Thursday, November 13, 2025

ബിഹാർ: കഴിഞ്ഞ പ്രാവശ്യം പോലെയല്ല ഇപ്രാവശ്യത്തെ ബിജെപിയുടെ കളി.

ബിഹാർകഴിഞ്ഞ പ്രാവശ്യം പോലെയല്ല ഇപ്രാവശ്യത്തെ ബിജെപിയുടെ കളി


കഴിഞ്ഞ പ്രാവശ്യം നിതീഷിനെയും ജെഡിയുവിനെയും ഒന്നൊതുക്കിനിർത്താമായിരുന്നുഒന്നൊതുക്കിനിർത്തണമായിരുന്നു


തോളിൽ കയറി നിതീഷിനെയും ജെഡിയുവിനെയും മെല്ലെ തിന്നുതീർക്കണമായിരുന്നു.


കാരണംകഴിഞ്ഞ പ്രാവശ്യം കേന്ദ്രം ഭരിക്കാൻ ലോക്സഭയിൽ അത്രക്ക് ഭൂരിപക്ഷം ബിജെപിക്ക്തന്നെ ഉണ്ടായിരുന്നു


ഒന്നും പേടിക്കാനില്ലായിരുന്നു.


നിതീഷിനെയും ജെഡിയുവിനെയും അത്രക്ക് നിർബന്ധമായും ആവശ്യമില്ലായിരുന്നു


അതുകൊണ്ട് തന്നെ നിതീഷിനും ജെഡിയുവിനും സീറ്റുകൾ നന്നേകുറച്ചു.


പക്ഷേഇക്കുറി കാര്യം മറിച്ചാണ്കളി മറിച്ചാണ്


കേന്ദ്രം ഭരിക്കുന്നത് നിതീഷിന്റെയും ജെഡിയുവിന്റെയും പിന്തുണ നിർബന്ധമുള്ള കോലത്തിലാണ്.


അതുകൊണ്ട് തന്നെ നിതീഷിനെയും ജെഡിയുവിനെയും വെറുപ്പിച്ചുകൂട


തോളിൽ കയറി നിതീഷിനെയും ജെഡിയുവിനെയും തിന്നുതീർക്കുന്നു എന്ന് തോന്നിപ്പിച്ചുകൂടാ


 നിലക്ക് ബിജെപി കൃത്യമായും ശ്രദ്ധിച്ച ഒരുകാര്യമുണ്ട്


ബിജെപിയെ പോലെ ജെഡിയുവും സീറ്റുകളിൽ വിജയിക്കുന്നുവെന്ന്


അല്ലെങ്കിൽ ആവലാതികൾ ഉണ്ടാവും

പടലപ്പിണക്കം ഉണ്ടാവും

കേന്ദ്രഭരണം കൈവിടേണ്ടി വരും.


തെരഞ്ഞെടുപ്പ് ഫലം എങ്ങിനെ വേണമോ അങ്ങനെയാക്കാനുള്ള സംവിധാനമൊക്കെ ഉണ്ടല്ലോ


പിന്നെന്ത് പേടിക്കാൻ?


അതുകൊണ്ട് തന്നെ സംവിധാനങ്ങളെ മുഴുവൻ ജെഡിയുവും കൂടി കൃത്യമായി ജയിക്കുന്ന കോലത്തിൽ ഒരുക്കിവെക്കുന്നു.   


ബിജെപിയെ പോലെ ജെഡിയുവും കൃത്യമോ തുല്യമോ കുറച്ച് കൂടുതലോ കുറവോ സീറ്റുകളിൽ വിജയിക്കുന്നുണ്ടെന്നത് ഉറപ്പിക്കും വിധം


അല്ലെങ്കിൽ കേന്ദ്രഭരണത്തിനാവും ഭീഷണി.


എന്തായാലും വേണ്ടില്ല, ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പിൽ വിജയിക്കണമോബിജെപി മുന്നണിയിൽ ഉറച്ചുനിൽക്കുക.

No comments: