തീവ്രവാദവും ഭീകരതയും തമ്മിലെന്ത് ബന്ധം? ശരി ശരിയാണെന്ന് ശക്തിയായി പറഞ്ഞാൽ തീവ്രവാദമായി.
ഒന്നും ചെയ്യാത്തവരെ കുറ്റക്കാരാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നതിനെതിരെയുള്ള കൃത്യമായ തീവ്രവാദം ഇവിടെ വേണം.
ഇസ്ലാമിനെയും മുസ്ലിംകളെയും കാണിച്ച് ഭയമുണ്ടാക്കി വെറുപ്പുണ്ടാക്കി രാഷ്ട്രീയം കളിക്കുന്ന ഇന്ത്യയിൽ ചെയ്യേണ്ടത്:
ഒളിയും മറയും ഇല്ലാതെ ഇസ്ലാമിനെയും മുസ്ലിംകളെയും തന്നെ മുന്നിൽവെച്ച്, പ്രതിരോധിച്ച് രാഷ്ട്രീയം കളിക്കുകയാണ്.
അങ്ങനെ തെറ്റിദ്ധാരണ പൂർണമായും നീക്കുന്ന മറുരാഷ്ട്രീയം കളിക്കാനുള്ള സത്യസന്ധതയും ധൈര്യവുമാണ് പ്രതിപക്ഷം കാണിക്കേണ്ടത്.
അങ്ങനെ തന്നെയാണ് കളവിന്റേയും പേടിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടതും തോൽപിക്കേണ്ടതും.
അല്ലാതെ ഭീരുത്വം നിറഞ്ഞ കപടരാഷ്ട്രീയം കളിച്ചുകൊണ്ടല്ല. ഇരയെ വീണ്ടും പ്രതിയാക്കി കൊണ്ടല്ല.
ഭീരുത്വം നിറഞ്ഞ കപടരാഷ്ട്രീയം വെറുപ്പുണ്ടാക്കാൻ കളവ് പടച്ചുവിടുന്നതിനെ സമ്മതിച്ചുകൊടുക്കലാവും അല്ലെങ്കിൽ സംഭവിക്കുക.
ഭീരുത്വം നിറഞ്ഞ കപടരാഷ്ട്രീയം വെറുപ്പുണ്ടാക്കാൻ മാത്രം പടച്ചുവിടുന്ന കളവ് സത്യമാണെന്ന് സമ്മതിച്ചുകൊടുക്കലാണ് അല്ലെങ്കിൽ സംഭവിക്കുക.
********
ഈ ആക്രമണങ്ങൾ ഉണ്ടാക്കുന്നവർ അതുണ്ടാക്കുന്നത് കഴുത്തിൽ കത്തി വെച്ചുകൊണ്ടാണ്. രാജ്യ സുരക്ഷയുടെ കഴുത്തിൽ കത്തി വെച്ചുകൊണ്ട്. മറിച്ച് എന്ത് പറഞ്ഞാലും രാജ്യദ്രോഹം എന്ന് വരുന്ന കോലത്തിലും വരുത്തുന്ന കോലത്തിലും.
********
ആരാണ് പറയുന്നത് അറബ് നാമധാരികൾ ആണ് ഈ ആക്രമണം ചെയ്തതെന്ന്?
എല്ലാ ആക്രമണങ്ങൾക്ക് പിന്നിലും അറബ് നാമവും മുസ്ലിം നാമവും വെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നവർ.
അധികാരം കയ്യിലുള്ളത് കൊണ്ട് സൗകര്യം പോലെ ഏത് പേരും കൊടുക്കാൻ കഴിയുന്നവർ.

.jpg)
No comments:
Post a Comment