ശുദ്ധകള്ളന്മാർ അവരുടെ കളവിന് പേരിടുന്നു രാജ്യസ്നേഹം..
ശുദ്ധകള്ളന്മാർ ഇന്ത്യ ഭരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ നല്ല ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നിൽക്കരുത് എന്നുണ്ടോ?
ഭരണകൂട പാർട്ടിയെയും അവരുടെ കളവുകളെയും വെറുപ്പിനെയും കൊള്ളരുതായ്മകളെയും അനുകൂലിക്കുന്നവർ മാത്രമേ നല്ല ഇന്ത്യൻ പൗരന്മാർ ആവുകയുള്ളൂ എന്നുണ്ടോ?
നല്ല ഇന്ത്യൻ പൗരനായത് കൊണ്ടാണ് ഭരണകൂട പാർട്ടിയെയും അവരുടെ കളവുകളെയും വെറുപ്പിനെയും കൊള്ളരുതായ്മകളെയും പലതും ചൂണ്ടിക്കാട്ടി പറയേണ്ടിവരുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെയും കളവുകളെയും കളവുകൾ ഉണ്ടാക്കുന്ന വെറുപ്പിനെയും കലാപങ്ങളെയും, അതുവഴി ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് ജനാധിപത്യത്തെയും ജനങ്ങളുടെ വിഭവങ്ങളെയും മോഷണം നടത്തുന്നതിനെയും എതിർക്കുക എന്നത് ഏതൊരു നല്ല ഇന്ത്യൻ പൗരനും ചെയ്യേണ്ട പ്രധാന ജോലിയാണ്.
ഇന്ത്യൻ പൗരൻ ആവുന്നതും ഈയുള്ളവൻ പറയുന്നതും തമ്മിലുള്ള ബന്ധം അതാണ്.
*******

.jpg)
No comments:
Post a Comment