരം പിടിച്ചുനിർത്തിയിരിക്കും.
ബീഹാറും യുപിയും ഹരിയാനയും മഹാരാഷ്ട്രയും പോലെ.
ഒരളവോളം കേന്ദ്രഭരണ പ്രദേശങ്ങളും.
ഇനിയങ്ങോട്ട് ആർക്കും അത് തടയാൻ സാധിക്കില്ല.

.jpg)
No comments:
Post a Comment